Pages

Friday, 16 June 2023

1668. Gulmohar (Hindi, 2023)

1668. Gulmohar (Hindi, 2023)

          Streaming on Hotstar



⭐️⭐️⭐️⭐️/5


"ഗുൽമോഹർ". അല്ല. ഇത് അതല്ല. നമ്മളിടങ്ങളിലെ ഗുൽമോഹറിന്റെ കഥയല്ല ഇവിടെ. ഇതൊരു വലിയ വീടിന്റെ, കുടുംബത്തിന്റെ കഥയാണ്.പുറമെ നിന്നു നോക്കുമ്പോൾ സുഖകരമായ ജീവിതം ആണെന്ന് തോന്നുന്ന ഒരു കുടുംബം. അത്യാവശ്യം പണം, വിദ്യാഭ്യാസം എല്ലാം ഉള്ള കുടുംബംഗങ്ങൾ. ഗുൽമോഹർ വിൽപ്പനയ്ക്ക് വച്ച് വിൽക്കുന്നു. അവിടെ ഉള്ള അവസാന ദിവസം മുതൽ നാല് ദിവസത്തിനുള്ളിൽ വരുന്ന ഹോളി വരെയുള്ള സമയം, ആ കുടുംബത്തിലെ പല രഹസ്യങ്ങളും സംഘർഷങ്ങളും പുറത്തു കൊണ്ട് വരുകയാണ് ചിത്രത്തിൽ.


 ചില സന്ദർഭങ്ങളിൽ പ്രേക്ഷകന് നല്ലത് പോലെ കണക്റ്റ് ചെയ്യാൻ പറ്റും ഇതിലെ പല കഥാപാത്രങ്ങളെയും. ഒരു കുടുംബത്തിലെ രഹസ്യങ്ങൾ എന്ന് പറയുമ്പോൾ അത് സിനിമാറ്റിക് മിസ്റ്ററി പോലെ വലിയ സംഭവം ഒന്നും ആകില്ല. പക്ഷെ മുഖത്ത് അണിഞ്ഞിരിക്കുന്ന മുഖമൂടി ആണ്‌ മറ്റുള്ളവർ കാണുന്ന പലരുടെയും ജീവിതം എന്ന് മനസ്സിലാകുമ്പോൾ ആണ്‌ കഥാപത്രങ്ങളുടെ ഒപ്പം പ്രേക്ഷകനും പോകുന്നത്.


 ശർമിള ടാഗോർ, മനോജ്‌ ബാജപയ്, സിമ്രാൻ തുടങ്ങി എല്ലാവരും അവരുടെ കഥാപത്രങ്ങൾ നല്ലതായി ചെയ്തിട്ടും ഉണ്ട്. ഒരു കുടുംബത്തിന്റെ കഥ ആകുമ്പോൾ കഥാപത്രങ്ങൾ ചിലപ്പോൾ സോപ്പ്  സീരിയലുകളിലെ പോലെ തോന്നിക്കാം. എന്നാൽ അതിന് ഗുൽമോഹർ അധികം പിടി കൊടുത്തിട്ടില്ല എന്ന് തോന്നി.


നല്ല ഒരു സിനിമയാണ്. നല്ല കഥാപത്രങ്ങൾ. നല്ല ഒരു കഥ.


കണ്ടു നോക്കൂ. എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ.

 

No comments:

Post a Comment