Pages

Friday, 15 September 2023

1724. Talk To Me (English, 2022)

 1724. Talk To Me (English, 2022)

        


⭐⭐⭐⭐/5


 ഈ ദശാബ്ദത്തിലെ മികച്ച ഹൊറർ ചിത്രങ്ങളിൽ Talk To Me ഉണ്ടാകും എന്നുറപ്പാണ്. കഥയിൽ നിന്നും തന്നെ ഉണ്ടാകുന്ന ഹൊറർ ഫീൽ നന്നായി തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ ഈ ഓസ്‌ട്രേലിയൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അത് പോലെ കൗമാരത്തിലെ ഏകാന്തത, ഡിപ്രഷൻ എന്നിവയൊക്കെ ചേർത്ത് കൊണ്ട് തികച്ചും സൈക്കോളജിക്കൽ ആയ രീതിയിൽ ആണ്‌ Talk To Me അവതരിപ്പിച്ചിരിക്കുന്നതും.


 ജമ്പ് - സ്കെയർ സിനിമകളുടെ കാലം എല്ലാം എന്നേ കഴിഞ്ഞിരിക്കുന്നു. അപ്രതീക്ഷിതമായി സ്‌ക്രീനിൽ വരുന്ന ചലനങ്ങൾ പ്രേക്ഷകനെ ഭയപ്പെടുത്തുമ്പോൾ അത് ഏതാനും നിമിഷങ്ങൾ മാത്രമേ നിൽക്കൂ. പക്ഷെ ഇവിടെ  കഥയിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകനിൽ ഭീതി നിറച്ചു വയ്ക്കുന്ന കലയാണ് നടക്കുന്നത്. കഴിഞ്ഞ 2 വർഷങ്ങളായി ഹൊറർ സിനിമകൾക്ക് വന്ന ഉണർവ് മികച്ച ധാരാളം ഹൊറർ സിനിമകളിലേക്ക് പ്രേക്ഷകനെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്


  സിനിമയുടെ ആദ്യ ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ സിനിമയുടെ ഒരു ഫ്ലേവർ ലഭിക്കും . വെട്ടി മാറ്റപ്പെട്ട രീതിയിൽ ഉള്ള ഒരു കൈയിൽ തൊടുമ്പോൾ, അതും ചില പ്രത്യേക അന്തരീക്ഷത്തിൽ, അത് തൊടുന്നവർ കാണുന്ന കാഴ്ചകളാണ് സിനിമയുടെ പ്രമേയം. ആ കാഴ്ച്ചകൾ അവരെ കൊണ്ടെത്തിക്കുന്ന അപകടം, ഭയം എന്നിവയെല്ലാം സിനിമയിൽ ഉണ്ട്. കഥയുടെ രസചരട് പൊട്ടിക്കുന്നില്ല അധികം .സിനിമയുടെ അവസാനം ആകുമ്പോൾ ഉള്ള സംഭവങ്ങൾ ഒക്കെ പ്രേക്ഷകൻ എന്ന നിലയിൽ ഈ അടുത്ത് വന്ന ഏതു മികച്ച ഹൊറർ സിനിമയുടെയും ഒപ്പം നിൽക്കും.


മികച്ച അഭിനയം, അതിനേക്കാളും പാളിപ്പോയേക്കാവുന്ന ഒരു പ്രമേയത്തിൽ പ്രേക്ഷകന് കണക്റ്റ് ചെയ്യാൻ പാകത്തിൽ കഥാസന്ദർഭങ്ങൾ കൂടി സമന്വയിച്ചപ്പോൾ എനിക്ക്  ലഭിച്ചത് ഏറ്റവും മികച്ച ഹൊറർ സിനിമയുടെ ദൃശ്യാനുഭവം ആയിരുന്നു.


തീർച്ചയായും കണ്ടു നോക്കുക.എനിക്ക് ഇഷ്ടപ്പെട്ടൂ. കണ്ടു നോക്കൂ


സിനിമയുടെ ലിങ്ക് t.me/mhviews1 ലഭ്യമാണ്.

No comments:

Post a Comment