Pages

Monday 29 September 2014

181.29 FEBRUARY(KOREAN,2006)

181.29 FEBRUARY(KOREAN,2006),|Thriller|,Dir:-Jon Hoon Jung,*ing:-Eun Jin Baek,Yoon Jeong Choi.

മരിച്ചു എന്ന് കരുതപ്പെട്ട ഒരാള്‍ തിരികെ അതെ സ്ഥലത്ത് വന്നു കൊലപാതകങ്ങള്‍ നടത്തുമോ?അതും അവര്‍ മരിച്ചു എന്ന് കരുതുന്ന ഫെബ്രുവരി 29 മാത്രം?സയന്‍സുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മാത്രം എഴുതുന്ന ഒരു ജേര്‍ണലിസ്റ്റ് ഒരിക്കല്‍ ഇത്തരം ഒരു അവസ്ഥയില്‍ വന്നെത്തുന്നു.മനോരോഗ ഡോക്റ്റര്‍ ആയ സുഹൃത്തിന്‍റെ ആവശ്യപ്രകാരം ആണ് അയാള്‍ അവളെ കാണാനായി ആ മനോരോഗ ചികില്സാലയത്തില്‍ എത്തുന്നത്‌.കണ്മുന്നില്‍ നടക്കുന്നത് മാത്രം വിശ്വസിക്കുന്ന ശാസ്ത്രത്തിന്‍റെ സമസ്യകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക്‌ അവള്‍ പറയാന്‍ പോകുന്ന കഥ വിശ്വസനീയം ആകണം എന്നില്ല.എന്നാല്‍ അവളുടെ കഥയില്‍ അമ്പരിപ്പിക്കുന്ന രീതിയില്‍ ഉള്ള സത്യം ഉണ്ടോ എന്ന് കഥ കേള്‍ക്കുമ്പോള്‍ വിശ്വസിക്കുകയും ചെയ്യും.ഈ കഥ സാങ്കല്‍പ്പികമായി മെനഞ്ഞെടുത്ത ഒന്നാണെന്ന് വേണമെങ്കില്‍ വിശ്വസിക്കാം.ഇനി അവളുടെ കഥയിലേക്ക്.

"ജി യോന്‍" ടോള്‍ പിരിക്കാന്‍ ആയി രാത്രി കാലങ്ങളില്‍ ടോള്‍ ബൂത്തില്‍ ആനവളുടെ ജോലി.ഉറക്കം കിട്ടാത്ത രാത്രികള്‍ ,അതിനു ശേഷം ഉള്ള പകലുകള്‍;എനിവ അവളെ മാനസികമായി തകര്‍ക്കുന്നു.അതിന്റെ ഇടയ്ക്കാണ് ഒരു ദിവസം ഫെബ്രുവരി 29 നു പിറന്നാള്‍ ഉള്ള അവളുടെ സഹ പ്രവര്‍ത്തകയും സുഹൃത്തും ആയ "ജോംഗ് സൂക്" ആ ദിവസത്തെ കുറിച്ചുള്ള ഒരു മിത്തിനെ കുറിച്ച് പറയുന്നത്.ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്ആ ദിവസം  അവരുടെ ടോള്‍ ഗേറ്റില്‍ നടന്ന ഒരു അപകടത്തെ കുറിച്ച്.കുറ്റവാളികളുമായി വന്ന വാന്‍ അപകടത്തില്‍ കത്തി നശിക്കുന്നു.എല്ലാവരും രക്ഷപ്പെട്ടു എങ്കിലും പരമ്പര കൊലയാളി ആയ ഒരു സ്ത്രീ മാത്രം മരിക്കുന്നു .അവരുടെ പ്രേതം അതിനു ശേഷം ഓരോ നാല് വര്‍ഷം കൂടുമ്പോഴും വരുന്ന ഫെബ്രുവരി 29 നു തന്‍റെ ഇരകളെ അന്വേഷിച്ച് ടോള്‍ ബൂത്തുകളില്‍ വരും എന്ന്.ആ വര്‍ഷത്തെ ഫെബ്രുവരി 29 ആകാറാകുന്നു.അന്ന് രാത്രി ജി യോന്‍ പാസ് കൊടുത്തപ്പോള്‍ കണ്ട രക്തംപുരണ്ട ടിക്കറ്റ് അവളെ ഭയചകിത ആക്കുന്നു.ആസമയം അപ്രതീക്ഷമായി ഉണ്ടായ പവര്‍ കട്ട് അവളെ ഭയപ്പെടുത്തുന്നു.തിരികെ പോകും വഴി റേഡിയോയില്‍  10 മിനിട്ട് മാത്രം അകലെ ഉള്ള മറ്റൊരു ബൂത്തില്‍ കൊലപാതകം നടന്നു എന്ന് അവള്‍ അറിയുന്നു.പിറ്റേ ദിവസം അവളെ അന്വേഷിച്ചു രണ്ടു പോലീസുകാര്‍ എത്തുന്നു.കാരണം ആ കൊലപാതകം തന്നെ.കൂടെ രക്തം പുരണ്ട ടിക്കറ്റ് കിട്ടിയത് അവളുടെ കയ്യിലും.അതെ സമയം തന്നെ ജി യോനെ പോലെ ഉള്ള സ്ത്രീയെ കണ്ടു മുട്ടിയതായി സുഹൃത്തുക്കള്‍ അവളെ വിളിച്ചു പറയുന്നും ഉണ്ട്.കൊലപാതകങ്ങള്‍ വീണ്ടും സംഭവിക്കുന്നു.ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം അവിടെ അനുഭവപ്പെടുന്നു.കൂടുതല്‍ രക്തം പുരണ്ട രാത്രികള്‍ ആയിരുന്നു പിന്നീട്.

ജിയോനിന്റെ കഥ ഇവിടെ തീരുന്നില്ല.ബാക്കി അറിയാന്‍ ചിത്രം കാണുക.ഒരു ഹൊറര്‍ സിനിമ എന്ന തോന്നല്‍ ഉളവാക്കും ഈ ചിത്രം ഒരു പരിധി വരെ.എന്നാല്‍ സത്യത്തിനും മിഥ്യയ്ക്കും തമ്മില്‍ ഉള്ള ഒരു നേര്‍ത്ത പാലം അതിന്റെ ഇടയ്ക്ക് ഉണ്ട്.അവിടെ എത്തി ചേരുവാന്‍ സയന്‍സില്‍ മാത്രം വിശ്വസിക്കുന്ന ആള്‍ക്ക് കഴിയുമോ എന്നതും പ്രധാനം ആണ്;പ്രത്യേകിച്ചും സത്യത്തെ നോക്കി കാണുന്ന വഴികള്‍ വ്യത്യസ്തം ആകുമ്പോള്‍."2 Horror Tales" എന്ന പരമ്പരയില്‍ ആദ്യ ചിത്രം ആണ് 29 ഫെബ്രുവരി.അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഉള്ള ഒരു ചിത്രം.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment