Pages

Thursday, 10 October 2013

47.THE GOOD ROAD (GUJARATI,2013)

THE GOOD ROAD (GUJARATI,2013), |Drama|, Dir:Gyan Correa,*ing :-Ajay Gehi,Sonal Kulkarni

   ഭാരതത്തിന്‍റെ ഓസ്കാര്‍ പ്രതീക്ഷയുടെ ഭാരവുമായി "ദി ഗുഡ് റോഡ്‌ "

എക്കാലവും വിവാദങ്ങളിലൂടെ  എരിവും പുളിയും പകരുന്നതാണ് പല അവാര്‍ഡ്‌ പ്രഖ്യാപനങ്ങളും .സ്വര്‍ഗാത്മകതയ്ക്ക് അംഗീകാരം നല്‍കുന്ന അവസരങ്ങളില്‍ വിവാദങ്ങള്‍ കൂടുതലുമാണ് .ഇത്തവണ ഭാരതത്തിന്‍റെ ഓസ്കാര്‍ ഔദ്യോഗിക നാമനിര്‍ദേശം ആയ ദി ഗുഡ് റോഡ്‌ കടന്ന് വന്നതും അത്തരം ഒരു വഴിയിലൂടെ ആണ് ."ലഞ്ച് ബോക്സ് "എന്ന ഇര്‍ഫാന്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത "ദി ഗുഡ് റോഡ്‌ " നു ആദ്യം ലഭിച്ചിരുന്നില്ല..പല പ്രമുഖരും ലഞ്ച് ബോക്സിന് വേണ്ടി ആണ് നിലകൊണ്ടതും .എന്നാല്‍ അവസാനം അധികം പരുക്ക് പറ്റാതെ ഈ ചിത്രം ഭാരതത്തിന്‍റെ ഔദ്യോഗിക നാമനിര്‍ദേശ ചിത്രമായി ഓസ്കാര്‍ വേദിയിലേക്ക് പോകുന്നു .മികച്ച ഗുജറാത്തി ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് ലഭിച്ച ചിത്രമാണ് "ദി ഗുഡ് റോഡ്‌ ".പുതുമുഖ സംവിധായകന്‍ ആയ ഗ്യാന്‍ അണിയിച്ചൊരുക്കിയ ഈ ചിത്രം നിരൂപകരുടെ അടുത്ത് നിന്നും അത്യാവശ്യം പ്രശംസ പിടിച്ച് പറ്റിയതാണ് .
വ്യത്യസ്ഥ സാഹചര്യങ്ങളില്‍ നിന്നും വരുന്ന മൂന്നു പേരുടെ ഒരു ദിവസത്തെ സംഭവബഹുലമായ ജീവിതം ആണ് ഈ ചിത്രത്തിന്‍റെ കഥാതന്തു ...

    ഗുജറാത്തിലെ തീര്‍ത്തും വിജനമായ ഒരു ഹൈവേയില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന മൂന്നു പേരുടെ കഥയാണ് ഈ ചിത്രത്തില്‍ .ലോറി ഡ്രൈവറായ പപ്പു,സഹായിയായ ഷൌകത് എന്നിവര്‍ ഒരു യാത്രയിലാണ് .ആ യാത്രയുടെ അവസാനം അവര്‍ക്ക് ഒരു ലക്‌ഷ്യം ഉണ്ട് ..നാടകീയമായി..എന്നാല്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍  ഒരു അപകടരംഗം ഉണ്ടാക്കുക ..അതില്‍ പപ്പു മരിച്ചു പോയി എന്നതിന് രേഖകള്‍ ഉണ്ടാക്കി ഇന്ഷുറന്സ്തുക തട്ടി എടുക്കുക ..രണ്ടാമതായി അവധിക്കാലം ആസ്വദിക്കാന്‍ പോകുന്ന ഡേവിഡ് ,ഭാര്യ ,അവരുടെ മകന്‍ ആദിത്യ എന്നിവര്‍. .ആ യാത്രയില്‍ അപ്രതീക്ഷിതമായി ആദിത്യയെ കാണാതെ പോകുന്നു ..മൂന്നാമതായി നഗരത്തില്‍ ഉള്ള തന്‍റെ അമ്മൂമ്മ തന്നെ സംരക്ഷിക്കും എന്ന് കരുതി യാത്ര തിരിക്കുന്ന അനാഥയായ  പൂനം എന്ന ബാലിക ..എന്നാല്‍ അവള്‍ എത്തി ചേരുന്നത് ഒരു ബാല വേശ്യാലയത്തിലും ...ഇവര്‍ മൂവരുടെയും ജീവിതത്തില്‍ നടക്കുന്ന ഒരു ദിവസത്തെ സംഭവങ്ങള്‍ ആണ് ഈ ചിത്രം പറയുന്നത് .

     പപ്പു എന്ന ലോറി ഡ്രൈവര്‍ അധികം ആരോടും സംസാരിക്കാത്ത ആളാണ്‌ ..യഥാര്‍ത്ഥ ജീവിതത്തിലും ഈ പപ്പു ഒരു ഡ്രൈവര്‍ ആണ് ..യാത്രയ്ക്കിടയില്‍ കാണുന്ന ആദിത്യനേയും കൂട്ടി പപ്പു , ഷൌകത് എന്നിവര്‍ യാത്ര ചെയ്യുന്നു ..ആദ്യം സ്വന്തം മാതാപിതാക്കളെ തിരയുന്ന ആദിയെ അനാഥനായ ഷൌകത് വെറുക്കുന്നു ...അവന്‍റെ ഉള്ളിലെ അസൂയ ആയിരിക്കാം അതിനു കാരണം ...ആദിയ്ക്കു കൂട്ടായി ഒരു പറ്റി കുട്ടിയേയും കിട്ടുന്നു ..അവരുടെ യാത്ര രസകരം ആയിരുന്നു ..എന്നാല്‍ കുട്ടിയെ മാതാപിതാക്കളുടെ അടുക്കല്‍ എത്തിക്കാന്‍ പപ്പു തീരുമാനിക്കുന്നു ..മോശമായ ഒരു ലക്ഷ്യത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന ആ മനുഷ്യന്‍ ചിലപ്പോള്‍ ഒക്കെ ആദിയില്‍ കാണുന്നത് അതെ പ്രായത്തില്‍ ഉള്ള തന്‍റെ അനന്തരവള്‍ പിങ്കിയെ ആണ് ..

  കാറില്‍ ഒരു മയക്കത്തില്‍ നിന്നും എണീറ്റപ്പോള്‍ തന്‍റെ മകനെ കാണാതായി എന്ന് മനസ്സിലാക്കുന്ന മാതാപിതാക്കള്‍ തങ്ങളെ കൊണ്ടാവും വിധം ആ വിജനമായ സ്ഥലത്ത് അന്വേഷിക്കുന്നുണ്ട് ..ഒറ്റയ്ക്ക് കാര്‍ ഓടിച്ചു പോയ അമ്മയും ,പോലീസുകാരന്റെ കൂടെ വന്ന വഴി തിരിച്ചു പോയ അച്ഛനും എല്ലാം തീര്‍ച്ചയായും വിഷമിക്കുന്നുമുണ്ട് ...പല സ്ഥലത്തും അവര്‍ക്ക് സഹായിയായി വരുന്ന നാട്ടുകാരും ഉണ്ട് ...ഗ്രാമത്തിന്റെ നന്മ വേണ്ടുവോളം അവിടെ കാണാം ..മരുഭൂമിയിലെ മരുപ്പച്ച പോലെ ഒരു സഹായവുമായി വരുന്ന ഗ്രാമവാസികള്‍ വരുന്ന ആ രംഗം മനോഹരമായിരുന്നു ...

പൂനം എന്ന കുട്ടിയുടെ കാര്യം ആയിരുന്നു കൂടുതല്‍ ദുരിതം ..ആ കുട്ടി അവിചാരിതമായി എത്തിപ്പെടുന്നത് ഒരു വേശ്യാലയത്തില്‍ ..വേശ്യാലയ നടത്തിപ്പുക്കാരന്‍ അവളോട്‌ അവിടെ നിന്നും പോകാന്‍ ആവശ്യപ്പെടുന്നുണ്ട്.എങ്കിലും ഒന്നും തിരിച്ചറിയാനാകാത്ത പ്രായത്തില്‍ അവള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി അവിടെ നില്‍ക്കുന്നു ...എന്നാല്‍ പിന്നീട് അവിടെ നടന്ന സംഭവങ്ങള്‍ അവളെ മാറ്റി ചിന്തിപ്പിക്കുകയും ചെയ്യുന്നു ...

   മൂന്നു വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും ഉള്ള ആളുകള്‍ ,,ഇവര്‍ ജീവിതത്തിന്‍റെ ഒരു കോണില്‍ വച്ച് കണ്ടുമുട്ടുന്നു ..ആ കണ്ടുമുട്ടല്‍ അപ്രതീക്ഷിതവും എന്നാല്‍ വ്യത്യസ്തതയുള്ള ഒരു രീതിയില്‍ ആയിരുന്നു ...അവരുടെ ആ യാത്രയില്‍ അവര്‍ക്കെല്ലാം എന്ത് സംഭവിക്കുന്നു ??അവര്‍ എങ്ങനെ കണ്ടു മുട്ടുന്നു ??ഇതൊക്കെ ആണ് ഈ ചിത്രം പിന്നീട് പ്രേക്ഷകനുമായി സംവേദിക്കുന്നത്..സാധാരണയായി ഇത്തരം ചിത്രങ്ങളില്‍ കാണുന്നത് പോലെ ഇവിടെ ആര്‍ക്കും ദാരിദ്ര്യത്തിന്റെ പുറത്തുള്ള സിമ്പതി കാണിക്കുന്നില്ല എന്നത് ഒരു പ്രത്യേകത ആണ് ...സമ്പന്നന്‍ ആണെങ്കിലും പപ്പു ,ഷൌകത് എന്നിവരുടെ കൂടെ ഇരുന്ന് കഴിച്ച ഭക്ഷണം സ്വാദു കൂടുതല്‍ ആണെന്ന് ആദി പറയുന്നുണ്ട് ...ഭാരതത്തിന്‍റെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്ന് പ്രത്യേകം മുഖവരയിടുന്നു സംവിധായകന്‍ ..ഗ്രാമത്തിലെ ആളുകളുടെ പരോപകാര പ്രവണതയും എല്ലാം ഇതില്‍ കാണിക്കുന്നുണ്ട് ..ഇവിടെ വില്ലന്‍ ഒരാളെ ഉള്ളു വിധി ..

 ഈ ചിത്രം ഓസ്കാര്‍ വേദിയില്‍ എത്തപ്പെടാന്‍ യോഗ്യമാണോ എന്ന് ചോദിച്ചാല്‍ മികച്ചത് എന്നൊരു അഭിപ്രായം ഇല്ലെങ്കില്‍ പോലും മനോഹരമായി ഒരു ചിത്രത്തെ അതിന്‍റെ ലാളിത്യത്തില്‍ അവതരിപ്പിച്ചു.അതിന് അകമ്പടിയായി നമ്മുടെ സ്വന്തം റസൂല്‍ പൂക്കുട്ടിയുടെ ശബ്ദലേഖനവും ,അത് പോലെ തന്നെ അമിതാബ സിംഗ് ചലിപ്പിച്ച ക്യാമറയും .അതിന് ബുദ്ധിജീവി ജാടകള്‍ നല്‍കാത്തതിനാല്‍ അണിയറക്കാര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു ..പല വേഷങ്ങള്‍ ചെയ്തിരിക്കുന്നത് യഥാര്‍ത്ഥ ഗ്രാമവാസികളും അതിനു മുന്‍പ് ക്യാമറയെ അഭിമുഖികരിക്കാത്തവരും ആയ സാധാരണക്കാരാണ് .ചിലയിടത്തൊക്കെ അതിനാല്‍ അഭിനയം പാളി പോകുന്നുമുണ്ട് ....ലഞ്ച് ബോക്സ് എന്ന ചിത്രവുമായുള്ള മത്സരവും ..ലഞ്ച് ബോക്സിനു പല അവലോകനതിലും കൊടുത്ത 5/5 (എനിക്കത്രയും തോന്നിയില്ല എന്നത് സത്യം ) ആരും ഇതിനു കൊടുത്തതായി കണ്ടില്ല ...മാദ്ധ്യമങ്ങള്‍ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണോ  എന്ന് തോന്നി പോകും ചിലപ്പോള്‍ ..മനോഹരമായ ഒരു പാതയിലൂടെ സഞ്ചരിക്കുന്ന ജീവിത യാഥാര്‍ത്യങ്ങള്‍ ,പിന്നെ കുറേ നല്ല മനുഷ്യര്‍ ...അതാണ്‌ "ദി ഗുഡ് റോഡ്‌ " എന്ന ചിത്രം നമുക്ക് നല്‍കുന്നത് ...ഞാന്‍ ഈ ചിത്രത്തിന് കൊടുക്കുന്ന മാര്‍ക്ക് 7/10 !!

  This movie is all set to be the official nomination from India for the 86th Annual Awards.Lots of disputes were there regarding the credibility of this movie against the odds of movie like Lunch Box.Yes,Lunch Box is widely acclaimed and  accepted by the mainstream medias and viewers.But this movie has something in it to be the deserved.
the movie revolves around the lives of 3 people who were destined to travel along the same highway in the outskirts  of Gujarat.This Gujarati movie captures the beauty of the Gujarat soil in an elegant manner.Though a dry land,this land had its own beauty in its own way.

  The movie starts off with the journey of Pappu who was destined to do something illegal to be rich.He along with this helper Shaukath were on their way.The next group is a family comprising of a father,mother and their child Adithya.They were on a vacation .In their way through the highway the child was unexpectedly separated from his parents.Then he met up with the lorry lads ,Pappu and Shaukath.Adi reminds pappu of his niece Pinky and takes Adhi in his lorry.A Shaukath was at first reluctant to mingle with him and even abused the child due to his jealousy on him having parents.But later,the situations changed and it was all fine.Then comes the third one.A eleven year old orphaned girl Poonam who was in search of her grandmother in the city hoping that she would take care of Poonam. She ends up in a child brothel.The owner asked her to leave the place at once.But unknown of the dangers of what was happening there she remained there for food.But at a later time she realized her condition and started to feel the situation around her.

  So the rest of the story deals with what happened to them.Whether they could escape from their problems and reach their destinations.The story is well executed and well narrated in the movie.They made nothing to make the movie a great one,except making the story an easily understandable and simple one.This movie don't have the decorations to be an electrifying one.It just captures some lives and most of it belongs to simple man.The kindness and helping nature of the villagers was beautifully depicted in this movie.Sound Engineering by Oscar winner Rasool Pookutty and the DOP by Amitabha Singh made it sure to be a class in its own genre.Most of the roles are enacted by real people who were standing for the first time in front of a camera.So here and there some flaws are there in the acting department.This movie falls into the category of a drama.But its also a thriller at its parts and journey via road to achieve the destiny makes it a Road movie too.If you have one and a half hours on your own to watch a simple yet beautiful movie in its standards,go for it....My rating to the movie is 7/10!!

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment