Pages

Wednesday, 26 January 2022

1038.Bad Day for the Cut(English,2017)

 

​​1038.Bad Day for the Cut(English,2017)
         Thriller,Crime.



   ഉറക്കത്തിൽ കണ്ട സ്വപ്നത്തിൽ അയാൾക്ക്‌ തന്റെ 'അമ്മ എന്തോ സഹായം ചോദിക്കുന്നത് പോലെ തോന്നി.തൊട്ടപ്പുറത്തുള്ള അമ്മയുടെ അടുത്തേക്ക് അയാൾ ഓടി എത്തുമ്പോഴേക്കും അതു സംഭവിച്ചിരുന്നു.സ്വന്തം ജീവിതകാലം മൊത്തം അമ്മയെ ശുശ്രൂഷിച്ചു ജീവിച്ച അയാളുടെ മുന്നിൽ ഒറ്റ വഴി മാത്രമേ ഉള്ളൂ.നേരിട്ടു അറിയാത്ത ,ഒരു പക്ഷെ തെറ്റായ സ്ഥലത്തു,തെറ്റായ സമയത്തു വന്നതായിരിക്കാം എന്നു കരുതുന്ന കൊലയാളിയുടെ അന്ത്യം.അയാൾ അതിൽ ഒരാളെ കാണുകയും ചെയ്‌തു..അപ്പോൾ പിന്നെ പ്രതികാരം!!പക്ഷെ ഈ മരണത്തിനു പിന്നിൽ എന്തെങ്കിലും രഹസ്യമുണ്ടോ?
   

  ലോക സിനിമയിൽ ഏറ്റവുമധികം പ്രാവശ്യം വന്ന പ്രമേയം ആയിരിക്കും പ്രതികാര കഥകൾ.Revenge Thriller സിനിമകൾക്ക് എന്നും പ്രേക്ഷകന്റെ ഇടയിൽ നല്ല കച്ചവട സാധ്യത ഉണ്ടായിരുന്നു എന്നതാകും അതിനു കാരണം.അല്ലെങ്കിൽ മനസ്സിൽ ഒളിപ്പിച്ചു വച്ച ചെറിയ ക്രൂരതകൾ സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള ഒരു തരം കൗതുകം.വെറുതെ പറഞ്ഞതാണ്.പ്രതികാരം പ്രമേയം ആയി വരുന്ന ,നല്ല സ്പീഡിൽ എഡിറ്റ് ചെയ്ത് പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന സിനിമകൾ ഭൂരിഭാഗം പ്രേക്ഷകരുടെയും പ്രിയപ്പെട്ട സിനിമകൾ ആകാം.

  ഈ അടുത്ത കാലത്തെ ,രണ്ടു ഭാഗങ്ങൾക്കു ശേഷം കൾട്ട് പദവി കൈവന്ന John Wick പരമ്പര മുന്നോട്ടു വച്ച entertainment ലെവൽ ഒന്നും ഈ അയർലൻഡ് സിനിമ നൽകുന്നില്ല.പകരം ഇരുട്ടിന്റെ ചായ്‌വുള്ള ഒരു പിടി കഥാപാത്രങ്ങൾ.ക്രൂരമായ കൊലപാതകങ്ങളും അതിനെ ന്യായീകരിക്കുന്ന കഥാപാത്രങ്ങളും എല്ലാം John Wick പോലുള്ള ഒരു ആക്ഷൻ ചിത്രത്തിൽ കാണുമ്പോൾ ഉള്ള മാനസികാവസ്ഥ അല്ല ഈ ചിത്രം നൽകുന്നത്.പകരം,കഥാപാത്രങ്ങളുടെ ഇരുണ്ട വശം.അതിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കൽ തുടങ്ങി സംഭവങ്ങൾ,സാധാരണക്കാരനായ ഒരു കൃഷിക്കാരന്റെ പ്രവർത്തികളിലൂടെ ആണ് അവതരിപ്പിക്കുന്നത്.

  സിനിമയുടെ ക്ളൈമാക്സിലെ ഒരു രംഗമുണ്ട്.ഒരു വണ്ടിയുടെ ഇരുവശവും പ്രതിയോഗികൾ രണ്ടു പേരും തോക്കുമായി കൊല്ലാൻ നിൽക്കുന്നത്.'മാസ്' എന്നൊക്കെ പറയുന്ന ആ ഘടകം ഉണ്ടല്ലോ.അതവിടെ ഉണ്ടായിരുന്നു.നിമിഷങ്ങൾക്കുള്ളിൽ ആ സീൻ തന്ന കാഴ്ചയുടെ സുഖം ഗംഭീരം ആയിരുന്നു.സിനിമയുടെ തുടക്കം മുതൽ രഹസ്യം തേടി ഉള്ള ഒരു യാത്ര ഉണ്ട്.എന്നാൽ വ്യക്തമായി അതെവിടെ കിട്ടും എന്ന് അറിഞ്ഞുള്ള ഒന്നല്ല.പകരം രക്തത്തിൽ മുക്കി എടുത്തു അതിൽ നിന്നും വായിച്ചെടുക്കുന്നത് ആണ്.

   വയലൻസ് രംഗങ്ങൾ ഉള്ള ഒരു പ്രതികാര ചിത്രം കാണണം എന്ന് തോന്നുന്നുണ്ടെങ്കിൽ ധൈര്യമായി ഇരുന്നു കാണാം.Netflix ൽ ചിത്രം ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

  ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്.

No comments:

Post a Comment