Pages

Friday, 17 June 2022

1511. The Paper Tigers (English, 2020)

 1511. The Paper Tigers (English, 2020)

           Action, Comedy: Streaming on Netflix

           IMDb: 6.3/10, RT: 98%



  മാർഷ്യൽ ആർട്ട്സ് പ്രമേയം ആയി വന്നിരുന്ന പഴയ ബ്രൂസ് ലീ ചിത്രങ്ങളുടെ കാലഘട്ടത്തിലേക്ക് കൊണ്ട് പോവുകയും അവയ്ക്ക് homage നൽകുകയും ചെയ്യുന്ന രീതിയിൽ കഥ അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് The Paper Tigers. എന്നാൽ, ആ സിനിമകളിൽ ഉള്ളത് പോലെ പൂർണമായും സീരിയസ് ആയ ഒരു പ്രതലം അതിനായി ഉണ്ടാക്കാതെ, സൌഹൃദം, ജീവിതം, പരാജയപ്പെട്ട കഥാപാത്രങ്ങൾ , അവരുടെ ഉയിർത്തെഴുന്നേൽപ്പു എന്നിവയാണ് ഈ ചിത്രത്തിൽ പ്രധാനമായും വരുന്നത്.കാരണം, എല്ലാവരും എന്നും ചാമ്പ്യന്മാർ അല്ലല്ലോ?


  തങ്ങളുടെ പഴയ കുങ് - ഫൂ (Gung -Fu  എന്നാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് ) ആശാനായ  സിഫൂവിന്റെ  മരണ ശേഷം കാലങ്ങളായി ഒരു ബന്ധവും ഇല്ലാതിരുന്ന 3 സുഹൃത്തുക്കൾ ഒന്നിക്കുകയാണ്. ഒരു കാലത്ത് 3 Tigers എന്ന് അറിയപ്പെട്ടിരുന്ന അവർ പല കാരണങ്ങൾ കൊണ്ടും പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം അവർ കണ്ടു മുട്ടുമ്പോൾ അവർ ഏറെ മാറിയിരുന്നു. കാലം നൽകിയ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ , പുതിയ ജീവിതം എല്ലാം അവരെ തീരെ ദുർബലർ ആക്കി എന്നതായിരുന്നു സത്യം. അത് കൊണ്ട് തന്നെ സിനിമയിൽ ഭൂരി ഭാഗവും അതിനോടു അനുബന്ധിച്ച് ഉള്ള രസകരമായ സംഭവങ്ങൾ ആണ് ഉള്ളത്. 


  തങ്ങളുടെ ആശാനെ ആരോ കൊലപ്പെടുത്തിയത് ആണെന്നുള്ള സംശയത്തിൽ അവർ മൂവരും അന്വേഷണം തുടങ്ങുന്നു. പഴയ കാല കുങ്- ഫൂ സിനിമകളിൽ ഉള്ളത് പോലെ. ഇതിൽ ആശാനായി വരുന്ന സിഫു നമ്മുടെ കുങ്-ഫൂ പാണ്ടയിലെ മാസ്റ്റർ ഷിഫുവിന്റെ റെഫെറൻസ് ആണെന്ന് സംശയിച്ചാലും തെറ്റില്ല. സിനിമ കാണുമ്പോൾ അതായിരുന്നു ആ പേര് കേൾക്കുമ്പോൾ മനസ്സിൽ. 


  തരക്കേടില്ലാത്ത ആക്ഷൻ സീക്വൻസുകൾ ഉണ്ടെങ്കിലും ഇതൊരു full- throttle മാർഷ്യൽ ആർട്ട് ചിത്രമല്ല. നല്ല രസകരമായ കുറച്ചു തമാശകളും, ഇടയ്ക്ക് വരുന്ന ആക്ഷൻ സീനുകളും എല്ലാം സമാസമം ചേർത്ത നല്ലൊരു ചിത്രം. താൽപ്പര്യം ഉണ്ടെങ്കിൽ ആ പ്രതീക്ഷയിൽ കാണേണ്ട ചിത്രമാണ് The Paper Tigers. Larger than life കഥാപാത്രങ്ങൾ ഈ സിനിമയുടെ മുഖ്യ മുദ്ര അല്ല. എന്തായാലും എല്ലാവരും എപ്പോഴും ചാമ്പ്യന്മാർ ആകണം എന്നില്ലല്ലോ? അല്ലേ?

Download Link: t.me/mhviews1

More movie suggestions and download link available @www.movieholicviews.blogspot.com

No comments:

Post a Comment