Pages

Sunday, 13 October 2013

49.PATTAM POLE (MALAYALAM,2013)

PATTAM POLE (MALAYALAM,2013),Dir:-Azhakappan,*ing:-Dulquer Salman,Malavika Mohan,Anoop Menon.

ആദ്യം തന്നെ ഒരു കഥ പറയാം .ഒരു സ്കൂളില്‍ ഒരു ആണ്ക്കുട്ടിയും പെണ്‍ക്കുട്ടിയും പഠിക്കുന്നുണ്ടായിരുന്നു..എന്നോ അവര്‍ക്ക് പ്രായത്തിന്റെ ചാപല്യത്തില്‍ ഒരു P P (പക്വതയില്ലാത്ത പ്രേമം) ഉണ്ടാകുന്നു .അവര്‍ തൊടിയിലും വീട്ടിലും എല്ലാം കണ്ടു മുട്ടി ..അവരുടേതായ രീതിയില്‍ പ്രേമിച്ചു .ഒരു ദിവസം അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു .പക്ഷെ പ്രായപൂര്‍ത്തി ആയെങ്കിലും പക്വത ആയിട്ടിലായിരുന്നു അവര്‍ക്ക് .ഒരിക്കല്‍  ഒരു പെന്‍സിലിന്റെ പേരില്‍. വഴക്കുണ്ടാക്കി അവര്‍ വേര്‍  പിരിഞ്ഞു .പിന്നീടെന്തുണ്ടായി ?അവര്‍ വീണ്ടും കണ്ടു മുട്ടുമോ?കണ്ടുമുട്ടിയെങ്കില്‍ തന്നെ അവര്‍ക്ക് പഴയ ഇഷ്ടം ഉണ്ടാകുമോ?പ്ലസ്‌ ടൂവില്‍ സുന്ദരിയായ മറ്റൊരു പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മനസ്സ് കവരുമോ ???അല്ലെങ്കില്‍ ആ പെണ്‍കുട്ടിയെ ഏതെങ്കിലും ചുള്ളന്‍ വളയ്ക്കുമോ ??എന്താ അല്ലെ??എന്താകുമോ അവസാനം ????

  ഇനി സിനിമയുടെ കഥയിലേക്ക് വരാം .മേല്‍പ്പറഞ്ഞ കഥയില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയാല്‍ ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിച്ച "പട്ടം പോലെ " എന്ന ചിത്രത്തിന്‍റെ  ഏകദേശ കഥ ആകും ..ആണ്‍കുട്ടി ദുല്‍ക്കര്‍ ആണ് ,പെണ്‍കുട്ടി മാളവികയും .ബാക്കി ഒക്കെ യുക്തി പോലെ..സംവിധായകന്‍ തന്റേതായ രീതിയില്‍ ബാക്കി അവതരിപ്പിച്ചിരിക്കുന്നു  .ട്രെയിലര്‍ കണ്ടപ്പോള്‍ ഒരു ലവ് സ്റ്റോറി ആണ് പ്രതീക്ഷിച്ചത് ..സിനിമയുടെ തുടക്കം അത്തരം ഒരു പ്രതീക്ഷ നല്‍കുകയും ചെയ്തു.മോശമായ അഭിപ്രായങ്ങള്‍ കുറേ കേട്ടിരുന്നു എങ്കിലും ദുല്‍ക്കരിന്റെ സിനിമ ആയതു കൊണ്ട് കാണാന്‍ പോയി.ഒരു കാര്യം ആദ്യം തന്നെ പറയട്ടെ .ഒരു മോശം ചിത്രമല്ല ഇത്.കാരണം ഇപ്പോള്‍ ഫാന്‍സിനെ ഒക്കെ കടത്തി വെട്ടുന്ന ശക്തിയുമായി വേറെ ഒരു കൂട്ടര്‍ വന്നിട്ടുണ്ട് .കുടുംബ പ്രേക്ഷകര്‍ .ഇതിലെ പകുതി മുക്കാല്‍ " കോമഡി ഷോ" തമാശയും അവരെ രസിപ്പിച്ചു .മായമോഹിനി ,ശ്രുംഗാരവേലന്‍ ഇത്യാദി രീതിയില്‍ ഈ ചിത്രം കാശ് വാരില്ലയിരിക്കും എന്നാല്‍ ഈ ചിത്രം ഭാഗ്യം ഉണ്ടെങ്കില്‍ രക്ഷപ്പെടും ചിലര്‍ അറിയുന്നില്ലല്ലോ പ്രേക്ഷകന്‍ ആണ് സിനിമയുടെ വിധി നിര്‍ണയിക്കുന്നവര്‍ എന്ന് .മോശം എന്ന് മുദ്രകുത്തിയ എത്ര പടങ്ങള്‍ ഇവിടെ വിജയിച്ചിരിക്കുന്നു ..പടം മോശം ആണെങ്കില്‍ അതെന്തു കൊണ്ട് എന്ന് അന്വേഷിക്കാന്‍ തിയറ്ററില്‍ കണ്ടു നോക്കാന്‍ പോകുന്ന ആളുകള്‍ വേറെയും ഉണ്ടല്ലോ.

തന്‍റെ ആദ്യ ആറു ചിത്രങ്ങളിലും വ്യത്യസ്ത ഉള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ ഒരു അഭിനേതാവാണ്" മമ്മൂട്ടി ലുക്ക്‌ " ഉള്ള ദുല്‍ക്കര്‍ .കൂടുതലും എന്‍ ആര്‍ ഐ പുത്രന്‍ ആയിരുന്നു എങ്കിലും.ഈ ചിത്രത്തില്‍ എന്തായാലും എന്‍ ആര്‍ ഐ അല്ല .പകരം ഒരു പട്ടരാണ്,കേരളത്തില്‍ ജീവിച്ചു വളര്‍ന്ന ആളാണ്‌  .പിന്നെ ഈ ചിത്രം സംസാരിക്കുന്നത് പ്രേമത്തിന്‍റെ ഭാഷയാണ് .അത് പക്ഷെ എത്രത്തോളം കാണികളില്‍ എത്തിക്കുവാന്‍ ഇതിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞു എന്നത് ഒരു ചോദ്യമാണ്.ലാലു അലക്സ് പതിവ് പോലെ മഹാ മനസ്ക്കനായ അച്ഛന്‍ വേഷത്തില്‍ തന്നെ ..ഈ പ്രാവശ്യം കൂട്ടിനു ജയപ്രകാശും ഉണ്ട് .പിന്നെ പുതുമുഖ നടി മാളവിക .അധികം ബോര്‍ അടിപ്പിച്ചില്ല ..അമ്മ-മുത്തശ്ശി വേഷങ്ങളില്‍ സീത മുതല്‍ കുറേ നടിമാര്‍ വേറെയും .ഇതില്‍ മോശം അഭിനേതാക്കള്‍ ആരും ഇല്ലായിരുന്നു .എന്നാല്‍ പിഴവ് പറ്റിയത് എവിടെ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു .

   ഇത്രയും നല്ല ഒരു ടീം ..സംഗീതത്തിന് ജയചന്ദ്രന്‍ ,ക്യാമറയില്‍ ജോമോന്‍ ,പിന്നെ സംവിധായകന്‍ ആയ അഴഗപ്പന്റെ മികവു വേറെയും കൂട്ടിനു ദുല്‍ക്കര്‍ ..സംവിധായകനായി അരങ്ങേറ്റം കുറിച്ച അഴഗപ്പന് ലഭിച്ചതെല്ലാം മികച്ചതായിരുന്നു .എന്നാല്‍ കെട്ടുറപ്പില്ലാത്ത തീര്‍ത്തും ബാലിശമായ കേട്ട് മടുത്ത ഒരു കഥ ഇതിനു അപവാദമായി മാറി .എന്നാല്‍ ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ക്കൊക്കെ കഥ വേണമോ എന്ന് ചോദിച്ചാല്‍ ..വേണ്ട എന്ന് ഉത്തരം പറയും.കാരണം കഥയില്ലായ്മയില്‍ നിന്നും ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകര്‍ ഇപ്പോള്‍ ഇവിടെ ഉണ്ട് .അവരുടെ വഴികള്‍ വ്യത്യസ്തവും ആയിരിക്കും .ഈ ചിത്രം രണ്ടു സംസ്ക്കാരങ്ങളുടെയും അത് പോലെ ആധുനിക ലോകത്ത് മാറി വരുന്ന ബന്ധങ്ങളുടെ കഥ ഒക്കെ വളച്ചു കെട്ടില്ലാതെ പറയാന്‍ നോക്കുന്നുണ്ട് ..എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയിരുന്നെങ്കില്‍ ഈ ചിത്രത്തിന് ഒരു കൈ നോക്കാമായിരുന്നു .ഓര്‍മ്മയില്ലേ പഴയ ഒരു ബാല ചന്ദ്രമേനോന്‍ ചിത്രം .ക്രിസ്ത്യാനിയായ ഭര്‍ത്താവും പട്ടത്തി ആയ ശോഭന ഭാര്യയും ആയി വരുന്ന ചിത്രം ?സസ്നേഹം എന്നാണ് ആ ചിത്രത്തിന്‍റെ പേര്.സംവിധാനം സത്യന്‍ അന്തിക്കാട് .ആ തരത്തില്‍ ഉള്ള ഒരു ചിത്രമായിരുന്നു ഇതും.എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ ..കഥയില്‍ ധാരാളം വ്യത്യാസം ഉണ്ട്.എന്നാല്‍ എനിക്ക് തോന്നിയത് അത് പോലെ ആണ്.

  പിന്നെ ഓരോ പത്തു മിനിട്ട് വച്ചും പാട്ടുകള്‍ ഉണ്ടായിരുന്നു .ചില ഇടങ്ങളില്‍ അത് എച്ച് കെട്ടലും  ആയി .കഥയില്ലായ്മയില്‍ നിന്നും സിനിമ എടുക്കുമ്പോള്‍ പിന്നെ വേണ്ടത് സന്ദര്‍ഭങ്ങള്‍ ആണ് .അതും ഇതില്‍ പയറ്റിയിട്ടുണ്ട് .എന്നാല്‍ അത് പ്രധാന കഥയില്‍ നിന്നും അകലം പാലിക്കുന്നത് പോലെ തോന്നി.ഇടയ്ക്ക് വില്ലന്‍ എന്ന് തോന്നിക്കുന്ന ഒരു കഥാപാത്രം .എന്നാല്‍ അതിനും അധികം ആയുസ്സില്ലായിരുന്നു  .അധികം പ്രാധാന്യം ഇല്ലാത്ത വേഷങ്ങളില്‍ അനൂപ്‌ മേനോനും അര്‍ച്ചനയും ..

   നല്ല വശം എന്തെങ്കിലും ഉണ്ടെങ്കില്‍ എടുത്തു പറയേണ്ട ഒന്ന് ക്യാമറയാണ് .പാടങ്ങളുടെയും ,ഊട്ടിയുടെയും എല്ലാം സൌന്ദര്യം നല്ല രീതിയില്‍ പകര്‍ത്തിയിട്ടുണ്ട്.പക്ഷെ അത് മാത്രം മതിയോ ഒരു ചിത്രം മികച്ചതാകാന്‍ ??എന്നാല്‍ കേട്ടറിവ് വച്ച് ഞാന്‍ കരുതിയത്‌ പോലെ ഒരു മോശം ചിത്രം അല്ല ഇത് .എന്നാല്‍ ദുല്‍ക്കറിനെ പോലെ നല്ല തിരക്കഥയില്‍ അഭിനയിക്കുന്ന ഒരു നടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലായിരുന്നു .ചിലരുടെ ചിത്രങ്ങള്‍ ഇറങ്ങുന്നതിനു മുന്‍പേ അറിയാം ഇത് ഇങ്ങനയെ ആകൂ എന്ന് .എന്നാല്‍ ദുല്‍ക്കര്‍ ആ ഗണത്തില്‍ ഇല്ലായിരുന്നു എന്നാണ് ഞാന്‍ കരുതിയിരുന്നത് .
 അമിതപ്രതീക്ഷയോടെ പോകാതെ ഇരുന്നാല്‍ ഒരു പക്ഷെ ഇഷ്ടപ്പെടുമായിരിക്കും .എന്‍റെ മാര്‍ക്ക് ഈ ചിത്രത്തിന് 5/10 !!

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment