Pages

Monday, 16 August 2021

1401.Homicide (English, 1991)

 1401.Homicide (English, 1991)

          Crime, Drama.

          IMDB:7/10 , RT : 91%



  ഒരു ജൂതൻ ആയിരുന്നിട്ടും തന്റെ മത വിശ്വാസങ്ങൾക്ക് യാതൊരു പ്രാധാന്യവും കൊടുക്കാത്ത ആളായിരുന്നു ബോബി ഗോൾഡ്‌ എന്ന പൊലീസ് ഉദ്യോഗസ്ഥൻ.കുപ്രസിദ്ധമായ മയക്കു മരുന്നു കേസ് അന്വേഷണങ്ങളിൽ പ്രധാന സ്ഥാനം ഉണ്ടായിരുന്നു അയാൾക്ക്‌.എന്നാൽ ഒരു ദിവസം ആകസ്മികമായി അയാളോട് ഒരു കൊലപാതക കേസ് അന്വേഷിക്കാൻ പോലീസ് ചീഫ് ആവശ്യപ്പെടുന്നു.

   മരിച്ച വ്യക്തി ഒരു ജൂത വനിതയാണ്.അവരുടെ മക്കളുടെ സമ്മർദ്ദം മൂലമാണ് പോലീസ് ചീഫിന് അങ്ങനെ ആവശ്യപ്പെടേണ്ടി വരുന്നത്.അതിനു വ്യക്തമായ ഒരു കാരണവും ഉണ്ടായിരുന്നു.തീരെ താൽപ്പര്യം ഇല്ലാതിരുന്നിട്ടും ബോബി ആ കേസ് അന്വേഷണം ഏറ്റെടുക്കുന്നു.എന്നാൽ ഈ അന്വേഷണം അയാളുടെ ജീവിതം ഒന്നോടെ മാറ്റുകയാണ്.അയാൾ ഇതു വരെ ജീവിതത്തിൽ പാലിച്ചിരുന്ന, അയാളുടെ ശരികൾ പലതും മാറുന്നു.അയാൾ അന്വേഷണത്തിനോടൊപ്പം അയാളുടെ സ്വത്വം കൂടി കണ്ടെത്തേണ്ട അവസ്ഥയിൽ ആണ്.

   Homicide ഒരു ക്ലാസിക് ക്രൈം ഡ്രാമ ആണെന്ന് പറയാം.കുറ്റാന്വേഷണം, ആളുകളെ തെറ്റിദ്ധരിക്കുക, ആളുകളാൽ പറ്റിക്കപ്പെടുക,പിന്നീട് അതിന്റെ അനന്തര ഫലങ്ങൾ നേരിടുക.പല ക്രൈം ഡ്രാമകളിലും അനുവർത്തിച്ചു വരുന്ന ഒരു pattern ഇതിൽ കാണാം.അതിലും ഉപരി തന്റെ വ്യക്തിത്വം എന്താണ് എന്ന് അറിയാവുന്ന ആൾ നേരിടുന്ന ഒരു transformation ഉണ്ട്.ബോബിയ്ക്ക് അതു എങ്ങനെ സംഭവിക്കുന്നു എന്നതും അത്ഭുതത്തോടെ മാത്രമേ കാണാൻ കഴിയൂ.അയാൾ പലപ്പോഴും അയാൾ പുതുതായി കണ്ടെത്തിയ ജീവിതം നയിക്കാൻ അപേക്ഷിക്കുന്നുണ്ട് പലരോടും.എന്നാൽ അതിനു ധാരാളം വിട്ടു വീഴ്ചകൾക്ക് വഴങ്ങേണ്ടി വരുകയും ചെയ്യുന്നു.

 ജൂത മത സമൂഹത്തിനെതിരെ നല്ല രീതിയിൽ പലയിടത്തു നിന്നും ആക്രമണങ്ങൾ നടക്കുന്ന ഒരു കാലത്തു നടന്ന കഥയായത് കൊണ്ടു ഇപ്പോൾ അധികം പ്രസക്തി ഉണ്ടാകില്ല ഈ കഥയ്ക്ക്.കാരണം, അന്നുള്ളതിലും വച്ചു അവർ ഏറെ ശക്തരാണ്.ലോകത്തിലെ നിർണായക ശക്തി ആയി മാറുന്നതിനും മുന്നേ '90 കളിൽ അവർ അനുഭവിച്ച അരക്ഷിതാവസ്‌ഥയും അതിനെതിരെ അവർ പ്രതികരിക്കുന്നതും എല്ലാം ഈ സിനിമയിലെ വിഷയങ്ങൾ ആണ്.ഒപ്പം ആ സംഭവങ്ങൾ ഇതിൽ ഒന്നും ഇടപെടാതെ ഇരുന്ന മനുഷ്യനെ എങ്ങനെ മാറ്റി എന്നതും.

 

ഡേവിഡ് മാമറ്റിന്റെ മികച്ച അവതരണവും,ജോ മോന്റെനയുടെ അഭിനയ പ്രകടനവും എല്ലാം മികച്ചതായിരുന്നു.സിനിമ ഇറങ്ങിയ സമയം നിരൂപകർ ഭൂരിഭാഗവും സിനിമയെ പ്രശംസിച്ചിരുന്നു. 


@mhviews rating: 3.5/4


Download link: t.me/mhviews1


 More movie suggestions and download link available @www.movieholocviews.blogspot.ca

1 comment:

  1. ജൂത മത സമൂഹത്തിനെതിരെ പലയിടത്തു നിന്നും ആക്രമണങ്ങൾ നടക്കുന്ന ഒരു കാലത്തു നടന്ന കഥ

    ReplyDelete