Pages

Saturday, 3 June 2023

1706. Son of A Rich (Russian, 2019)


1706. Son of A Rich (Russian, 2019)

          Comedy

 


⭐️⭐️⭐️½ /5


ധൂർത്തനും അലസനും ആയ കോടീശ്വര യുവാവിനെ നന്നാക്കാൻ ഉള്ള ശ്രമം ലോകമെമ്പാടും ഉള്ള സിനിമക്കാർ തുടങ്ങിയിട്ട് കാലം കുറെ ആയി. നമ്മുടെ മലയാളത്തിലും ഉണ്ടല്ലോ ഇതേ പ്രമേയത്തിൽ ഉള്ള ധാരാളം ചിത്രങ്ങൾ. എന്നാൽ, ഇത്തരത്തിൽ ഒരു സിനിമ റഷ്യയിൽ ഇറങ്ങിയപ്പോൾ അത് റഷ്യൻ ഭാഷയിൽ ഇറങ്ങിയ സിനിമകളിൽ ഏറ്റവും ലാഭകരമായ ചിത്രമായി മാറുകയാണ് ഉണ്ടായത്. അതാണ്‌ Son of A Rich, അഥവാ Serf എന്ന സിനിമയുടെ ചരിത്രം.


  വെറുതെ നന്മ ഉപദേശിച്ചും സുഖകരം അല്ലാത്ത ജീവിതം കണ്ടും അല്ല ഇവിടെ നായകനെ നന്നാക്കാൻ നോക്കുന്നത്. പകരം, അതിനായി ഒരു ലോകം തന്നെ ഉണ്ടാക്കുകയാണ്. എങ്ങനെ ആണെന്നല്ലേ? ഗ്രിഷ എന്ന ധനികനായ ധൂർത്തു പുത്രനെ നന്നാക്കാൻ അവന്റെ പിതാവ് അവൻ ടൈം ട്രാവൽ ചെയ്ത് 1860 കളിലെ റഷ്യയിൽ എത്തിയത് പോലെ ഒരു പ്രതീതി ഉണ്ടാക്കി.അടിമത്തം നില നിന്നിരുന്ന കാലഘട്ടത്തിൽ എത്തിയ ഗ്രിഷയെ കാത്തിരുന്നത് എന്താണ് എന്നതാണ് ചിത്രം അവതരിപ്പിക്കുന്ന കഥ.


 ഇത്തരത്തിൽ ഒരു പ്രമേയം ആയതു കൊണ്ട് വലിയ ക്യാൻവാസിൽ ആണ്‌ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷെ നമ്മുടെ നാട്ടിലും വലിയ ബഡ്ജറ്റിൽ വരുന്ന ചിത്രങ്ങൾക്ക് കിട്ടുന്ന പ്രേക്ഷക ശ്രദ്ധ ഉണ്ടല്ലോ? അതായിരിക്കണം ഈ ചിത്രത്തിന് ഇത്രയും വലിയ വിജയം ആകാൻ കഴിഞ്ഞത്. പ്രവചിക്കാൻ ആകുന്ന കഥ ആണെങ്കിലും അവതരണം മികച്ചു നിന്നൂ. പ്രത്യേകിച്ചും ഇത്തരം ഒരു ലോകം ഉണ്ടാക്കി, അതിൽ കഥാപത്രങ്ങളെ ഉൾക്കൊള്ളിച്ചപ്പോൾ നല്ല ഒരു ചിന്ത ആയി തന്നെയാണ് ചിത്രം അനുഭവപ്പെട്ടത്.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



No comments:

Post a Comment