Pages

Saturday, 18 June 2022

1512. Intruder (Korean, 2020)

 1512. Intruder (Korean, 2020)

         Mystery/ത്രില്ലെർ

         Asianwiki : 87



വളരെ നിഗൂഢമായ പരിസരങ്ങളിലൂടെ ആണ്‌ ചിത്രം ആരംഭിക്കുന്നത്. അജ്ഞാതമായ ഒരു കാർ ഇടിച്ചു കൊല്ലപ്പെട്ട ഭാര്യ, അതിനു പിന്നിൽ ആരാണെന്ന് കണ്ടു പിടിക്കാൻ നടക്കുന്ന സിയോ -ജിൻ എന്ന ഭർത്താവ് . തന്റെ മകളിൽ നിന്നും അമ്മ അപകടത്തിൽ മരിച്ചു എന്ന രഹസ്യം ഒളിച്ചു പിടിക്കുന്ന അയാൾ തന്റെ മാതാപിതാക്കളുടെ ഒപ്പം ആണ്‌ ജീവിക്കുന്നത്. ഏകദേശം ആ സമയം ആണ്‌ 25 വർഷങ്ങൾക്കു മുന്നേ അയാൾക്ക്‌ നഷ്ടപ്പെട്ട സഹോദരി ആണെന്ന് അവകാശപ്പെട്ടു കൊണ്ട് യൂ - ജിൻ എന്ന യുവതി എത്തുന്നത്.


  സിയോ -ജിൻ അവളെ സംശയിക്കുന്നുണ്ടെങ്കിലും അവൾ കുടുംബത്തിൽ തുടക്കത്തിൽ നല്ല മാറ്റങ്ങൾ വരുത്തി. പിന്നീട് എല്ലാം മാറി മറിയുന്നത് ആണ്‌ കാണുന്നത്. കുടുംബത്തിൽ ഉള്ളവർ സിയോ - ജിന്നിനോട് പെരുമാറുന്ന രീതി മാറുന്നു. വീട്ടിലെ പഴയ ജോലിക്കാർ മാറ്റപ്പെടുന്നു. അങ്ങനെ നിഗൂഢമായ എന്തോ ആ വീട്ടിൽ നടക്കുകയാണ് എന്നു സിയോ - ജിന്നിനു മനസ്സിലാകുന്നു. എന്നാൽ അതെന്താണ് എന്നു കണ്ടു പിടിക്കാനും സാധിക്കുന്നില്ല. എങ്കിൽ കൂടിയും കുടുംബത്തിന്റെ ആകെ മൊത്തം ഉള്ള ബാലൻസ് തെറ്റുന്നു എന്നു soo- ജിൻ മനസ്സിലാക്കുന്നു.


  ആ കുടുംബത്തിൽ നടക്കുന്ന നിഗൂഢമായ സംഭവങ്ങൾ എന്താണ് എന്നാണ് പിന്നീട് ചിത്രം പറയുന്നത്. യൂ - ജിൻ എന്ന കഥാപാത്രം വന്നു കഴിയുമ്പോൾ തന്നെ sinister look തോന്നിക്കുന്ന ആ ഒരു കഥാപാത്രം പ്രേക്ഷകനിലും സമാനമായ ചിന്തകൾ ഉണ്ടാക്കുന്നുണ്ട്. അത് തന്നെ സിനിമയിൽ ദുരൂഹമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്നും ഉണ്ട്. ക്ലൈമാക്സ്‌ ആകുന്നതിനു മുന്നേ വരെ അത് നല്ല രീതിയിൽ നില നിർത്തിയിട്ടും ഉണ്ട്. ക്ലൈമാക്സ്‌ മറ്റു ചില ചിത്രങ്ങളുമായി സാമ്യം ഉണ്ടെങ്കിലും അതിലേക്കു എത്തി ചേരുന്ന ഫ്ലാഷ് ബാക്ക് സ്റ്റോറി അതിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്‌.


  നല്ല ഒരു മിസ്റ്ററി ത്രില്ലർ ആണ്‌ Intruder. കൊറിയൻ സിനിമയുടെ flavor നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.അപരിചിതയായ ഒരു സ്ത്രീയുടെ വരവിന്റെ പിന്നിൽ ഉള്ള ഉദ്ദേശം എന്താകുമായിരിക്കും? അത് ഓരോ ലെയർ ആയി പ്രേക്ഷകന്റെ മുന്നിൽ അനാവരണം ചെയ്തു വരുന്നുണ്ട്.ചിത്രം കാണുക.


Telegram Download Link: t.me/mhviews1


സിനിമയുടെ ഡൌൺലോഡ് ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.

No comments:

Post a Comment