Pages

Tuesday, 14 June 2022

1506. Top Gun (English, 1986)

 1506. Top Gun (English, 1986)

           Action, Adventure.



  36 വർഷം മുന്നേ ഇറങ്ങിയ ഒരു സിനിമയ്ക്ക് അടുത്ത ഭാഗം 2022 ൽ വരുന്നു എന്ന് കുറച്ചു ദിവസം കാറിലെ റേഡിയോയിൽ ആണ് ആദ്യം  കേട്ടത്. ഏത് സിനിമ ആണ് അതെന്ന് ചിന്തിച്ച്  കുറച്ചു ദൂരം കഴിഞ്ഞു  RJ talk ആയപ്പോൾ  അത് Top Gun  ആണെന്ന് മനസ്സിലായത്.അപ്പോൾ  പണ്ട് സ്റ്റാർ മൂവീസ് അല്ലെങ്കിൽ HBO യിൽ പണ്ട് കണ്ടു മറന്ന Top Gun വീണ്ടും ഓർമയിൽ വന്നൂ . സിനിമയിലെ ടോം ക്രൂയിസിന്റെ ബൈക്ക്  Ray-Ban ഗ്ലാസ്,  അതേ പോലെ Kenny Loggins ന്റെ Danger Zone എല്ലാം അതിനൊപ്പം  മനസ്സിൽ വന്നൂ. കണ്ട സിനിമ ആണെന്ന് അറിയാമെങ്കിലും കഥ എല്ലാം മറന്നു പോയിരുന്നു. അതിനൊപ്പം അന്ന് കണ്ടപ്പോൾ അത്ര ഇഷ്ടപ്പെട്ട സിനിമ ആണോ എന്നും ചിന്തിച്ചു. 


  ഇംഗ്ലീഷ് FM/AM റേഡിയോയിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ  ദിവസവും ഒരു പ്രാവശ്യം എങ്കിലും കേൾക്കുന്ന കെല്ലിയുടെ Danger Zone ഇപ്പോഴും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്  ആണ്. എന്തൊരു  ഫീൽ ആണ് ആ പാട്ട് കേൾക്കുമ്പോൾ തന്നെ?വേറെ ഒരു കാലഘട്ടത്തിലേക്ക് പറിച്ചു നടാൻ ഉള്ള അപൂർവ കഴിവുള്ള പാട്ട്. പക്ഷേ വർഷം ഏറെ ആയത് കൊണ്ടാണോ എന്തോ Top Gun സിനിമയുടെ കഥ അധികം ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ സിനിമ ഡൗൺലോഡ് ചെയ്തു കാണാൻ തീരുമാനിച്ചു. എന്തായാലും രണ്ടാം ഭാഗം ഉടനെ കാണാൻ കഴിയുമല്ലോ?


  ഇടയ്ക്ക് ചില രംഗങ്ങൾ ഓർമ വന്നു തുടങ്ങി സിനിമ കണ്ടു തുടങ്ങിയപ്പോൾ . ഒരു പക്ഷേ പണ്ട് കണ്ട സമയത്ത് ടോം ക്രൂയിസിന്റെ മിഷൻ ഇംപോസിബിൾ ആരാധകൻ എന്ന നിലയിൽ കണ്ട ചിത്രം ആയിരുന്നിരിക്കണം ഇത്.  ഇടിപ്പടങ്ങൾ മാത്രം ഇഷ്ടമുള്ള സമയം ആയിരുന്നു അത്. അത് കൊണ്ട് തന്നെയാകും സിനിമയുടെ കഥയിൽ ടോം ക്രൂയിസ് പൈലറ്റ് ആണെന്ന് എന്നതിലുപരി ഒന്നും ഓർമയില്ലാതെ വന്നത്. 


  അല്ലെങ്കിൽ എങ്ങനെ ആണ് ഇത്രയും കിടിലം ഒരു സിനിമയുടെ കഥ മറന്നു പോകുന്നത്? അല്ലെങ്കിൽ എങ്ങനെയാണ് Maverick - Goose എന്നിവരുടെ സൌഹൃദം, Maverick- Charlie എന്നിവരുടെ പ്രണയം ഒന്നും ഓർമയിൽ ഇല്ലാതെ ഇരിക്കുക?Top Gun കാണാത്തവർ തന്നെ വിരളം ആയിരിക്കും. എന്നെ സംബന്ധിച്ച് ചില ഘടകങ്ങൾ ഒഴികെ ബാക്കി എല്ലാം പുതുമ ആയിരുന്നു. സിനിമ അഭിരുചികൾ മാറിയത് കൊണ്ട് ആകാം ഇത്തവണ ഓർമയിൽ എന്നെന്നും നിൽക്കുന്ന ധാരാളം കഥാപാത്രങ്ങളും രംഗങ്ങളും സിനിമയിൽ നിന്നും ലഭിച്ചു. 


  എന്തായാലും രണ്ടാം ഭാഗം കാണണം. തിയറ്ററിൽ കാണാൻ പറ്റുന്ന സാഹചര്യം അല്ലാത്തത് കൊണ്ട് ഡിജിറ്റൽ റിലീസിന് ശേഷം എങ്കിലും. ഒരു പക്ഷേ ഇപ്പോഴത്തെ മൂഡിൽ തിയറ്ററിൽ നിന്നും കാണാൻ ശ്രമിക്കുമായിരിക്കും. അറിയില്ല. കഥയെ കുറിച്ചൊന്നും പറയണ്ടല്ലോ ?ഇനി കഥയെ കുറിച്ച് അറിയാത്തവർ ആണെങ്കിൽ മടിക്കാതെ ആദ്യ ഭാഗം കാണുക. നഷ്ടം ഉണ്ടാകില്ല. 


സിനിമ റിലീസ് ആയ സമയത്ത് സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം വലിയ വിജയം ആയി മാറി ഒരു കൾട്ട് ഫോളോയിങ് വർഷങ്ങൾക്ക്  ശേഷവും ഉണ്ടാവുക, റേഡിയോ ഉൾപ്പടെ ഉള്ള പല നോർത്ത് അമേരിക്കൻ മാധ്യമങ്ങളും ഇപ്പോഴും ആഘോഷിക്കുക എന്നത് ഒക്കെ ചെറിയ കാര്യമല്ലല്ലോ? കാലത്തെ അതി ജീവിച്ച് ഇന്നും ഒരു തലമുറയുടെ സ്റ്റൈൽ  സങ്കൽപ്പങ്ങൾ , സംഗീത അഭിരുചി എന്നിവയിൽ ഭാഗം ആകാൻ സാധിക്കുന്നു എന്നതാണ് Top Gun ന്റെ മഹത്വം. ജനങ്ങളുടെ ഇടയിൽ ചില സിനിമകൾ അങ്ങനെ ജീവിക്കും. അത്തരം ഒരു ചിത്രം ആണ് Top Gun.


RT: 57%,  IMDb: 6.9/10


More movie suggestions and download link available @www.movieholicviews.blogspot.com

No comments:

Post a Comment