Pages

Wednesday, 9 February 2022

1454. The Policeman's Lineage (Korean, 2022)

 1454. The Policeman's Lineage (Korean, 2022)

          Crime, Thriller.



 " ഒരു പക്ഷേ ഞാൻ ചെകുത്താൻ ആയിരിക്കാം.പക്ഷേ, എന്നെക്കാളും മോശക്കാരനായ അവസാന ക്രിമിനലിനെയും പിടിക്കാൻ ആണ് എൻ്റെ ശ്രമം". പാർക് എന്ന പോലീസ് ചീഫിൻ്റെ ജോലിയിലെ ethics ഇതാണ്. Ethics എന്ന ഒന്ന് അയാൾക്ക് ഉണ്ടോ എന്ന് തന്നെ സംശയിക്കണം.പ്രത്യേകിച്ചും ഒരു പോലീസുകാരന് വേണ്ടത്. 

 

കേസ് അന്വേഷണം, കുറ്റവാളികളെ പിടിക്കുക എന്നതൊക്കെ പോലീസുകാരൻ എന്ന നിലയിൽ നിന്നും മാറി  ഏതു അറ്റവും വരെ പോകുന്ന രീതി ആണ് അയാൾക്ക് ഉള്ളത്. അതിനായി അയാൾക്ക് ഒരു ടീമും ഉണ്ട്. അയാളുടെ കേസുകളിൽ അയാളെ സ്പോൺസർ ചെയ്യാൻ വലിയ പണക്കാരുടെ ഒരു സംഘവും ഉണ്ട്.അവർക്ക് അവരുടേതായ ആവശ്യങ്ങളും ഉണ്ട്.


  എന്നാൽ ഒരു പോലീസുകാരൻ ജോലിയിൽ കാണിക്കേണ്ട ethics നെ കുറിച്ച് ബോധവാന്മാർ ആയ വേറെ പോലീസുകാർ ഉണ്ടായിരുന്നു. എന്നാൽ അവരെ പോലീസ് എന്നതിന് പകരം ബ്യൂറോക്രസിയുടെ ആളുകൾ ആയാണ് പാർക് കാണുന്നത്. ഇത് ഒരു conflict ആയി മാറുകയും, പാർക്കിനെ നിരീക്ഷിച്ചു അയാളുടെ കുറ്റങ്ങൾ തെളിവോടെ കണ്ടെത്തി അയാളെ പൂട്ടാൻ വേണ്ടി അവർ ചോയി - മിന്നിനെ നിയോഗിക്കുകയും ചെയ്യുന്നു. ചോയി,  പാർക്കിൻ്റെ ടീമിൽ ഇടം പിടിക്കുന്നു. എന്നാൽ പാർക്കിന് ചോയിയോട് പല കാരണങ്ങൾ കൊണ്ടും കടപ്പാട് ഉണ്ടായിരുന്നു. 

  ചോയി പാർക്കിനേ കുറിച്ചുള്ള കേസ് അന്വേഷണം എങ്ങനെ നടത്തും എന്നതാണ് ബാക്കി കഥ എങ്കിലും , പാർക് തൻ്റെ ജോലി ഈ സമയം എങ്ങനെ നടത്തും എന്നതും ചിത്രത്തിൽ കാണാം.


 പോലീസ് ജോലിയിലെ ethics എന്നതിനൊപ്പം, ഒരു നല്ല ക്രൈം ത്രില്ലർ ആണ് The Policeman's Lineage. ചോയി - ജിൻ - വൂങ്ങിൻ്റെ പാർക് എന്ന പോലീസ് ചീഫ് ആണ് ശരിക്കും സിനിമയിലെ താരം. മികച്ച പ്രകടനം ആയിരുന്നു ചോയി കാഴ്ച വച്ചത്. പോലീസുകാരുടെ ഇടയിൽ ഉള്ള conflict, അധോലോക ബന്ധങ്ങൾ, ഓരോന്നിലും മനഃസാക്ഷി അനുസരിച്ചും അല്ലാതെ പോലീസ് മാനുവൽ അനുസരിച്ചും ജോലി ചെയ്യുമ്പോൾ വിജയം ആരുടെ ഭാഗത്ത് ആയിരിക്കും എന്നതും സിനിമ പറയാൻ ശ്രമിക്കുന്നുണ്ട്.


  കണ്ടു നോക്കൂ. തരക്കേടില്ലാത്ത ഒരു കൊറിയൻ ക്രൈം ത്രില്ലർ ആണ് The Policeman's Lineage.


@mhviews rating: 3/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ, ഡൗൺലോഡ് ലിങ്ക് എന്നിവയ്ക്ക് വേണ്ടി https://www.facebook.com/mhviewsms/ സന്ദർശിക്കുക.

No comments:

Post a Comment