Pages

Wednesday, 9 November 2022

1586. Goodnight Mommy (German, 2014)

 1586. Goodnight Mommy (German, 2014)

           Psychological Horror.

           


ഒരു സിനിമ കാണുമ്പോൾ മുന്നിൽ ഉള്ള കാഴ്ചകളെ വിശ്വസിക്കുക എന്നതാണ് സിനിമ ആസ്വദിക്കാൻ ഉള്ള ഒരു മാർഗം എന്ന് വിശ്വസിക്കുന്ന ആൾ എന്ന നിലയിൽ അതിനും അപ്പുറം നടക്കുന്ന സംഭവങ്ങൾ ഒരു സിനിമ നല്കുക ആണെങ്കിൽ അത് മികച്ച സിനിമ എന്നു പറയുകയും ചെയ്യും. അത്തരം ഒരു അനുഭവം നല്കിയ  സിനിമ ആണ് Goodnight Mommy എന്ന ഓസ്ട്രിയൻ ചിത്രം. 


ഇരട്ടകളായ എലിയാസിന്റെയും ലൂക്കോസിന്റെയും അമ്മ അപകടത്തിൽ സംഭവിച്ച പരിക്കുകൾ കാരണം മുഖത്ത് നടത്തിയ സർജറി കഴിഞ്ഞു വീട്ടില് എത്തിയിരിക്കുകയാണ് . അപ്പോഴാണ് ഇരട്ട കുട്ടികൾക്ക് ഒരു സംശയം. ഇത് തങ്ങളുടെ അമ്മ തന്നെയാണോ?അതോ മറ്റാരെങ്കിലും അവരുടെ അമ്മ ആണെന്ന് അവകാശപ്പെട്ടു അവിടെ വന്നതാണോ?അമ്മയുടെ സ്വഭാവത്തിലെ വ്യത്യാസങ്ങൾ അവരെ അങ്ങനെ സംശയിപ്പിച്ചു എന്നതാണ് ശരി. ഇതിന് പിന്നിൽ ഉള്ള രഹസ്യം കണ്ടെത്താൻ അവര് ശ്രമം തുടങ്ങി. ആ ശ്രമങ്ങൾ അവരെ എവിടെ വരെ കൊണ്ടെത്തിക്കുന്നു എന്നതാണ് സിനിമയുടെ ബാക്കി കഥ. 


തുടക്കത്തിൽ പ്രതിപാദിച്ചത് പോലെ Suspension of Disbelief ന്റെ സാധ്യതകൾ കഥയിലും , അത് വഴി പ്രേക്ഷകനിലും എത്തിക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുമുണ്ട്. ഒരു പരിധി വരെ നമ്മൾ മനസ്സിലാക്കിയ കഥയിൽ നിന്നും ചുരുക്കം ചില സൂചനകളിലൂടെ മാത്രമാണ് നമ്മൾ യാഥാർഥ്യം എന്താണെന്നു മനസ്സിലാക്കുന്നത് പോലും . അത് വലുതായി നമ്മുടെ മുന്നിൽ ഇട്ടു തരുന്നും ഇല്ല. എന്നാൽ ഊഹിക്കുന്ന കഥ പോലും ശരിയാകുന്ന തരത്തിൽ ആണ് സിനിമയുടെ അവസാനം നമ്മുടെ മുന്നിൽ എത്തുന്നത്. അതും സൈക്കോളജിക്കൽ ഹൊറർ + കുറച്ചു സ്ലാഷർ രീതിയിലും.


  എനിക്കു നന്നായി ഇഷ്ടപ്പെട്ടൂ സിനിമ. സിനിമ അഭിരുചികൾ ആപേക്ഷികം ആയത് കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നുമില്ല. പ്രത്യേകിച്ചും സിനിമയുടെ അവസാന രംഗങ്ങൾ എല്ലാം തന്നെ അത്തരത്തിൽ ഒരു ഫീൽ നല്കുന്നതുമാണ്. താൽപ്പര്യം ഉള്ളവർ കണ്ടു നോക്കുക. 


ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്. 


Goodnight Mommy നേരത്തെ കണ്ട ആളുകളുടെ  അഭിപ്രായം എന്താണ്? ഈ സിനിമയുടെ ഇംഗ്ലീഷ് റീമേക് Prime Video യിൽ ലഭ്യമാണ്. കൂടുതൽ വിശദീകരണങ്ങൾ നൽകിയതിലൂടെ അധികം പ്രേക്ഷക പ്രശംസ നേടിയില്ല ചിത്രം എന്നാണ് അറിയാൻ കഴിഞ്ഞത് . 

No comments:

Post a Comment