Pages

Wednesday, 1 June 2022

1495. Runway 34 (Hindi, 2022)

 1495. Runway 34 (Hindi, 2022)

           Streaming on Prime Video



    ടോം ഹാങ്ക്സ് അഭിനയിച്ച Sully യിൽ നിന്നും inspire ആയതാണ് എന്നാണ് Runway 34 ട്രയിലർ കണ്ടപ്പോൾ തോന്നിയത്. അതും യഥാർഥ സംഭവങ്ങളെ ആസ്പദം ആക്കി എടുത്ത ചിത്രം ആണല്ലോ? എന്നാൽ പിന്നീട് അത് യാഥാർത്തത്തിൽ ദോഹ-കൊച്ചി ഫ്ലൈറ്റ് ബ്ലൈൻഡ് ലാൻഡ് ചെയ്തതിനെ ആസ്പദമാക്കി എടുത്തത് ആണെന്നും അല്ലെന്നും കണ്ടൂ. എന്തായാലും തരക്കേടില്ലാത്ത നല്ലൊരു ത്രില്ലർ ആണ് അജയ് ദേവ്ഗൺ  സംവിധാനം കൂടി ചെയ്ത Runway 34 നല്കിയിരിക്കുന്നത്. 


   യഥാർഥ കഥ എന്താണെങ്കിലും സിനിമാറ്റിക് liberty എടുത്തു കൊണ്ട് തന്നെ അത്തരം ഒരു കഥയ്ക്ക് നായക  പരിവേഷം നല്കിയതും, അമിതാബ് ബച്ചന്റെ പ്രൊഫഷണൽ ആയ , അല്പ്പം crude ആയ കഥാപാത്രം ഒക്കെ മികച്ചു നിന്നൂ . സിനിമയിലെ പ്രധാന സംഭവമായ ഫ്ലൈറ്റ് ലാൻഡിങ് നന്നായി അവതരിപ്പിച്ചിട്ടും ഉണ്ട്. സിനിമയുടെ രണ്ടാം പകുതി അജയ്-ബച്ചൻ എന്നിവരുടെ കോർട്ട്- റൂം സംവാദം ആണ്. പലപ്പോഴും നായക കഥാപാത്രത്തെക്കാളും മികച്ചു നിൽക്കുന്ന പ്രകടനം. കഥയുടെ ആവശ്യാനുസരണം നായക കഥാപാത്രം മികവ് കാണിക്കുമ്പോൾ ഉണ്ടാകുന്ന ഭാവ മാറ്റം ഒക്കെ നന്നായി ചെയ്തിട്ടും ഉണ്ട്. 


  താൻ ചെയ്യുന്ന ജോലിയെ കുറിച്ച് നല്ല ധാരണ ഉള്ള, ആത്മവിശ്വാസം ഏറെയുള്ള ക്യാപ്റ്റന് വിക്രാന്ത് ഖന്ന എന്ന  കഥാപാത്രത്തിന് യോജിച്ചത് അദ്ദേഹം തന്നെ ആയിരുന്നു എന്ന് തോന്നി. മൊത്തത്തിൽ നല്ല ഒരു experience ആയിരുന്നു Runway 34 . എന്നാലും കൊച്ചിയിലേക്ക് ഉള്ള ഫ്ലൈറ്റ്, അതിൽ എന്നത് കൊണ്ടായിരിക്കും മലയാളികൾ ആരും ഒന്നും മിണ്ടാതെ ഇരുന്നത്? (ആരെങ്കിലും ഉണ്ടെങ്കിൽ ) . അതോ അന്ന് മലയാളികൾ ആരും യാത്ര ചെയ്തില്ലേ?

No comments:

Post a Comment