Pages

Tuesday, 30 September 2014

182.BUNNY LAKE IS MISSING(ENGLISH,1965)

182.BUNNY LAKE IS MISSING(ENGLISH,1965),|Thriller|Mystery|,Dir:-Otto Preminger,*ing:-Keir Dullea,Carol Lynley.

 "ബണ്ണി ലേക്ക്" - ഒരു യാഥാര്‍ത്ഥ്യം ആയിരുന്നോ അതോ കെട്ടുക്കഥ മാത്രമോ?

    "ആനി" എന്ന യുവതി രാവിലെ സ്കൂളില്‍ ആക്കിയിട്ട് പുതിയ താമസ സ്ഥലത്തേക്ക് പോയിട്ട് തിരിച്ചു വന്നപ്പോള്‍ തന്‍റെ മകള്‍ ആയ "ബണ്ണി ലേക്ക്"  അഥവാ "ഫെലീഷ്യ" എന്ന നാല് വയസ്സുകാരി അവിടെ നിന്നും അപ്രത്യക്ഷം ആയതായി മനസ്സിലാക്കുന്നു.അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ ഉള്ള സഹോദരന്‍റെ ഒപ്പം താമസിക്കാനായി ആനി അവിടെ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.ആനി ഉടന്‍ തന്നെ സംഭവം തന്‍റെ സഹോദരന്‍ "സ്റ്റീവനെ" അറിയിക്കുന്നു.സ്റ്റീവന്‍ ലണ്ടനില്‍ പ്രശസ്തന്‍ ആയ ജേര്‍ണലിസ്റ്റ് ആയിരുന്നു.ആനിയും സ്ടീവനും കുട്ടിയെ അന്വേഷിക്കുന്നു.എന്നാല്‍ കുട്ടിയെ കുറിച്ച് ഒരു തെളിവും കിട്ടാതെ ആയപ്പോള്‍ പോലീസിനെ അറിയിക്കുന്നു.പോലീസ് സൂപ്രണ്ട് ആയ "ന്യു ഹൌസ്" അവിടെ എത്തുന്നു.അയാള്‍ അന്വേഷണം ആരംഭിക്കുന്നു.

  എന്നാല്‍ ബണ്ണി ലേക്ക് എന്ന പെണ്‍ക്കുട്ടിയുടെ ആയി ഒരു തെളിവും ലഭിക്കുന്നും ഇല്ല.രാവിലെ അവള്‍ സ്ക്കൂളില്‍ വന്നിരുന്നു എന്ന് ആനി പറയുന്നുണ്ട്.എങ്കിലും അവളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും സ്ക്കൂള്‍ രേഖകളില്‍ കാണുന്നില്ല.എന്നാല്‍ കുട്ടിയെ സ്ക്കൂളില്‍ ചേര്‍ക്കുവാന്‍ ആയി സ്റ്റീവ് കാശ് അയച്ചു കൊടുത്ത രേഖകള്‍ ഒക്കെ പോലീസില്‍ കാണിക്കുന്നുണ്ട്.അത് പോലെ തന്നെ ബണ്ണിയുടെ ഫോട്ടോയും ഒന്നും ആനിയുടെ കയ്യില്‍ ഇല്ലായിരുന്നു.പാസ്പ്പോര്‍ട്ടില്‍ അവളുടെ ഫോട്ടോ കാണും എന്ന് കരുതി അവര്‍ വീട്ടില്‍ എത്തുമ്പോള്‍ ബണ്ണിയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പടെ ഉള്ള സാധനങ്ങള്‍ കളവു പോയതായി കാണുന്നു.ബണ്ണി ലണ്ടനില്‍ എത്തിയതിനു ശേഷം അവള്‍ യാത്ര ചെയ്ത ബസ്സില്‍ ഉണ്ടായിരുന്ന ആളുകള്‍ മാത്രം ആയിരുന്നു അവളെ കാണുവാന്‍ സാധ്യത.എന്നാലും അവളെ കുറിച്ച് ഒരു തെളിവും ലഭിക്കുന്നില്ല.അപ്പോഴാണ്‌ സ്റ്റീവ് ആനിയുടെ പഴയ സാങ്കല്‍പ്പിക സുഹൃത്തായ ബണ്ണിയെ കുറിച്ച് സൂചന നല്‍കുന്നത്.പോലീസ് അന്വേഷണം മറ്റൊരു വഴിയിലേക്ക് മാറുന്നു.അവര്‍ അന്വേഷിക്കുന്ന കേസ് യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്ന്‍ അറിയാതെ അവര്‍ കുഴയുന്നു.എന്താണ് സത്യം?എന്നാല്‍ ആനിക്ക് തന്‍റെ മകള്‍ യഥാര്‍ത്ഥത്തില്‍ ജീവനുള്ള ആളാണെന്നു തെളിയിക്കുകയും വേണം.കൂടുതല്‍ അറിയാന്‍  ഈ ചിത്രം ബാക്കി കാണുക.

 "ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ" സമകാലികന്‍ ആയിരുന്നു "ഓട്ടോ പ്രെമിങ്ങേര്‍" എന്ന സംവിധായകന്‍.അദ്ധേഹം സംവിധാനം ചെയ്ത ചില ചിത്രങ്ങള്‍ കണ്ടാല്‍ പെട്ടന്ന് അത് ഹിച്ച്കോക്ക് ചിത്രം ആണോ എന്നൊരു സംശയം ഉണ്ടാകുമായിരുന്നു.ഉദാഹരണത്തിന് Anatomy of a Murder,Laura,Whirlpool തുടങ്ങിയ ചിത്രങ്ങള്‍.പലപ്പോഴും ഈ ചിത്രങ്ങള്‍ ഒക്കെ തന്നെ ഒരു ത്രില്ലര്‍ എന്ന നിലയില്‍ ക്ലാസ്സിക്കുകള്‍ ആണ്.ഒരു പക്ഷേ ചിത്രങ്ങള്‍ പ്രശസ്തി നേടിയപ്പോഴും സാധാരണ പ്രേക്ഷകന്‍ അദ്ദേഹത്തിന്റെ പേര് മറന്നത് പോലെ തോന്നുന്നു."The Shining "സിനിമയുടെ ക്ലൈമാക്സില്‍ ഉണ്ടായ ഒരു മാനസികാവസ്ഥ ഈ ചിത്രവും അല്‍പ്പ നേരത്തേക്ക് എങ്കിലും തന്നു.ബണ്ണി ലേക്ക് എന്ന നാല് വയസ്സുകാരിയുടെ  തിരോധാനത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു മികച്ച സൈക്കോ ത്രില്ലര്‍ ആണ്. ഒരു പക്ഷേ അധികം സംസാരിക്കപ്പെടാതെ പോയ ഒരു അസാധ്യ ചിത്രം,

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment