Pages

Wednesday, 26 January 2022

1037.90 ml (Tamil,2019)

 

​​1037.90 ml (Tamil,2019)
          Drama,Comedy



  ബാലരമയിൽ ഉണ്ടായിരുന്ന 'മൃഗാധിപത്യം' എന്ന അവസാന പേജിലെ കാർട്ടൂണ് പരമ്പരയും പിന്നെ നടുക്കുള്ള 'ജംഗിൾ ടൈംസ്‌' ഒക്കെ ആണ് 90ml കണ്ട് കൊണ്ടിരുന്നപ്പോൾ ഓർമ്മ വന്നത്.കാരണം,സ്ഥിരം സിനിമ കഥ ഒന്നു .അവിടെ നായകനും കൂട്ടുകാർക്കും പകരം സ്ത്രീകൾ ആക്കി എടുത്തത് പോലെ ഉണ്ട്.സ്ത്രീ സമത്വം,ഫെമിനിസം ഒക്കെ ആയിരിക്കും സിനിമയുടെ ലക്ഷ്യം.അതു കൊണ്ടു തന്നെ ആകാം forced ആയി ചെയ്യുന്ന പോലെ പല കാര്യങ്ങളും അവതരിപ്പിച്ചിരുന്നത്.വെള്ളമടി,കഞ്ചാവ് മുതൽ എല്ലാം ആണുങ്ങളെ പോലെ പെണ്ണുങ്ങൾക്കും ചെയ്താൽ എന്താണ് പ്രശ്നം എന്നും ചോദിച്ചത്.

  പുതിയ തമാസക്കാരി ആയി എത്തുന്ന റീത്ത എന്ന യുവതി തന്റെ അയൽവാസികൾ ആയ സ്ത്രീകളിൽ ഉണ്ടാക്കുന്ന സ്വാധീനവും,അവരുടെ ജീവിതത്തിൽ പുതിയ ഉണർവായി പുത്തൻ ശീലങ്ങളും.അതിലൂടെ അവരുടെ ജീവിതത്തിലെ കാഴ്ചപ്പാടുകളിൽ വന്ന മാറ്റവും.അതായത് സൗകാര്യ ജീവിതത്തിൽ അവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്നതും ഒക്കെ ആണ് സിനിമയുടെ കഥ.കഥ ഇങ്ങനെ നോക്കിയാൽ,സ്ത്രീപക്ഷ ഫെമിനിസ്റ്റ് ചിന്തകൾ ഉള്ള സിനിമ ആണെന്ന് തോന്നാം.പക്ഷെ അവിടെ ആണ് Adult Comedy എന്ന വാക്ക് വരുന്നത്.ഈ ചിന്ത അവിടെ മാറും.

      ഒരു Adult Comedy ചിത്രം എന്ന നിലയിൽ ഉള്ള exposure സീനുകൾ ചിത്രത്തിൽ ആവശ്യം പോലെ ഉണ്ടായിരുന്നു.Bigg Boss തമിഴിലൂടെ സെലിബ്രിറ്റി സ്റ്റാറ്റസ് വളരെയധികം ഉയർന്ന ഓവിയ ആയിരുന്നു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്.സ്ത്രീകളുടെ ഫുൾ ടൈം fun and party സിനിമ എന്നു പറയാം.ഇത്തരത്തിൽ ഉള്ള പുരുഷ കേന്ദ്രീകൃതമായ സിനിമകൾ ധാരാളം വന്നിട്ടുള്ളത് കൊണ്ടാണ് ആദ്യം പറഞ്ഞ കാര്യങ്ങൾ ഓർമ വന്നത്.

     Gay/Lesbian റിലേഷന്ഷിപ് മുതൽ സദാചാരവാദികളുടെ സ്ഥിരം പ്രശ്നങ്ങൾ എല്ലാം സിംപിൾ ആയി പരിഹരിക്കുന്നത് ആയിരുന്നു നല്ല വശം.പക്ഷെ കഥ എന്ന രീതിയിൽ പ്രത്യേകിച്ചു ഒന്നും ഇല്ലാത്ത,ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ നിന്നും മാറി സമാന്തരമായ ഒരു ജീവിത രീതി ആയിരുന്നു കഥാപാത്രങ്ങൾ പലരും അവതരിപ്പിച്ചത്.നല്ലതു പോലെ ബോൾഡ് ആയി തന്നെ ഡബിൾ മീനിങ് ഒക്കെ ഉള്ള ഡയലോഗുകൾ പലതും എന്നാൽ സ്ത്രീപക്ഷ സിനിമ തന്നെ ആണോ 90ml എന്ന് ചിന്തിപ്പിച്ചു.ആരും സ്ത്രീ പക്ഷം എന്നൊന്നും പറഞ്ഞു കണ്ടില്ല.പക്ഷെ സ്ത്രീകൾ കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രത്തിൽ,അതും പുരുഷകഥാപാത്രങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുമെങ്കിലും ഞങ്ങൾക്കും അതായിക്കൂടെ എന്നു പറയുന്നത് കൊണ്ടു അങ്ങനെ തോന്നി എന്നു മാത്രം.
 
  ചിമ്പു ആണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.ഒപ്പം ഒരു കാമിയോയും ഉണ്ട്.സിനിമ എന്ന നിലയിൽ ഇപ്പോഴും ഇഷ്ടമായോ എന്ന സംശയം ഉണ്ട്.Adult Comedy സിനിമ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണ് കണ്ടതും.ആ content ൽ ഒന്നും ഒരു പ്രശ്നവും ഇല്ല.പക്ഷെ ഇത് സ്ത്രീപക്ഷ സിനിമ ആണോ?അതോ ആ രീതിയിൽ സിനിമ അവതരിപ്പിച്ചു കൊണ്ടു adult comedy അവതരിപ്പിച്ച സിനിമ ആണോ എന്ന് ഉള്ള സംശയം ആണ് ബാക്കി.

   ചുമ്മാ..വെറുതെ..തീരെ പണി ഒന്നും ഇല്ലെങ്കിൽ ഇരുന്നു കാണാം 90ML.

MH Views Rating 2/4

More movie suggestions @www.movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്

t.me/mhviews

No comments:

Post a Comment