Pages

Wednesday, 9 February 2022

1455. Tattoo (German, 2002)

 1455. Tattoo (German, 2002)

           Mystery,Thriller



  പാതി രാത്രി ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കൊണ്ട് ജീവന് വേണ്ടി ഓടുന്ന സ്ത്രീ. അവർ നഗ്ന ആയിരുന്നു.അവർ റോഡിൽ വച്ച് ഉണ്ടായ അപകടത്തിൽ കത്തി കരിയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം നടന്നപ്പോൾ വിഴുങ്ങിയ നിലയിൽ ആരുടെയോ വിരൽ അവരുടെ വയറ്റിൽ നിന്നും ലഭിക്കുന്നു. ഈ ഒരു തെളിവ് വച്ച് പോലീസ് അന്വേഷണം തുടങ്ങുകയാണ്. ഇതിന് പിന്നാലെ വേറെയും മൃത ദേഹങ്ങൾ കണ്ടെത്തുന്നു.ഒരു അപകട മരണത്തിൽ നിന്നും തുടങ്ങുന്ന അന്വേഷണം കുറച്ചു കഴിയുമ്പോൾ ചിന്തിക്കാൻ കഴിയാത്ത രീതിയിൽ ഉള്ള കുറ്റ കൃത്യം ആയി മാറുന്നു. എന്താണ് അത് എന്നതാണ് ബാക്കി സിനിമ.


  ടാറ്റൂ, മനുഷ്യ ശരീരം ഒരു ചിത്ര പണിശാല പോലെ ആക്കി മാറ്റുന്നു. ഇതിനെ സംബന്ധിച്ച് പല രാജ്യങ്ങളിലും ഉള്ള വിശ്വാസങ്ങളും, അതിനെ അനുബന്ധിച്ചുള്ള കഥകളും ആയി ആണ് കുറ്റാന്വേഷണം പുരോഗമിക്കുന്നത്. പോലീസുകാരായ മിങ്സ്, മാ എന്നിവർക്ക് ഇതിൻ്റെ ഇടയിൽ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങളെയും നേരിടണം എന്ന അവസ്ഥയാണ്.


  നല്ല സങ്കീർണമായ രീതിയിൽ തുടങ്ങി പിന്നീട് ഓരോ നിഗൂഢതകൾ അഴിഞ്ഞു വീഴുന്നു സിനിമ കുറ്റാന്വേഷണ സിനിമകൾ കാണുന്നവർക്ക് ഇഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ഇത്തരം സിനിമകളുടെ ആരാധകൻ എന്ന നിലയിൽ ഇഷ്ടവുമായി. സിനിമയുടെ ഡാർക് ടോൺ കൂടി ചേർന്നപ്പോൾ ഇത്തരം ഒരു വിഷയം അവതരിപ്പിക്കുന്ന സമയം പ്രേക്ഷകന് ലഭിക്കേണ്ട ambience പൂർണമായും നില നിർത്താൻ കഴിയുന്നുണ്ട്.


 ഒരു കുറ്റാന്വേഷണ സിനിമ കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ മടിക്കാതെ കണ്ടു നോക്കാവുന്ന ഒന്നാണ് ജർമൻ ചിത്രമായ Tattoo.


@mhviews rating: 3.5/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ, ഡൗൺലോഡ് ലിങ്ക് എന്നിവയ്ക്ക് വേണ്ടി https://www.facebook.com/mhviewsms/ സന്ദർശിക്കുക.

No comments:

Post a Comment