Pages

Tuesday, 14 June 2022

1507. Radioland Murders (English,1994)

 1507. Radioland Murders (English,1994)

          Mystery, Comedy



Screwball Comedy Films എന്ന സിനിമ വിഭാഗം കുറച്ചു പേർക്കെങ്കിലും പരിചിതം ആയിരിക്കും. അമേരിക്കയിൽ ഡിപ്രെഷൻ കാലഘട്ടത്തിൽ ഉത്ഭവിച്ച ഒരു സിനിമ വിഭാഗം ആണ്‌ ഇത്. Gender based ആയ, കോമഡി നിറഞ്ഞ ഒരു സിനിമ വിഭാഗം. റൊമാൻസ് ഈ സിനിമ വിഭാഗത്തിൽ ഉൾപ്പെടുന്നത് സ്ത്രീ കഥാപാത്രം പുരുഷനെക്കാളും ഉയർന്ന നിലയിൽ വരുകയും അതിനോടൊപ്പം ചേരുന്ന കോമഡിയും ആണ്‌. ഇത്തരത്തിൽ ഉള്ള 1930 കളിലെ ചിത്രങ്ങൾ ധാരാളം ഉണ്ട്.


  പിന്നീട് അപ്രത്യക്ഷമായ ഈ സിനിമ വിഭാഗത്തിന് homage നൽകിക്കൊണ്ട് അന്നത്തെ കാലത്ത് ശക്തമായി നില നിന്നിരുന്ന റേഡിയോയും അതിനു എതിരാളി ആയി വരുന്ന ടെലിവിഷനും തമ്മിൽ ഉള്ള conflict എല്ലാം ചേർന്ന ചിത്രമാണ് Radioland Murders.

  

WBN റേഡിയോ അവരുടെ പുതിയ സ്റ്റേഷന്റെ ഉത്ഘാടനം നടക്കുന്ന സമയം ആറോളം ആളുകൾ കൊല്ലപ്പെടുന്നു. Whodunnit എന്ന നിലയിൽ നടക്കുന്ന അന്വേഷണം ആണ്‌ സിനിമയുടെ പ്രധാന പ്രമേയം.കൃത്യമായ ഇടവേളകളിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ പോലീസിന് മുന്നിൽ സംശയം തോന്നിക്കുന്ന രീതിയിൽ റെഡിയോ സ്റ്റേഷനിലെ എഴുത്തുകാരൻ ആയ ഹെൻറി നിൽക്കുന്നു. അതിനോട് അനുബന്ധിച്ച അന്വേഷണം ആണ്‌ ചിത്രത്തിന്റെ മൂല കഥ .



Screwball Comedy യുടെ രീതിയിൽ അവതരിപ്പിച്ച ചിത്രം എന്നാൽ അതിനോട് പരിചിതം അല്ലാത്ത തൊണ്ണൂറുകളിലെ പ്രേക്ഷകർ നിഷ്ക്കരുണം തള്ളി കളഞ്ഞിരുന്നു തിയറ്ററിൽ റിലീസിന്റെ സമയം. പിന്നീട്, ഹോം വീഡിയോയിലൂടെ ഒരു കൾട് സ്റ്റാറ്റസ് ഈ ചിത്രം നേടിയിരുന്നു.ഈ സിനിമ വിഭാഗം എന്താണ് എന്നറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ് ഈ ചിത്രം കണ്ടത്. പരിചിതമല്ലാത്ത രീതികൾ ആയതു കൊണ്ട് തന്നെ അവതരണ രീതി അത്ര ഇഷ്ടമായില്ല.


  എനിക്ക് തോന്നുന്നത് ആക്ഷൻ മാസ് പടങ്ങൾ കണ്ടു പരിചയിച്ച ഒരു തലമുറയ്ക്ക് ഇന്നത്തെ മലയാള സിനിമകൾ ബോർ ആയി തോന്നുകയും പഴയ രീതിയിൽ ഉള്ള സിനിമകൾ വന്നാലെങ്കിൽ എന്നു ആഗ്രഹിക്കുകയും ചെയ്‌താൽ എങ്ങനെ ഉണ്ടാകും? അത്തരത്തിൽ ഒരു കാലഘട്ടത്തെ സ്വാധീനിച്ച, പിന്നീട് അപ്രത്യക്ഷമായ ഒരു സിനിമ വിഭാഗത്തെ പിന്നീടുള്ള ഒരു കാലഘട്ടത്തിൽ എങ്ങനെ ആകും സ്വീകരിച്ചിട്ടുണ്ടാവുക? അതാണ്‌ ഈ ചിത്രത്തിനും സംഭവിച്ചത്.


 വ്യക്തിപരമായി ഈ ചിത്രം ആരെങ്കിലും കാണണം എന്ന് പറയില്ല.പക്ഷെ ഇത്തരത്തിൽ വ്യത്യസ്തമായ സിനിമ വിഭാഗങ്ങൾ പരിചയപ്പെടണം എന്നു താൽപ്പര്യം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ശ്രമിച്ചു നോക്കാവുന്ന ഒന്നാണ്.



RT: 24%, IMDb: 6.1/10


Download Link: t.me/mhviews1

സിനിമയുടെ ലിങ്ക് www.movieholicviews.blogspot.com  ൽ ലഭ്യമാണ്.

No comments:

Post a Comment