Pages

Saturday, 9 September 2023

1723. The Wakhan Front ( French, 2015)

 1723. The Wakhan Front ( French, 2015)

          War, ഫാന്റസി, Mystery

          


⭐⭐️⭐️½ /5


 മിത്തുകൾ, സംസ്‌കാരങ്ങൾ തമ്മിൽ ഉള്ള സംഘർഷങ്ങൾ, അതിൽ നിന്നും ഉണ്ടാകുന്ന പല തരത്തിൽ ഉള്ള ചിന്തകൾ. അതിനും അപ്പുറം സത്യം ഏത് മിഥ്യ ഏതു എന്നറിയാതെ പോകുന്ന പ്രേക്ഷകനും കഥാപാത്രങ്ങളും. The Wakhan Front എന്ന ഫ്രഞ്ച് സിനിമയെ കുറിച്ച് ഇങ്ങനെ ചുരുക്കി പറയാം.


ഒരു പ്രേക്ഷകനെ സംബന്ധിച്ച് താൽപ്പര്യം ഉളവാക്കുന്ന പ്രമേയം ആണ്‌ ചിത്രത്തിനുള്ളത്. അഫ്‌ഘാൻ യുദ്ധ സമയത്ത് അവിടെയുള്ള ഗ്രാമത്തിൽ താലിബാന് എതിരെ യുദ്ധം ചെയ്യുന്ന കുറച്ചു ഫ്രഞ്ച് സൈനികർ. അവരുടെ മുഖ്യ ലക്ഷ്യം താലിബാൻ തീവ്രവാദികളിൽ നിന്നും ആ ഗ്രാമത്തെ രക്ഷിക്കുക എന്നതാണ്. എന്നാൽ പലപ്പോഴും ഗ്രാമവാസികളുടെ ജീവിതത്തിൽ ഫ്രഞ്ച് സൈന്യം ഇടപ്പെടുമ്പോൾ സ്വഭാവികമായ സംഘർഷം അവരുടെ ഇടയിൽ ഉണ്ടാകാറുണ്ട്.


 ഈ സംഭവങ്ങൾക്ക് ഇടയിൽ ഫ്രഞ്ച് സൈനികർ പലരെയും കാണാതെ ആകുന്നു. Vanished Without A Trace എന്ന് പറയാവുന്ന രീതിയിൽ ആണ്‌ അവരുടെ തിരോധാനം. മനുഷ്യൻ ആണോ മൃഗം ആണോ ശത്രുക്കൾ ആണോ അതോ മറ്റെന്തെങ്കിലും ആണോ ഈ തിരോധാനങ്ങൾക്ക് പിന്നിൽ എന്ന് കണ്ടെത്താൻ അവർക്കു കഴിയുന്നില്ല. പകരം മിത്തിൽ ഊന്നിയ, എന്താ വിശ്വാസം എന്ന് പറയാവുന്ന ഒരു തലത്തിലേക്കുള്ള അന്വേഷണത്തിലേക്കു ആ ക്യാമ്പിലെ സൈന്യം എത്തുകയാണ്. അതിനു നേതൃത്വം കൊടുക്കുന്നത് തന്റെ കൂട്ടത്തിൽ ഉള്ള ഒരാളെ പോലും നഷ്ടപ്പെടുത്തില്ല എന്ന ദൃഢനിശ്ചയം എടുത്ത ഒരു ക്യാപ്റ്റനും.


ഇതിനെ ചുറ്റിപ്പറ്റി ഉള്ള സംഭവങ്ങൾ ആണ്‌ സിനിമയുടെ കഥയ്ക്കു ആധാരം.ഈ സിനിമയുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇതിന്റെ ക്ലൈമാക്സ്‌ ആണ്‌. അത് ചിലപ്പോൾ തീരെ വ്യക്തത ഇല്ലാതെ അനുഭവപ്പെടാം, അല്ലെങ്കിൽ ചിലപ്പോൾ തുടക്കത്തിൽ പറഞ്ഞത് പോലെ ഉള്ള പല ഘടങ്ങൾ വിഷയം ആയി വന്നേക്കാം. എന്നേ സംബന്ധിച്ച് ചിത്രം നല്ല ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയിട്ടാണ് അനുഭവപ്പെട്ടത്. ചില സമയങ്ങളിൽ ദുരൂഹതയിൽ നിന്നും ഉണ്ടാകുന്ന ഒരു തരം ഭയം ഇല്ലേ? അതാണ്‌ ഇവിടെ കാണാൻ കഴിഞ്ഞത് എന്നാണ് എന്റെ അഭിപ്രായം.എനിക്ക് ഇഷ്ടപ്പെട്ടൂ The Wakhan Front.


Movie Download Link: t.me/mhviews1

1 comment: