Pages

Saturday, 18 July 2020

1248. Remember The Titans (English, 2000)


1248. Remember The Titans (English, 2000)

     Sports, Biography

അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് പോലീസുകാരാൽ മരണപ്പെട്ട സമയത്തു ആ സംഭവങ്ങളുമായി ഏറ്റവും അധികം മനസ്സിൽ വന്ന ചിത്രമാണ് Remember the Titans.ഏകദേശം ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ പോലെ ഒന്നു നടന്നിരുന്ന സമയത്തെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴത്തെ സംഭവങ്ങൾക്ക് ഇടയിൽ കേട്ട പ്രസക്തമായ ഒരു ഉദാഹരണം ഒരാൾ പറഞ്ഞിരുന്നു.അതു ഏകദേശം ഇങ്ങനെയാണ്. "ഞാൻ മദ്യപിച്ചു വണ്ടി ഓടിച്ചാൽ ഒരു പക്ഷെ പൊലീസ്‌ പിടിച്ചാൽ ഒരു ഫൈനിൽ ഒതുങ്ങും.എന്തായാലും വീട്ടിൽ പോകാൻ സാധിക്കും.പക്ഷെ ഒരു കറുത്ത വർഗ്ഗക്കാരൻ ആണെങ്കിൽ അയാൾ വീട്ടിൽ എത്തി ചേരുമോ എന്നു പോലും സംശയമാണ്".

    വംശീയമായ ഇത്തരം വ്യത്യാസങ്ങൾ ആണ് റേസിസം എന്ന പേരിൽ അറിയപ്പെടുന്നത്. Remember the Titans ഇത്തരം ചിന്തകളിലൂടെ ഉള്ള ഒരു പ്രയാണം ആണ്.ഒരു സ്പോർട്സ് സിനിമ ആണെങ്കിലും സാധാരണ ക്ളീഷേ സിനിമകളിലെ പോലെ തോറ്റ് കഴിയുന്ന ടീം ആയല്ല T.C വില്യംസ് ഹൈ സ്‌കൂളിനെ അവതരിപ്പിക്കുന്നത്.അവർ നല്ല ടീമും ആണ്.പക്ഷെ ആ സമയത്തു നടന്ന ഒരു സംഭവത്തിനു ശേഷം കറുത്ത വർഗ്ഗക്കാരുമായി ചേർന്ന് കളിക്കണം,ഒരു വേര്തിരിവും പാടില്ല എന്നുള്ള സ്ക്കൂളിന്റെ പുതിയ നിയമം വരുത്തുന്ന മാറ്റങ്ങൾ പല സാഹചര്യങ്ങളെയും മാറ്റുന്നു.

  അവിടെ മുതൽ ഇതു സൗഹൃദത്തിന്റെ കഥയാണ്.കളിക്കളത്തിന് പുറത്തു വംശീയ വെറുപ്പിന്റെ പുകയുന്ന സംഭവങ്ങൾ.എന്നാൽ അവരിൽ നിന്നും ഉള്ളവർ തന്നെ  കോച്ച് ബൂണിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉയിർത്തെഴുന്നേൽപ്പ് കളിയുടെ മികവിന് ഒപ്പം മനുഷ്യരാശിയുടെ കൂടെ ആയിരുന്നു.

  Remember the Titans യഥാർത്ഥ ജീവിതത്തിലെ ആളുകളുടെ ഒപ്പം എപ്പോഴും ഓർക്കേണ്ടത് ആണ്,പല കാരണങ്ങൾ കൊണ്ടും.അതെന്താണ് എന്നു അറിയാൻ സിനിമ കാണുക.

ചിത്രം ഡിസ്‌നി പ്ലസ്സിൽ ലഭ്യമാണ്

MH Views Rating:4/5

More movie suggestions @www.movieholocviews.blogspot.ca

          

No comments:

Post a Comment