Pages

Wednesday, 12 November 2014

222.SEEKING A FRIEND FOR THE END OF THE WORLD(ENGLISH,2012)

222.SEEKING A FRIEND FOR THE END OF THE WORLD(ENGLISH,2012),|Romance|Comedy|Fantasy|,Dir:-Lorene Scafaria,*ing:-Steve Carell, Keira Knightley.

  അമേരിക്കന്‍ സിനിമകളില്‍ പതിവായി വരുന്ന ഒരു തീം ആണ് Apocalypse.അമേരിക്കയില്‍ മാത്രം നടക്കുന്ന ഈ പ്രതിഭാസത്തില്‍ ലോകം മൊത്തം നശിക്കും എന്നുള്ള വാര്‍ത്ത അറിയുന്ന ബുദ്ധിമാന്മാരായ സൂപ്പര്‍ മനുഷ്യന്മാര്‍ അതിനെ നേരിട്ട് തോല്പ്പിക്കുന്നതായിരിക്കും പ്രമേയം.എന്നാല്‍ ഈ ചിത്രം അല്‍പ്പം വ്യത്യസ്തം ആണ്.കാരണം ഇതിലെ നായകന് അത്തരം കഴിവുകള്‍ ഒന്നും ഇല്ല.ഇംഗ്ലീഷ് സിനിമയിലെ നന്മ മരം എന്ന് വിളിക്കാവുന്ന സ്റ്റീവ് കാരല്‍ ആണ് ഇതിലെ നായക കഥാപാത്രം ആയ ഡോട്ജിനെ അവതരിപ്പിക്കുന്നത്‌.ഇവിടെ സിനിമയുടെ പ്രമേയം മറ്റൊന്നാണ്.ഒരു Asteroid ആയുള്ള കൂട്ടിയിടിയില്‍ അവസാനിക്കാന്‍ പോകുന്ന ലോകത്തെ രക്ഷിക്കാന്‍ ഉള്ള അവസാന ശ്രമവും പാളി പോയി  എന്ന വാര്‍ത്ത കേട്ട് ഡോട്ജിന്റെ ഭാര്യ ആയ ലിന്റ അയാളെ ഉപേക്ഷിച്ചു ഒരു സ്ത്രീയ്ക്ക്  ഓടി പോകാന്‍ കഴിയുന്ന അത്ര വേഗത്തില്‍ ഓടി പോകുന്നു.ഒറ്റയ്ക്കായ ടോട്ജിന്റെ സുഹൃത്തുക്കള്‍ മാത്രം ആയിരുന്നു ബാക്കി ഉണ്ടായിരുന്നത്.ലോക അവസാനം മുന്‍കൂട്ടി ആളുകള്‍ എല്ലാം സ്വതന്ത്രര്‍ ആയി തുടങ്ങുന്നു.എല്ലാവരും അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചു തുടങ്ങുന്നു.

  ബന്ധങ്ങള്‍ പലതും Free relations ലേക്ക് മാറുന്നു.എന്നാല്‍ ഡോട്ജിനു അതിലൊന്നും താല്‍പ്പര്യം ഇല്ലായിരുന്നു.ഒരു രാത്രി അയാള്‍ ഒറ്റയ്ക്ക് വീട്ടില്‍ ഇരിക്കുമ്പോള്‍ ആണ് ജനാലയുടെ അടുത്ത് അവളെ ആദ്യം കാണുന്നത്.പെന്നി എന്നായിരുന്നു അവളുടെ പേര്.പതിനഞ്ചു മിനിറ്റ് അവള്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ താമസിച്ചത് കൊണ്ട് തന്റെ എല്ലാം ആയ കുടുംബത്തോടൊപ്പം പോകാന്‍ ഉള്ള പ്ലെയിന്‍ നഷ്ടപ്പെട്ട സ്ത്രീ.അവള്‍ അതിന്റെ ദുഃഖത്തില്‍ ആയിരുന്നു.ഡോഡ്ജ് അവളെ വീട്ടിലേക്ക് ക്ഷണിക്കുന്നു.രണ്ടു പേരും തങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു.ഒരേ അപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു താമസം എങ്കിലും അവര്‍ ആദ്യം ആയാണ് കാണ്ടിരുന്നത്.പെന്നി ഡോട്ജിനോട് അയാളുടെ പെണ്‍ സുഹൃത്തിന്റെ കാമുകനെ കണ്ടിട്ടുണ്ടെന്ന് പറയുന്നു.ഡോഡ്ജ് താന്‍ ഇത്ര നാലും  വഞ്ചിക്കപ്പെടുക ആയിരുന്നു എന്ന് മനസിലാക്കുന്നു.ഈ സമയം ആളുകള്‍ മൊത്തം പരിഭ്രാന്തരായി ആക്രമണങ്ങള്‍ തെരുവില്‍ അഴിച്ചു വിടുക ആയിരുന്നു.ഡോട്ജും പെന്നിയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.ഡോഡ്ജ് പെന്നിയോടു അയാള്‍ക്ക്‌ പ്ലെയിന്‍ ഉള്ള ഒരു സുഹൃത്ത്‌ ഉണ്ടെന്നും അയാള്‍ക്ക്‌ അവളെ കുടുംബത്തോടൊപ്പം എത്തിക്കാം എന്നും പറയുന്നു.അവര്‍ റോഡ്‌ വഴി അവിടെ നന്നും രക്ഷപ്പെടുന്നു പെന്നിയുടെ കാറില്‍.എന്നാല്‍ അപരിചിതര്‍ ആയിരുന്ന അവരുടെ ജിവിതം മാറുക ആയിരുന്നു.അവര്‍ അറിയാതെ തന്നെ.ബന്ധങ്ങള്‍ ശക്തമായി മാറി.ലോകാവസാനം മുന്നില്‍ കണ്ടു ജീവിക്കുന്ന അവര്‍ക്ക് വൈകി കിട്ടിയ സൗഹൃദം.

   ഒരു റോഡ്‌ മൂവി എന്ന് വേണമെങ്കില്‍ ഈ ചിത്രത്തെ പറയാം.കാറിലൂടെ പോകുമ്പോള്‍ ശക്തമായ ബന്ധം.ഒരു പക്ഷെ മരണം അടുത്തു എന്ന് മനസ്സിലാകുന്ന മനുഷ്യന്റെ നിസ്സംഗതയില്‍ ഉടലെടുക്കുന്ന ബന്ധം.അതാണ്‌ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.കോമഡി/റൊമാന്‍സ്/ഫാന്റസി സിനിമകളുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടാവുന്ന ചിത്രം.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment