Pages

Thursday, 2 June 2022

1496. Attack: Part 1 (Hindi, 2022)

 1496. Attack: Part 1 (Hindi, 2022)

         Streaming on Zee5



  Universal Soldier ൽ വാൻ ടാം അവതരിപ്പിച്ച കഥാപാത്രത്തിന്റെ മറ്റൊരു വേർഷൻ ആണ്‌ ഈ ചിത്രത്തിൽ ജോൺ എബ്രഹാമിന്റെ അർജുൻ ഷേർഗിൽ എന്ന കഥാപാത്രം. ഹോളിവുഡ് പറഞ്ഞത് വിയറ്റ്നാം യുദ്ധം അനുബന്ധിച്ച സംഭവങ്ങൾ ആണെങ്കിൽ ഇവിടെയും തീവ്രവാദ വിരുദ്ധ പോരാട്ടം ആണ്‌. പാർലമന്റ് ആക്രമണം, രാജ്യത്തലവനെ ബന്ധി ആക്കുക തുടങ്ങിയുള്ള പല ഹോളിവുഡ് സിനിമകളുടെയും കോപ്പി എന്നു കഥ കേട്ടാൽ തോന്നും Attack എന്ന ചിത്രത്തിന്റെ synopsis vaayichaal.


  പക്ഷെ സിനിമ മോശം അല്ല എന്നു തന്നെ തോന്നി മൊത്തത്തിൽ. അത്തരത്തിൽ ഒരു സൂപ്പർ സോൾജ്യർ കഥാപാത്രം ആവുക വഴി അർജുൻ, കത്തി എന്നു പറയാവുന്ന സീനുകളെ പോലും സിനിമയുടെ context ൽ വിശ്വാസ യോഗ്യം ആക്കി മാറ്റി. പിന്നെ നല്ല ആക്ഷൻ sequence, മോശമല്ലാത്ത മെയ്ക്കിങ് കൂടി ആകുമ്പോൾ ആക്ഷൻ സിനിമകളുടെ ഇന്ത്യൻ വിഭാഗത്തിൽ നല്ലൊരു അവതരണം ആയിരുന്നു Attack.പിന്നെ സിനിനയുടെ പേസിങ്ങും നന്നായിരുന്നു.


  സിനിമയ്ക്ക് എന്തായാലും രാഷ്ട്രീയം ഉണ്ട്. അത് ചെറുതായി ബാലൻസ് ചെയ്തിൻ പോകുന്നുണ്ട്. എന്നേ ബന്ധിയാക്കി മറ്റുള്ളവരെ വിട്ടയക്കാൻ പറയുന്ന പ്രധാന മന്ത്രിയും, എന്ത് സംഭവിച്ചാലും പ്രധാന മന്ത്രിയ്ക്കു ഒന്നും സംഭവിക്കരുത് എന്നു പറയുന്ന മന്ത്രി സഭയിലെ രണ്ടാമനും ഒക്കെ ബാലൻസ് ചെയ്തു പോയിട്ടുണ്ട്. സിനിമയിലെ തമാശ ഭാഗം അതായിരുന്നു.


 ഇന്ത്യൻ സർക്കാരിന്റെ വലിയൊരു സൂപ്പർ സോൾജ്യർ പ്രോജക്റ്റിന്റെ ഭാഗമായി അർജുൻ എന്ന ദേശ സ്നേഹി ആയ പട്ടാളക്കാരൻ വരുമ്പോൾ അതിനോട് അനുബന്ധിച്ചുള്ള സീനുകളും ധാരാളം ഉണ്ട്. ഇപ്പോൾ ഇന്ത്യൻ പൊതു ബോധത്തിൽ എന്താണോ തീവ്രവാദം, അത് തന്നെയാണ് സിനിമയുടെ പ്രമേയവും. പക്ഷെ ഇത്രയും വലിയ ഒരു ഇന്റലിജൻസ് failure സിനിമയ്ക്ക് വേണ്ടി സൃഷ്ടിച്ചത് ഒറിജിനൽ ആയി ഒരിക്കലും നടക്കും എന്നു തോന്നുന്നില്ല.


  IRA യും അർജുന്നും ഇനിയും സിനിമകളിൽ കാണും എന്നു പറഞ്ഞു കൊണ്ടാണ് ആദ്യ ഭാഗം അവസാനിക്കുന്നത്. കണ്ടു നോക്കൂ. നല്ലൊരു ആക്ഷൻ ചിത്രമാണ് Attack: Part 1.

No comments:

Post a Comment