Pages

Thursday, 13 November 2014

224..MIDNIGHT IN PARIS(ENGLISH,2011)

224.MIDNIGHT IN PARIS(ENGLISH,2011),|Romance|Comedy|Fantasy|,Dir:-Woody Allen,*ing:-Owen Wilson, Rachel McAdams, Kathy Bates

ഗില്‍ പെന്ദര്‍ ഹോളിവുഡ് സിനിമകളിലെ തിരക്കഥ എഴുതുന്ന ആളാണ്‌.എന്നാല്‍ അയാളുടെ ഏറ്റവും വലിയ സ്വപ്നം ആണ് താന്‍ എഴുതുന്ന പുസ്തകം.ഗില്‍ നോസ്ട്ടാല്‍ജിയയെ കൂടുതാല്‍ ആയി ഇഷ്ടപ്പെടുന്നു.അത് കൊണ്ട് തന്നെ ചരിത്രവും കലയും എല്ലാം ഉറങ്ങി കിടക്കുന്ന പാരീസിനെ അയാള്‍ ഇഷ്ടപ്പെടുന്നു.പാരീസില്‍ താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന ഇനസ് എന്ന പെണ്‍ക്കുട്ടിയുടെ കുടുംബത്തോടൊപ്പം ആണ് ഗില്‍ വന്നിരിക്കുന്നത്.വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന്‍റെ ഇടയില്‍ അയാള്‍ പാരീസിലെ മഴ ഉള്ള രാത്രികള്‍ വളരെയധികം ഇഷ്ടപ്പെടുന്നു.പാരീസിന്‍റെ സൗന്ദര്യം അയാളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നു.എന്നാല്‍ ഇനസ് ഗില്ലിന്‍റെ അമേരിക്കയില്‍ നിന്നും പാരീസിലേക്ക്‌ മാറി താമസിക്കാം എന്ന ചിന്താഗതിയോട് യോജിക്കുന്നില്ല.അവള്‍ സമ്പന്നതയുടെ ആഴങ്ങളില്‍ ജീവിക്കാന്‍ കൂടുതല്‍ ആയി ഇഷ്ടപ്പെടുന്നു.അത് കൊണ്ട് തന്നെ ഹോളിവുഡ് സിനിമകളില്‍ വിജയകരമായ ഒരു കരിയര്‍ ഉള്ള ഗില്ലിന്‍റെ പുസ്തക എഴുത്തിനെ അവള്‍ പ്രോത്സാഹിപ്പിക്കുന്നില്ല.ഒരു ദിവസം ലോകത്തുള്ള എല്ലാ സംഭവങ്ങളെ കുറിച്ചും അറിയാം എന്ന് സ്വയം ഭാവിക്കുന്ന ഇനസിന്റെ സുഹൃത്തായ പോളിനെയും അയാളുടെ ഭാര്യയേയും അവര്‍ അവിടെ വച്ച് കാണുന്നു.

  അയാളുമായി ഒത്തു പോകാന്‍ സ്വപ്ന ജീവിയായ ഗില്ലിന് സാധിക്കുന്നില്ല.ഒരു ദിവസം രാത്രി ഒരു പാര്‍ട്ടി കഴിഞ്ഞിറങ്ങിയ ഗില്‍ താന്‍ ഒറ്റയ്ക്ക് പാരീസ് തെരുവ് വീഥികളിലൂടെ നടക്കാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് നടക്കുന്നു.കുറേ കഴിഞ്ഞപ്പോള്‍ അയാളുടെ വഴി തെറ്റി.ഒരു പള്ളിയുടെ മുന്നില്‍ അര്‍ദ്ധരാത്രി ഇരുന്ന ഗില്‍ 1920 കളിലെ ഒരു പ്യൂജിയറ്റ് കാര്‍ 176 ആ വഴി പോകുന്നത് കണ്ടു.ആ കാര്‍ അവിടെ നില്‍ക്കുകയും പഴയകാല വസ്ത്രധാരണം ഉള്ള കുറച്ചാളുകള്‍ അയാളെ ആ കാറില്‍ കയറാനും നിര്‍ബന്ധിക്കുന്നു.ഗില്‍ അതില്‍ കയറുന്നു.ആ യാത്ര ഗില്ലിനെ കൊണ്ടെത്തിച്ചത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലേക്ക് ആണ്.1920 ലെ ഫ്രഞ്ച് ചരിത്രത്തിലൂടെ ,അന്നത്തെ സമ്പന്നമായ കലയിലൂടെ ആണ്.അയാള്‍ അവിടെ കോള്‍ പോര്‍ട്ടര്‍,ഹെമ്മിംഗ് വേ,പിക്കാസോ സെല്ട,ഫ്രിറ്സ്ജെരാല്ദ് തുടങ്ങി പല പ്രഭലരെയും കാണുന്നു.പിന്നീടുള്ള അയാളുടെ രാത്രികള്‍ അതി സുന്ദരം ആയിരുന്നു.ഗില്ലിന്റെ പിന്നീടുള്ള രാത്രികളുടെയും അവ അയാളുടെ ജീവിതത്തില്‍  വരുത്തിയ മാറ്റങ്ങളുടെ കഥയാണ് ഈ ഫാന്റസി ചിത്രം പിന്നീട് അവതരിപ്പിക്കുന്നത്‌.

  വുഡി അലന്‍ സംവിധാനം ചെയ്ത ഈ ചിത്രം ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവും ഓസ്കാര്‍ പുരസ്ക്കാരവും നേടുകയുണ്ടായി.നോസ്ടാല്ജിയ എന്നത് വര്‍ത്തമാന കാലത്ത് ജീവിക്കുമ്പോള്‍ ഉള്ള ഒരു നീരസത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഒന്നാണ് എന്ന് ചിത്രം പറയാന്‍ ശ്രമിക്കുന്നുണ്ട് ഈ ചിത്രത്തിലെ കഥാപാത്രങ്ങളിലൂടെ.സുവര്‍ണ്ണ കാലഘട്ടം എന്ന് കരുതുന്ന 1920 നെക്കാളും Renaissance ആയിരുന്നു മനോഹരം എന്ന് പറയുന്ന കഥാപാത്രങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.ശരിക്കും ആ ഒരു കാലഘട്ടത്തിലേക്ക് ഉള്ള ഒരു മടങ്ങി പോകല്‍ ആയിരുന്നു ഈ ചിത്രം.

Download Link:-https://yts.re/movie/Midnight_in_Paris_2011

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment