Pages

Tuesday, 8 November 2022

1584. Watcher (English, 2022)

 1584. Watcher (English, 2022)

          Psychological Horror: Streaming on Shudder



അമേരിക്കയിൽ നിന്നും ഭർത്താവിന്റെ ജോലിയുടെ ആവശ്യത്തിനായി റൊമാനിയായിലേക്ക് താമസം മാറിയ ജൂലിയ , റൊമാനിയയിലെ ജീവിതത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഒരു രഹസ്യം കണ്ടെത്തി. എതിർവശത്ത് ഉള്ള അപ്പാർട്ട്മെന്റിലെ ജനാലയിലൂടെ  തന്നെ ആരോ നിരീക്ഷിക്കുന്നുണ്ട്. പിന്നീട് അവളുടെ ഭയം കൂടി വരുകയാണ് ഉണ്ടായത്. താൻ ഒറ്റയ്ക്ക് പുറത്തു പോകുമ്പോൾ ഒരാൾ അവളെ പിന്തുടരുന്നതായും അവൾക്ക് തോന്നുന്നു. ആ ദിവസങ്ങളിൽ ജൂലിയ താമസിക്കുന്ന സ്ഥലത്തിന്റെ അടുക്കൽ സ്ത്രീകളെ കൊലപ്പെടുത്തുന്ന ഒരു സീരിയൽ കില്ലരുടെ സാന്നിദ്ധ്യവും അവളെ കൂടുതൽ ഭീതിപ്പെടുത്തി. 


 അവളുടെ വാക്കുകൾ എന്നാൽ വിശ്വസിക്കാൻ ആരും തയ്യാർ അല്ലായിരുന്നു. അത് പോലീസ് ആകട്ടെ, അവളുടെ ഭർത്താവ്  ഫ്രാൻസിസ് ആകട്ടെ, അവളുടെ സംശയങ്ങളെ ,ഭയത്തെ അവർ ആരും കണക്കിലെടുക്കുന്നില്ല. ജൂലിയയുടെ ചിന്തകൾ യഥാർഥത്തിൽ അവളുടെ തോന്നലുകൾ ആയിരുന്നോ?ഭർത്താവ് ജോലിക്ക് പോകുമ്പോൾ ഒറ്റയ്ക്ക് ഇരുന്നു അവൾ ആലോചിച്ചു കൂട്ടുന്നത് ആയിരുന്നോ?അതോ അവളെ ആരെങ്കിലും യഥാർഥത്തിൽ പിന്തുടരുന്നുണ്ടോ? ജൂലിയയെ പോലെ പ്രേക്ഷകനിലും ഈ സംശയങ്ങൾ ചിത്രത്തിൽ നിന്നും ഉണ്ടാകുന്നുണ്ട്. 


എന്നെ സംബന്ധിച്ച്, ഇങ്ങനെ വന്നാലെ സിനിമ തീരൂ എന്ന ചിന്തയിൽ ഇതിൽ ഒരു ഓപ്ഷൻ ആയിരുന്നു മനസ്സിൽ. അത് പോലെ തന്നെ വരുകയും ചെയ്തു. എന്നാലും സിനിമയിലേക്ക് പ്രേക്ഷകനെ എത്തിക്കാൻ കഴിയുന്നുണ്ട് Watcher നു. ഹിച്ച്കോക്കിന്റെ Rear Window തെളിച്ച പാതയിൽ ആണ് ഈ ചിത്രവും. ഇത്തരത്തിൽ ദൂരെ ഇരുന്നു കൊണ്ട്, എന്നാൽ കാഴ്ചയുടെ പരിധിയിൽ വരുന്ന സംശയങ്ങൾ നൽകുന്ന ത്രിൽ ചില ചിത്രങ്ങളിൽ അനുഭവിച്ചതാണ്. അടുത്തിറങ്ങിയ The Girl on the Train, The Woman in the Window തുടങ്ങിയ സിനിമകൾ എല്ലാം തന്നെ ഇത്തരം ഒരു ആകാംക്ഷ കാരണം തന്നെ കണ്ടതാണ്. ഇത്തരം സിനിമകളെ കുറിച്ച് പല അഭിപ്രായം ആയിരിക്കും പലർക്കും. എന്നാൽ ഇത്തരം ഒരു വിഷയം നൽകുന്ന curiosity ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിൽ ഒന്ന് കണ്ടു നോക്കാം. 


ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?

No comments:

Post a Comment