Pages

Thursday, 17 October 2013

50.THE MAN FROM EARTH (ENGLISH,2007)

THE MAN FROM EARTH (ENGLISH,2007), Drama | Sci-Fi ,Dir:-Richard Schenkman, *ing :- David Lee SmithTony ToddJohn Billingsley

വിശ്വാസങ്ങള്‍ ജീവിതത്തിന്‍റെ ഭാഗം ആണ് .പലപ്പോഴും വിശ്വാസങ്ങളാണ് ജീവിക്കാന്‍ ഉള്ള പ്രചോദനം നല്‍കുന്നത് .ചരിത്രത്തില്‍ എഴുതിയിരിക്കുന്നതില്‍ നിന്നും ലഭിക്കുന്ന വിശ്വാസം ഒരുവന്‍റെ സാമൂഹിക ,മത വിശ്വാസങ്ങളെ സ്വാധീനിക്കാറുണ്ട് പലപ്പോഴും .അവയുടെ വിശ്വാസ്യത ആരെങ്കിലും മുഖവിലയ്ക്കെടുക്കുന്നുണ്ടോ എന്നൊരു സംശയവും ഉണ്ട് .ആ വിശ്വാസങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കുന്ന സമയം വരെ ഒരാള്‍ ആ വിശ്വാസങ്ങളില്‍ മുറുക്കെ പിടിച്ച് മുന്നോട്ടു പോകുന്നു.എന്നാല്‍ തന്‍റെ വിശ്വാസങ്ങള്‍ തെറ്റാണെന്ന് തോന്നുന്ന സമയം ഒരു പക്ഷെ ആദ്യം അതിനെ എതിര്‍ക്കുമായിരിക്കും ..പിന്നെ മനുഷ്യസഹജമായ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന തെളിവുകള്‍ ലഭിക്കുമ്പോള്‍ ഒരു പക്ഷെ പുതിയ വിശ്വാസത്തെ പുണരുകയും ചെയ്യാം .എന്നാല്‍ അത് തന്നെ ആണ് സത്യം എന്നും തന്‍റെ ചിന്തകള്‍ തെറ്റാണെന്നും മനസ്സിലാകുമ്പോള്‍ ???അത്തരം ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന എന്‍റെ പ്രിയ സിനിമകളില്‍ ഒന്നായി മാറി "മാന്‍ ഫ്രം ദി എര്‍ത്ത് "

    ഇതിന്‍റെ കഥയുടെ പൂര്‍ണത ലഭിക്കുന്നത് ഇത് എഴുതാന്‍ വേണ്ടി ,ഇതിനെ മികവുറ്റതാക്കാന്‍ ഇതിന്‍റെ രചയിതാവ് ജെറോം ബിക്സ്ബി എടുത്ത സമയം ആണ് ..1960 ല്‍ തുടങ്ങിയ ഈ രചന അവസാനിക്കുന്നത് തന്‍റെ മരണക്കിടക്കയില്‍ കിടുക്കുമ്പോള്‍ ആണ് ..അപ്പോള്‍ വര്‍ഷം 1998 .നീണ്ട 38 വര്‍ഷത്തെ എഴുത്താണ് ഒരു മാസ്റ്റര്‍ പീസ്‌ എന്ന് വിളിക്കാവുന്ന ഈ സിനിമയുടെ ശക്തി .കഥ എന്നതില്‍ ഉപരി ഈ ചിത്രം ചര്‍ച്ച ചെയ്യുന്ന സംഭവങ്ങള്‍ക്ക് ആണ് പ്രാധാന്യം .കഥ ഇങ്ങനെ ..പുതിയ വാസസ്ഥലത്തേക്ക് മാറാന്‍ ഒരുങ്ങുന്ന ജോണ്‍ ഓള്‍ഡ്‌ മാന്‍ എന്ന പ്രൊഫസ്സറെ കാണുവാന്‍ സുഹൃത്തുക്കള്‍ എത്തിച്ചേരുന്നു .തങ്ങളുടെതായ പഠന ശാഖകളില്‍ മികവില്‍ നില്‍ക്കുന്ന  അധ്യാപകര്‍ ആണ് അവരും .ബയോളജിസ്റ്റ് ആയ ഹാരി ,മത വിശ്വാസിയും ചരിത്ര അധ്യാപികയുമായ എഡിത്ത് ,പുരാവസ്തു ഗവേഷകനായ ഡാന്‍ ,മറ്റൊരു ചരിത്രകാരിയും ജോണിനോട്‌ ഇഷ്ടം ഉള്ള സാന്ടിയും ,മനുഷ്യരാശിയെ കുറിച്ച് പഠനം നടത്തുന്ന ആര്‍ട്ടും അദ്ദേഹത്തിന്റെ ശിഷ്യ ലിന്റ എന്നിവര്‍ എന്നിവര്‍ ജോണിന് യാത്രയയപ്പ് നല്‍കുവാന്‍ എത്തുന്നു .ജോണിനെ കാണാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷം എങ്കിലും ആയെന്നും എന്നാല്‍ ഒരു മാറ്റവും ഇല്ലാന്ന് അവര്‍ അഭിപ്രായപ്പെടുന്നു .അത് പോലെ തന്നെ എന്തിനാണ് ജോണ്‍ ആ സ്ഥലം ഉപേക്ഷിച്ചു പോകുന്നത് എന്നും അവര്‍ ചോദിക്കുന്നു .അപ്പോള്‍ ജോണ്‍ അവരോടു ഒരു കഥ പറയുവാന്‍ തുടങ്ങി .താന്‍ പതിനാലായിരം വര്‍ഷമായി ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഗുഹാമനുഷ്യന്‍ ആണെന്നും പറയുന്നു .തനിക്ക് ഒരിക്കലും പ്രായമാകിലന്നും തന്നെ കാലത്തിന് കീഴ്പ്പെടുത്താന്‍ കഴിയില്ലെന്നും അവരോടു പറയുന്നു .താന്‍ ഒരു സ്ഥലത്ത് പത്തു വര്‍ഷത്തില്‍ കൂടുതല്‍ നില്‍ക്കില്ലന്നും ,നിന്നാല്‍ തന്‍റെ സത്യാവസ്ഥ എല്ലാവരും മനസ്സിലാക്കുമെന്നും ജോണ് പറയുന്നു .ആദ്യമൊക്കെ വെറും കളിയായി ഈ സംസാരത്തെ സമീപിച്ച മറ്റുള്ളവര്‍ എന്നാല്‍ ജോണ് കൂടുതല്‍ വിശദീകരണങ്ങള്‍ അവരുടെ ചോദ്യങ്ങള്‍ക്ക് നല്കുന്നതോട് കൂടി പരിഭ്രാന്തരാകുന്നു .അവര്‍ മനോരോഗ വിദഗ്ധനായ Dr. വില്‍ ഗ്രുബറിനെ വിളിച്ച് വരുത്തുന്നു .എന്നാല്‍ ജോണ്‍ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം വിശ്വസനീയമായ രീതിയില്‍ ഉത്തരം നല്‍കുന്നു.താന്‍ കൊളംബസ്സിന്റെ പരിചയക്കാരന്‍ ആയിരുന്നു എന്നും ,വാന്‍ ഗോഘ് തന്‍റെ സുഹൃത്തായിരുന്നു എന്നും തന്‍റെ കയ്യില്‍ ഉള്ള വാന്‍ ഗോഘിന്റെ ചിത്രം അദ്ദേഹം തനിക്ക് സമ്മാനിച്ചതാണ്‌ എന്നും പറയുന്നു ..എന്നാല്‍ ഒരു പടി കൂടി കടന്ന് താന്‍ ബുദ്ധനെ കാണുവാന്‍ പോയിട്ടുണ്ടെന്നും പിന്നീട് തിരിച്ചെത്തിയ തന്നെ ആണ് യേശു ക്രിസ്തു എന്ന പേരില്‍ എല്ലാവരും ആരാധിക്കുന്നതെന്നും പറയുന്നു ,

 തന്‍റെ വാദങ്ങളെ സ്ഥാപിക്കുവാനായി ജോണ്‍ തെളിവുകള്‍ അവര്‍ക്ക് നിരത്തുന്നു ..ദൈവ വിശ്വാസിയായ എഡിത്ത് എന്നാല്‍ ഇതിനെതിരെ പ്രതികരിക്കുന്നു.പരസ്യമായി ദൈവ നിന്ദ നടത്തുകയാണ് ജോണ്‍ എന്നവര്‍ വിളിച്ച് പറയുന്നു . പലര്‍ക്കും ഈ സംസാരം അരോചകമായി മാറുന്നു ..എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായി ഉത്തരം നല്‍കുന്ന ജോണ്‍ പറയുന്നത് സത്യമാണോ ??അതോ മിഥ്യയായ ഒരു കഥ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ഉദ്ദേശത്തില്‍ ആണോ ??ഇതാണ് ഈ ചിത്രത്തിന്‍റെ ബാക്കി കഥ .

 വിശ്വാസങ്ങളെ പല രീതിയിലും മാറ്റി മരിയ്ക്കുന്ന സംഭാഷണങ്ങള്‍ ആണ് ഈ ചിത്രത്തില്‍ ഉള്ളത് .അശ്വിന്‍ സാന്‍ഘി എന്ന ഇന്ത്യന്‍ നോണ്‍-ഫിക്ഷന്‍ എഴുത്തുകാരന്‍ എഴുതിയ "ദി രോസാബാല്‍ ലൈന്‍ " സഞ്ചരിക്കുന്നതും ഇത്തരം ഒരു വഴിയിലൂടെ ആണ് .അദ്ദേഹത്തിന്റെ "കൃഷ്ണ കീ " എന്ന പുസ്തകവും സംസാരിച്ചത് ഇതേ ഭാഷ തന്നെ ആയിരുന്നു ...ഒരു പുസ്തകം എന്ന നിലയിലും വിശ്വാസത്തിനെ ചോദ്യം ചെയ്തു  എന്ന നിലയിലും ലോകം മുഴുവന്‍ ശ്രദ്ധാ പാത്രം ആയ ഡാന്‍ ബ്രൌണ്‍ എഴുതിയ "ഡാ വിഞ്ചി കോഡ്" എന്ന പുസ്തകം സമീപിക്കുന്നതും ഒരേ സംഭവം തന്നെ ആണ് .എന്നാല്‍ സിനിമ ആയപ്പോള്‍ Dr.ലാന്‍ഗ്ടനു സംഭവിച്ചത് പോലെ ഉള്ള മാറ്റങ്ങള്‍ ഒന്നും ഇതിനുണ്ടായില്ല.ഒരു നായക പരിവേഷവും ഇല്ലാതെ തന്‍റെ ആയുസ്സിന്‍റെ ദൈര്‍ഘ്യം ഒന്ന് കൊണ്ട് മാത്രം താന്‍ ആര്‍ജിച്ച അറിവ് തന്നെ ദൈവത്തോളം തുല്യനാക്കിയെന്നു പറയുന്ന ദൈവ വിശ്വാസി അല്ലാത്ത ഒരു കഥാപാത്രമാണ് ഇതിലെ  നായകന്‍ ജോണ്‍ ഓള്‍ഡ്‌ മാന്‍ ..സംഭാഷണങ്ങള്‍  ആണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത് ..അത്ഭുത പ്രവൃത്തികള്‍ ഒന്നും തന്നെ ജോണ്‍ ഈ ചിത്രത്തില്‍ പറയുന്നില്ല .എന്നാല്‍ ചരിത്രത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹത്തിന് ഉത്തരം ഉണ്ട് ..എന്നാല്‍ തന്‍റെ ഇത്രയും ഉള്ള ആയുസ്സിന്‍റെ കാരണം മനസ്സിലാക്കുവാന്‍ ജോണിനും സാധിക്കുന്നില്ല .

 ഒരു കെട്ടുകഥ ആയി ആദ്യം വിശ്വസിക്കുന്ന സുഹൃത്തുക്കള്‍ക്ക് ഒരു പരിധി വിടുമ്പോള്‍ അവര്‍ പരിഭ്രാന്തരാകുന്നു.തങ്ങളുടെ അറിവും വിശ്വാസവും എല്ലാം ഒരു പരിധിയ്ക്കപ്പുറം തെറ്റാണെന്ന് അവര്‍ക്ക് ജോണ്‍ പറഞ്ഞു കൊടുക്കുമ്പോള്‍ അവര്‍ ജോണിനെ ഇടയ്ക്ക് വെറുക്കാനും തുടങ്ങുന്നു ..എന്തായാലും ഒരു മാസ്റര്‍ പീസ്‌ എന്ന് ലോകം വിളിക്കേണ്ടിയിരുന്ന ഒരു ചിത്രം ആയിരുന്നു "ദി മാന്‍ ഫ്രം എര്‍ത്ത് "...എന്നാല്‍ ഇത്തരം വിവാദപരമായ പരാമര്‍ശങ്ങള്‍ ആകാം ചിത്രത്തെ ഭൂരിപക്ഷ വിശ്വാസ  സമൂഹത്തിന്‍റെ ഇടയില്‍ നിന്നും മാറ്റി നിര്‍ത്തിയത് എന്ന് തോന്നുന്നു ..ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക്‌ 9.5/10 ..ഗൌരവപൂര്‍ണമായ ഒരു mystery/thriller ചിത്രം കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു ..

 "The Man from Earth" deals with the unusual story of John Oldman,a professor who was moving from his place.His colleagues ,other expert Professor in their branches reached his house to give him a farewell party.Some of them tells him that he never gets aged and he was the same some 10 years ago or so.Some of them asks him for the reason of his shifting.Then after a while John started telling his story.A  story which was about to change the history we all studied.He told them that he was a cave man who was living in this earth for 14,000 years and passed on through many ages of evolution.Yet he never gets aged..A first all his friends took it as a simple joke.But when they felt that John was having a serious tone and he was answering all of their questions,they were worried and called Dr.Will Bruger who was a Psychiatrist.But John continued his display of answering the expert biologist,archaeologists,anthropologist and historians present in there.He even claimed that he was close to Christopher Columbus ,Van Gogh was his friend and the picture he had with him was presented by Gogh himself.Things got worse when he claimed that he met Buddha at a period of his life and later people mentioned him as Jesus due to the medicinal expertise he obtained from Buddha's teachings.This made the fellow professor Eddith who was a believer and history expert to be emotional.She told that John was popularizing blasphemy.The rest of the movie deals with what John was about to tell.Was he true at his words or was he propagating some hidden agenda on them?

The rest of the movie deals with the mystery behind this story.This movie don't have the usual Hollywood cliche elements of graphics in it.The effects happens inside the viewers itself.Conversations really moves the story.A doubt arises whether the history written was perfect or was there some one who interrupted the real causes in them.But the written history was the one which builds up to the actual well being of society present now a days.There may be so many holes in it as John Old man claimed.But what will be the situation when one have to believe that what he believed was wrong?Watch till the end of the film.This movie was penned by Jerome Biksby who started writing in 1960 and ended the story on his death bed in the year 1998.It took 38 years of his work to make it a master piece.Though a great movie,this wasn't told often.Similar stories where penned in Ashwin Sanghi's "The Rozabal Line".My rating for this movie is 9.5/10 !! Serious thriller/mystery movie lovers ,you all are welcome for this movie if haven't watched yet.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment