Pages

Thursday, 19 August 2021

1406. Red Riding Trilogy Part 1: 1974 (English, 2009)

 1406. Red Riding Trilogy Part 1: 1974 (English, 2009)

           Crime.

                     IMDB:7 , RT :86%




   ഒരു പെണ്കുട്ടിയുടെ തിരോധാനം ആണ് Yorkshire കൗണ്ടിയിലെ ചൂടുള്ള വാർത്ത.പോലീസ് അന്വേഷണം നടക്കുന്ന സമയം തന്നെ ആണ് യുവ ജേർണലിസ്റ്റ് ആയ എഡി ഇതിനു മുന്നേ നടന്ന രണ്ടു പെണ്കിട്ടികളുടെ തിരോധാനവുമായി ഇതിനു ബന്ധം ഉണ്ടാകും എന്ന് കണ്ടെത്തൽ നടത്തുന്നത്.പിന്നീട് ആ പെണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തുമ്പോൾ ശരീരത്തോട് തുന്നി ചേർത്ത ഹംസത്തിന്റെ ചിറകുകൾ തുന്നി ചേർത്തിരുന്നു. വാല് മൃഗീയമായി ബലാൽക്കാരം ചെയ്യപ്പെട്ടിരുന്നു മരണത്തിനു മുന്നേ.


  കേസ് അന്വേഷണം മുന്നോട്ടു പോകുമ്പോൾ ആണ് Yorkshire പൊലീസിലെയും സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവരുടെയും അത്യാഗ്രഹത്തിന്റെയും കുറ്റങ്ങളുടെയും കഥകളുടെ ചുരുൾ അഴിയുന്നത്.പണത്തിന് സമൂഹത്തിൽ എത്ര.മാത്രം സ്വാധീനം ചെലുത്താൻ കഴിയും എന്നാണ് എഡി പിന്നീട് പഠിക്കുന്നത്. ഇനി ഒറ്റ ചോദ്യം. ആരാണ് കൊലയാളി?


   ഡേവിഡ് പീസിന്റെ Red Riding Quartet എന്ന നാലു ഭാഗം ഉള്ള നോവലിലെ ആദ്യത്തെയും മൂന്നാമത്തെയും നാലാമത്തെയും നോവലുകൾ ആണ് ചാനൽ 4ൽ സിനിമ ആയി വന്നത്.അതിൽ ആദ്യ ഭാഗം ആണ് 1974 ലെ Yorkshire പൊലീസിന് മുന്നിൽ വന്ന ഈ കേസ്.


  കഥയുടെ തുടക്കം മുതൽ ഒരു സീരിയൽ കില്ലർ ചിത്രം ആണെന്നുള്ള പ്രതീതി ഉണ്ടാകുമെങ്കിലും പിന്നീട് സിനിമ പോയത് മറ്റൊരു വഴിയിലൂടെ ആണ്.നിഗൂഢതകൾ ഓരോ സമയത്തും പ്രേക്ഷകന് മുന്നിൽ ഉത്തരവും ആയി രഹസ്യത്തിന്റെ മറ നീങ്ങുന്നുണ്ടെങ്കിലും കൂടുതലായി കേന്ദ്രീകരിച്ചത് Yorkshire ലെ അധികാരത്തിന്റെ നീണ്ട ഇടനാഴിയിലെ, ഇടനിലക്കരുടെയും നിയമ പാലകരുടെയും  മറ്റും ഇരുണ്ട വശങ്ങളിലേക്ക് ആണ്.


  എനിക്ക് ഒരു ചെറിയ ദൗർബല്യം ഉണ്ടെന്നു പറയുന്ന പ്രബല വ്യക്തി ആണെങ്കിലും, തങ്ങളുടെ അധികാരം ഉപയോഗിച്ചു മോശമായി പലതും ചെയ്യുന്ന നിയമ പാലകർ ആണെങ്കിലും ഈ ഒരു കേസ് അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കു അനുസരിച്ചു മായം ചേർക്കുന്ന സ്ഥലത്തു ആണ് സിനിമ പ്രേക്ഷകനോട് സംസാരിക്കുന്നത്.ഇതു അവസാന ഭാഗങ്ങളിൽ ശരിക്കും chaos ആയി മാറുന്നുണ്ട്.ക്ളൈമാക്സിൽ എഡിയുടെ മനോനില കാണുമ്പോൾ അതു പ്രേക്ഷകനിൽ കൃത്യമായി എത്തുന്നുണ്ട്.


  നേരത്തെ പറഞ്ഞതു തന്നെ ഒന്നു കൂടി പറയുന്നു.കഥ കേൾക്കുമ്പോൾ ഒരു സാധാരണ സീരിയൽ കില്ലർ സിനിമ ആണെന്ന് തോന്നുമെങ്കിലും Red Riding: 1974 അതല്ല.അതിനും അപ്പുറം ഉള്ള ലോകത്തിന്റെ ഏതു കോണിലും കാണാവുന്ന ഒരു ഇരുണ്ട ലോകത്തിന്റെ കഥയാണ്.അതു കൊണ്ടു തന്നെ കൊലപാതകങ്ങളിൽ ചില സംശയങ്ങൾ പ്രേക്ഷകന് വരാൻ സാധ്യതയുണ്ട്.പക്ഷെ പലപ്പോഴും സംഭാഷണങ്ങളിലൂടെയും സൂചനകളിലൂടെയും തന്നെ ആ പ്രശ്നം  പരിഹരിക്കപ്പെടുന്നും ഉണ്ട്


 @mhviews rating: 3.5/4

Download Link: search for @mhviews1 in Telegram

Download link and more movie suggestions @www.movieholicviews.blogspot.com


  

No comments:

Post a Comment