Pages

Friday, 11 October 2013

48.IDUKKI GOLD (MALAYALAM,2013)

IDUKKI GOLD (MALAYALAM,2013),Dir:Ashiq Abu,*ing:-Prathap Pothan,Raju,Babu Antony,Raveendran,Vijayaraghavan

"ലഹരി അന്വേഷിച്ചുള്ള യാത്രയില്‍  ഇടുക്കി ഗോള്‍ഡ്‌ "
 ആഷിക് അബു എന്ന സംവിധായകനോടുള്ള ഇഷ്ടക്കേട് കമല്‍ ഹാസന്‍റെ  വിശ്വരൂപം സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റ്‌ മുതല്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ് ..മാത്രമല്ല ഇന് സിനിമ കാണാന്‍ പോയപ്പോള്‍ പോലും മോശമായ അഭിപ്രായം ആയിരുന്നു പലയിടത്തും കണ്ടത് ..പ്രതീക്ഷകള്‍ ഒന്നും ഇല്ലാതെ ഇടുക്കി ഗോള്‍ഡ്‌ ന് കയറി (തല വച്ച് എന്ന് പലരും പറഞ്ഞു ).മാത്രമല്ല ഫേസ്ബുക്കില്‍ അല്‍പ്പം പരിഹാസത്തോടെ ഉള്ള പോസ്റ്റും ഞാന്‍  ഇട്ടിരുന്നു ..എന്നാല്‍ സിനിമ നല്‍കിയത് എനിക്ക് വിപരീത അനുഭവം ആയിരുന്നു ..കഞ്ചാവ് മുഖ്യ കഥാപാത്രമായി  വരുന്ന  Stoner മൂവിസ് എന്ന് സായിപ്പ് വിളിക്കുന്ന സിനിമകള്‍ ഒക്കെ എനിക്ക് ഇഷ്ടമാണ്..Cheech and Chong Series,Harold and Kumar Series,Pineapple Express,Rolling Kansas അങ്ങനെ എത്രയോ പടങ്ങള്‍ ..ഇതില്‍ എല്ലാം കഞ്ചാവ്  എന്ന ലഹരി വസ്തു മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു അനുഭൂതിയുടെ വര്‍ണന ആയിരുന്നു കൂടുതലും ..അതില്‍ നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങളും എല്ലാം തമാശയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രങ്ങള്‍.ആദ്യം തന്നെ പറയട്ടെ സായിപ്പിന്‍റെ സിനിമയില്‍ ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്ന ഇവയ്ക്കൊന്നും കാര്യമായ കഥകള്‍ ഇല്ലായിരുന്നു .കഞ്ചാവ് ചെടികള്‍ മുഖ്യ കഥാപാത്രങ്ങള്‍ ആയി  വരുന്ന ചിത്രങ്ങള്‍ ആയിരുന്നു മിക്കതും .തീര്‍ച്ചയായും അത്തരം ഒരു സിനിമ ആയിരുന്നു ഇടുക്കി ഗോള്‍ഡ്‌  എന്ന് പറയാം ..മറ്റൊന്ന് കൂടി ..ഇതൊരു കുടുംബ ചിത്രം അല്ല .

  കഥ ഇങ്ങനെ....ക്ഷമിക്കണം ..സന്തോഷ്‌ എച്ചിക്കാനം കഥ എഴുതാന്‍ മറന്നു എന്ന് തോന്നി പോകും ..എന്നാല്‍ ചിത്രം മുന്നോട്ടു പോകും തോറും സിനിമയുടെ പ്രധാന ജോലി മുഷിപ്പുണ്ടാകാതെ പ്രേക്ഷകനെ പിടിച്ചിരുത്തുക  എന്നതാണെങ്കില്‍ അത് അത്യാവശ്യം മോശമില്ലാതെ രീതിയില്‍ ചെയ്തിട്ടുണ്ട് .ഈ വര്‍ഷത്തെ ഏറ്റവും വെറുപ്പിച്ച ചിത്രം കഴിഞ്ഞ ആഴ്ച്ച കണ്ട ആള്‍ എന്ന നിലയില്‍ (പേര് പറയില്ല) ഈ ചിത്രം അത്തരം ഒരു മോശം സൃഷ്ടി  ആണെന്ന് പറയാന്‍ പറ്റില്ല ..ഒരു സിനിമ കഴിയുമ്പോള്‍ കുറച്ചു പേരെങ്കിലും എഴുന്നേറ്റു നിന്ന് കൈ അടിക്കുന്നത് മോശം ആയതു കൊണ്ടല്ല എന്ന് വിശ്വസിക്കുന്നു ..എന്നാലും പതിവ് പോലെ കഥയില്ലായ്മയില്‍ കഥ പറയാം ..അഞ്ച് ബാല്യകാല സുഹൃത്തുക്കള്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുന്നു ...അവരുടെ ലക്‌ഷ്യം ഒന്നാണ്.തങ്ങളെ ചെറുപ്പത്തില്‍ മോഹിപ്പിച്ച ആ ലഹരിയുടെ അടുത്തെത്തുക എന്നത് .ആദ്യ പകുതി മുപ്പതിയഞ്ചു  വര്‍ഷം മുന്‍പ്  പിരിഞ്ഞ ആ സുഹൃത്തുകളെ തേടി ഒരു അലച്ചില്‍ ആയിരുന്നു ..അതിന്‍റെ ഇടയ്ക്ക് വന്ന അവരുടെ ബാല്യം കൂടി ആയപ്പോള്‍ അത്യാവശ്യം ചിരിക്കാനുള്ള മരുന്നായി.

  സുഹൃത്തുക്കളായി വന്നത് മണിയന്‍പിള്ള രാജു ,രവീന്ദ്രന്‍ ,വിജയ രാഘവന്‍ ,ബാബു ആന്റണി ,പ്രതാപ്‌ പോത്തന്‍ എന്നിവര്‍ .കൌമാര പ്രായത്തില്‍ കാണിച്ചിരുന്ന കുസൃതിയും അവരുടെ ലഹരിയോടുള്ള അഭിനിവേശവും ഒരു പ്രത്യേക സാഹചര്യത്തില്‍ അവരെ തമ്മില്‍ അകറ്റുന്നു ..അവരുടെ കണ്ടു മുട്ടലിന്റെ അല്ലെങ്കില്‍ അവരുടെ സൌഹൃദത്തിന്റെ കഥയാണ് ഇടുക്കി ഗോള്‍ഡ്‌ ..ഒരു കാലഘട്ടത്തിന്‍റെ കഥയും പിന്നെ ഇന്ന് നടക്കുന്ന സംഭവങ്ങളുമായി ആഷിക് അബു മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .ഒന്ന് ചോദിക്കട്ടെ ഈ stoner സിനിമകള്‍ കണ്ടവര്‍ക്കൊക്കെ അ വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങളില്‍ എന്ത് കഥയാണ്  കാണാന്‍ കഴിയുക?ഉത്തരം ഒന്നേ ഉള്ളു സൌഹൃദം..അതാണ്‌ ആഷിക് അബുവും ഈ ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത് ..

 ഇതില്‍ മദ്യപാനം ഉണ്ട് ,കഞ്ചാവ് വലിക്കുന്നത് ഉണ്ട് .പല ന്യൂ ജെനറേഷന് തരികിടകളും ഉണ്ട് ..എന്നാല്‍ മറ്റു പലതും ഇല്ല  മരം ചുറ്റി പ്രേമം ..പിന്നെ വഴിയില്‍ കൂടി പോകുന്നവര്‍ പോലും step തെറ്റാതെ ചെയ്യുന്ന നൃത്തം,ഓടി പിടിച്ചുള്ള ഗുസ്തി എന്നിവ.. ഒരു നായിക പോലും ഇല്ലാതെ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌ .ഇത് തീര്‍ച്ചയായും സന്തോഷ്‌ എച്ചിക്കാനം നല്ല പുക എടുത്തു എഴുതിയ കഥ ആയിരിക്കണം .അതാണ്‌ ഈ ചിത്രത്തിന് അതിന്‍റെ ഒരു ഗന്ധം .ലോക പ്രശസ്തമായ ഇടുക്കി ഗോള്‍ഡ്‌ വലിക്കുവാന്‍ ആഗ്രഹിക്കുന്ന അഞ്ച് മധ്യവയസ്ക്കരായ സുഹൃത്തുക്കള്‍ ..അതിനായി അവര്‍നടത്തുന്ന യാത്രയാണ്   ഈ സിനിമ അവതരിപ്പിക്കുന്നത് .

ഒരു നിമിഷത്തേക്ക് എങ്കിലും ചിരിപ്പിക്കുന്ന തമാശകള്‍ കുറച്ചുണ്ട് .പിന്നെ വ്യത്യസ്ഥമായ ഒരു അവതരണ ശൈലി ആയിരുന്നു ചിത്രത്തിന് .രണ്ടു കാലഘട്ടം അവതരിപ്പിച്ചിരുന്നു ചിത്രത്തില്‍ .അതും തരക്കേടില്ലാത്ത രീതിയില്‍ എടുത്തിട്ടുണ്ട്.പിന്നെ അഭിനയിച്ചവര്‍ എല്ലാം മോശമല്ലാത്ത രീതിയില്‍ തങ്ങളുടെ വേഷങ്ങള്‍ നന്നാക്കി .നക്ഷത്രങ്ങള്‍ ഒന്നും ഇല്ലാതെ മുന്‍ക്കാല നായകന്മാരെ ഒക്കെ മുഖ്യ കഥാപാത്രങ്ങള്‍ ആക്കിയപ്പോള്‍ ഒരൂ വ്യത്യസ്ത തോന്നി .പിന്നെ  പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്.അതില്‍ നിഗൂഡത ഒന്നും ഇല്ല.എന്നാല്‍ പലരും പ്രതീക്ഷിച്ചും കാണാത്ത ഒരെണ്ണം . ചിലര്‍ക്കൊക്കെ അത് ഒരു കരടായി തോന്നി കാണും .പിന്നെ എടുത്തു പറയേണ്ടത് ബി ജി എം ആണ് .ചിത്രത്തിന്‍റെ ആകെ ഉള്ള ഒരു മൂഡ്‌ നിലനിര്‍ത്താന്‍ ബിജി ബാലിന് കഴിഞ്ഞിട്ടുണ്ട്  .പിന്നെ ഉള്ളത് ഷൈജു ഖാലിദിന്റെ ക്യാമറ .മനോഹരമായിരുന്നു ആ ഇടുക്കി രംഗങ്ങള്‍ ഒക്കെ .ഇത്രയും ഈ ചിത്രത്തിന്‍റെ നല്ല വശങ്ങള്‍ .

 മോശം എന്ന് തോന്നിയത് ..പ്രധാനമായും കഥയില്ലായ്മ ഒരു പ്രശ്നം ആയി നില്‍ക്കുന്നു .പിന്നെ ആഷിക് അബുവിന്റെ ചിത്രങ്ങള്‍ ഒക്കെ എന്തെങ്കിലും ഒരു പ്രത്യേക വിഷയത്തെ മാത്രം കേന്ദ്രീകരിച്ചുള്ള അവതരണം ആയിരുന്നല്ലോ മുന്‍ കാലങ്ങളില്‍  .അതില്‍ കഥാപാത്രങ്ങളുടെ ശക്തി ആയിരുന്നു ആ ചിത്രങ്ങളെ ഒക്കെ വിജയിപ്പിച്ചത് .ഇതില്‍ അത്തരം ശക്തമായ കഥാപാത്രങ്ങള്‍ ഒന്നുമില്ല.നോസ്ടാല്‍ജിയയ്ക്ക് വേണ്ടി യാത്ര തിരിക്കുന്ന സുഹൃത്തുക്കള്‍ക്കെല്ലാം അത്യാവശ്യം പ്രാധാന്യം നല്‍കിയിട്ടുണ്ട് .പക്ഷെ ആഷിക് അബുവില്‍ പലരും പ്രതീക്ഷിച്ചത് ഇതല്ല എന്ന് തോന്നുന്നു .എന്തിനാണ് കൂടുതല്‍ പ്രതീക്ഷിക്കുന്നത് .വിവാദങ്ങള്‍ ഉണ്ടാക്കി ഈ സിനിമയ്ക്ക് ആളെ കൂട്ടാന്‍ ശ്രമിക്കുന്നു എന്നൊരു ആരോപണം ഉണ്ടായിരുന്നു നേരത്തെ .അത് ശരിയോ തെറ്റോ ആയിരിക്കാം .എന്നാല്‍ അതിന്‍റെ ഒന്നും ആവശ്യമില്ലാത്ത ..മികച്ചതല്ലെങ്കില്‍ പോലും ഒരു ആവറേജ്  സിനിമ ആണ് ഇടുക്കി ഗോള്‍ഡ്‌ ..

  നല്ല അസ്സല്‍ വളിപ്പുകള്‍ ഇപ്പോഴും കുടുംബങ്ങള്‍ കയറി വിജയിപ്പിക്കുന്നുണ്ട് ..എന്നാല്‍ ഇതിന് അങ്ങനെ ഒരു പിന്തുണ പ്രതീക്ഷിക്കണ്ട ..കാരണം ഇത് പ്രതിധാനം ചെയ്യുന്നത് കഞ്ചാവ്  ആണ് ..കുടുംബങ്ങള്‍ക്കെന്തിനാ കഞ്ചാവ് ??പിന്നെ കമലഹാസനെ കളിയാക്കിയപ്പോള്‍ ആഷിക് അബു ഇനി ലോക നിലവാരമുള്ള സിനിമകള്‍ മാത്രമേ ഒരുക്കു എന്നാണ് കരുതിയത്‌ .എന്നാല്‍ ഇനിയും അതുണ്ടായിട്ടില്ല .തന്‍റെ പരിഹാസം തന്നില്‍ ഉള്ള അമിത വിശ്വാസം കാരണം കൊണ്ട് മാത്രം വന്നതല്ല എന്ന് അദ്ദേഹം ഇനിയും തെളിയിക്കണം ..എന്‍റെ മാര്‍ക്ക് ഈ ചിത്രത്തിന് 6/10 !!

No comments:

Post a Comment