Pages

Friday, 27 January 2023

1664. Better Watch Out (English, 2016)

 1664. Better Watch Out (English, 2016)

         Psycholigical Horror, Thriller

          Streaming for free on Plex



ഇതു നമ്മുടെ സ്ഥിരം ഹോം ഇൻവേഷൻ സിനിമ അല്ല. ചെറിയ ഒരു പ്ലോട്ട് ട്വിസ്റ്റ്, അത് ക്ലൈമാക്സ്‌ ആകുമ്പോൾ കഥയുടെ സ്വഭാവം മൊത്തം മാറി, അവസാനം ടെയിൽ എൻഡിൽ, ധാ ചെറിയ ഒരു ട്വിസ്റ്റ് കൂടി. ശരിക്കും സമാധാനം തോന്നുന്ന ഒരു ക്ലൈമാക്സ്‌ എന്നു പറയാം Better Watch Out ന് ഉള്ളത്. അല്ലെങ്കിൽ ഈ സിനിമ കണ്ടു കഴിഞ്ഞു വിഷമം ആകില്ലേ? അതേ, സ്ഥിരം പ്രമേയത്തിൽ അൽപ്പം ട്വിസ്റ്റുകൾ കൊണ്ട് വന്നു ബെറ്റർ ആക്കിയ സിനിമയാണ് Better Watch Out.


ക്രിസ്മസ് സമയം ആയതു കൊണ്ട് ലൂക്കിന്റെ മാതാപിതാക്കൾ ഒരു പാർട്ടിക്ക് പോവുകയാണ്. പന്ത്രണ്ടു വയസുകാരൻ ലൂക്കിനെ ആ സമയം ബേബി സിറ്റിംഗ് ചെയ്യാൻ ആണ്‌ ആശ്‌ലി എത്തുന്നത്. ലൂക്കിന്റെ പ്രായത്തിൽ ആഷ്‌ലിയോട് പ്രണയം തോന്നുന്നു എങ്കിലും അവൾ അതിന് നേരെ കണ്ണടയ്ക്കുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ മറ്റാരുടെയോ സാന്നിധ്യം അവിടെ അനുഭവപ്പെട്ടൂ. ഇനി ഉള്ളത് സിനിമ കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ കണ്ടു മനസ്സിലാക്കുക.


 എനിക്ക് നല്ല interesting ആയി തോന്നി സിനിമയുടെ കഥ. ഒരു ക്ളീഷേ കഥയിൽ ഉണ്ടായ add -ons നന്നായി തന്നെ സിനിമയ്ക്കുങ്കുണം ചെയ്യുകയും ചെയ്തിട്ടുണ്ട്. മോശമല്ലാത്ത നിരൂപക പ്രശംസ ലഭിച്ച ചിത്രം ആണ്‌ Better Watch Out. ഇത്തരം ഹോം ഇൻവേഷൻ സിനിമകൾ കുറെ കണ്ടിട്ടുള്ള ആളാണ് നിങ്ങൾ എങ്കിലും ഒന്ന് കണ്ടു നോക്കാൻ ഉള്ളത് ഉണ്ട്.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


എന്റെ റേറ്റിംഗ് : 3.5/5


1663. Big Bad Wolves (Hebrew, 2013)


1663. Big Bad Wolves (Hebrew, 2013)

          Thriller, Horror

          Streaming for Free on Plex



തന്റെ മകളുടെ മൃതദ്ദേഹത്തിന്റെ തല എവിടെ ആണ്‌ എന്ന് മാത്രം അറിഞ്ഞാൽ മതി ഗിഡി എന്ന മുൻ ആർമി ഉദ്യോഗസ്ഥന്. ജൂത വിശ്വാസപ്രകാരം മരണാന്തര ചടങ്ങുകൾക്ക് പൂർണ ശരീരം ആവശ്യം ഉണ്ടെന്നു ജൂതർ വിശ്വസിക്കുന്നു.തുടരെ ആയി കൊല്ലപ്പെടുന്ന പെൺകുട്ടികൾ പോലീസിനും ഒരു പ്രശ്നമാണ്. അവരുടെ  മുന്നിൽ കുറ്റവാളി എന്ന് സംശയിക്കപ്പെടുന്ന ഒരാളും ഉണ്ട്. എന്നാൽ പ്രധാനപ്പെട്ട തെളിവുകളുടെ ആഭാവത്തിൽ അയാളെ ഒന്നും ചെയ്യാനും കഴിയുന്നില്ല.


ഈ അവസരത്തിൽ ആണ്‌ നിയമം കയ്യിലെടുക്കാൻ അയാൾ തീരുമാനിക്കുന്നത്. അതിനൊപ്പം എങ്ങനെ എങ്കിലും കേസ് തെളിയിക്കാൻ ശ്രമിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും വരുന്നത്. ഇവരുടെ അന്വേഷണവും അതിന്റെ അവസാനം എന്ത് സംഭവിക്കും എന്നതും ആണ്‌ കഥ.എല്ലാവരും കുറ്റവാളി ആണെന്ന് വിശ്വസിക്കുന്ന മനുഷ്യൻ തന്നെ ആണോ യഥാർത്ഥ പ്രതി? ഇല്ലെങ്കിൽ അതാരാണ്?


പ്രമേയം ഇതാണെങ്കിലും സിനിമയുടെ തുടക്കം മുതൽ ഡാർക്ക്‌ ഹ്യുമറിലൂടെ ആണ്‌ കഥയും കഥാപത്രങ്ങളും അവതരിപ്പിച്ചിരിക്കുന്നത്.1988 ൽ റിലീസ് ആയ Spoorloos ന് ശേഷം ക്ലൈമാക്സ്‌ ഇത്രയും അസ്വസ്ഥത തന്ന സിനിമകൾ കുറവാണു. അവസാന സീൻ നല്ല ഷോക്കിങ് ആയി തോന്നിയിരുന്നു. സിനിമയിലെ ഹൊറർ എന്നു പറയുന്നത് പ്രേതവും ഭൂതവും അല്ല എന്ന് സചിപ്പിക്കുന്നു. സിനിമയിൽ ഒരു സമയം വരെ യഥാർത്ഥ പ്രതി ആരാണെന്ന് തിരയുന്ന പ്രേക്ഷകന് അവസാന കുറച്ചു സമയത്തിൽ ആണ്‌ ചിന്തകൾ മാറി മറിയുന്നത്. അത് സ്‌ക്രീനിൽ കാണുന്നതോടു കൂടി ഒരു മരവിപ്പ് ആയിരിക്കും.


 ഈ ഒരു ഴോൻറെയിൽ ഇഷ്ടപ്പെട്ട സിനിമകളുടെ കൂട്ടത്തിൽ ആണ്‌ Big Bad Wolves ഉം.


എന്റെ റേറ്റിംഗ് : 3.5/5


സിനിമയുടെ ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.



Tuesday, 24 January 2023

1662. Ocean's Eight (English, 2018)

 

1662. Ocean's Eight (English, 2018)
             Crime- Heist/ Comedy



Ocean's Trilogy കഴിഞ്ഞതിനു ശേഷം ഡാനിയ്ക്കും കൂട്ടർക്കും സ്റ്റീവൻ സോഡർബർഗ് വിശ്രമം നല്കിയിരുന്നു. എന്നാൽ വർഷങ്ങൾക്ക് അപ്പുറം ഗാരി റോസ് സംവിധാനം ചെയ്യുകയും, സോഡർബർഗ്  നിർമാതാക്കളിൽ ഒരാളായി വരുകയും ചെയ്ത ചിത്രമാണ് Ocean's Eight.

ഡാനിയുടെയും കൂട്ടരുടെയും കഥയുടെ തുടർച്ച ആണ് Ocean's Eight  എന്നു പറയാം. അതേ പോലെ തന്നെ ഡാനിയുടെ സഹോദരി ഡെബി ഓഷ്യൻ മുഖ്യ കഥാപാത്രം ആയി വരുന്നത് കൊണ്ട് ഒരു സ്പിൻ ഓഫ് ആയും കൂട്ടാം. ഡാനിയും കൂട്ടരും സിനിമയിൽ പലയിടത്തും പരമാർശിക്കുന്നുണ്ട് .

അത് പോലെ ഇത്തവണ മൊത്തം സ്ത്രീകളുടെ ടീം ആയാണ് ഡെബി വരുന്നത്. ഒരു തരക്കേടില്ലാത്ത മോഷണം നടത്താൻ ആണ് ഉദ്ദേശിച്ചതും. അങ്ങനെ നോക്കുമ്പോൾ തരക്കേടില്ലാത്ത ഒരു സിനിമ ആണ് Ocean's Eight . എന്നാൽ, 2018 ആയപ്പോഴേക്കും ധാരാളം Heist സിനിമകൾ വരുകയും പഴയ ഡാനിയുടെ ടീമിന്റെ excitement തരാൻ ഈ ഭാഗത്തിന് കഴിഞ്ഞില്ല എന്നു തോന്നി.

  എന്നാൽ , മൂന്നാം ഭാഗത്തിനെക്കാളും നന്നായി തോന്നുകയും ചെയ്തു. രണ്ടും വര്ഷങ്ങളുടെ ഇടവേളയിൽ കണ്ടത് കൊണ്ടുള്ള excitement ഉണ്ടായിരുന്നു ആദ്യം കണ്ടപ്പോൾ.

(Ocean's Trilogy യും മറ്റ് ഭാഗങ്ങളും നേരത്തെ കണ്ടിട്ടുണ്ടെങ്കിലും, ഈ അടുത്ത് ഫാമിലി ആയി കാണാൻ കഴിഞ്ഞു ഒന്ന് കൂടി. അത് കൊണ്ടാണ് ഈ സിനിമകളെ കുറിച്ച് ചെറുതായി കുറിപ്പുകൾ എഴുതി ഇടാം എന്നു കരുതിയത്).

#Ocean's_Series
ചിത്രം കാണാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി ലിങ്ക് t.me/mhviews1 ൽ ഇടാം.

എന്റെ റേറ്റിംഗ് :3.5/5

1661. Ocean's Thirteen (English, 2007)

 

1661. Ocean's Thirteen (English, 2007)
         Crime- Heist/ Comedy
         Streaming on Netflix



ഡാനിയുടെ ടീമിൽ ഉള്ള ഒരാളെ പുറത്തു നിന്നൊരാൾ പറ്റിക്കുന്നു . ഇത്തവണ പ്രതികാരത്തിന് ആണ് ഡാനി ഓഷ്യനും കൂട്ടരും വരുന്നത്. വില്ലനായി അൽ  പച്ചീനോ അഭിനയിക്കുന്നു. ഡാനി ഓഷ്യനെ ഒന്നും പേടിയില്ലാത്ത വില്ലിയും ആയി ഏറ്റുമുട്ടുന്നതാണ് ഈ ചിത്രത്തിന്റെ മുഖ്യ കഥ. സംഭവം പഴയ പരിപാടി തന്നെ. ഞാൻ മോഷ്ട്ടിക്കാൻ ശ്രമിക്കും. കഴിയുമെങ്കിൽ അത് തടയുക ലൈൻ ആണ് ഇവിടെയും.

  ആദ്യ രണ്ടു ഭാഗങ്ങളിൽ നിന്നും മൂന്നാമത്തെ ഭാഗം ആയപ്പോൾ ആവർത്തിച്ചു ഒരു പാറ്റേൺ തന്നെ സിനിമ സ്വീകരിച്ചത് കൊണ്ടും കൂടി ആകാം, മുന്നത്തെ സിനിമകളുടെ അത്ര പോരായിരുന്നു. എന്നാലും കുഴപ്പമില്ലാതെ കണ്ടിരിക്കാം. പ്രത്യേകിച്ചും ഈ ഒരു ടീമിന്റെ ജീവിതം എങ്ങനെ ആണെന്ന് അറിയാന് ആകാംക്ഷ ഉള്ളവർക്ക്.

സാധാരണ ഇത്രയും ഭാഗങ്ങൾ ആകുമ്പോൾ സിനിമ മോശം ആകുന്നത് പോലെ ഒന്നും അല്ല. പകരം അൽപ്പം ആവർത്തന വിരസത ആ സമയത്ത് ഉണ്ടായി എന്നതാണ് സത്യം. പ്രത്യേകിച്ചും ബെഞ്ചമാർക്ക് ആയി ആദ്യ ഭാഗം കിടക്കുമ്പോൾ,ബാക്കി ഭാഗങ്ങൾ അത് വച്ച് താരതമ്യം ചെയ്യുമ്പോൾ ഉള്ള പ്രശ്നമാണ്.  ഇത് Ocean 's Trilogy യിലെ അവസാന ഭാഗം ആയിരുന്നു.

#Oceans_Series

ചിത്രം കാണാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി ലിങ്ക്  t.me/mhviews1 ൽ ഇടാം.

എന്റെ റേറ്റിംഗ്: 3/5

1960. Ocean's Twelve (English, 2004)

 

1960. Ocean's Twelve (English, 2004)
          Crime-Heist/Comedy
           Streaming on Netflix.



ആദ്യ ഭാഗം അവസാനിച്ച സ്ഥലത്ത് നിന്നും ആണ് രണ്ടാം ഭാഗം തുടങ്ങുന്നത്. ഇത്തവണ ടെറി ബെനേഡിക്റ്റ് ഡാനിയോടും കൂട്ടരോടും ഒരു ആവശ്യം അറിയിച്ചിരിക്കുന്നു. അത് നടന്നില്ലെങ്കിൽ അവർക്ക് നഷ്ടപ്പെടാൻ ഏറെയുണ്ട്. അതിനായി ഡാനി വീണ്ടും പഴയ ടീമിനെ കൂട്ടാൻ ശ്രമിക്കുകയാണ്.

എന്നാൽ ഇപ്പോൾ അവരുടെ മുന്നിൽ രണ്ടു ശത്രുക്കൾ ഉണ്ട്. ഒന്ന് ഒരു പോലീസ് ഉദ്യോഗസ്ഥയും, മറ്റൊന്ന് അവരെക്കാളും മികച്ചവൻ ആണ് താൻ എന്നു എല്ലാവരെയും കൊണ്ടും പറയിപ്പിക്കാൻ ശ്രമിക്കുന്ന ഒരു കോടീശ്വരനും. കഥ വീണ്ടും വികസിച്ചു.

നല്ല ഒരു ത്രില്ലർ ആയിരുന്നു ഈ ഭാഗവും.എന്നാൽ ആദ്യ ഭാഗത്തിന്റെ അത്ര കഥ പോരായിരുന്നു എന്നു തോന്നി. എങ്കിൽ പോലും ഇത്രയും വലിയ താരങ്ങളും ആയി വന്ന സിനിമയും നല്ല വിജയം ആയി ബോക്സോഫീസിൽ മോശം ആണെന്ന് അല്ല. ആദ്യ ഭാഗവും ആയി താരതമ്യം ചെയ്യുമ്പോൾ കുറേ കാര്യങ്ങൾ കുറച്ചു സമയത്തിൽ രണ്ടാം ഭാഗത്തിൽ പറയാൻ ശ്രമിച്ചതായി തോന്നി എന്നു മാത്രം.

#Oceans_Series
ചിത്രം കാണാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി ലിങ്ക് t.me/mhviews1 ൽ ഇടാം.

1960. Ocean's Twelve (English, 2004)
          Crime-Heist/Comedy
           Streaming on Netflix.

എന്റെ റേറ്റിംഗ് : 3.5/5

1659. Ocean's Eleven (English, 2001)

 

1659. Ocean's Eleven (English, 2001)
          Crime, Comedy
          Streaming on Netflix



1960  ലെ Ocean's Eleven വികസിപ്പിച്ചു, ക്രിട്ടിക്സ് അന്ന് സൂചിപ്പിച്ച പല രംഗങ്ങളും മികച്ചതാക്കി, മൂല കഥ മാത്രം എടുത്തു, കൂടുതൽ കഥാപാത്ര വികസനവും ശക്തനായ ഒരു വില്ലനേയും അവതരിപ്പിച്ചു കൊണ്ടാണ് സ്റ്റീവൻ സോഡർബർഗ്  2001 ലെ റീമേക്കുമായി വന്നത്. Heist ചിത്രങ്ങളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ജനപ്രിയമായ സിനിമകളിൽ ഒന്നാണ് Ocean's Eleven എന്നു തോന്നുന്നു.

ജോർജ് ക്ലൂണി, ബ്രാഡ് പിറ്റ് , മാറ്റ് ഡാമൻ , കാസേ അഫ്ലേക്ക് തുടങ്ങി ഒരു വൻതാര നിര ആയിരുന്നു ഡാനി ഓഷ്യന്റെ 11 ൽ ഉണ്ടായിരുന്നത്. നല്ലത് പോലെ structure ചെയ്ത കഥയാണ് സിനിമയുടെ നട്ടെല്ല്. അത് കൂടാതെ വളരെ സ്റ്റൈലിഷ് ആയ കഥാപാത്രങ്ങൾ, ലാസ് വെഗാസിലെ കസിനോകൾ തുടങ്ങി അവിടത്തെ സെക്യൂരിറ്റിയും ,അതിനെ തകർക്കാൻ വേണ്ടി ഡാനിയും കൂട്ടരും ഒരുക്കുന്ന പ്ലാനുകളും ആണ് സിനിമയിൽ ഉള്ളത്.

സിനിമ കണ്ടിട്ടില്ലാത്തവർ കുറവാണ് എന്നറിയാം.എന്നാലും കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക.

നല്ല ഒരു entertainer ആണ്.

എന്റെ റേറ്റിംഗ്:4.5/5

#Oceans_Series
ചിത്രം കാണാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി ലിങ്ക്  t.me/mhviews1 ൽ ഇടാം.

1658. Ocean's Eleven (English, 1960)

 1658. Ocean's Eleven (English, 1960)

          Crime- Heist, Comedy, Music, Thriller



ഡാനി ഓഷ്യനും കൂട്ടരുടെയും തുടക്കം ഇവിടെയാണ്.Ocean's Eleven ന്റെ ഈ ഭാഗത്തിന്റെ റീമേക്കിൽ നിന്നും ആണ് പിന്നെടു നമ്മൾ കണ്ട Ocean 's യൂണിവേഴ്സ് ഉണ്ടായത്. തുടക്കത്തിൽ തന്റെ ലക്ഷ്യത്തിനായി ഡാനി ഓഷ്യൻ ആളെ കൂട്ടുന്നത് നന്നായിട്ടുണ്ടായിരുന്നു. ഒരു സ്ക്വാഡിൽ ജോലി ചെയ്ത പട്ടാളക്കാർ ഒന്നിക്കുന്ന, അവരുടെ എല്ലാം ജീവിതത്തെ തിരിച്ചു കൊണ്ട് വരാൻ ഉള്ള വഴി ആയിരുന്നു അത്.

1960 ൽ റിലീസ് ആയ Ocean's Eleven ൽ എന്നാൽ പിന്നീട് ഏകദേശം 51 വർഷം കഴിഞ്ഞു വന്ന ഇതിന്റെ റീമേക്ക് ആയി താരതമ്യം ചെയ്യരുത് എന്നു പറയേണ്ടി വരും. പ്രത്യേകിച്ചും സെക്യൂരിറ്റി സെറ്റപ്പ് ഒന്നും വലിയ രീതിയിൽ വളർന്നിട്ടില്ലാത്ത കാലത്ത്  അതിനു അനുസരിച്ചുള്ള പ്ലാനിങ്, മോഷണം എന്നിവയാണ് സിനിമയിൽ ഉള്ളത്.അത് കൊണ്ട് തന്നെ ഇന്നത്തെ കാലത്ത് അത് ഇഷ്ടപ്പെടണം എന്നും ഇല്ല.  സാങ്കേതികമായി അത് കൊണ്ട് തന്നെ താരതമ്യം ബുദ്ധിമുട്ടും ആണ്. 

എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ക്ലൈമാക്സ്. ഒരിക്കലും 2001 ലെ റീമേക്ക് അങ്ങനെ ആണ് വന്നിരുന്നതെങ്കിൽ നമുക്ക് സങ്കൽപ്പിച്ചു പോലും നോക്കാൻ ബുദ്ധിമുട്ട് ആയേനെ. എന്നാൽ ഇവിടെ അത് അപ്രതീക്ഷിതമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് . അതാണ് ഇവിടെ Ocean's Eleven ഞെട്ടിച്ചത് . സോഡർബർഗിന്റെ പതിപ്പും മൈൽ സ്റ്റോണിന്റെ പതിപ്പിലെയും നായക കഥാപാത്രങ്ങൾ എല്ലാവരും സ്റ്റൈലിഷ് ആണ്, നല്ല പ്ലാനിങ് നടത്തുന്നവര് ആണ് ബുദ്ധിമാന്മാർ ആണ്. അതിനും അപ്പുറം രണ്ടായി കാണാൻ കഴിയുന്ന സിനിമയാണ്, ചില പേരുകൾക്ക് മാറ്റം വന്നത് ഒഴിച്ചാൽ. ഫ്രാങ്ക് സിനാട്രയും കൂട്ടരും ജോർജ് ക്ലൂണി യുടെയും കൂട്ടരുടെയും കാലത്തിന് അനുസരിച്ചുള്ള ആറ്റിട്യൂഡ് നിലനിര്ത്തി.

ചുരുക്കത്തിൽ ഈ പതിപ്പിന്റെ refined വേർഷൻ ആണ് 2001 ലെ സിനിമ. സമയം ഉണ്ടെങ്കിൽ ഒരു കൌതുകത്തിന് കണ്ടു നോക്കാം.

#Oceans_Series
ചിത്രം കാണാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി ലിങ്ക് t.me/mhviews1 ൽ ഇടാം.

എന്റെ റേറ്റിംഗ്: 3/5


Monday, 23 January 2023

1657. Shershaah (Hindi, 2021)

 1657. Shershaah (Hindi, 2021)

          War, Action, Biography

          Streaming in Amazon Prime.



 രാജ്യത്തിന്റെ അതിർത്തി കാക്കുന്നത് തങ്ങളുടെ ജീവിത ലക്ഷ്യം ആണെന്ന് കരുതിയ ധാരാളം ദേശസ്നേഹികളായ പട്ടാളക്കാരുടെ ജീവന്റെ വില ആണ്‌ ലോകത്തിലെ പല രാജ്യങ്ങളുടെയും സ്വാതന്ത്രത്തിന്റെ നിലനിൽപ്പ്. പ്രഖ്യാപിത ശത്രു തങ്ങളിൽ നിന്നും അടർന്നു പോയ ഒരു രാജ്യമായി മാറുന്നതാണ് ഇന്ത്യയുടെ ദുരവസ്ഥ. രാഷ്ട്രീയമായി അസ്ഥിരതകൾ ഏറെ ഉള്ള പാക്കിസ്ഥാൻ എന്ന രാജ്യത്തിലെ യുദ്ധ കൊതിയന്മാർ ആയ രാഷ്ട്രീയക്കാർ ആയിരുന്നു കാർഗിൽ യുദ്ധം തുടങ്ങി വച്ചതു.


പല യുദ്ധ കരാറുകളും കാറ്റിൽ പറത്തി തുടങ്ങിയ യുദ്ധം ഇന്ത്യയ്ക്കും നഷ്ടങ്ങൾ ഏറെ നൽകിയെങ്കിലും, സ്വന്തം ജീവൻ കൊടുത്തും തങ്ങളെ വിശ്വസിച്ചു ഏൽപ്പിച്ച ജോലി ചെയ്തു തീർത്ത കുറെ സൈനികർ ഉണ്ട്. അതിൽ ഒരാളാണ് മരണാന്തര ബഹുമതി ആയി പരം വീർ ചക്ര നേടിയ ക്യാപ്റ്റൻ വിക്രം ബത്ര. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദം ആക്കിയാണ് Shershaah അവതരിപ്പിച്ചിരിക്കുന്നത്.


ഇന്ത്യൻ സേനകളെ സിനിമയിൽ അവതരിപ്പിച്ചതിൽ മികച്ച സിനിമകളിൽ ഒന്നാണ് Shershaah എന്ന് തോന്നി. സ്ഥിരമായി ഉള്ള പല യുദ്ധ സിനിമ ഫോർമാറ്റ് ഉപയോഗിച്ചിരുന്നെങ്കിലും, സൈനികരുടെ ടീം വർക്ക് മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വില്ലനായ ഒരു മേലുദ്യോഗസ്ഥൻ പോലുള്ള സിനിമാറ്റിക് ഫ്രീഡം ഇവിടെ മാറ്റി വച്ചതും നന്നായി തോന്നി.


അത്തരം ഒരു conflict ന് പ്രാധാന്യം കൊടുക്കാതെ, സിനിമ എന്താണോ പറയാൻ വന്നത്, അത് മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്. സിദ്ധാർഥ് മൽഹോത്രയുടെ മികച്ച റോളുകളിൽ ഒന്നാണ് സ്‌ക്രീനിലെ ക്യാപറ്റൻ വിക്രം ബത്ര. സിനിമ കാണാത്തവർ കുറവായിരിക്കും. സിനിമയുടെ ക്ലൈമാക്സ്‌, യുദ്ധത്തിന്റെ അവസാനം എന്താണ് സംഭവിക്കുന്നത് എന്നെല്ലാം ഗൂഗിൾ സേർച്ച്‌ ചെയ്തു നോക്കിയാൽ അറിയാവുന്ന കാലത്ത്, ഒരു ത്രില്ലർ പോലെ മികച്ച ക്വാളിറ്റിയിൽ ആണ്‌ Shershaah അവതരിപ്പിച്ചിരിക്കുന്നത്.


കാണാൻ വൈകി പോയ ഒരു ചിത്രം ആണ്‌ Shershaah. എന്നാലും Better Late Than Never എന്നാണല്ലോ?എനിക്ക് നല്ലത് പോലെ ഇഷ്ടമായി ചിത്രം.


എന്റെ റേറ്റിംഗ് : 4/5

Sunday, 22 January 2023

1656. Thai Massage (Hindi, 2022)


1656. Thai Massage (Hindi, 2022)

          Comedy, Drama

          Streaming on Netflix



ഇന്ത്യൻ സാഹചര്യങ്ങളിൽ തന്നെ മോശമായ ഒരു ചിന്താഗതി ആണ്‌ പ്രായം ആയവർ വികാരങ്ങൾ ഒന്നും ഇല്ലാത്തവർ ആണെന്നും, അവർ സ്വാതികമായ ജീവിതം നയിക്കണം എന്നും. പ്രായം ആയതോടെ സമൂഹത്തിന്റെ മുൻവിധിയോടെ ഉള്ള ഈ കാഴ്ചപ്പാട് ചിലർക്ക് എങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു മനുഷ്യൻ ആണ്‌ ആത്മാറാം ദുബേയ്.വർഷങ്ങളോളം തളർന്നു കിടന്ന ഭാര്യ മരിച്ചതിനു ശേഷം അയാളുടെ ജീവിതത്തിൽ ആഗ്രഹങ്ങൾ ഉണ്ടെങ്കിലും മക്കളും മരുമക്കളും ദൈവമായി കാണുന്ന ഒരു മനുഷ്യൻ ആണ്‌.


എന്നാൽ ഒരു ദിവസം അവർ ആത്മാറാമിന്റെ ജീവിതത്തിലെ ഒരു രഹസ്യം കണ്ടെത്തുകയാണ്. അയാൾ തായ്‌ലണ്ടിലേക്ക് ഒരു ട്രിപ്പ്‌ ഒറ്റയ്ക്കു, ആരെയും അറിയിക്കാതെ പോയിരുന്നു എന്ന്.അതോടെ അവിടെ ഒരു ഭൂകമ്പം ഉണ്ടാവുകയാണ്.അതിൽ നിന്നും നിന്നും ആത്മാറാമിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയാണ് Thai Massage എന്ന സിനിമ.


 അധികം ചർച്ച ചെയ്യാത്ത, എന്നാൽ വാർദ്ധക്യം റെസ്റ്റ്  എടുക്കാൻ വേണ്ടി മാത്രം ഉപയോഗിക്കണം എന്ന സ്ഥിരം സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ആണ്‌ ആത്മാറാം തായ്‌ലൻഡ് നടത്തിയത് എന്നാണ് മതം. അതിനെതുടർന്നു ഉണ്ടാകുന്ന സംഭവങ്ങൾ ആണ്‌ സിനിമയിൽ അവതരിപ്പിക്കുന്നത്.


 നല്ലൊരു സിനിമ ആയിട്ടാണ് Thai Massage തോന്നിയത്. പ്രത്യേകിച്ചും, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ജീവിതക്കാലം മുഴുവൻ കുടുംബത്തിന് വേണ്ടി മാറ്റി വച്ച ഒരാൾ പിന്നീട് മറ്റുള്ളവരുടെ കാഴ്ചപ്പാടിന് അനുസരിച്ചു ജീവിക്കുക എന്നത് വളരെ മോശമായി തോന്നുന്ന ഒരു കാര്യമാണ്. വിദേശ രാജ്യങ്ങളിൽ പലപ്പോഴും പ്രായം ആയവർ കൂടുതലും ബാക്കി ഉള്ള ജീവിതം യാത്രയ്ക്ക് ആയും, ഇഷ്ട വിഷയങ്ങളെ കുറിച്ച് പഠിക്കാനും എല്ലാം സമയം കണ്ടെത്തുന്നത് കാണുമ്പോൾ ആണ്‌ ഈ ഒരു സംഭവം ചർച്ച ചെയ്യപ്പെടേണ്ടത് ആണെന്ന് തോന്നുന്നത്. എല്ലാവരുടെയും അവസ്ഥ ഇതല്ല എന്നേറിയാം. എന്നാലും ഭൂരിപക്ഷവും അങ്ങനെ ആണെന്ന് കരുതുന്നു.


 വിഷയത്തിന്റെ പ്രാധാന്യം കാരണവും, സിനിമയിലെ ചെറിയ തമാശകളും പിന്നെ വൈകാരികമായ വശങ്ങളും കാരണം സിനിമ ഇഷ്ടമായി.


എന്റെ റേറ്റിംഗ് 3.5/5



1655. Chhatriwali (Hindi, 2023)

1655. Chhatriwali  (Hindi, 2023)

         Comedy, Social- Drama

         Streaming on Zee5



ഇന്ത്യയിലെ sex - education ന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന മറ്റൊരു സിനിമ ആണ്‌ Chhatriwali. ബയോളജി ക്ലാസിൽ 2 മാർക്കിന് വരുന്ന ചോദ്യമായി മാത്രം സ്കൂളിൽ വിദ്യാഭ്യാസം നൽകുന്ന ഒരു സമ്പ്രദായത്തിന് എതിരെ, അതൊരു സോഷ്യൽ ടാബൂ ആണെന്ന് കരുതുന്ന ജനങ്ങളുടെ ഇടയിൽ ഉള്ള ഒരു ബോധവൽക്കരണം ആണ്‌ തമാശയിലൂടെ Chhatriwali അവതരിപ്പിക്കുന്നത്.

  

 രാകുലിന്റെ സാന്യ എന്ന കഥാപാത്രത്തിലൂടെ, കർണാൽ എന്ന ചെറിയ ഇന്ത്യ പട്ടണത്തിലൂടെ ആണ്‌ കഥ വികസിക്കുന്നത്. സെക്സിനെ കുറിച്ചുള്ള തെറ്റായ ധാരണകളും, അതിനെ കുറിച്ച് ആര് സംസാരിക്കണം എന്നും, അത് ആരൊക്കെ സംസാരിച്ചു കൂടാ എന്നും ഉള്ള നിയമങ്ങൾ സ്വന്തം മനസ്സിൽ വച്ചിരിക്കുന്ന ഒരു കൂട്ടം ജനങ്ങളെ ബോധവൽക്കരിക്കുക ആണ്‌ ചിത്രത്തിൽ. രാകുലിന്റെ കഥാപാത്രം ജോലി ചെയ്യുന്ന സ്ഥലം മുതൽ അതിനുള്ള സാഹചര്യം ഉണ്ടാക്കി എടുത്തിട്ടും ഉണ്ട്.


സീരിയസ് ആയ വിഷയം കോമഡിയിലൂടെ അവതരിപ്പിച്ചെങ്കിലും ഒരു സിനിമ എന്ന നിലയിൽ അത്ര മികച്ചതായി തോന്നിയില്ല. സമാനമായ കാര്യം പല സിനിമകളിലും പറഞ്ഞിട്ടുള്ളതും ആണ്‌. പുതുമ ഒന്നും ഇല്ലെങ്കിലും ഇന്ത്യ പോലെ ഒരു ബഹുസ്വര രാജ്യത്തിൽ എന്നും കാലിക പ്രസക്തി ഉള്ള വിഷയം ആണ്‌ എന്നത് മാത്രം ആണ്‌ മെച്ചം.


 ഒരു അവറേജ് സിനിമ അനുഭവം ആണ്‌ അവസാനം കിട്ടിയത്.


എന്റെ റേറ്റിംഗ് : 2.5/5



1654. Mission Majnu (Hindi, 2023)


1654. Mission Majnu (Hindi, 2023)

          Action, Drama

          Streaming on Netflix



പൊഖ്റാനിൽ ഇന്ത്യ നടത്തിയ ആദ്യ ആണവായുധ പരീക്ഷണത്തിന് ശേഷം അതിനായി ശ്രമങ്ങൾ പാക്കിസ്താനും നടത്തി തുടങ്ങി. അന്താരാഷ്ട്ര തലത്തിൽ ആണവായുധത്തിന് എതിരാണ് എന്ന് പറഞ്ഞെങ്കിലും രഹസ്യമായി ആണ്‌ അവർ അതിനു തയ്യാറെടുക്കുന്നത്. എന്നാൽ അസ്ഥിരമായ ഒരു രാജ്യത്തിന് അത് ലഭിച്ചാൽ ലോകത്തിനു തന്നെ ഭീഷണി ആയേക്കും എന്ന് മനസ്സിലായ ഇന്ത്യൻ സർക്കാർ അത് തടയാൻ ഉള്ള മാർഗങ്ങൾ നോക്കുന്നു. ഇതിനായി ശ്രമിക്കുന്ന പാക്കിസ്ഥാനിൽ മുന്നേ തന്നെ ഉണ്ടായിരുന്ന 3 റോ ഏജന്റുമാരുടെ കഥയാണ് മിഷൻ മജ്നു അവതരിപ്പിക്കുന്നത്.


റോയുടെ ആദ്യ ചീഫ് ആയിരുന്ന ആർ. എൻ കാവോയുടെ വീക്ഷണത്തിൽ ആണ്‌ സിനിമയുടെ കഥ ആരംഭിക്കുന്നത്. അവിടെ നിന്നും നടന്ന സംഭവങ്ങൾ സാധാരണ സിനിമകളിലെ പോലെ വിജയിച്ചവരുടെ മാത്രം കഥയായി അല്ല അവതരിപ്പിച്ചിരിക്കുന്നത്. അതിനൊരു കാരണവും ഉണ്ട്. അന്ന് ഇന്ത്യയിൽ മാറി വന്ന സർക്കാരിന്റെ നയങ്ങൾ കൂടി ഇതിനോട് ചേർത്ത് വായിക്കേണ്ടി വരുന്നുണ്ട്.


 സിദ്ധാർഥ് മൽഹോത്രയുടെ കഥാപാത്രം നന്നായിരുന്നു എന്ന് തോന്നി. മുഖത്ത് ഒരു ഭാവവും വരില്ല എന്ന് പറയുന്ന ആൾ നന്നായി തന്നെ ചെയ്തിട്ടുണ്ട് അത്. സ്ഥിരം രോമാഞ്ചം ഉണ്ടാക്കുന്ന ഇത്തരം സ്‌പൈ സിനിമകളിൽ നിന്നും വ്യത്യസ്തമായി അൽപ്പം വിഷമം ഉണ്ടാക്കുന്ന ക്ലൈമാക്സ് ആണ്‌ സിനിമയിൽ ഉള്ളത്. സ്ഥിരം ഹിന്ദി സിനിമകളുടെ ധാരാളിത്തം ഇല്ലാത്ത ഒരു സ്‌പൈ ത്രില്ലർ ആണ്‌ മിഷൻ മജ്നു. ട്രെയിനിലെ ഫൈറ്റ് സീൻ ഇത്തരം ഒരു സിനിമയിൽ അൽപ്പം കല്ല് കടിയാവുകയും ചെയ്തു എന്ന് മാത്രം.


ഒരു പക്ഷെ ഈ ഒരു രീതിയിൽ നിന്നും മാറി മാസ് ആക്കി  എടുത്തിരുന്നെങ്കിൽ കൂടുതൽ ആസ്വാദ്യകരം ആയേനെ. പക്ഷെ നടന്ന സംഭവങ്ങളോട് നീതി പുലർത്താൻ ആയിരിക്കാം ശ്രമിച്ചത് എന്ന് കരുതുന്നു.


 കുഴപ്പമില്ലാത്ത ഒരു അവറേജ് സിനിമ ആയാണ് മിഷൻ മജ്നു തോന്നിയത്.ഒരു സാധാരണ സ്‌പൈ സിനിമയുടെ ത്രിൽ കുറവായിരുന്നു എങ്കിലും കഥാപാത്രങ്ങൾ നന്നായിട്ടുണ്ടായിരുന്നു. സിനിമയുടെ ട്രീറ്റ്‌മെന്റ് ഇഷ്ടം ആയില്ലെങ്കിൽ സിനിമയും ഇഷ്ടപ്പെടില്ല.അതായത് സ്ഥിരം സ്‌പൈ ത്രില്ലർ പ്രതീക്ഷിച്ചു മിഷൻ മജ്നു കാണാൻ ഇരിക്കരുത് എന്ന്.


എന്റെ റേറ്റിങ് : 3.5/5



1653. Driver Jamuna (Tamil/Telugu, 2022)


1653. Driver Jamuna (Tamil/Telugu, 2022)

          Streaming on Aha





അത്യാവശ്യം നല്ലൊരു ത്രില്ലർ ആണ്‌ ഡ്രൈവർ ജമുന എന്ന ചിത്രം. ക്ലൈമാക്സ്‌ ട്വിസ്റ്റും കൊള്ളാമായിരുന്നു. പക്ഷെ അത് എക്സിക്യൂട്ട് ചെയ്തത് ഇടയ്ക്ക് പാളിയതായി തോന്നി. പ്രത്യേകിച്ചും യാദൃച്ഛികമായി നടക്കുന്ന പല സംഭവങ്ങളും ഈ കഥയിൽ ഉള്ള ട്വിസ്റ്റിലേക്കു കൊണ്ട് വരുമ്പോൾ അസ്വഭാവികത തോന്നുന്നുണ്ട്. അതാണ്‌ പ്രശ്നം. സിനിമ തീരുമ്പോൾ പൂർണ തൃപ്തി കിട്ടാത്തതും അത് കൊണ്ടാണ്.


  ഒരു ദിവസം കുറെ പ്ലാനുകളുമായി 4 പേർ യാത്ര തിരിക്കുന്നു.ഒരു പ്രത്യേക സാഹചര്യത്തിൽ ജമുന എന്ന യുവതിയുടെ ക്യാബിൽ ആണ്‌ അവർ യാത്ര ചെയ്യേണ്ടി വരുന്നത്.അവരുടെ ലക്ഷ്യം എന്തായിരുന്നു എന്നതും അത് സിനിമയിലെ പിന്നീടുള്ള സംഭവങ്ങളിലേക്ക് എങ്ങനെ കണക്റ്റ് ചെയ്യും എന്നതാണ് സിനിമ.


ഒരു edge - of - the - സീറ്റ്‌ ത്രില്ലർ ആക്കാൻ ഉള്ള എല്ലാ ചാൻസും ഉണ്ടായിരുന്നെങ്കിലും ക്ലൈമാക്സിലേക്ക് നയിക്കുന്ന സംഭവങ്ങൾ മൊത്തത്തിൽ ഉള്ള ഫ്ലോ കളഞ്ഞതായി തോന്നി. സിനിമാറ്റിക് ലിബർട്ടി കൊടുത്താലും ഇത്തരം ഒരു കഥയിൽ അങ്ങനെ വേണ്ടായിരുന്നു എന്ന് ഒരു തോന്നൽ.ഒരു അപകടം ആണ്‌ ഞാൻ പറയുന്ന കാര്യം. സിനിമ കാണുക ആണെങ്കിൽ മനസിലാകും അത്.


 ഈ ഒരു സംഭവം കൂട്ടാതെ നോക്കുക ആണെങ്കിൽ തരക്കേടില്ലാത്ത ഒരു ശരാശരി ചിത്രം  ആണ്‌ ഡ്രൈവർ ജമുന. കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.


എന്റെ റേറ്റിങ് : 3/5



Friday, 20 January 2023

1652. The Queen of Black Magic (Indonesian, 2019)

 

1652. The Queen of Black Magic (Indonesian, 2019)
           Horror, Mystery. Streaming on Shudder.



വർഷങ്ങൾക്ക് ശേഷം തങ്ങൾ വളർന്ന അനാഥാലയത്തിലേക്കു പോവുകയാണ് മൂന്നു സുഹൃത്തുക്കളും അവരുടെ കുടുംബവും. പോകുന്ന വഴി അതിൽ ഒരാളായ ഹനീഫിന്റെ വണ്ടി എന്തിനെയോ ഇടിക്കുന്നു. വണ്ടിയിൽ നിന്നും പുറത്തിറങ്ങിയ ഹനീഫ കാണുന്നത് ഒരു മാനിനെ ആണ്. എന്നാൽ, ഹനീഫ് അവിടെ കാണാതെ പോയ ഒന്നുണ്ടായിരുന്നു. പിന്നീട് അനാഥാലയത്തിൽ എത്തിയ ഹനീഫും സുഹൃത്തുക്കളും അവരുടെ പഴയ ഓർമകൾ അയവിറക്കുന്നു. അതിനൊപ്പം അവിടെ ഇപ്പോഴും താമസിക്കുന്ന തങ്ങളുടെ സുഹൃത്തുക്കളെ കാണുന്നു.

എന്നാൽ പിന്നീട് അവിടെ പ്രവചനാതീതമായ പലതും സംഭവിക്കുന്നു. ഹനീഫും സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും എല്ലാം അതിൽ ഉൾപ്പെടുന്നു . വർഷങ്ങൾക്ക് മുന്നേ മൂടി വച്ച രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുകയാണ്. എന്നാൽ അതിനു അകമ്പടിയായി സൂപ്പർ നാച്ചുറൽ ശക്തികളുടെ സാന്നിധ്യവും ഉണ്ടാകുന്നു. ചില രഹസ്യങ്ങൾ അങ്ങനെയാണ്. മൂടി വയ്ക്കുവാൻ ഏറെ ബുദ്ധിമുട്ടും ആണ്. അവിടെ എന്ത് സംഭവിച്ചു എന്നതാണ് സിനിമയുടെ കഥ. അതിന്റെ സൂചനകൾ അവരുടെ യാത്രയിൽ നിന്നും തന്നെ തുടങ്ങിയിരുന്നല്ലോ?

1981 ലെ ഇതേ പേരിൽ ഉള്ള ഇൻഡോനേഷ്യൻ ചിത്രത്തിനെ ആസ്പദം ആക്കിയാണ് ജോകൊ അൻവർ തിരക്കഥ എഴുതിയ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഇൻഡിനേഷ്യയിൽ നിന്നും വരുന്ന ഹൊറർ ചിത്രങ്ങളിൽ കുഴപ്പം ഇല്ലാത്ത ഒരെണ്ണം ആയിരുന്നു   The Queen of Black Magic എന്നു പറയാം. സിനിമയിലെ Whodunit ഭാഗത്തിലൂടെ ആണ് കഥ അവതരിപ്പിക്കുന്നത്. നേരത്തെ പറഞ്ഞ രഹസ്യങ്ങൾ ഇവിടെ ആണ് അവതരിപ്പിക്കുന്നതും.

തരക്കേടില്ലാത്ത ഒരു ഇൻഡോനേഷ്യൻ ഹൊറർ ചിത്രം തന്നെയാണ് The Queen of Black Magic. കഥയിൽ വലിയ പുതുമ ഇല്ലായിരുന്നെങ്കിലും ഹൊറർ, വയലൻസ് elements എല്ലാം ചേർത്ത് നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രം.കണ്ടു നോക്കൂ.

എന്റെ റേറ്റിംഗ്: 3/5

ചിത്രം കാണാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി ലിങ്ക്  t.me/mhviews1 ൽ ഇടാം.

The Queen of Black Magic കണ്ടിട്ടുള്ളവർ അഭിപ്രായം പങ്ക് വയ്ക്കാൻ മറക്കല്ലേ.

Thursday, 19 January 2023

1651. The Estate (English, 2022)

 

1651. The Estate (English, 2022)
           Comedy.



പല പ്രിയദർശൻ സിനിമകളും ഓർമ വന്നൂ The Estate കണ്ടപ്പോൾ. ആകെ കടം കയറി മുടിഞ്ഞു നിൽക്കുകയാണ് സഹോദരിമാരായ മേസിയും സവാനയും . അവരുടെ ബിസിനസ്സും നഷ്ടത്തിലാണ്. എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആണ് അവരുടെ അമ്മയുടെ സഹോദരിയായ ഹിൽഡ എപ്പോൾ വേണമെങ്കിലും മരിക്കാവുന്ന അവസ്ഥയിൽ ആണെന്ന് അറിയുന്നത്. ഹിൽഡ കോടീശ്വരി ആണ്. പക്ഷേ അവരുടെ അമ്മയും ഹിൽഡയും നേരിട്ട് കണ്ടാൽ കീരിയും പാമ്പും ആണ്. ഈ സമയം ആണ് മക്കളും ഭർത്താവും ഒന്നുമില്ലാത്ത ഹിൽഡയുടെ സ്വത്തുക്കൾ അടുത്ത ബന്ധുക്കൾ ആയ മേസിയും സവാനയും അവരുടെ രണ്ടു കസിൻസിനും കിട്ടാൻ ഉള്ള സാധ്യത തെളിയുന്നത്. സ്വത്ത് ലഭിക്കാൻ ഒറ്റ മാർഗമേ ഉള്ളൂ. അവരുടെ വില്ലിൽ കയറി പറ്റുക . പക്ഷേ അത് എളുപ്പം അല്ല. ഹിൽഡയെ സോപ്പിട്ടാൽ മാത്രേ അത് നടക്കൂ. അതിനായി അവരുടെ ഒപ്പം പോയി താമസിച്ചു പരിചരിക്കണം.

  അതിനു ശേഷം നടക്കുന്ന രസകരമായ സംഭവങ്ങൾ ആണ് സിനിമയുടെ കഥ. നേരത്തെ പറഞ്ഞത് പോലെ പ്രിയദർശൻ സിനിമകളുടെ ഓർമ വരും The Estate കാണുമ്പോൾ. പരസ്പ്പരം പാര പണിതു സ്വത്ത് സ്വന്തം ആക്കാൻ ശ്രമിക്കുന്ന നാല് കസിൻസ്. അതിനായി അവർ ചെയ്യുന്നതൊക്കെ അവർക്ക് തന്നെ പാരയായി മാറുന്നതൊക്കെ  രസകരം ആയിരുന്നു. എന്തായാലും അവസാനം ചെറിയ ഒരു ട്വിസ്റ്റ് ഒക്കെ തന്നു സിനിമ അവസാനിക്കും.

തരക്കേടില്ലാത്ത ഒരു സിനിമയാണ് The Estate. ഒരു ടൈം പാസ് സിനിമ പോലെ കാണാൻ പറ്റുന്നത്. സമയം ഉണ്ടെങ്കിൽ വെറുതെ കാണാം. ഒരു ലൈറ്റ് വാച്ച് എന്നു ഞാൻ പറയും The Estate നെ കുറിച്ച്. അത്തരത്തിൽ ഇഷ്ടപ്പെടുകയും ചെയ്തു.

എന്റെ റേറ്റിംഗ്: 3/5

ചിത്രം കാണാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി ലിങ്ക്  t.me/mhviews1 ൽ ഇടാം.

1650. Bloody Hell (English, 2020)

 1650. Bloody Hell (English, 2020)

          Horror, Comedy.


റെക്സിനെ പോലീസ് അറസ്റ്റ് ചെയ്തു അഞ്ചു വർഷം ശിക്ഷ കൊടുത്തത് എന്തിനാണ് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും. കാരണം, ബാങ്ക് കൊള്ളയടിക്കാൻ വന്നവരെ റെക്സ് തട്ടി കളഞ്ഞുവത്രെ. റെക്സ് ഇഷ്ടപ്പെടുന്ന സ്ത്രീയുടെ മുന്നിൽ വച്ച് ഹീറോ ആയി, നാട്ടുകാരുടെയും ഹീറോ ആയി. നാട്ടുകാരുടെ ജോൺ വിക്ക് ഒക്കെ ആയി. പക്ഷേ  നിയമം അതിന്റെ വഴിക്ക് പണി കൊടുത്തൂ. പാവം റെക്സ് അഞ്ചു വർഷം ജയിലിൽ കഴിഞ്ഞു ഇറങ്ങുകയാണ്. ഇനി നാട്ടിൽ നിന്നാൽ ശരിയാകില്ല എന്നത് കൊണ്ട് അമേരിക്ക വിട്ട് ആരും അയാളെ മനസിലാക്കാൻ സാധ്യത ഇല്ലാത്ത ഫിൻലാൻഡിലേക്ക് പോവുകയാണ്.

പക്ഷേ അവിടെ കാത്തിരുന്നതോ?പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ ഉള്ള അവസ്ഥ. അവിടെ പന്തയം കൊളുത്തി പട നടക്കുകയാണ്. ഇനി ഉള്ള കഥ പറയില്ല. കാരണം, അവിടെ റെക്സ് വീണ്ടും  ജോൺ വിക്ക് ആകേണ്ടി വരുകയാണ്.ഇത്തവണ ആയില്ലെങ്കിൽ റെക്സിന്റെ കട്ടയും പടവും സ്വാഹാ! ഭൂമിയിലെ ഏറ്റവും സമാധാനപരമായി ആളുകൾ ജീവിക്കുന്ന ഫിൻലാൻഡിൽ എന്താണ് സംഭവിച്ചത് എന്നറിഞ്ഞാൽ വീണ്ടും വേണമെങ്കിൽ ഞെട്ടാം . അങ്ങനെ ഞെട്ടണമെങ്കിൽ സിനിമ കണ്ടോളൂ . നമ്മൾ വായിച്ചറിഞ്ഞ ഫിൻലാൻഡ് അല്ലായിരുന്നു റെക്സ് കണ്ട ഫിൻലാൻഡ്.

  അപ്രതീക്ഷിതമായി കാണാൻ തീരുമാനിച്ച ചിത്രമായിരുന്നു Bloody Hell. എന്തെങ്കിലും ഒരു ആക്ഷൻ പടം കാണണം എന്നു തോന്നി. ഓസ്ട്രേലിയയിൽ നിന്നും ഉള്ള ഈ ചിത്രം ബ്ലാക് ഹ്യൂമറിലൂടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അത് സിനിമയുടെ അവസാനം വരെയും അങ്ങനെയാണ്. ഡാർക് ആണെങ്കിലും സിനിമയുടെ മൊത്തത്തിൽ ഉള്ള വേഗതയും ഇത്തരം ഒരു ചിത്രത്തിന് നല്ലതായിരുന്നു. ഇത്തരം ഒരു ഴോൻറെയിൽ വരുന്ന ചിത്രം ആസ്വാദ്യകരം ആക്കാൻ ഉള്ളതെല്ലാം ചിത്രത്തിലുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗം ഒക്കെ നന്നായിരുന്നു.  

എനിക്കു എന്തായാലും ഇഷ്ടപ്പെട്ടൂ. അപ്രതീക്ഷിതമായി നല്ലൊരു ആക്ഷൻ ഹൊറർ സിനിമ കണ്ടതിന്റെ സന്തോഷം.  ചിത്രം കാണാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി ലിങ്ക് t.me/mhviews1 ൽ ഇടാം.

കണ്ടിട്ടുള്ളവർ അഭിപ്രായം പറയണേ.

എന്റെ റേറ്റിംഗ്: 3.5/5


Wednesday, 18 January 2023

1649. Kaapa (Malayalam, 2022)

1649. Kaapa (Malayalam, 2022)

         Streaming on Netflix.




സ്ഥിരം ഗാങ്സ്റ്റർ സിനിമകളുടെ അതേ ഫോർമാറ്റിൽ തന്നെയാണ് കാപ്പയും അവതരിപ്പിച്ചിരിക്കുന്നത്. ഒരാളെ കൊല്ലുന്നു. അതിനു മറു ഭാഗം പ്രതീകാരം ചെയ്യുന്നു. അങ്ങനെ ഒരു ഫോർമാറ്റ് ആണ്‌ ഇതിലും. ഈ കഥയിൽ നല്ല മനുഷ്യർ എന്ന് പറയുന്നവർ കുറവാണ്. ഓരോ സമയത്തും ചെയ്തതിന്റെ ഫലം ഓരോ ഘട്ടമായി ഓരോരുത്തരും അനുഭവിക്കുന്നു.അത്ര തന്നെ. സിനിമയുടെ തുടക്കം കൊള്ളാമായിരുന്നു. കാപ്പ ലിസ്റ്റിൽ വരുന്ന ഭാര്യയുടെ പേരിന്റെ പിന്നിൽ ഉള്ള രഹസ്യം അറിയാൻ ശ്രമിക്കുന്ന യുവാവിന്റെ കഥയിലൂടെ ആണ്‌ ചിത്രം ആരംഭിക്കുന്നത്. പക്ഷെ പിന്നെ ക്ളീഷെയുടെ അയ്യര് കളി ആയിരുന്നു.

  

 കഥയുടെ പ്രധാന വഴിത്തിരിവ് പല സിനിമകളിലും കണ്ടിട്ടുള്ളതാണ്. ക്ലൈമാക്സ് ഊഹിക്കാൻ കഴിയുന്നത് ആണെങ്കിലും നന്നായിരുന്നു. പക്ഷെ അതിൽ ഒരു പോരായ്മ ഇതിൽ തോന്നിയത് അന്ന ബെന്നിന്റെ കഥാപാത്രം ആയിരുന്നു. അത്തരം ഒരു റോൾ ഉണ്ടാക്കുമായിരുന്ന വലിയ ഒരു ഇമ്പാക്ട് സിനിമയ്ക്ക് ഗുണം ചെയ്തേനെ. പക്ഷെ ഒരു ഗും ഇല്ലാതെ പോയി.


  കഥ ക്ളീഷേ ആണെങ്കിലും ഷാജി കൈലാസിന്റെ സിനിമയുടെ അവതരണ രീതി ഇഷ്ടപ്പെട്ടൂ. ബോർ അടിക്കാതെ സിനിമ കാണാൻ കഴിഞ്ഞത് അത് കൊണ്ടാണ്. പുള്ളിയുടെ സ്ഥിരം കയ്യുടെയും കാലിന്റെയും ക്ളോസപ്പ്, കാലിന്റെയും കയ്യുടെയും ഇടയിലൂടെ വച്ചുള്ള ക്യാമറ ഒന്നും ഇല്ലായിരുന്നു. എന്തിനേറെ, സ്ലോ മോഷൻ സീനുകൾ വരെ താരതമ്യേന കുറവായിരുന്നു എന്ന് തോന്നി.ഇന്ദുഗോപന്റെ  ശംഖുമുഖി വായിച്ചിട്ടില്ല. പക്ഷെ ഇതു തന്നെ ആണ്‌ കഥയെങ്കിൽ വായിക്കാതെ ഇരുന്നത് നന്നായെന്ന് തോന്നി. സിനിമയുടെ കഥ അങ്ങനെ വലിയ സംഭവം ആയി തോന്നിയില്ല എന്നതാണ് കാരണം.


  അഭിനയിച്ചവർ എല്ലാം നന്നായിരുന്നു. ജഗദീഷ് ഈ ഒരു ലുക്കിൽ തന്നെ കുറച്ചു സിനിമകൾ അഭിനയിച്ചതോടെ ടൈപ്പ് - കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്നുണ്ടെന്നു തോന്നി. മോശം ആണെന്ന് അല്ല പറഞ്ഞത്. പക്ഷെ ഒരേ പോലത്തെ കഥാപാത്രങ്ങൾ വരുമ്പോൾ സുരാജ് വെഞ്ഞാറമൂടിനെ പോലെ ബോർ ആയി മാറാൻ സാധ്യത ഉണ്ടെന്നു മാത്രം.പൃഥ്വിരാജ് ഇത്തരം റോളുകൾ ചെയ്യുമ്പോൾ സ്ഥിരം മോഹൻലാലിൻറെ പ്രേതം കയറുമായിരുന്നു. അത് കുറച്ചു കുറവുണ്ട് കാപ്പയിൽ.ഫ്ലാഷ്ബാക്ക് സീനുകളിൽ പൃഥ്വി പഴയ അൻവർ സിനിമയിലെ ലുക് പോലെ ഉണ്ടായിരുന്നു. അപർണയും ആസിഫും ദിലീഷും നന്നായി തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

എന്തായാലും മൊത്തത്തിൽ ശരാശരി ആയ ഒരു അനുഭവം ആയിരുന്നു കാപ്പ.തീരെ മോശവും അല്ല, വലിയ സംഭവവും അല്ലാത്ത ഒരു സിനിമ.പുതിയ സിനിമ ആയതു കൊണ്ട് വെറുതെ ഇരുന്നു കണ്ടോളൂ.


എന്റെ റേറ്റിങ് : 3/5




    

Tuesday, 17 January 2023

1648. Govinda Naam Mera (Hindi, 2022)

1648. Govinda Naam Mera (Hindi, 2022)

          Streaming on Hotstar.



പോസ്റ്ററും സിനിമയുടെ തുടക്കവും എല്ലാം കാണുമ്പോൾ ഈ സിനിമ മോശം ആയേക്കാം എന്നൊരു പ്രതീതി ഉണ്ടായിരുന്നു. എന്നാൽ ആദ്യത്തെ കുറച്ചു സമയം കഴിയുമ്പോൾ സിനിമ ഒരു യൂ - ടേൺ അടിക്കുന്നുണ്ട്. ബാക്ക് സ്റ്റോറിയും, പിന്നെ അവിടെ നിന്നും ഉള്ള ട്വിസ്റ്റുകളും എല്ലാം കൂടി ആയപ്പോൾ Govinda Naam Mera എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ.


  സിനിമകളിൽ ഗ്രൂപ്പ് ഡാൻസർ ആണ്‌ ഗോവിന്ദ. അയാൾക്കൊരു ഭാര്യയെ കൂടാതെ ഒരു കാമുകിയും ഉണ്ട്. ഈ ഒരു സ്റ്റോറി ലൈൻ കാണുമ്പോൾ മറ്റൊരു അവിഹിത ഹിന്ദി സിനിമ എന്ന തോന്നലുണ്ടാകും. കടക്കാരൻ ആണെങ്കിലും താമസിക്കുന്ന വീടിനു കോടികളുടെ വിലയാണ്. പക്ഷെ അത് കേസിലും ആണ്‌. ശരീരം തളർന്നു വീൽ ചെയറിൽ ആയ അമ്മ, കടക്കാർ,കുടുംബ പ്രശ്നവും പ്രാരാബ്ധവും എല്ലാം കൂടി ആകുമ്പോൾ കണ്ടു മടുത്ത സിനിമ പശ്ചാത്തലം ആണെന്നുള്ള തോന്നൽ ഉണ്ടാക്കും.


പക്ഷെ ഇനി കഥ പറയുന്നില്ല. കാരണം അവിടെ നിന്നും പോയ സിനിമ പിന്നെ നിന്നത് നല്ലൊരു കോമഡി ത്രില്ലർ എന്ന അഭിപ്രായം നൽകിയാണ്. ലോജിക്കൽ പ്രശ്നം ഉണ്ടോ എന്നൊന്നും നോക്കാൻ സിനിമ കാണുന്ന സമയം ആലോചിക്കാൻ പോലും സമയം ഇല്ലായിരുന്നു. അത് കൊണ്ട് അത് ശ്രദ്ധിച്ചില്ല. കിടിലൻ കഥ ആയിരുന്നു സിനിമയ്ക്ക്. എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടൂ. കഴിയുമെങ്കിൽ കാണുക. അഭിപ്രായം പറയുക.


സിനിമ നേരത്തെ കണ്ടവരും അഭിപ്രായം പറയുമല്ലോ?


എന്റെ റേറ്റിങ് : 3.5/5



1647. Thattassery Koottam (Malayala, 2022)

1647. Thattassery Koottam (Malayala, 2022)

          Streaming on Zee5.



സിനിമയുടെ റിലീസ് സമയത്ത് കണ്ട റിവ്യുകൾ പോലെ അത്ര മോശമായ സിനിമയായി തട്ടശേരി കൂട്ടം തോന്നിയില്ല. ഒരു പക്ഷേ തീരെ പ്രതീക്ഷ ഇല്ലാതിരുന്നത് കൊണ്ടാകാം ഒരു ലൈറ്റ് വാച്ച് എന്ന നിലയിൽ സിനിമ എനിക്ക് തൃപ്തികരം ആയതും . സ്വർണ്ണ കടയിൽ നടക്കുന്ന മോഷണവും, അതിനു ശേഷം നടക്കുന്ന സംഭവങ്ങളും ചെറിയ ത്രില്ലും ട്വിസ്റ്റും തന്നാണ് സിനിമ അവസാനിക്കുന്നത്. 


 സിനിമയുടെ തുടക്കത്തിൽ തീരെ ഒന്നും കഥയിൽ ഇല്ല എന്ന തോന്നൽ ഉണ്ടായിരുന്നു. തമാശകൾ ഒന്നും അത്ര ഇഷ്ടപ്പെട്ടും ഇല്ല. എന്നാൽ സിനിമയുടെ അവസാന മുക്കാൽ മണിക്കൂറോളം ആണ് അൽപ്പം എങ്കിലും നന്നാകുന്നത്. നേരത്തെ പറഞ്ഞത് പോലെ അത്ര മോശം അല്ലാത്ത ഒരു സിനിമ അനുഭവം ആണ് മൊത്തത്തിൽ തട്ടാശേരി കൂട്ടം തന്നത്. 


പിന്നെ കുറേ വർഷങ്ങൾക്ക് ശേഷം ശബരിമലയുടെ അടുത്തുള്ള പ്രദേശങ്ങൾ ഒക്കെ ഒരു സിനിമയിൽ കണ്ടൂ. ഇത്തരം ഒരു കഥയുമായി നല്ല രീതിയിൽ കണക്റ്റ് ചെയ്യാൻ പറ്റി ലൊക്കേഷൻ ആയി ശബരിമല തിരഞ്ഞെടുത്തത് കൊണ്ട് എന്നും തോന്നി. 


എന്റെ റേറ്റിംഗ്: 3/5 



Monday, 16 January 2023

1646. The Forbidden Door (Indonesian, 2009)

1646. The Forbidden Door (Indonesian, 2009) 

           Psychological Thriller, Mystery.



ഇൻഡോനേഷ്യയിൽ നിന്നും വന്ന നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ്  The Forbidden Door. ഈ ചിത്രത്തിന്റെ സമാനമായ കഥ പിന്നീട് പല സിനിമകളിലും കണ്ടിട്ടും ഉണ്ടാകണം. പ്രേക്ഷകന്റെ മുന്നിൽ ഒരു കഥ അവതരിപ്പിക്കുന്നു. പക്ഷേ അവസാനം കൺക്കെട്ട് വിദ്യയിൽ അകപ്പെട്ട പ്രേക്ഷകനോട് എന്നത് പോലെ ആണ് കഥ അവസാനിക്കുന്നത് . ഗംഭീർ എന്ന ശിൽപ്പി പ്രസവിക്കാറായ  സ്ത്രീകളുടെ രൂപങ്ങൾ കൊത്തി വയ്ക്കുകയും അതിനു മാർക്കറ്റിൽ നല്ല വില ലഭിക്കുകയും ചെയ്യുന്നു.എന്നാൽ പുറമെ നിന്നും നോക്കുമ്പോൾ സന്തോഷകരം എന്ന് തോന്നുന്ന അയാളുടെ ജീവിതത്തിൽ ധാരാളം രഹസ്യങ്ങൾ ഉണ്ട്. ആ രഹസ്യങ്ങൾ അയാളുടെ ജീവിതത്തെയും അയാളുടെ ജോലിയെയും ബാധിക്കും എന്നു കരുതിയ  സമയം ആണ് ആജ്ഞാതമായി ആരോ രക്ഷിക്കണം എന്നു പറയുന്ന രീതിയിൽ ഉള്ള സന്ദേശങ്ങൾ അയാളുടെ ചുറ്റിലും കാണുന്നത്. അതിന്റെ പിന്നാലെ ഉള്ള രഹസ്യം തേടി ഇറങ്ങിയ ഗംഭീറിനെ കാത്തിരുന്നത് മറ്റൊരു ലോകമായിരുന്നു. താൻ ജീവിക്കുന്ന സ്ഥലത്ത് തന്നെ മറ്റുള്ളവയിൽ നിന്നും അകപ്പെട്ടു ജീവിക്കുന്ന ഒരു ലോകം. അവിടെ എന്താണ് ഗംഭീർ കണ്ടത്? ഗംഭീറിന്റെ കാഴ്ചകളിൽ അസാധാരണമായ എന്തെങ്കിലും ഉണ്ടോ?ആ കാഴ്ചകളുടെ പിന്നിൽ ഉള്ള രഹസ്യം എന്തായിരുന്നു? കൂടുതൽ അറിയാൻ സിനിമ കണ്ടു നോക്കൂ.


     ഇൻഡോനേഷ്യൻ എഴുത്തുകാരൻ ആയ ശേഖർ ആയു അസ്മാരയുടെ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഇൻഡോനേഷ്യയിലെ ഏറ്റവും വലിയ സിനിമ സംവിധായകൻ ആയ ജോക്കോ അൻവർ ആണ്  The Forbidden Door അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 2012 മുതൽ എന്റെ കയ്യിൽ ഉള്ള ചിത്രം ആയിരുന്നെങ്കിലും നല്ലൊരു പ്രിന്റ് ഇല്ലാതിരുന്നത് കൊണ്ട് കാണാതെ വച്ചിരിക്കുകയായിരുന്നു. എന്നാൽ, പിന്നീട് പ്രിന്റ് കിട്ടിയെങ്കിലും സിനിമയുടെ കാര്യം മറന്നും പോയിരുന്നു. നേരത്തെ പറഞ്ഞത് പോലെ സമാനമായ ചിത്രത്തിൽ ഒന്ന് ഹോളിവുഡ് പ്രൊഡക്ഷൻ ആയി വന്നിട്ടും ഉണ്ട് പിന്നീട്. പക്ഷേ ഈ രണ്ടു സിനിമകൾക്കും ആസ്പദമായ കഥകൾ ഇതിന്റെ റിലീസ് പോലെ തന്നെ ഒരു വർഷത്തെ ഇടവേളകളിൽ ആണ് വന്നതും, പക്ഷേ റിവേർസ് ഓർഡറിൽ ആണെന്ന് മാത്രം. ഒന്ന് മറ്റൊന്നിന്റെ കോപ്പി ആണെന്ന് അല്ല പറഞ്ഞു വരുന്നത്. വളരെ വ്യത്യസ്തമായ കഥകളിൽ ക്ലൈമാക്സ് മാത്രം സാമ്യം തോന്നി എന്നു മാത്രം. 


  സൈക്കോളജിക്കൽ ത്രില്ലർ സിനിമകളുടെ ആരാധകൻ ആണെങ്കിൽ കാണുവാൻ ശ്രമിക്കുക  The Forbidden Door. സിനിമയുടെ തുടക്കത്തിൽ എന്താണ് സംഭവിക്കുന്നത് എന്നൊക്കെ ഉള്ള തോന്നലുകൾ ഉണ്ടാകുമായിരിക്കും,ചിലപ്പോൾ അഭിനേതാക്കളുടെ അഭിനയം പോലും ഇഷ്ടമായില്ലെന്നും വരാം. പക്ഷേ അവസാനം ഞെട്ടിക്കാൻ ഉള്ളത് ഉണ്ട് ചിത്രത്തിൽ . സിനിമയുടെ ക്രെഡിറ്റ് സീൻ കഴിഞ്ഞും കാണുക. എങ്കിൽ മാത്രമേ കഥ മൊത്തമായി മനസ്സിലാകൂ . നേരത്തെ പറഞ്ഞ ഇംഗ്ലീഷ് സിനിമ കണ്ടിട്ടുണ്ടെങ്കിൽ ഏകദേശം ഒരു രൂപം കിട്ടുകയും ചെയ്യും. 


  എനിക്കു എന്തായാലും സിനിമ ഇഷ്ടപ്പെട്ടൂ. സിനിമയെ കുറിച്ചുള്ള മികച്ച റിവ്യുകൾ പണ്ട് വായിച്ചു വർഷങ്ങളോളം watch list ൽ കിടന്ന ചിത്രത്തിന്റെ സിനോപസിസ് ഒഴികെ ഒന്നും വായിക്കാത്തത് കൊണ്ട് സിനിമ ഞെട്ടിച്ചു എന്നെ. ഞാൻ ഇവിടെയും അത്രയും മാത്രമേ എഴുതിയിട്ടുള്ളൂ. 


എന്റെ റേറ്റിംഗ്: 4/5 


സിനിമയുടെ ലിങ്ക്  t.me/mhviews1  ൽ   ലഭ്യമാണ്.



Sunday, 15 January 2023

1645. The Banshees of Inisherin (English, 2022)


1645. The Banshees of Inisherin (English, 2022)

          Comedy, Drama: Streaming on Disney+



 വരൂ. കഴിഞ്ഞ വർഷത്തെ മികച്ച സിനിമകളിൽ ഒന്ന് ഇതാണ്. ഇതു കാണൂ.The Banshees of Inisherin നെ കുറിച്ച് ഇങ്ങനെ പറയാൻ മാത്രമേ കഴിയൂ. ഒന്ന് ആലോചിച്ചു നോക്കിക്കേ. സിംപിൾ ആയ ഒരു കഥയിൽ നിന്നും പ്രേക്ഷകനെ സിനിമയുടെ അവസാനം വരെ ഒറ്റ ഇരുപ്പിൽ കാണാൻ പ്രേരിപ്പിക്കുന്ന ഒരു മാജിക് സിനിമയിൽ ഉണ്ടെങ്കിൽ അതല്ലേ മികച്ച സിനിമ എന്ന് പറയേണ്ടത്. അല്ലെ?


 പാറിയാക്, കോളം എന്നിവർ സുഹൃത്തുക്കൾ ആണ്‌. ഒരു ദിവസം പുലർന്നു എഴുന്നേറ്റപ്പോൾ കോളമിന് ഇനി പാറിയാക്കിന്റെ സൗഹൃദം വേണ്ട എന്ന തീരുമാനത്തിൽ എത്തുന്നു. വളരെ ബോറൻ ആയ ഒരു സുഹൃത്തിന്റെ ഒപ്പം സമയം കളയുന്നതിലും ഭേദം അയാൾക്ക്‌ ചെയ്തു തീർക്കാൻ പലതും ഉണ്ടെന്നു വിശ്വസിക്കുന്നു. കോളമിന് വേണ്ടത് തന്റെ ജോലി പൂർത്തിയാക്കാൻ വേണ്ട നിശബ്ദത ആയിരുന്നു. എന്നാൽ പാറിയക് അതിനു സമ്മതിക്കുന്നില്ല. ഈ സമയം കോളം പുതിയ ഒരു നിബന്ധന ഈ വേർ പിരിയലിൽ വയ്ക്കുന്നു.


ഈ സമയം ആണ്‌ സിനിമയുടെ കഥ ഒരു പക്ഷെ നമ്മൾ കണ്ടിട്ടുള്ള ഏതു ഹൊറർ ചിത്രത്തേക്കാളും ഭയാനകം ആകുന്നതു. സിനിമയുടെ കഥയിലെ കോൺഫ്ലിക്റ്റിൽ അത് വലിയ ഒരു സംഭവം ആയി മാറുന്നുണ്ട്.അയർലൻഡിലെ അധികം ജനവാസം ഇല്ലാത്ത ഒരു ചെറിയ ദ്വീപിന്റെ മനോഹാരിതയും, അതേ സമയം ആ ഒറ്റപ്പെട്ട ദ്വീപിലെ ആളുകളുടെ ജീവിതത്തിലെ നിസ്സഹായതയും എല്ലാം ഭംഗിയായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.ഐറിഷ് സിവിൽ യുദ്ധത്തിന്റെ സമയത്തെ രേഖപ്പെടുത്തുന്ന പേരാണ് The Banshees of Inisherin. സിനിമയുടെ കാലഘട്ടവും അതാണല്ലോ.


കഴിഞ്ഞ ദിവസം ആണ്‌ ഞാൻ ഇതേ കൂട്ടുക്കട്ടിന്റെ In Bruges കണ്ടത്. ആ സിനിമയിൽ ഉണ്ടായിരുന്ന മാജിക് ഇതിലും ഉണ്ടായിരുന്നു.മാർട്ടിൻ - കോളിൻ - ബ്രെണ്ടൻ കൂട്ടുക്കട്ടിൽ ഉള്ള The Banshees of Inisherin ഉം കാണാൻ എന്ത് രസമാണ്. നേരത്തെ പറഞ്ഞത് പോലെ ഒരു സിംപിൾ കഥ ആണ്‌ In Bruges ലും ഉണ്ടായിരുന്നത്. പക്ഷെ ആ സിനിമ കണ്ടവർക്ക് മനസ്സിലാകും അത് നൽകിയ അനുഭവം. ഈ വർഷത്തെ സിനിമ പുരസ്‌കാരങ്ങളിൽ എല്ലാം ഏറ്റവും വലിയ ഹോട്ട് ഷോട്ട് The Banshees of Inisherin ആണ്‌. ഗോൾഡൻ ഗ്ലോബിനു ശേഷം അക്കാദമി, BAFTA യിലും ചിത്രത്തിന് നേട്ടങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.


തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണ് The Banshees of Inisherin. Don't miss it!! എനിക്ക് നല്ലത് പോലെ ഇഷ്ടമായി. നഷ്ടമായേക്കാവുന്ന ഒരു സൗഹൃദത്തിന് വേണ്ടി ഒരു പക്ഷെ നമ്മളും പാറിയാക്കിനെ പോലെ ഓരോന്നും ചെയ്യുമായിരിക്കും അല്ലെ?


എന്റെ റേറ്റിങ് : 4.5/5


സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ? സിനിമയുടെ ഡൌൺലോഡ് ലിങ്ക്  t.me/mhviews1 ൽ വയ്ക്കാം .



Friday, 13 January 2023

1644. Connect (Tamil, 2022)

 

1644. Connect (Tamil, 2022)

          




 കണ്ടു പഴകിയ ലോക സിനിമയിലെ എല്ലാ ബാധ ഒഴിപ്പിക്കലുകളും ഓർമ വരും Connect കാണുമ്പോൾ. ആകെ ഒരു വ്യത്യാസം, റിമോട്ട് ലൊക്കേഷനിൽ ഇരുന്നാണ് പള്ളിയിലെ അച്ഛൻ ഹൈ സ്പീഡ് ഇന്റര്നെറ്റ് ഉപയോഗിച്ച് ബാധ ഒഴിപ്പിക്കുന്നു എന്നതാണ്. നയൻ താര ആണെങ്കിൽ തമിഴിൽ ഇപ്പോൾ സ്ഥിരം അഭിനയിക്കുന്ന കുടുംബ പ്രശ്നങ്ങൾ ഉള്ള അമ്മയായി തന്നെയാണ് ഇതിലും . പുള്ളിക്കാരിക്ക് ഈയിടെ അല്ലാതെ കിട്ടിയ റോൾ ഗോൾഡ് സിനിമയിലെ മാത്രം ആണെന്ന് തോന്നുന്നു. അവസാനം അതു എങ്ങനെ ആയി എന്നു നമ്മൾ കണ്ടതും ആണ്. 


  സിനിമയുടെ തുടക്കം കൊള്ളാമായിരുന്നു. കോവിഡ് തുടങ്ങിയ കാലഘട്ടം, മരണം എന്നിവയൊക്കെ കഴിഞ്ഞു ഓജോ ബോർഡ് കൂടി വന്നതോടെ പിന്നെ സ്ഥിരം ക്ലീഷേ സിനിമ ആയി മാറി. പേടിപ്പിക്കാൻ വേണ്ടി നല്ലത് പോലെ ശ്രമിക്കുന്നുണ്ട്. പക്ഷേ jump - scare രംഗങ്ങൾ ജാംബവാന്റെ കാലത്തിലെ ആയത് കൊണ്ട് ഇത്രയേ ഉള്ളോ എന്ന ഭാവത്തിൽ ഇരിക്കാം. പിള്ളേരൊക്കെ പേടിച്ചേക്കാം. മൈ ഡിയർ കുട്ടിച്ചാത്തനിലെ പോലെ മച്ചിന്റെ മുകളിൽ ഓക്കെ പ്രേതം കയറി ഇരുന്നു പേടിപ്പിക്കാൻ നോക്കുന്നുണ്ട് . പക്ഷേ മായ എന്ന സിനിമ അവതരിപ്പിച്ച അശ്വിൻ ശരവണനിൽ നിന്നും ഇതൊന്നും അല്ല പ്രതീക്ഷിച്ചത്. അതാണ് നിരാശ കൂട്ടിയത്. 


ഞാൻ പ്രേതത്തെ കണ്ടു പേടിച്ചു സിനിമയുടെ ഇടയ്ക്ക് ഉറങ്ങി പോയി. പിന്നെ എഴുന്നേറ്റു റിവൈൻഡ് അടിച്ചു കാണുക ആയിരുന്നു. അത് കൊണ്ട് കൂടി ആയിരിക്കും ഇങ്ങനെ ഒക്കെ തോന്നിയത്. പക്ഷേ അശ്വിന് കുറേക്കൂടി നന്നാക്കമായിരുന്നു. മായ ഒറ്റയ്ക്ക് പാതി രാത്രി ഇരുന്നു കണ്ടു ഇറങ്ങിയ സമയം അത്യാവശ്യം  പേടിച്ച് സംതൃപ്തി അടഞ്ഞ ആളാണ് ഞാൻ . മായ കണ്ടു പേടിക്കാത്തവരും ഉണ്ടാകും. പക്ഷേ മായ കണ്ടു വരെ പേടിച്ച എനിക്കു ഉറക്കം വന്നത് കൊണ്ട് സിനിമ ഇഷ്ടപ്പെട്ടില്ല എന്നതാണ് ഇവിടെ ഹൈലൈറ്റ്.


എന്റെ റേറ്റിംഗ് 1/5



Thursday, 12 January 2023

1643. Mukundan Unni Associates (Malayalam, 2022).

1643. Mukundan Unni Associates (Malayalam, 2022).

         Streaming on Hotstar.



നന്മ നിറഞ്ഞ സിനിമ നായകന്മാരുടെ ഇടയിൽ നന്മ മരം ആകാൻ മുകുന്ദൻ ഉണ്ണി ഇല്ലായിരുന്നു. മുകുന്ദൻ ഉണ്ണിക്ക് വളരണം. ജീവിതത്തിൽ വളരാൻ അയാൾ കരിയർ വളർത്താൻ തീരുമാനിച്ചു. അതിനു അയാൾക്ക്‌ ഒരു അവസരം ലഭിക്കുന്നു. മുകുന്ദൻ ഉണ്ണി ഇതിൽ ചെയ്യുന്നതെല്ലാം വില്ലത്തരം തന്നെ ആയിരുന്നു. വില്ലന്മാരായ നായകന്മാരെ നമ്മൾ പല സിനിമകളിലും കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ മുകുന്ദൻ ഉണ്ണിയുടെ എതിരെ നിൽക്കുന്ന പലരും മറ്റൊരു സിനിമയിൽ ആയിരുന്നെങ്കിൽ നായകരയേനെ. അത്രയ്ക്കും വില്ലൻ ആണ്‌ ഉണ്ണി.


 മുകുന്ദൻ ഉണ്ണി ആയി മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അത്ര മികവോടെ ആണ്‌ വിനീത് ശ്രീനിവാസൻ ഈ കഥാപാത്രം ചെയ്തത്. വിനീതിന്റെ കരിയർ ബെസ്റ്റ് ആണ്‌ അഭിനയത്തിൽ ഈ വേഷം. ഇത്രയും crooked ആയ ഒരു വക്കീലിനെ ഡാർക്ക്‌ ഹ്യൂമറിലൂടെ അവതരിപ്പിക്കുമ്പോൾ സ്‌ക്രീനിൽ വിനീത് നിറഞ്ഞു നിൽക്കുകയായിരുന്നു.ഇന്നത്തെ കാലത്ത് ഇത്രയും വില്ലനായ, ആരോടും പ്രത്യേക അനുകമ്പ ഇല്ലാത്ത, തന്റെ വളർച്ചയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മുകുന്ദൻ ഉണ്ണിയെ എന്നാൽ രസകരമായ സംഭാഷണങ്ങളിലൂടെ അയാളുടെ ടോക്സിക് വശം പ്രേക്ഷകർ ശ്രദ്ധിക്കാത്ത രീതിയിൽ അവതരിപ്പിച്ച സിനിമയുടെ പിന്നണി പ്രവർത്തകർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ട്.


  രാജ്യത്തിന്റെ നീതി വ്യവസ്ഥയെ ആശ്രയിച്ചു കഴിയുന്ന സാധാരണ ജനങ്ങളിലൂടെ തന്നെ അവരെ ഉപയോഗിച്ച് കാശ് ഉണ്ടാക്കുന്ന വക്കീൽ ആണ്‌ മുകുന്ദൻ ഉണ്ണി. അയാളുടെ കഥ ആണ്‌  മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. തീർച്ചയായും കാണണം എന്ന് മാത്രമേ ഈ സിനിമയെ കുറിച്ച് പറയാൻ ഉള്ളൂ. ഇടയ്ക്ക് വരുന്ന നായകൻ തന്നെ വില്ലനാകുന്ന ഇന്ത്യൻ സിനിമയിൽ മുകുന്ദൻ ഉണ്ണിക്കും സ്ഥാനമുണ്ട്. അല്ലേൽ തന്നെ എത്ര ആണെന്ന് വച്ചാണ് നന്മ നിറഞ്ഞ നായകന്മാരെ മാത്രം സഹിക്കുന്നത്?



 എന്റെ റേറ്റിങ് : 4.5/5



1642. In Bruges (English, 2008)

1642. In Bruges (English, 2008)

          Comedy, Crime: Streaming on Sundance Now




ഒരു ഗ്യാങ്സ്റ്റർ കോമഡി സിനിമ പോലെ തുടങ്ങി പിന്നീട് സിനിമയുടെ പല ഘട്ടത്തിലും കഥാപാത്രങ്ങൾ കടന്നു പോകുന്ന അവസ്ഥ പ്രേക്ഷകൻ കൂടുതലായി മനസ്സിലാക്കുകയും ചെയ്യുമ്പോൾ അവസാനം തങ്ങളുടെ ഇഷ്ട സിനിമകളിൽ ഒന്നായി മാറുന്നതും ആണ് In Bruges എന്ന ചിത്രം. റേ, കെൻ എന്നിവർ ഒളിവിലാണ്. അവർ ഒളിവിൽ ഇരിക്കുന്നതു വെനീസ് ഓഫ് ദി നോർത്ത് എന്നു അറിയപ്പെടുന്ന ബെൽജിയൻ പട്ടണമായ ബ്രൂശിൽ ആണ്. റേയും കെന്നും വാടക കൊലയാളികൾ ആണ്. വലിയ ഒരു തെറ്റ് ചെയ്തിട്ടാണ് അവർ ബ്രൂശിൽ എത്തുന്നത്. അത് എന്താണെന്നു സിനിമ കണ്ടു മനസ്സിലാക്കുക. കാരണം ആ സീൻ കണ്ടപ്പോൾ ആണ് സാധാരണയായി കണ്ടു മറക്കാവുന്ന ഒരു സിനിമയ്ക്കു മറ്റൊരു മുഖം വന്നത്. 


 റേയ്ക്ക് ബ്രൂശിൽ ഒന്നും ഇഷ്ടമില്ല. എന്നാൽ കെന്നിന് ബ്രൂഷ് നല്ലത് പോലെ ഇഷ്ടാവുമായി. തന്റെ റൂമിൽ തന്നെ അടച്ചിരിക്കാൻ തീരുമാനിച്ച റേ എന്നാൽ അവിടെ ചിലരെ കണ്ടു മുട്ടുന്നു. ആയാളും ബ്രൂഷ് ഇഷ്ടപ്പെട്ടു തുടങ്ങുന്നു. അയാളുടെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുകയാണ്. എന്നാൽ ഈ സമയത്ത് ആണ് മറ്റ് ചില സംഭവങ്ങൾ ബ്രൂശിൽ ഉണ്ടാകുന്നത്. ഒരു മനുഷ്യനും ക്ഷമിച്ചു തരാൻ കഴിയാത്ത തെറ്റ് ചെയ്ത റേയുടെ ജീവിതത്തിന് ബ്രൂഷ് പിന്നീട് എന്ത് നൽകിയെന്നാണ് In Bruges പറയുന്നത്. 


  തീർച്ചയായും കാണേണ്ട സിനിമകളിൽ ഒന്നാണ് In Bruges. പഴമയുടെ സൌന്ദര്യം ഉള്ള യൂറോപ്യൻ പട്ടണമായ ബ്രൂഷ് മാത്രം അല്ല അതിനു കാരണം. സിനിമയുടെ കഥയും നല്ലതാണ്. വൈകാരികമായ പല സംഭവങ്ങളും ഉണ്ട് കഥയിൽ. അതിനൊപ്പം ചിരിപ്പിക്കുന്ന ചിലതും . സിനിമ കണ്ടു കഴിഞ്ഞാലും കഥാപാത്രങ്ങൾ പലരും മനസ്സിൽ നിൽക്കും. വളരെ വേഗതയിൽ പോകുന്ന ത്രില്ലർ ഒന്നും അല്ല. പക്ഷേ നല്ല സിനിമയാണ്. ഈ ചിത്രത്തിന് കോളിൻ ഫാരലിന് ഗോൾഡൺ ഗ്ലോബ് പുരസ്ക്കാരം ലഭിച്ചിരുന്നു മികച്ച അഭിനേതാവിന് ഉള്ളത്. യാദൃച്ഛികമായി ഈ വർഷം ഇതേ വിഭാഗത്തിൽ നേടിയതും കോളിൻ ആണ്. “The Banshees of Inisherin.” എന്ന ചിത്രത്തിന്. കഴിയുമെങ്കിൽ കാണാൻ ശ്രമിക്കണേ . എനിക്കു നല്ലത് പോലെ ഇഷ്ടമായി. റേയും കെന്നും ഇപ്പോഴും മനസ്സിലുണ്ട്. 


എന്റെ റേറ്റിംഗ്: 4.5/5 


സിനിമയുടെ ഡൗൺലോഡ് ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.



1640. HIT: The Second Case (Telugu, 2022)

1640. HIT: The Second Case (Telugu, 2022)

          Streaming on Amazon Prime.



HIT ന്റെ ആദ്യ ഭാഗം കണ്ടു ഇഷ്ടപ്പെട്ടിരുന്നത് കൊണ്ട് തന്നെ രണ്ടാം ഭാഗവും കാണാൻ ഉള്ള ഉള്ള ആകാംക്ഷ ഉണ്ടായിരുന്നു.പ്രത്യേകിച്ചും ധാരാളം ഭാഗങ്ങൾ ഉള്ള ഒരു ഫ്രാഞ്ചൈസി ആയി മാറാൻ സാധ്യത ഉണ്ടെന്നുള്ള വാർത്തകൾ കൂടി ആയപ്പോൾ ആകാംക്ഷ കൂടി എന്നു പറയാം. സ്ഥിരം ഫോർമാറ്റിൽ ഉള്ള സീരിയൽ കില്ലർ സ്റ്റോറി ആണ് HIT ന്റെ രണ്ടാം ഭാഗത്തിൽ ഉള്ളത്. കുറ്റാന്വേഷണ സിനിമയുടെ default format ആണ് ഇവിടെയും. പക്ഷേ മാനസിക വ്യഥ അനുഭവിക്കുന്ന നായകൻ എന്ന രീതി മാറ്റിയിട്ടുണ്ട്. പകരം ഓവർ confident ആയ നായകൻ ആണ് ഇതിൽ ഉള്ളത്. 


 ആദ്വിയുടെ KD എന്ന പോലീസ്  കഥാപാത്രം അത് കൊണ്ട് ഇടയ്ക്ക് irritating ആയി തോന്നിയിരുന്നു. ഒരു സ്ത്രീയുടെ കൊലപാതകം നടക്കുന്നു. പല കഷ്ണങ്ങളായി വേർപ്പെടുത്തിയ അവളുടെ മൃതദേഹത്തിന്റെ പിന്നാലെ ഉള്ള രഹസ്യവും അത് ആരാണ് ചെയ്തത് എന്നതും ആണ് സിനിമയുടെ കഥ. സീരിയൽ കില്ലറിന്റെ ശോക കഥ ആണ് ഇതിലും ഉള്ളത്. മാനസികമായ പ്രശ്നങ്ങൾ കാരണം ഇത്തരത്തിൽ ആയി മാറിയ ആളുടെ കഥ ഇന്ത്യയിൽ സിനിമ ആകണമെങ്കിൽ ഇനിയും സമയം എടുക്കുമായിരിക്കും എന്നു തോന്നുന്നു. എല്ലാ സീരിയൽ കില്ലർക്കും സീരിയലിനെ വെല്ലുന്ന ശോക കഥ ഉണ്ടായിരിക്കും. അതാണല്ലോ പതിവ്. അല്ലെ?


 ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നിയാലും മൊത്തത്തിൽ ഒരു ആന ചന്തം ഉണ്ട് HIT: The Second Case ന് . പ്രത്യേകിച്ചും അടുത്ത ഭാഗത്തിലേക്കുള്ള വാതിലുകൾ തുറന്നിട്ടത് കൊള്ളാമായിരുന്നു . കുറ്റാന്വേഷണ സിനിമയുടെ ആരാധകർക്ക് ഒരു പക്ഷേ ക്ലീഷേ ആയി തോന്നാം HIT: The Second Case കാണുമ്പോൾ. പക്ഷേ തരക്കേടില്ലാതെ അവതരിപ്പിച്ച ക്ലീഷേ ചിത്രം ആയിരുന്നു HIT: The Second Case എന്നാണ് എന്റെ അഭിപ്രായം. 


എന്റെ റേറ്റിംഗ്: 3/5



1641. Ticket to Paradise (English, 2022)

1641. Ticket to Paradise (English, 2022)

           Romance, Comedy



തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് മകളുടെ ജീവിതത്തിലും സംഭവിക്കരുത് എന്നാണ് ജോർജിയ - ഡേവിഡ് ദമ്പതികൾ തീരുമാനിച്ചത്. അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്?ചെറിയ പ്രായത്തിൽ വിവാഹിതരായി , ഒരു മകൾ ആയപ്പോഴേക്കും പിരിയേണ്ടി വന്ന അവർ തങ്ങളുടെ ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ എല്ലാം മോശം ആയിരുന്നു എന്നു വിശ്വസിക്കുന്നു. അത് കൊണ്ട് തന്റെ പങ്കാളിയെ ബാലിയിൽ നിന്നും കണ്ടെത്തി, അവിടെ വച്ച് വിവാഹിതയാകൻ പോകുന്ന മകളായ ലില്ലിയെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ആയി , വിവാഹത്തിൽ പങ്ക് ചേരാൻ എന്ന വ്യാജേന ജോർജിയയും ഡേവിഡും പോവുകയാണ്. തികച്ചും വിഭിന്നമായ സംസ്ക്കാരത്തിൽ നടക്കുന്ന കല്യാണം, ബന്ധങ്ങൾക്ക് വലിയ വില നൽകുന്ന ആളുകൾ തുടങ്ങി ജോർജിയയ്ക്കും ഡേവിഡിനും പരിചിതമല്ലാത്ത സാഹചര്യങ്ങളിലേക്ക് ആണ് പോകുന്നത്. അവർക്കു ആ കല്യാണം മുടക്കാൻ സാധിക്കുമോ? ശേഷം എന്ത് സംഭവിക്കുന്നു എന്നത് ആണ് സിനിമയുടെ കഥ. 


കുറച്ചു തമാശകളും കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള പാശ്ചാത്യരുടെ ചിന്തകളും ആണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം സിനിമകളിൽ ഉള്ള ക്ലീഷേകൾ ധാരാളം ഉണ്ടെങ്കിലും വെറുതെ കണ്ടിരിക്കാവുന്ന ഒന്നാണ് ജോർജ് ക്ലൂണിയും ജൂലിയ റോബർട്സും അഭിനയിച്ച ചിത്രം. വെറുതെ ടൈം പാസ് എന്നു പറഞ്ഞു കാണാവുന്ന സിനിമ ആയിട്ടാണ് Ticket To Paradise തോന്നിയത്. ഒരു ടിപ്പിക്കൽ റോം -കോം . 


എന്റെ റേറ്റിംഗ്: 3/5 


സിനിമയുടെ ലിങ്ക് t.me/mhviews1  ൽ ലഭ്യമാണ്



1641. Ticket to Paradise (English, 2022)

           Romance, Comedy


Wednesday, 11 January 2023

1639. Ullasam (Malayalam, 2022)

 

    1639. Ullasam (Malayalam, 2022)




 എന്റെ രണ്ടു മണിക്കൂർ 17 മിനിറ്റ് ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടു പോയത് പോലെയാണ് ഉല്ലാസം എന്ന സിനിമ കണ്ടു തീർത്തപ്പോൾ തോന്നിയത്. ഊട്ടി റെയിൽവേ സ്റ്റേഷനിലെ ഷെയ്നിന്റെ ബാഗ് മുകളിലേക്ക് എറിഞ്ഞുള്ള കരണം മറിച്ചൽ കണ്ടപ്പോൾ തന്നെ സിനിമ കാഴ്ച മതിയാക്കിയ കൂട്ടുകാരൻ പിന്നീട് ഈ സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ ആ സീൻ കണ്ടപ്പോൾ തന്നെ മതിയായി എന്നാണ്. പക്ഷേ സിനിമ ഇറങ്ങിയ സമയത്തുള്ള ഭയങ്കര തമാശ സിനിമ ആണെന്നുള്ള അഭിപ്രായങ്ങൾ കണ്ടത് കൊണ്ടും, അതിനോടൊപ്പം സിനിമ കൊള്ളില്ല എന്നു പറഞ്ഞവരെ സിനിമയിലെ നായകൻ തന്നെ ഓഫ്സ്ക്രീനിൽ ഓടിച്ചത് കണ്ടപ്പോഴും ശത്രുക്കൾ പറഞ്ഞു പരത്തുന്നത് ആണെന്ന് കരുതി. 


  സത്യമായും പറയുക ആണ് ശത്രുക്കൾക്ക് പോലും ഈ വിധി വരുത്തരുത്. അത് പോലെ അസഹനീയം ആയിരുന്നു സിനിമ. എനിക്കു തോന്നുന്നത് കഥയും കൊണ്ട് വന്ന പ്രവീൺ ബാലകൃഷ്ണൻ പഴയ അല്ലു ആർജുൻ സിനിമകൾ കണ്ടു വളർന്നു ഫാൻ ആയ ആൾ ആയിരിക്കണം. വലുതായി ഒരു സിനിമയ്ക്കു കഥ എഴുതുമ്പോൾ അങ്ങനെ എന്തെങ്കിലും ചെയ്തു വയ്ക്കണം എന്നു ചെറുപ്പത്തിൽ തന്നെ ആഗ്രഹിച്ചിരുന്നിരിക്കണം. ഒരു അവസരം കിട്ടിയപ്പോൾ അന്ന് മനസ്സിൽ ഉണ്ടായിരുന്ന ഫ്രെയിമുകളും കഥാപാത്രങ്ങളും എല്ലാം ചേർത്ത് ഒരു കഥ ഉണ്ടാക്കിയിരുന്നിരിക്കണം. അത്രയ്ക്ക് ഔട്ട് ഡേറ്റഡ് ആയ ഒരു സിനിമ ആണ് ഉല്ലാസം. ഒരു മാതിരി ആര്യ+ ചാർ ളി + DDLJ+ വെട്ടം എന്നൊക്കെ പറയാവുന്ന ഒരു കോമ്പിനേഷൻ . അല്ലെങ്കിൽ അതിനെല്ലാം homage കൊടുത്തതും ആയിരുന്നിരിക്കാം.അത് പോലെ തന്നെയാണ് നായകനും നായികയും അല്ലാത്ത കഥാപാത്രങ്ങളും. ചുമ്മാ സിനിമ ആയതു കൊണ്ട് ഇവരൊക്കെ വേണമല്ലോ എന്ന് കരുതി അഭിനയിപ്പിച്ചത് പോലെയുണ്ട്.


  നിർവികാരമായി തമാശ എന്നു പറയാവുന്ന ചളികളും കണ്ടു ഇങ്ങനെ ഇരിക്കാം എന്നു മാത്രം. ചില സിനിമകളിലെ ചളികൾ കണ്ടാൽ ഇയാൾ എന്താണ് ഇങ്ങനെ എന്നൊക്കെ ചിന്തിച്ചേക്കാം. എന്നാൽ അതിനു പോലും ഉള്ള മനസ്സോ അവസരമോ പോലും ഉല്ലാസം തരുന്നില്ല എന്നതാണ് സത്യം. പക്ഷേ സിനിമ കണ്ടു ഇഷ്ടപ്പെട്ടൂ എന്നു പറഞ്ഞവരെ കണ്ടു. അത് കൊണ്ട് ഈ സിനിമ എന്റെ ചായ കപ്പിലെ ചായ അല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്തായാലും ഗോൾഡ് കണ്ടതിന്റെ ക്ഷീണം ഒന്നും അല്ല എന്നാണ് ഉല്ലാസം കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. ഒന്നാമത് റൊമാൻസ് എന്നു പറഞ്ഞു എന്തൊക്കെയോ കാട്ടി കൂട്ടുന്നു. രണ്ടാമത് അത് പോലെ തന്നെ തമാശയും . അതങ്ങനെ പോയി അവസാനം എന്തോ ഒരു ക്ലൈമാക്സും . 


  ഉല്ലാസം മോശം സിനിമ അനുഭവം ആയിരുന്നു എന്നെ സംബന്ധിച്ച്.

സോറി. റേറ്റിംഗ് ഒന്നും ഇടുന്നില്ല!!





Tuesday, 10 January 2023

1638. Saudi Vellakka (Malayalam, 2022)


1638. Saudi Vellakka (Malayalam, 2022)

          Streaming on സോണിലിവ്




സൌദി വെള്ളക്കയെ കുറിച്ച് പറയുകയാണെങ്കിൽ , ചെറിയ ഒരു കഥയുള്ള നന്മ നിറഞ്ഞ സിനിമ എന്നു പറയാം. ഞാനൊക്കെ കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ ബോൾ ചെന്നു വീഴുന്നത് കളി സ്ഥലത്തിന്റെ അപ്പുറം ഉള്ള റോസമച്ചിയുടെ വീട്ടിൽ ആയിരുന്നു. ആ അമ്മച്ചി ആണെങ്കിൽ പലപ്പോഴും ബോൾ കിട്ടിയാൽ തരില്ല. ചിലപ്പോഴൊക്കെ അമ്മച്ചിയെക്കാളും സപീഡിൽ പോയി ബോൾ എടുത്തു രക്ഷപ്പെടാറുണ്ടായിരുന്നു. പാവം അമ്മച്ചിയെ പറഞ്ഞിട്ടും കാര്യമില്ല. ബോൾ വീഴുന്നത് മൊത്തം അമ്മച്ചിയുടെ ഓടിന്റെ പുറത്തായിരുന്നു. പിന്നീട് അമ്മച്ചിയുടെ കൊച്ചു മകൻ ക്രിക്കറ്റ് കളിക്കാൻ വരുമ്പോൾ ഇതൊക്കെ തന്നെ ചെയ്തത് ചരിത്രം. ഇത്രയും പറഞ്ഞത് ഐഷ എന്ന കഥാപാത്രം റോസമ്മച്ചിയെ ഓർമിപ്പിച്ചത് കൊണ്ടാണ് ചെറുതായി. പക്ഷേ ഇവിടെ ഐഷ മോശമായ ഒരു കാര്യം ചെയ്തു എന്നും വ്യത്യാസം ഉണ്ട്. 


   ബട്ടർഫ്ലൈ എഫെക്റ്റ് പോലെ ആ സംഭവം പലരുടെയും ജീവിതത്തിനെ ബാധിക്കുകയും ചെയ്തു. ചെറുതെന്ന് പുറത്തു നിന്നും കാണുന്നവര്ക്ക് തോന്നുന്ന സംഭവം വർഷങ്ങൾക്ക് അപ്പുറം എത്രയോ പേരെ വീണ്ടും ഇതിൽ ഉൾപ്പെടുത്തുന്നു എന്നതാണ് ഇതിലെ കഥാപാത്രങ്ങൾ ആയി സ്ക്രീനിൽ വരുന്നത്. ചിലപ്പോഴൊക്കെ ഇമോഷണൽ ആയി തോന്നുന്ന ഭാഗങ്ങൾ സിനിമയിൽ ഉണ്ട്. സിനിമയുടെ നല്ല വശം ഇതൊക്കെയാണ്. 


  എന്നാൽ മോശം വശം ആയി തോന്നിയ കാര്യമുണ്ട്. ഒന്ന് , ചെറിയ ഒരു കഥ ആയത് കൊണ്ട് തന്നെ സിനിമയുടെ സമയ ദൈർഘ്യം എത്തിക്കാൻ വേണ്ടി ആയിരുന്നിരിക്കാം സിനിമ വളരെ പതുക്കെയാണ് പോകുന്നത്. അത് കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. മറ്റൊന്ന് സൌണ്ട് ആണ്. ഒരു സീനിൽ തന്നെ വരുന്ന മുഖ്യ കഥാപാത്രങ്ങൾ അല്ലാത്തവരുടെ അടുത്തും മൈക് കൊണ്ട് വച്ചിരിക്കുന്നത് പോലെ ആണ് പല രംഗങ്ങളും. സബ്ടൈറ്റിൽ തപ്പി എടുക്കാൻ തോന്നും. അത്യാവശ്യം നല്ല ഒരു സൌണ്ട് സിസ്റ്റത്തിൽ ആണ് സിനിമ കണ്ടതും. എല്ലാവർക്കും അങ്ങനെ തോന്നുമോ എന്നറിയില്ല. എന്തായാലും എന്റെ സിനിമ ആസ്വാദനത്തിൽ കല്ല് കടിയായി ഇതൊക്കെ മാറി. 


  തരുൺ മൂർത്തി ഇപ്പോഴത്തെ മലയാളം സിനിമ ട്രെൻഡ് ആയ സിനിമയിലൂടെ  രാഷ്ട്രീയം അവതരിപ്പിക്കുക എന്ന പരിപാടി ഇതിലും നടത്തിയിട്ടുണ്ട്. സിനിമയിൽ രാഷ്ട്രീയം പറയുന്നത് കൂടുതൽ സ്വീകാര്യമായ ഒരു പ്ലാറ്റ്ഫോമിലൂടെ തങ്ങളുടെ രാഷ്ട്രീയം പറയാനായി ഉപയോഗിക്കാം എന്നതിൽ എതിരഭിപ്രായം ഒന്നുമില്ല . അതങ്ങനെ കണ്ടാൽ ഏത് സിനിമ ആയാലും സിനിമ കൊള്ളാമെങ്കിൽ സിനിമ ആസ്വാദനത്തെ ബാധിക്കില്ല എന്നു തന്നെ വിശ്വസിക്കുന്നു. Subtle ആയി അവതരിപ്പിച്ചാൽ ഒന്നെങ്കിൽ ശ്രദ്ധിക്കപ്പെടാം, അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടാതെയും പോകാം. അത്തരത്തിൽ ഉള്ള രീതിയിൽ ആണ് സിനിമയിൽ ഉള്ളത്. 


  സിനിമയുടെ കഥയും മറ്റും നല്ലതായിരുന്നെങ്കിലും ഇടയ്ക്ക് ഇഷ്ടപ്പെടാത്ത ഘടകങ്ങൾ എന്നു മുകളിൽ സൂചിപ്പിച്ചത് കാരണം നല്ലൊരു സിനിമ ആസ്വാദനം ആണ് നഷ്ടം ആയതെന്ന് തോന്നുന്നു. അങ്ങനെ നോക്കുമ്പോൾ സിനിമ അവസാനം ശരാശരി അനുഭവം ആയി മാറി എന്നു പറയേണ്ടി വരും എനിക്ക് . സിനിമ ഇഷ്ടപ്പെട്ടവരുടെയും ഇഷ്ടപ്പെടാത്തവരുടെയും  അഭിപ്രായങ്ങളോടും യോജിക്കുന്നു. ജാവ ഓപ്പറേഷൻ തന്നെയാണ് തരുൺ മൂർത്തിയുടെ മികച്ച സിനിമ.


എന്റെ റേറ്റിംഗ് :3/5


സിനിമ കണ്ടവരുടെ അഭിപ്രായങ്ങളും പങ്ക് വയ്ക്കുമല്ലോ?




1637. Shefeekkinte Santhosham (Malayalam, 2022)

1637.  Shefeekkinte Santhosham (Malayalam, 2022)

         Streaming on Simply South.




ഷെഫീഖിന്റെ മൂലക്കുരു ആണ്‌ സിനിമയിലെ മുഖ്യ പ്രമേയം എന്നാണ് കരുതിയത്. മൂലക്കുരു ഉള്ള യുവാവിന്റെ പ്രാരാബ്ദം, പ്രശ്നങ്ങൾ എന്നിവയൊക്കെ പ്രതീക്ഷിച്ചു ആണ്‌ സിനിമ കണ്ടത്. എന്നാൽ, വലിയ കുഴപ്പമില്ലാത്ത, ഒരു ചെറിയ കഥ സിനിമയിൽ വേറെ ഉണ്ടായിരുന്നു. ആദ്യ പകുതി വളരെയധികം നിരാശപ്പെടുത്തിയത് കൊണ്ടായിരിക്കാം രണ്ടാം പകുതി നന്നായി തോന്നിയത്.


 വീണ്ടും പറയുകയാണ്. മികച്ച സിനിമ ആണെന്നുള്ള അഭിപ്രായം ഷഫീഖിന്റെ സന്തോഷത്തെ കുറിച്ചില്ല. എന്നാൽ കണ്ടിരിക്കാവുന്ന ഒരു ചെറിയ സിനിമ ആയിട്ടാണ് തോന്നിയത്. സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മനോജ്‌ കെ ജയന്റെയും കൃഷ്ണപ്രസാദിന്റെയും കഥാപാത്രങ്ങൾ ആയിരുന്നു. കുറച്ചു നിസ്സഹായതയിൽ ചെറിയ തമാശകൾ ഉണ്ടായിരുന്നു മനോജിന്റെ കഥാപാത്രത്തിൽ. ഒരു പിതാവ് അത്തരം ഒരു അവസ്ഥയിൽ മകനോട് എങ്ങനെ പെരുമാറണം എന്ന് കൃഷ്ണപ്രസാദിന്റെ റോൾ കാണിച്ചു തന്നിട്ടുണ്ട്. ഉണ്ണിയുടെ ഷഫീക്കും മോശമായില്ല. ബാലയുടെ സിഗ്നേച്ചർ ഡയലോഗും കഥാപാത്രത്തിനു അവസാനം വന്ന മാറ്റവും സിനിമയുടെ കഥയിൽ നല്ലതായി തോന്നി . സിനിമയിലെ ഈ ചെറിയ ട്വിസ്റ്റ് എവിടെ അവസാനിപ്പിക്കും എന്ന് കരുതിയ സിനിമയ്ക്ക് ഗുണമേ ചെയ്തുള്ളൂ. 


 തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ ആണെന്നുള്ള അഭിപ്രായം ഒന്നുമില്ല. മോശവും അല്ല . പക്ഷെ ടൈം പാസ് ആയി കണ്ടു പോകാവുന്ന സിനിമയാണ് എന്ന് മാത്രം.


എന്റെ റേറ്റിങ് : 2.5/5



Saturday, 7 January 2023

1636. The Menu (English, 2022)

1636. The Menu (English, 2022)

          Horror : Streaming on Disney+



നിങ്ങൾ ഇവിടത്തെ ഭക്ഷണം കഴിക്കരുത്. പകരം അതിനെ അനുഭവിച്ചു അറിയണം. അതിന്റെ രുചി, അത് പോലെ മറ്റു പല ഘടകങ്ങളും ആണ്‌ അതിൽ പ്രധാനം. അവിടത്തെ മെന്യുവും അത് പോലെ തന്നെ ആയിരുന്നു. അവിടെ വന്നിരിക്കുന്ന ഓരോരുത്തരെയും സ്വയം ആരാണ് അവർ എന്ന് ഓർമിപ്പിക്കുന്ന രീതിയിൽ ഉള്ളത്. ഭക്ഷണത്തിന്റെ അളവിൽ അല്ല, പകരം അതിനു പിന്നിൽ ഉള്ള കഥകളിലും അത് കഴിക്കുന്ന സമയം ഓരോരുത്തയുടെയും മാനസിക അവസ്ഥകളോടും അത് ചേർന്നിരിക്കുന്നു.


ഭക്ഷണം കഴിക്കുമ്പോൾ ഇത്രയൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണോ? വയറും മനസ്സും നിറയുന്ന, സ്നേഹത്തോടെ തയ്യാറാക്കുന്ന ഭക്ഷണം ആണ്‌ നമുക്ക് എല്ലാം ഇഷ്ടപ്പെടുക. എന്നാൽ ഭക്ഷണത്തിനു പിന്നിൽ ഇത്രയയും ഫിലോസഫിയും അതിനും അപ്പുറം കുറച്ചു ഭയം കൂടി ആയാലോ? വെറുതെ weird ആയ ഒരു concept ആണെന്ന് തോന്നുമെങ്കിലും ഹൊറർ സിനിമകൾക്ക് പ്രേതം - ഭൂതം എന്നിവയിൽ നിന്നും മനുഷ്യന്റെ ജീവിതത്തിലെ ചിരിയിലും ഭക്ഷണത്തിലും എന്ന് വേണ്ട ഓരോ വികാരത്തിലും ഭയം കണ്ടെത്താൻ ഉള്ള ശ്രമം ആയിരുന്നിരിക്കണം കഴിഞ്ഞ വർഷങ്ങളിൽ റിലീസ് ആയ സിനിമകളിൽ ഉണ്ടായത്. അത്തരത്തിൽ ഒരു സിനിമ ആണ്‌ The Menu.


 ഈ ചിത്രം ഇഷ്ടപ്പെടാം, അതും അതിലെ സംഭാഷണങ്ങളും സംഭവങ്ങളും നൽകാൻ ശ്രമിക്കുന്ന ഭയത്തിലൂടെ. അല്ലെങ്കിൽ പ്രതീക്ഷിച്ചത് ഒന്നും കിട്ടാത്ത ബോറൻ പടം ആയും മാറും. എന്നേ സംബന്ധിച്ചു ഇത്തരം ശ്രമങ്ങൾ, അതും അമാനുഷിക - അദൃശ്യ ശക്തികളുടെ അപ്പുറം മനുഷ്യൻ അവനിൽ തന്നെ കണ്ടെത്താൻ ശ്രമിക്കുന്നത് ഹൊററിലൂടെ നടത്തുന്നത് നല്ലത് ആണെന്നാണ്. ഹൊറർ സിനിമകളിൽ ഫ്രഷ്നസ് കൊണ്ട് വരാൻ ഇതിനു സാധിക്കുന്നുണ്ട്.


കഥയുടെ പരിസരങ്ങളിൽ ഒന്നും പുതുമ ഇല്ല. മിക്ക സിനിമകളിലും കാണാവുന്ന, കുറെ അപരിചിതർ ഒരുമിച്ചു കൂടുന്ന, ആരും എത്തിപ്പെടാത്ത സ്ഥലം തന്നെ ആണ്‌ ഇവിടെയും ഉള്ളത്. അങ്ങനെ ഒരു സ്ഥലത്തു അരുതാത്തത് എന്തെങ്കിലും നടക്കും എന്നതും ഉറപ്പാണല്ലോ? ബാക്കി ഒക്കെ സിനിമ കാണുമെങ്കിൽ കണ്ടു മനസ്സിലാക്കുക. എനിക്ക് ഇഷ്ടപ്പെട്ടൂ സിനിമ.


 ക്രിട്ടിക്സ് അവകാശപ്പെട്ട അത്ര മികവ് തോന്നിയില്ല ഈനു മാത്രം. ഈ വർഷത്തെ മികച്ച സിനിമ എന്ന ടാഗ് അൽപ്പം ഭാരമായി തോന്നി. ഭക്ഷണം പ്രമേയം ആയി ഹൊറർ ചിത്രങ്ങൾ വേറെയും വന്നിട്ടുണ്ട്. ഈ വർഷം തന്നെ ഇറങ്ങിയ Fresh പോലുള്ള ഹൊറർ ചിത്രങ്ങളിൽ ഭക്ഷണം ഒരു ഘടകം ആയിരുന്നു. ഹൊറർ എലമെന്റ് അതിൽ ആണ്‌ കൂടുതൽ എന്ന് തോന്നി.


മൊത്തത്തിൽ കുഴപ്പം ഇല്ലാത്ത സിനിമ അനുഭവം ആയി മാറി എനിക്ക് The Menu.


എന്റെ റേറ്റിങ് : 3/5




1635. Udanpaal (Tamil, 2022)

1635. Udanpaal (Tamil, 2022)

         Streaming on Aha Video.




സാമ്പത്തിക ബുദ്ധിമുട്ടിൽ ഉള്ള രണ്ട് മക്കൾ അവരുടെ പിതാവിന്റെ സ്വത്ത്‌ വിറ്റ് ബാധ്യതകൾ ഒഴിവാക്കാം എന്ന് കരുതുന്നു. എന്നാൽ അവരുടെ പിതാവ് അതിനു സമ്മതിക്കുന്നില്ല. പക്ഷെ അന്നേ ദിവസം തന്നെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഇവരുടെ എല്ലാം ജീവിതത്തിൽ നടക്കുകയാണ്. തങ്ങളുടെ പിതാവിന്റെ ജീവന് വിലയായി ലക്ഷങ്ങൾ ഉണ്ടാക്കാം എന്ന് മക്കൾ കരുതുന്നു. എന്നാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്?


 സ്വന്തം മാതാപിതാക്കളെ നോക്കാത്ത മക്കളുടെ അടുത്ത തലമുറ അവരോട് എങ്ങനെ പെരുമാറും എന്ന സ്ഥിരം കഥകളുടെ ഫോർമാറ്റിൽ ആണ്‌ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സോഷ്യൽ മെസേജ് ഉണ്ടെന്നത് വ്യക്തം. എന്നാൽ അതിനൊപ്പം സിനിമാറ്റിക് ആയ കുറച്ച കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ ഉടൻപാൽ രസകരമായി മാറുന്നുണ്ട്.ബ്ലാക് ഹ്യൂമറിലൂടെ ആണ്‌ ഈ തമാശ ഭാഗങ്ങൾ അവതരിപ്പിക്കുന്നതും.


സോഷ്യൽ മെസേജ് സിനിമയിൽ അവതരിപ്പിക്കുമ്പോൾ കഥയിൽ അത് പ്രേക്ഷകനിൽ എത്തിക്കാൻ തക്ക convince ചെയ്യുന്ന പ്ലോട്ട് ട്വിസ്റ്റുകൾ വേണം എന്ന ആഗ്രഹം ഉള്ള ആളാണ്‌ ഞാൻ ഒരു പ്രേക്ഷകൻ എന്ന നിലയിൽ. അല്ലെങ്കിൽ അത് ഡോക്യുമെന്ററി ആയി പോകും എന്ന് വിശ്വസിക്കുന്നു. എന്നാൽ ഉടൻപാൽ സോഷ്യൽ മെസേജ് എന്നതിനോടൊപ്പം സിനിമ എന്ന മാധ്യമത്തോട് നീതി പുലർത്തി ആണ്‌ അവതരിപ്പിച്ചിരിക്കുന്നത്. തരക്കേടില്ലാത്ത ഒരു സിനിമ.



റേറ്റിങ് : 3/5



Friday, 6 January 2023

1634. My Name is Azhakan (Malayalam, 2022)

1634. My Name is Azhakan (Malayalam, 2022)



പൊളിറ്റിക്കൽ കറക്റ്റനസ് നോക്കി നെറ്റി ചുളിക്കുന്നവർ ഈ സിനിമയുടെ തുടക്കം കാണാനേ പോകരുത്. കാരണം സിനിമയിലെ നായകന് തുടക്കം മുതലേ പൊളിറ്റിക്കൽ കറക്റ്റ് അല്ലാത്ത ആളുകൾ പോ. ക നോക്കാതെ പല രീതിയിലും പരാമർശങ്ങൾ നടത്തുന്നുണ്ട്. പഴയ കാല സിനിമകളുടെ അത്രയും ഇല്ലെങ്കിലും ചെറുതായി ഉണ്ട് അത്തരത്തിൽ ഉള്ള സൂചനകൾ.ഒരു നാട്ടിൻപുറം. ആരുടെയൊക്കെയോ സിനിമ സങ്കൽപ്പങ്ങളിൽ എഴുതി ചേർത്ത കാണാൻ കൊള്ളില്ല എന്ന മനുഷ്യ രൂപം ആണ്‌ നായകൻ. ഇവിടെ ആണ്‌ പോ. ക യുടെ കാര്യമായി പറയുന്നത്. എനിക്ക് തോന്നിയിട്ടുള്ളത് പണ്ട് പലപ്പോഴും എന്റെ ജീവിതത്തിൽ തന്നെ എന്റെയൊക്കെ നിറം പറഞ്ഞ് കളിയാക്കിയവരൊക്കെ ഇപ്പോൾ വലിയ പോ.ക പോസ്റ്റ് ഇടുമ്പോൾ അന്ന് പറഞ്ഞതൊക്കെ മറന്നു പോയി  അല്ലെങ്കിൽ നന്നായി എന്നതാണ്. എന്തായാലും നല്ല കാര്യമാണല്ലോ അല്ലെ അത് ? അവിടെ ആണ്‌ പോ.ക,സിനിമയുടെ തന്നെ മൊത്തത്തിൽ ഉള്ള രീതികൾ മാറ്റിയത്.


  വലിയ രീതിയിൽ ആക്ഷേപങ്ങൾ ഇല്ലാതെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ഈ ഒരു കാരണം കൊണ്ടും ആകണം. നായകന്റെ പ്രണയം,കല്യാണലോചന സമയത്തൊക്കെ ചില ചെറിയ സൂചനകളിലൂടെ അത് കടന്ന് പോയി. ഇത്രയും പറഞ്ഞ് വന്നത് ഇന്നത്തേക്കാലത്തു ഇങ്ങനെ രൂപം വച്ച് തമാശ ഉണ്ടാക്കുന്ന സിനിമകൾ കുറഞ്ഞത് കൊണ്ടും, അങ്ങനെ വന്നവയിൽ തന്നെ സാമാന്യം കുറഞ്ഞ രീതിയിൽ ആക്ഷേപങ്ങൾ വരുന്നൂ എന്നും സൂചിപ്പിക്കാൻ ആണ്‌.


  തരക്കേടില്ലാത്ത ഒരു കുഞ്ഞു സിനിമ ആണ്‌ മൈ നെയിം ഈസ്‌ അഴകൻ. കഥയൊക്കെ പഴകിയത് ആണെങ്കിലും ചെറിയ തമാശകൾ എല്ലാം ആയി സിനിമ അങ്ങനെ പോയി. ഭയങ്കര ടോക്സിക് ആയ അഴകന്റെ പിതാവായി വന്ന ജാഫർ ഇടുക്കിയുടെ കഥാപാത്രത്തെ അവസാനം അനാവശ്യം ആയി ഗ്ലോറിഫൈ ചെയ്തതായി തോന്നി. അല്ലാതെ നോക്കിയാൽ സാധാരണ ഒരു മലയാളം സിനിമ. വലിയ പ്രശ്നങ്ങളും ഇല്ല, ചുമ്മാതെ കണ്ടിരിക്കുകയും ചെയ്യാം എന്ന തരത്തിൽ ഉള്ളത്. സമയം ഉണ്ടെങ്കിൽ കണ്ടു നോക്കാം.


എന്റെ റേറ്റിങ് : 3/5



Thursday, 5 January 2023

1633. No Date, No Signature (Persian, 2017)

 1633. No Date, No Signature (Persian, 2017)

           Mystery, Drama.


പോസ്റ്റ്മോർട്ടം ചെയ്യാൻ വേണ്ടി വന്ന മൃതദേഹത്തിന്റെ പേര് കണ്ടപ്പോൾ ആണ് ഡോ. നരിമാൻ അത് എവിടെയോ പരിചയം ഉള്ളതാണല്ലോ എന്നു സംശയിച്ചത്. അയാളുടെ സംശയം ശരി ആയിരുന്നു താനും. പക്ഷേ ഈ ഒരു ചിന്ത ഫോറൻസിക് പത്തോളജിസ്റ്റ് ആയ നരിമാന്റെ ജീവിതവും മാറുകയായിരുന്നു. ഇതേ സമയം മൂസ എന്നയാളുടെ ജീവിതവും മാറുകയായിരുന്നു. ഒരേ സംഭവം തന്നെ രണ്ടു മനുഷ്യരുടെ ജീവിതത്തിനെ ആകെ മൊത്തം മാറ്റി മറിയ്ക്കുമ്പോൾ പ്രേക്ഷകനും ചോദിക്കും ഇവിടെ ആരാണ് ശരി ആരാണ് തെറ്റ് എന്ന്. ആ ഒരു ചോദ്യം ചിന്തകൾ ആയി വരുമ്പോൾ സിനിമയുടെ ക്ലൈമാക്സ് പോലും പൂർണ സംതൃപ്തി തരില്ല. അത് മോശം ആയത് കൊണ്ടല്ല. പകരം ആ കഥാപാത്രങ്ങൾ കടന്നു പോയ മാനസിക സംഘർഷവും , അതിൽ ആർക്കെങ്കിലും ഒരാൾക്ക് എങ്കിലും ആശ്വാസം ലഭിക്കുമോ എന്ന ചിന്തയും ആകാം. ക്ലൈമാക്സിൽ നിന്നും ഒരുമ്പക്ഷെ നമ്മൾ ഇതിലും കൂടുതൽ പ്രതീക്ഷിരുന്നിരിക്കണം.

ഈ സിനിമയിലെ മിസ്റ്ററി എന്നു പറയുന്നത് അതാണ്. സിനിമയിലെ അവസാന സംഭാഷണം പോലും നമുക്ക് പിടി തരില്ല. പകരം വീണ്ടും ചോദ്യങ്ങൾ ചോദിപ്പിക്കും. ഡോ. നരിമാനും മൂസയും വിഭിന്ന ജീവിത നിലവാരത്തിൽ ഉള്ളവരാണ്. എന്നാൽ അവർ രണ്ടു പേരും സ്വയം ശിക്ഷിക്കാൻ ഒരുങ്ങുകയും അതിന്റെ ഫലങ്ങൾ രണ്ടു പേർക്കും സമാനമായി വരുമ്പോൾ ആകെ ഒരു വിഷമം. ശരിക്കും മനസ്സിൽ കെട്ടി കിടക്കുന്നുണ്ട് ഈ കഥാപാത്രങ്ങൾ. രണ്ട് സാധാരണ മനുഷ്യർ അസാധാരണമായ സാഹചര്യങ്ങളിൽ അകപ്പെടുമ്പോൾ ഉള്ള അവരുടെ അവസ്ഥ നല്ലത് പോലെ അവതരിപ്പിച്ചിട്ടുണ്ട്, അതിനു ആവശ്യമായ വേഗതയോടെ.

ഒരു മിസ്റ്ററി ചിത്രം എന്നതിൽ നടക്കുന്ന അന്വേഷണങ്ങളിൽ നിന്നും വ്യത്യസ്തം ആണ് ഇതിന്റെ കഥ എങ്കിലും, ഏതൊരു മിസ്റ്ററി ചിത്രം പ്രേക്ഷകനിൽ ഉളവാക്കുന്ന അറിയുവാനുള്ള ആകാംക്ഷ ഈ ചിത്രത്തിൽ ഏറെ കൂടുതലാണ്. 2017 ലെ ഇറാനിൽ നിന്നുമുള്ള ഓസ്ക്കാർ നോമിനേഷൻ ആയിരുന്നു No Date, No Signature. മികച്ച ഒരു സിനിമ ആണെന്നുള്ള അഭിപ്രായം തന്നെയാണ് സിനിമ കണ്ടു കഴിഞ്ഞും മനസ്സിൽ ഉള്ളത്. മൂസയും ഡോ. നരിമാനും നല്കിയ നൊമ്പരം ഇപ്പോഴും അവിടെ തന്നെയുണ്ട്. കാൽപ്പനികമായി എഴുതിയത് അല്ല. ആ രണ്ടു കഥാപാത്രങ്ങളും പ്രേക്ഷകനിൽ അത് പോലെ സ്വാധീനം ഉണ്ടാക്കും. പേർഷ്യൻ സിനിമകൾ കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ തുടങ്ങിയത് മുതൽ വേറെ ഒരു ഫീൽ ആണ്.

തീർച്ചയായും കാണാൻ മറക്കരുത്. നല്ലൊരു അനുഭവം ആയിരിക്കും. സംഭവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ആണ് സിനിമ വികസിക്കുന്നതും . സിനിമ കാണുമ്പോൾ അത്തരത്തിൽ ഒരു മൂഡിൽ തന്നെ കാണുക.  സിനിമ കണ്ടതിനു ശേഷം അഭിപ്രായം അറിയിക്കണം, കാണാൻ സാധിച്ചാൽ!!

സിനിമയുടെ ഡൌൺലോഡ് ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.

എന്റെ റേറ്റിംഗ്: 4.5/5


1632. Ini Utharam (Malayalam, 2022)

1632. Ini Utharam (Malayalam, 2022)



താൻ ഒരാളെ കൊന്നൂ എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ ഒരു സ്ത്രീ എത്തുന്നു. അവർക്കു മാനസിക പ്രശ്നങ്ങൾ ഉണ്ടാകും എന്ന് കരുതി അവരെ മുഖവിലയ്ക്ക് എടുക്കുന്നില്ല പോലീസുകാർ. എന്നാൽ പിന്നീട് അവരുടെ വെളിപ്പെടുത്തലുകൾ ഈ സംഭവത്തിന്റെ രീതി തന്നെ മാറ്റുകയാണ്. ഇതിനു ശേഷം സിനിമ ഒരു പിടി ട്വിസ്റ്റും സസ്പെൻസും എല്ലാം കാണാൻ സാധിക്കും.


 പ്രതീക്ഷിക്കാത്ത രീതിയിൽ പോയ കഥയാണെങ്കിലും ഇടയ്ക്കൊക്കെ സിനിമയുടെ ട്വിസ്റ്റുകൾ സങ്കീർണം ആയി തോന്നി. എന്നാൽ ക്ലൈമാക്സിൽ ഇതിനെല്ലാം ഉത്തരം കിട്ടുന്നത്തോട് കൂടി ഇനി ഉത്തരം നല്ല രീതിയിൽ തന്നെ അവസാനിക്കുന്നു.


എനിക്ക് തകരക്കേടില്ലാത്ത ഒരു സിനിമയായി ആണ്‌ ഇനി ഉത്തരം അനുഭവപ്പെട്ടത്. ലോജിക്കൽ ആയുള്ള പ്രശ്നങ്ങൾ ധാരാളം തുടക്കത്തിൽ തോന്നുമെങ്കിലും തൃപ്തികരമായ രീതിയിൽ പലതിനും ഉത്തരം നൽകാൻ സാധിച്ചു എന്നത് കൊണ്ടും കൂടിയാണ് ചിത്രം ഇഷ്ടപ്പെട്ടത്.


 എന്റെ റേറ്റിങ് 3.5/5.


സിനിമ കണ്ടവരുടെ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ?


1632. Ini Utharam (Malayalam, 2022)

          Streaming on Zee5

Wednesday, 4 January 2023

1631. The Killer: A Girl Who Deserves to Die(Korean, 2022)

 

1631. The Killer: A Girl Who Deserves to Die(Korean, 2022)
        Action , Thriller.




തന്റെ ഭാര്യയുടെ സുഹൃത്തിന്റെ മകളെ അവരുടെ അസാന്നിധ്യത്തിൽ സംരക്ഷിക്കുക എന്നതായിരുന്നു പഴയക്കാല വാടക കൊലയാളി ആയ യൂയി ഗാങ്ങിന്റെ ജോലി. കിം യുൻ ജി എന്ന പതിനേഴുകാരി അവളുടെ പ്രായത്തിന്റെ പക്വത കുറവ് കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഒപ്പിക്കും എന്ന് കരുതിയിടത്തു നിന്നും ആണ്‌ യൂയി ഗാങ്ങിനു വലിയ പ്രശ്നങ്ങളിലേക്ക് പോകേണ്ടി വരുന്നത്. അതെന്താണ് എന്നാണ് The Killer: A Girl Who Deserves to Die അവതരിപ്പിക്കുന്നത്.

നല്ല സ്പീഡിൽ പോകുന്ന ഒരു ആക്ഷൻ ത്രില്ലർ ആണ്‌ The Killer: A Girl Who Deserves to Die.കഥയൊക്കെ നോക്കിയാൽ പഴയ അടി - വെടി രക്ഷകൻ കഥയൊക്കെ തന്നെ. സമാനമായ കഥകൾ Leon : The Professional, The Man From Nowhere ൽ ഒക്കെ കണ്ടിട്ടുള്ളതാണ്. The Killer: A Girl Who Deserves to Die അത്രയ്ക്ക് ഒന്നും ഇല്ല. എന്നാലും നല്ല സ്പീഡിൽ അവതരിപ്പിച്ച ത്രില്ലർ എന്ന നിലയിൽ മോശവും അല്ല. ആക്ഷൻ രംഗങ്ങളും നന്നായിരുന്നു. ചുമ്മാതെ ഇരുന്നു കാണാവുന്ന ഒരു സിനിമ എന്ന് പറയാം.

സിനിമയ്ക്ക് എന്റെ റേറ്റിങ് :3/5

സിനിമയുടെ ലിങ്ക് t.me/mhviews1  ൽ ലഭ്യമാണ്.

1630. Butterfly Swimming (Persian, 2020)

 1630. Butterfly Swimming (Persian, 2020)

          Mystery, Crime.



 ഒരു മിസ്റ്ററി / ക്രൈം ചിത്രം എന്ന നിലയിൽ മികച്ചു നിൽക്കുന്ന ചിത്രമാണ് Butterfly Swimming.മികച്ച ട്വിസ്റ്റും സസ്പെൻസും കലർന്ന ഒരു ചിത്രം ആണ്‌ Butterfly Swimming . സ്വിമ്മിംഗ് പൂളിലെ തന്റെ ചിത്രങ്ങൾ ആരോ പുറത്തു ചോർത്തി ഇട്ടത് കാരണം സമൂഹത്തിൽ അഭിമതയായ പാർവാനയെ അവളുടെ ഭർത്താവ് തന്നെ കൊല്ലുന്നു. വധശിക്ഷ ഉറപ്പായ കുറ്റത്തിൽ നിന്നും അയാളെ രക്ഷിക്കാൻ പാർവാനയുടെ പിതാവിന് സാധിക്കും. എന്നാൽ തന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയ ആളോട് അനുകമ്പ കാണിക്കാതെ ഇരുന്ന അയാൾ ഒരു നിബന്ധന മുന്നോട്ട് വയ്ക്കുന്നു. തന്റെ മകളുടെ മരണത്തിനു കാരണമായ വീഡിയോ പ്രചരിപ്പിച്ച ആളെ കണ്ടെത്തിയാൽ മറിച്ചു ചിന്തിക്കാം എന്ന്.


  പാർവാനയുടെ ഭർത്താവ് ഹാഷേമിന്റെ സഹോദരൻ ഹോജാത് അതിനായി ഉള്ള ശ്രമങ്ങൾ തുടങ്ങുകയാണ്. ഹോജാതിനു പാർവാനയുടെ മരണത്തിനു കാരണം ആയ ആളെ കണ്ടെത്താൻ കഴിയുമോ? അതാണ്‌ സിനിമയുടെ ബാക്കി കഥ.


 ഹോജാതിനെ അവതരിപ്പിച്ച ജാവേദ് ഇസാതിയുടെ ആരാധകൻ ആയി ഒറ്റ ചിത്രം കൊണ്ട് തന്നെ മാറി എന്ന് പറയുന്നതാകും ശരി. മികച്ച അഭിനയം ആണ്‌ ജാവേദ് ഇതിൽ കാഴ്ച വച്ചിരിക്കുന്നത്. വളരെയധികം ഇമോഷണൽ ആയ ഒരു കഥാപാത്രം. സ്ഥിരം കുറ്റവാളികൾ ആയ സഹോദരനെയും ബന്ധുക്കളെയും വച്ച് നോക്കുമ്പോൾ പാവത്താനായ ഹോജാത്, എന്നാൽ കുടുംബത്തിന് വേണ്ടി തന്റെ സ്വഭാവ രീതികൾ മാറ്റുകയാണ്. സ്വന്തമായി പ്രശ്നങ്ങൾ ധാരാളം ഉള്ള ഹോജാത് എന്നാൽ തന്റെ സഹോദരന്റെ ഭാര്യയുടെ ജീവിതം തകർത്ത ആളെ കണ്ടെത്താൻ ഉള്ള ശ്രമങ്ങൾ നടത്തുമ്പോൾ മറ്റൊരാളായി മാറുകയാണ്.


  എന്തിന്റെ പേരിലാണെങ്കിലും തന്റെ ഭാര്യയെ തല്ലി കൊന്ന ഹാഷേമിനോട് യോജിക്കാൻ സാധിക്കില്ല. അഭിമാന കൊല ആണ്‌ അയാൾ നടത്തിയത് എന്ന് നിസംശയം പറയാൻ കഴിയും.സിനിമയുടെ ക്ലൈമാക്സ്‌ ഒക്കെ ആകുമ്പോൾ ആകെ ഒരു അവസ്ഥയിൽ ആയിട്ടുണ്ടാകും . പാർവാനയുടെ മരണത്തിനു പിന്നിൽ ഉള്ള ആളെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ നടക്കുന്ന അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങൾ ചിലപ്പോഴെങ്കിലും മനസ്സിനെ മരവിപ്പിക്കുന്നതും ആണ്‌.


 എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ Butterfly Swimming. മറ്റേതു ഭാഷയിലും റീമേക് ചെയ്യാൻ കഴിയുന്ന ഒരു ത്രെഡ് സിനിമയ്ക്ക് ഉണ്ടെന്നും തോന്നി. കഴിയുമെങ്കിൽ കാണുക. ഞാൻ ഈ അടുത്ത് കണ്ടത്തിൽ അപ്രതീക്ഷിതമായി ഏറെ ഇഷ്ടപ്പെട്ട ചിത്രവും ആണ്‌ Butterfly Swimming. കണ്ടിട്ട് അഭിപ്രായം പറയണേ.


എന്റെ റേറ്റിങ് 4/5



സിനിമയുടെ ഡൌൺലോഡ് ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.

Tuesday, 3 January 2023

1629. Gatta Kusthi (Tamil, 2022)

 1629. Gatta Kusthi (Tamil, 2022)

         Streaming on Netflix.



 കഴിഞ്ഞ വർഷത്തെ മലയാള സിനിമകളിൽ ഏറ്റവും ഹിറ്റ് ആയ 4x ജയ ഹേയുടെ മറ്റൊരു  വേർഷൻ ആണ്‌ ഈ ചിത്രം. 4x ജയ ഹേ എനിക്ക് പേഴ്സണലി ഇഷ്ടപ്പെടാതെ ഇരുന്നത്, ടോക്സിക് ആയ, ഒരിക്കലും മാറാൻ ശ്രമിക്കാത്ത ഭൂരിഭാഗം കഥാപത്രങ്ങൾ കാരണം ആയിരുന്നു അത് . അതിലെ ക്ലൈമാക്സ്‌ മാത്രം ആണ്‌ അത് കൊണ്ട് ഇഷ്ടപ്പെട്ടതും. ഗാട്ടാ ഗുസ്തിയും ഒരു സ്ത്രീ പക്ഷ സിനിമ ആണ്‌.പക്ഷെ ഇവിടെ ഈ പറഞ്ഞ രീതി വച്ച് നോക്കുമ്പോൾ സമാനമായ ടോക്സിക് ആയ കഥാപത്രങ്ങൾ പലരും മാറുന്നതും അതിനോടൊപ്പം അവരുടെ തെറ്റുകൾ മനസ്സിലാക്കാൻ ഉള്ള സമയവും സിനിമയിൽ കൊടുത്തൂ എന്നതാണ്.


 15 വർഷമായി ഗുസ്തി പഠിക്കുന്നു എന്ന രീതിയിൽ അവതരിപ്പിച്ച ഐശ്വര്യയുടെ കീർത്തി എന്ന കഥാപാത്രം അത് കൊണ്ട് തന്നെ ആദ്യ പകുതിയിൽ ചെയ്ത ഫൈറ്റ് സീൻ നന്നായി തോന്നി. ടിപ്പിക്കൽ മാസ് മസാല പടങ്ങളുടെ രീതി ആയിരുന്നെങ്കിലും നന്നായി തന്നെ അവർ അത് ചെയ്തു. സിനിമയുടെ ഏറ്റവും പ്ലസ് പോയിന്റും അതായിരുന്നു. അത് പോലെ വീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു വിശാലും കൊള്ളാമായിരുന്നു. ഇടയ്ക്കൊക്കെ ഷഹീദ് കപൂറിനെ പോലെ തോന്നി വിഷ്ണുവിനെ കാണുമ്പോൾ.


 4x ജയ ഹേയുടെ അതേ ഫോർമാറ്റിൽ ആണ്‌ കഥ പോകുന്നത്. പക്ഷെ കീർത്തിയുടെ വീട്ടുകാർ ജയയുടെ വീട്ടുകാരുടെ അത്ര ടോക്സിക് അല്ലായിരുന്നു. വലിയ വിദ്യാഭ്യാസം ഇല്ലാത്ത നായകനും അയാളുടെ കുടുംബവും ഒക്കെ അത് പോലെ തന്നെ. പക്ഷെ അവിടെ കാര്യങ്ങൾ സംസാരിക്കാൻ എങ്കിലും കഴിയുന്ന ആളുകളും ഉണ്ടായിരുന്നു. ജയയുടെ അത്ര കഷ്ടപ്പാട് അല്ലായിരുന്നു കീർത്തിക്കു ഉണ്ടായിരുന്നത് എന്നതും കൂട്ടി വായിക്കണം.


ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഭാഷയ്ക്കും ദേശത്തിനും അപ്പുറം നടക്കുന്നവ തന്നെയാണ്. പക്ഷെ അത് സിനിമ ആയി വരുമ്പോൾ ഫുൾ നെഗറ്റിവിറ്റി മാത്രം എല്ലാവരിലും കൊണ്ട് വരരുത് എന്നുള്ള അഭിപ്രായം ഉള്ള ആളാണ്‌ ഞാൻ. 4x ജയ ഹേ ഇഷ്ടപ്പെടാത്തതിന് ഉള്ള കാരണവും അതായിരുന്നു. ഒരു ഡോക്യുമെന്ററിയിൽ കാണാൻ കഴിയുന്ന കാര്യങ്ങൾ സിനിമയെ എന്റർടൈൻമെന്റ് ആയി കാണുന്ന എനിക്ക് അത്ര ഇഷ്ടപ്പെടില്ല.


ഗാട്ട ഗുസ്തി മൊത്തത്തിൽ patriarchal പ്രശ്നങ്ങൾ എല്ലാം തമിഴ് മാസ് മസാല സിനിമ ആയി അവതരിപ്പിച്ച തരക്കേടില്ലാത്ത എന്റെർറ്റൈൻർ ആണ്‌ എന്നാണ് അഭിപ്രായം. ഒരു വട്ടം കണ്ടു മറക്കാവുന്ന സിനിമ ആണ്‌ ഗാട്ടാ ഗുസ്തി. സ്ഥിരം തീം ആയതു കൊണ്ട് മടുപ്പു ഉണ്ടാകുന്നുണ്ട്.


എന്റെ റേറ്റിങ് : 2.5/5


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?

1628. The Teacher (Malayalam, 2022)

 1628. The Teacher (Malayalam, 2022)

           Streaming on Netflix.



അൽപ്പം സീരിയസ് ആയ ഒരു പ്രമേയം മേക്കിങ്ങിൽ വന്ന പോരായ്മകൾ കാരണം മോശം ആയി പോയ അനുഭവം ആണ്‌ ദി ടീച്ചർ എന്ന മലയാള സിനിമ നൽകിയത്. തന്റെ ജീവിതത്തിൽ സംഭവിച്ചു എന്ന് കരുതുന്ന ഒരു കാര്യത്തെ കുറിച്ച് ആകുലയായ ഒരു അധ്യാപിക അത് സത്യമാണോ അതോ തോന്നലാണോ എന്ന് അന്വേഷിച്ചു പോകുന്ന സിനിമ തുടക്കത്തിൽ നല്ലതായി തന്നെയാണ് തോന്നിയത്.


 എന്നാൽ അതിനു ശേഷം പ്രസ്തുത സ്ത്രീ പക്ഷ സിനിമ മറ്റെന്തൊക്കെയോ പറഞ്ഞ് വയ്ക്കാൻ ശ്രമിച്ചതായി തോന്നി. ഒന്നിനും കൊള്ളാത്ത ഭർത്താവ്, പിന്നെ അതിനോട് അനുബന്ധിച്ചു അവർ എടുക്കുന്ന തീരുമാനങ്ങൾ ഒക്കെ. സ്ത്രീ ലാംബടനായ സുഹൃത്തിനോട് സ്വന്തം ഭാര്യയുടെ രഹസ്യം പങ്ക് വയ്ക്കുന്ന ഭർത്താവ് ഒക്കെ കാണുമ്പോൾ ആണ്‌ നാട്ടിലെ ആണുങ്ങൾ ഒക്കെ ഇത്രയും ബോറന്മാർ ആണോ എന്ന് തോന്നുന്നത്. അതിന്റെ കൂടെ അത്യാവശ്യം ടോക്സിക് കൂടി ആയാൽ ഇപ്പോഴത്തെ സിനിമകളിലെ സ്ഥിരം പുരുഷ കഥാപാത്രവും  ആയി. പൊതു ബോധവും ഇപ്പോൾ അങ്ങനെ ആണല്ലോ അല്ലെങ്കിലും?


 എന്നാലും സിനിമ മോശമായി തോന്നാൻ ഉള്ള കാരണം ഇത്തരത്തിൽ ഒരു വിഷയത്തെ സമീപിച്ച രീതി മാത്രം അല്ലായിരുന്നു ആയിരുന്നു. കഥാപരമായി കുഴപ്പം ഇല്ലാത്ത സിനിമ ആണെങ്കിലും അവതരിപ്പിച്ച രീതി ഒരു ഇമ്പാക്റ്റും പ്രേക്ഷകനിൽ ഉണ്ടാക്കിയതായി തോന്നിയില്ല. 22 ഫീമെയിൽ കോട്ടയം പോലെ ഉള്ള സിനിമയിൽ ഒക്കെ ഉപയോഗിച്ച സമാനമായ കഥയിൽ അത് നൽകിയ ഗൗരവം ഒന്നും ഈ ചിത്രത്തിൽ കണ്ടില്ല. ഇത്തരത്തിൽ ഉള്ള സിനിമകൾ ധാരാളം വിദേശ ഭാഷകളിൽ ഇറങ്ങുന്നത് കൊണ്ടും അതൊക്കെ കണ്ടവർക്ക് പ്രത്യേകിച്ച് നിർവികാരത ആണ്‌ സിനിമ കാണുമ്പോൾ ഉണ്ടാവുക.വിഷയത്തിന്റെ തീക്ഷണത അവതരണത്തിൽ കണ്ടില്ല.


 സിനിമയുടെ റേറ്റിങ് :2/5


സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ പങ്ക് വയ്ക്കുമല്ലോ?

Monday, 2 January 2023

1627. Gold ( Malayalam, 2022)

 1627. Gold ( Malayalam, 2022)

        Streaming on Amazon Prime.

        


ഫോണിൽ ഒരു ഫോട്ടോയോ വീഡിയോ എടുത്താൽ ഫിൽറ്റർ ഇട്ടു അടിപൊളി ആക്കാൻ നമ്മൾ ശ്രമിക്കാറില്ലേ? അത് പോലെ അൽഫോൻസ് പുത്രൻ പുതിയ ഏതോ ഫോൺ വാങ്ങി ഫിൽറ്റർ ഒക്കെ മാറ്റി മറിച്ചു ഇട്ടു അവതരിപ്പിച്ച സിനിമ ആണ്‌ ഗോൾഡ് എന്നാണ് തോന്നിയത് .കല്യാണത്തിന് വീഡിയോ എടുക്കുന്നവരുടെ മുന്നിൽ ഒരു എൻസൈക്ലോപീഡിയ ആയിരിക്കും ഇനി മുതൽ ഗോൾഡ് എന്ന് കരുതുന്നു.അത്രയ്ക്കും ഉണ്ടായിരുന്നു കളം കളം എഫെക്റ്റ് ഒക്കെ.അതിന്റെ അപ്പുറം സിനിമ എന്ന നിലയിൽ നല്ല ബോർ തന്നെയായിരുന്നു ഗോൾഡ്.


  ഓരോ സീനിലും വന്നു പോകുന്ന ധാരാളം കഥാപത്രങ്ങൾ, എന്തിനു നയൻതാര പോലും കാമിയോ ആയിട്ട് ആണ്‌ സിനിമയിൽ അഭിനയിച്ചത് എന്ന് തോന്നി. കൂടുതൽ സ്ക്രീൻ പ്രസൻസ് പ്രിത്വിരാജ് കഴിഞ്ഞാൽ ഉള്ളത് ഉറുമ്പിനും, പുഴുവിനും, പൂവിനും, പഴുതാരയ്ക്കും ഒക്കെ ആയിരുന്നു. സിനിമയിൽ പൃഥ്വിയും നയൻ‌താരയും കണ്ടു മുട്ടാത്ത തരത്തിൽ അൽഫോൻസ് പുത്രന്റെ ബ്രില്യൻസ് ഉണ്ടായിരുന്നു.

 

സിനിമയുടെ തുടക്കം കൊള്ളാമായിരുന്നു. സ്വപ്നം കാണാൻ പറ്റിയ സംഭവം. ഒരു വണ്ടി നിറയെ സ്വർണം സ്വന്തം വീടിന്റെ മുന്നിൽ ആരെങ്കിലും വച്ചിട്ട് പോയാൽ? എന്റമ്മോ!!വഴിയിൽ കിടന്നു ഒരു പെട്ടി നിറയെ കാശ് കിട്ടിയാൽ എന്തൊക്കെ ചെയ്യാം എന്ന് കരുതി ഇരിക്കുന്ന ആളാണെങ്കിൽ അത് ഇഷ്ടപ്പെടും. അത് കൊണ്ട് എനിക്കും അത് ഇഷ്ടപ്പെട്ടൂ.


 അൽഫോൻസിന്റെ തന്നെ നേരം എന്ന സിനിമ പോലെ എടുക്കാൻ ശ്രമിച്ചെങ്കിലും നല്ലത് പോലെ പാളി പോയ സിനിമ ആയിട്ടാണ് ഗോൾഡ് തോന്നിയത്. നല്ല ബോർ പാട്ടുകൾ.അതിന്റെ കൂടെ ഒരു ഐഡിന്റിറ്റിയും ഇല്ലാത്ത കഥാപാത്രങ്ങൾ കൂടി വരുമ്പോൾ എല്ലാം പൂർണമായി.


 എനിക്ക് സിനിമ തീരെ ഇഷ്ടപ്പെട്ടില്ല. അൽഫോൻസ് പ്രേമം സിനിമ എടുത്തതിനു ശേഷം ആകെ പഠിച്ചത് വീഡിയോയിൽ ഫിൽറ്റർ കയറ്റാൻ മാത്രം ആണെന്ന് തോന്നുന്നു.അത് കൊണ്ട് ഒരു സിനിമ ആയി പോലും കണക്കിലെടുക്കാൻ പറ്റാത്ത ഒരു മിനി മലയാളം സീരിയൽ എന്ന് വിളിക്കാം സിനിമ ആണെന്ന് പറഞ്ഞ് വന്ന ഗോൾഡിനെ. ഇതിലും നന്നായി വടക്കൻ കേരളത്തിൽ നിന്നും വരുന്ന ഹോം വീഡിയോകൾക്ക് നിലവാരമുണ്ട്.


പിന്നെ ഇമ്മാതിരി ഫിൽറ്റർ ഇട്ട എഡിറ്റിങ് ആണ്‌ സിനിമ കണ്ടു അഭിപ്രായം പറയാൻ വേണ്ട യോഗ്യത എങ്കിൽ അത് എനിക്കും ചെയ്യാൻ പറ്റും എന്ന് ഉറപ്പായി ഗോൾഡ് കണ്ടപ്പോൾ . എന്റെ കയ്യിൽ ഉള്ള ഫോണിലും ഇതു ഒക്കെ നടക്കും എന്ന് തോന്നുന്നു.


സിനിമയുടെ റേറ്റിങ് ഒന്നും കൊടുക്കാൻ പോലും തോന്നുന്നില്ല. 0/5 എന്നൊക്കെ ഇട്ടാൽ മോശമാകില്ലേ?


സിനിമ കണ്ടവരുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ?