Pages

Thursday, 27 June 2013

SNITCH (2013,ENGLISH)



SNITCH (2013,ENGLISH)

"How far would you go to save your son"???? SNITCH :- യഥാർത്ഥ സംഭവങ്ങളിൽ നിന്നും അകന്നു നില്ക്കുന്ന ഒരു പ്രവണത പലപ്പോഴും ഹോളിവുഡ് പടങ്ങളിൽ കാണാം..അത്തരത്തിൽ ഉള്ള ഒരു പടം ആണെന്ന് പറയാം..ഇതിൽ ഏറ്റവും മികച്ചതായി തോന്നിയത് നമ്മുടെ എല്ലാം പ്രിയപ്പെട്ട "റോക്ക്" ഡ്വയ്ന് ജോൻസന്റെ അച്ഛൻ വേഷം ആണു.പതിവ് രീതികളിൽ നിന്നും മാറി മകനെ രക്ഷിക്കാൻ ആയി നടക്കുന്ന അച്ഛന്റെ റോൾ അദ്ദേഹം മോശമില്ലാതെ ചെയ്തു എന്ന് പറയാം..പക്ഷെ വിശ്വാസിക്കാൻ കഴിയാത്ത ഒരു കഥ തന്തു ഒരു വില്ലനായോ എന്ന് സംശയം...മയക്കു മരുന്ന് കേസിൽ പിടിക്കപെട്ട മകനെ രക്ഷിക്കാനായി അണ്ടർ കവർ ആയി മയക്കു മരുന്നു മാഫിയയെ പിടിക്കാൻ പോകുന്ന അച്ഛന്റെ കഥയാണ്‌ "സ്നിച്".


   ചിന്താശക്തി അല്പ്പം മാറ്റി വച്ചാൽ ഒരു അഭിനേതാവ് എന്ന നിലയിൽ റോക്കിന്റെ മികച്ച ചിത്രം എന്ന് പറയാം ...ഭീമൻ രഘുവിനെ പള്ളീൽ അച്ചന്റെ വേഷം ചെയ്യിപിച്ചു മനോഹരമാക്കുന്ന ഒരു പ്രതീതി (തമാശ രൂപേണ അല്ല)...വൈകാരികമായ ഒരു താളവും ഒരുക്കാൻ ഈ ആക്ഷൻ പടത്തിൽ ശ്രമിച്ചിട്ടുണ്ട് ... ഒരു ആക്ഷൻ -കുടുംബ ഡ്രാമ എന്ന് പറയാം ചുരുക്കത്തിൽ ഈ ചിത്രത്തിനെ..നിർമാതാക്കളിൽ ഒരാളായ റോക്ക് പടത്തിനായി തന്റെ പതിവ് രീതികളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ നല്ലതായിരുന്നു....മികച്ചത് എന്ന് പറയാൻ പറ്റില ...എങ്കിലും മോശമല്ലാത്ത ഒരു ചിത്രം....കൂടെയുള്ള പല താരങ്ങളും പ്രശസ്തർ അല്ലായിരുന്നു എങ്കിലും അവരെല്ലാം നന്നായി ചെയ്തിട്ടുണ്ട്...ഒരു ക്ലാസ്സിക്‌ ഒക്കെ തേടി ഒരിക്കലും Rockinte പടങ്ങൾ കാണരുത്...അവരൊക്കെ perfect entertainers ആണ് ..കത്തി അല്ലായിരുന്നു ഞാൻ ഇവിടെ പറഞ്ഞ വിശ്വാസ യോഗ്യം അല്ലാത്ത ഭാഗം...പകരം മയക്കു മരുന്ന് മാഫിയക്കാരുടെ വിശ്വസ്തനാകാൻ ആകാൻ നായകന് എടുത്ത സമയം,സന്ദർഭങ്ങൾ എന്നിവയാണു..

Anyways this falls into the genre of an action-family drama...and honestly I will rate it 6.5/10...

No comments:

Post a Comment