Pages

Saturday, 27 September 2014

180.THE TREATMENT(DUTCH,2014)

180.THE TREATMENT(DUTCH,2014),|Thriller|Crime|,Dir:-Hans Herbots,*ing:-Geert Van Rampelberg,Ina Geerts.

"നിക്ക്" ഒരു പോലീസ് ഇനസ്പക്ട്ടര്‍ ആണ്.ഭൂതകാലത്തെ മോശം  ഓര്‍മ്മകള്‍ അയാളെ പലപ്പോഴും മാനസികമായി അലട്ടുന്നും ഉണ്ട്.കുട്ടിക്കാലത്ത് അയാള്‍ക്ക്‌ സ്വന്തം അനുജനെ നഷ്ടപ്പെട്ടിരുന്നു.അയല്‍വാസി ആയ "പ്ലെട്ടിങ്ക്സ്" എന്നയാള്‍ ആണ് അതിനു  കാരണം എന്ന് നിക്കിന് അറിയാമായിരുന്നു.എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്ലെട്ടിങ്ക്സ് രക്ഷപ്പെടുന്നു.കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ഒരു ഗ്രൂപ്പ് അവിടെ ഉണ്ടെന്നു നിക്ക് വിശ്വസിക്കുന്നു.ഒരു ദിവസം തന്‍റെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി നിക്ക് സമാനമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നു."അലെക്സ്" എന്നയാളുടെ കുടുംബത്തെ ആരോ ഒരാള്‍ ആക്രമിക്കുന്നു.ബന്ദിയാക്കപ്പെട്ട അലെക്സും അയാളുടെ ഭാര്യയും ആശുപത്രിയില്‍ ആക്കപ്പെടുന്നു.എന്നാല്‍ അവരുടെ മകന്‍ "റോബിനെ" കാണാതെ പോകുന്നു.ആക്രമി കുട്ടിയെ തട്ടിയെടുത്തു എന്നവര്‍ വിശ്വസിക്കുന്നു.കേസ് അന്വേഷണം മുന്നോട്ടു പോകും തോറും തന്‍ സംശയിക്കുന്ന രീതിയില്‍ ഉള്ള പിടോഫൈല്‍ ഗ്രൂപ്പുകള്‍ സജീവമായി തന്നെ ഉണ്ടെന്നു നിക്ക് മനസ്സിലാക്കുന്നു.

 നിക്ക് തന്റെ അന്വേഷണങ്ങള്‍ ആ വഴിക്ക് നടത്തുന്നു.നേരത്തെ സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് തടവിലാക്കപ്പെട്ട ആളുകളെ കുറിച്ചുള്ള വിവര ശേഖരണവും മറ്റും നടത്തുന്നു.എന്നാല്‍ ആശുപത്രിയില്‍ ആക്കപ്പെട്ട റോബിന്റെ മാതാപിതാക്കളുടെ മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതായി നിക്കിന് അനുഭവപ്പെടുന്നു.നിക്ക് ആ രീതിയില്‍ തന്റെ അന്വേഷണം മാറ്റുന്നു.ഇതിന്റെ ഇടയ്ക്ക് തന്‍റെ നഷ്ടപ്പെട്ടു പോയ അനുജനെ കുറിച്ചും ഉള്ള അന്വേഷണവും അയാള്‍ നടത്തുന്നുണ്ട്.ഒരു ദിവസം ആകസ്മികമായി തന്റെ അനുജനെ കുറിച്ചുള്ള ചില വിവരങ്ങള്‍ പ്ലാട്ടിങ്ക്സില്‍ നിന്നും നിക്കിന് ലഭിക്കുന്നു.നിക്ക് സമാന്തരമായ പാതയിലൂടെ തന്‍റെ അനുജന്റെ തിരോധാനം അന്വേഷിക്കുമ്പോള്‍ "നാന്‍സി" എന്ന സ്ത്രീയെ കുറിച്ചുള്ള വിവരം ലഭിക്കുന്നു.നിക്ക് അവരെ കാണാന്‍ പോകുന്നു..അവരുടെ കൈവശം ഒരു വലിയ രഹസ്യം ഉണ്ടെന്നു നിക്കിന് മനസ്സിലാകുന്നു.എന്നാല്‍ ഈ അന്വേഷണങ്ങളുടെ ഇടയില്‍ മറ്റു ചിലതും സംഭവിക്കുന്നുണ്ട്.നിക്കും മറ്റു പോലീസുകാരും അറിയാത്ത ചിലത്.ചുരുക്കത്തില്‍ നിക്ക് അറിയാതെ തന്നെ അതിലും പങ്കാളി ആകുന്നു.അതിനു കാരണക്കാരന്‍ ആയതു മരണപ്പെട്ട റോബിന്റെ നീന്തല്‍ പരിശീലകനും.ചിത്രം പിന്നീട് കടന്നു പോകുന്നത് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളില്‍ കൂടി ആണ്."Pedophilia" എന്ന രോഗാവസ്ഥയുടെ ഭീകരത ആണ് പിന്നീട് വെളിവാകുന്നത്.നിക്കിന് തന്റെ അനുജനെ കണ്ടെത്താന്‍ സാധിക്കുമോ?അയാള്‍ക്ക്‌ മുന്നില്‍ ഉള്ള അപകടങ്ങളെ നേരിടാന്‍ കഴിയുമോ?ആരാണ് യഥാര്‍ത്ഥത്തില്‍ റോബിന്റെ കൊലയാളി?സിനിമയില്‍ പലയിടത്തും പരാമര്‍ശിക്കുന്ന ട്രോള്‍ ആണോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ ചിത്രം ആണ്" The Treatment".ബെല്‍ജിയത്തില്‍ നിന്നും വന്ന ഈ ത്രില്ലര്‍ 2014 ലെ മികച്ച ത്രില്ലരുകളില്‍ ഒന്നാണ്.മനുഷ്യ മനസ്സുകള്‍ ചിലപ്പോള്‍ എന്ത് മാത്രം ഭീകരം ആകാറുണ്ട് എന്ന് ഈ ചിത്രം കാണുമ്പോള്‍ നമുക്ക് തോന്നും.പ്രത്യേകിച്ചും ക്ലൈമാക്സ് സീന്‍.മനസ്സില്‍ ഒരു നീറ്റലായി അത് നില്‍ക്കും.തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ് ഇത്.

More reviews @ www.movieholicviews.blogspot.com



No comments:

Post a Comment