Pages

Saturday, 18 July 2020

1249. Vivarium (English, 2019)


1249. Vivarium (English, 2019)
           Mystery, Fantasy

  ഞാനും ഭാര്യയും ഇടയ്ക്കു ചുമ്മാ വിൽക്കാൻ ഇട്ടിരിക്കുന്ന വീടുകൾ ഒക്കെ നോക്കി പോകാറുണ്ട്.മാർക്കറ്റിൽ ഉള്ള വീടുകൾ എങ്ങനെ ഉണ്ടെന്നു കാണാനും, വികയെ കുറിച്ചു ഒരു ധാരണ കിട്ടാനും ആണ് അത്.ഇങ്ങനെ പോകുന്ന സമയം ഭാര്യ ആണ് വണ്ടി ഓടിക്കുന്നതെങ്കിൽ Eastview ലെ ഒന്നു രണ്ടു സ്ട്രീറ്റിൽ വഴി ആകെ സങ്കീർണവും ആകും.ചിലപ്പോൾ ലൂപ്പ് പോലെ ഒക്കെ ചുറ്റും.അല്ലെങ്കിൽ രണ്ടു മൂന്നു കിലോമീറ്റർ അപ്പുറത്ത് ഒക്കെ ആകും എത്തുക.ഈ കഥയും Vivarium എന്ന സിനിമയും ആയി ഒരു ബന്ധം ഉണ്ടു.അതു വഴിയേ പറയാം.

   എനിക്ക് തോന്നുന്നത് ഈ സിനിമ കണ്ടു കഴിയുമ്പോൾ അവശേഷിക്കുന്നത് ഒരേ ഒരു ചോദ്യം ആണ് പ്രേക്ഷകന്റെ മുന്നിൽ.സിനിമ ഇഷ്ടമായോ ഇല്ലയോ എന്ന്.അതേ Vivarium അങ്ങനെ ഒരു ചിത്രം ആണ്.സിനിമയുടെ ഒരു 10 മിനിറ്റ് തുടക്കത്തിനും അപ്പുറം പ്രേക്ഷകൻ ചിന്തിക്കുക ക്ളൈമാക്സിനെ കുറിച്ചു മാത്രം ആകും.ക്ളൈമാക്‌സ് വീട്ടിൽ ഇരുന്നു ഉള്ള കാഴ്ചയുടെ സുഖത്തിൽ ഓടിച്ചു കാണരുത്.കണ്ടാൽ അവിടെ തീർന്നൂ സിനിമയോടുള്ള ഇഷ്ടം.

  Vivarium തന്നതും അത്തരം ഒരു അനുഭവം ആയിരുന്നു എനിക്ക്.സ്വന്തമായി വീട് വാങ്ങാൻ പോകുന്ന രണ്ടു ദമ്പതികൾ ടോം-ഗെമ്മ എന്നിവർ അതിനായി ഒരു ഏജന്റിനെ സമീപിക്കുന്നു.ബാക്കി ആദ്യ പാരഗ്രാഫിൽ പറഞ്ഞ കഥ പോലെ.പക്ഷെ അതിൽ കുറച്ചു കൂടി ട്വിസ്റ്റ് ഉണ്ടാകുന്നുണ്ട്.സിനിമ കണ്ടു നോക്കൂ.

    ജീവിതത്തിൽ ഏതു നേരം വേണമെങ്കിലും നമ്മൾ ഇത്തരം ഒരു ഫാന്റസിയിൽ എത്തുമായിരിക്കും എന്നാണ് തോന്നുന്നത്.ഉറക്കത്തിൽ ഒരു സ്വപ്നത്തിൽ എങ്കിലും.അല്ലെ?പക്ഷെ അത് നല്ലതു പോലെ പേടിപ്പിക്കുകയും ചെയ്യും എന്നാണ് തോന്നുന്നത്.റേറ്റിങ്,അഭിപ്രായങ്ങൾ ഒന്നും നോക്കി കണ്ട ചിത്രം അല്ലായിരുന്നു.പ്രമേയത്തിലെ കൗതുകം ആണ് സിനിമ കാണാൻ കാരണം.പക്ഷേ പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു സിനിമ കാണുമ്പോൾ ഉള്ള ആകാംക്ഷ.ക്ളൈമാക്സിനോട് അടുക്കുമ്പോൾ പ്രതീക്ഷിച്ച ഒരു സുഖം കിട്ടിയതും ഇല്ല.മോശം ആണെന്നുള്ള പറഞ്ഞത്‌.നല്ല ഡിപ്രഷൻ ആക്കി തന്നു ക്ളൈമാക്‌സ്.

  സ്ഥിരം രീതിയിൽ ഉള്ള സിനിമകൾ മടുക്കുമ്പോൾ കണ്ടു നോക്കൂ.ബോർ അടിക്കുന്ന സിനിമ ഒന്നും അല്ല.ഒന്നുമില്ലെങ്കിലും ജെസ്സി എയ്‌സെൻബെർഗ് അല്ലെ നായകൻ? (?).അതിനൊപ്പം സിനിമയെ അപഗ്രഥിക്കാൻ പോയാൽ ധാരാളം കാര്യങ്ങൾ ചിന്തിക്കാൻ കഴിയുമായിരിക്കും.പക്ഷെ അതിനു നമ്മൾ ഒരു അഴിയാക്കുരുക്കിൽ ഇരുന്നു തന്നെ ആലോചിക്കേണ്ടി വരും.

മറ്റൊന്ന് കൂടി ഉണ്ട്.നമ്മുടെ ചുറ്റും ഉള്ള ലോകത്തിനും ഇപ്പൊ ഈ സിനിമയിലെ കഥാപാത്രങ്ങളുടെ അവസ്ഥ ആണ്.ഒന്നു ആലോചിച്ചു നോക്കിക്കേ സിനിമ കണ്ടു കഴിയുമ്പോൾ.

  MH Views Rating:4/5

  www.movieholicviews.blogspot.ca യിൽ സിനിമയുടെ ടെലിഗ്രാം ലിങ്ക് ലഭ്യമാണ്.

No comments:

Post a Comment