Pages

Thursday, 27 June 2013

INVENTION OF LYING (2009,ENGLISH)



INVENTION OF LYING (2009,ENGLISH)


ആർക്കും കള്ളം പറയാൻ അറിയാത്ത ഒരു ലോകം...അതെങ്ങനുണ്ടാകും?? അവിടെ ഒരാൾ നിലനില്പ്പിനു വേണ്ടി കള്ളം പറയുന്നു ....ഇതാണു ഈ സിനിമയുടെ കഥ....കള്ളങ്ങൾ ;അത് അപ്രിയമാകാം ഒരാൾക്ക് ..മറ്റൊരാൾക്ക്‌ മറിച്ചും ...പക്ഷെ അതിലും കഷ്ടമാണ് സത്യങ്ങൾ മാത്രമുള്ള ലോകത്തിൽ ജീവിക്കുന്നത് ...മരിക്കാൻ പോകുന്നവനോട്‌ "നീ ഇപ്പോൾ മരിക്കുമെന്ന് " പറയുന്ന ലോകം..ഒരാളുടെ മുഖത്ത് നോക്കി അയാളുടെ വൈരൂപ്യത്തെ കുറിച്ച് സംസാരിക്കുന്ന ലോകം...സത്യം മാത്രം പറഞ്ഞു ഏതു നേരവും വഴക്കുണ്ടാക്കുന്ന കമിതാക്കളുടെ ലോകം..ഒരുവൻ ജീവിതത്തിൽ പരാജയമാണെന്ന് പറയുന്ന ലോകം..ആ ലോകത്തിൽ ഒരാൾ ആദ്യമായി കള്ളം പറയുന്നു...സത്യസന്ധതയുടെ അവസാന വാക്കായ ആ ലോകത്തിൽ ബാങ്കിൽ ചെക്ക്‌ ബുക്ക്‌ പോലും ഉപയോഗിക്കുന്നില്ല ....അപ്പോൾ ഓർക്കണം അയാൾ ആദ്യത്തെ കള്ളം പറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ....!! വളരെയധികം സാധ്യതകൾ ഉള്ള ഒരു fantasy കോമഡി ആയി ചിത്രീകരിച്ചപ്പോൾ ഉള്ള പാളിച്ചകൾ ഈ സിനിമയെ പിന്നോട്ടാക്കി....പ്രത്യാശ നല്ല്കാനായി "A man who looks up from sky" എന്ന ആശയം അയാൾ ആ ലോകത്തിനു നൽകുന്നു ...വ്യത്യസ്തമായ ആശയമാണ് ഒരു സിനിമ എന്നതിലുപരി ഈ സൃഷ്ടിയെ എനിക്ക് ഇഷ്ടമായത്... കള്ളങ്ങൾ ഉള്ള ലോകമാണ് സത്യം മാത്രം പറയുന്ന ലോകത്തെക്കാളും നല്ലത്...ശരിക്കും ഈ സിനിമ കണ്ടാൽ തോന്നും ...ഇതൊരു ക്ലാസ്സിക്‌ അല്ല..മഹത്തായൊരു സൃഷ്ടിയും ...പക്ഷെ അവർ പറയാൻ ഉദ്ദേശിച്ച കാര്യം എനിക്കിഷ്ട്ടപെട്ടു ... I will give 10/10 for the creativity...but as a film..its just an average!!! It's spoilt due to its comedy background!!!

No comments:

Post a Comment