Pages

Monday 27 July 2020

​​1028.Future Man(English Web Series,2017)




​​1028.Future Man(English Web Series,2017)
          Comedy,Sci-Fi,Fantasy

2 സീസണ്, 25-30 മിനിറ്റ്, 26 എപ്പിസോഡ്

      
  ടൈം ട്രാവൽ,ഭാവിയിൽ ഉള്ള ലോകത്തിന്റെ നല്ലതിനെ കരുതി ഭൂത കാലത്തിലും മറ്റു ടൈം ലൈനുകളിലും എല്ലാം പോയി കാര്യങ്ങൾ ശരിയാക്കൻ ശ്രമിക്കുക.വളരെ ദുർഘടമായ കാലഘട്ടങ്ങളിൽ നിന്നും മനുഷ്യ രാശിയെ രക്ഷിക്കുക.അതിനായി തന്റെ ജീവിതം തന്നെ ഉഴിഞ്ഞു വയ്ക്കാൻ ഒരു യുവാവ് തയ്യാറാകുന്നു.ജാനിറ്റർ ആയി ജോലി ചെയ്യുന്ന ജോഷ് ഫുട്ടര്മാന്.ഒരു ഗെയിം പൂർത്തിയാക്കിയ ജോഷിനെ തേടി ആണ് ലോകം രക്ഷിക്കാൻ ഉള്ള ദൗത്യവും ആയി അവർ രണ്ടു പേർ വരുന്നത്.ടൈഗറും,വൂൾഫും.

    സീരിയസ് ആയി പറഞ്ഞു പോകുന്ന കഥയായിരിക്കും ഇതെല്ലാം കേൾക്കുമ്പോൾ പ്രേക്ഷകന്റെ മനസിൽ വരുക.പറയുന്ന കാര്യങ്ങൾ പലതും സീരിയസ് ആണ് താനും.എന്നാൽ അവതരിപ്പിക്കുന്നതോ?കോമഡി കൂടി നിറച്ച്.Hulu അവതരിപ്പിച്ച ഈ സീരിയസ് പഴയ പല സിനിമകൾക്കും,എന്തിനു പല കാലഘട്ടത്തിലെ പോപ്പ് കൾച്ചറിന് പോലും homage കൊടുത്തിട്ടുണ്ട്.ടൈം ട്രാവലിന്റെ മികവുറ്റ സാധ്യതകൾ ആയിരുന്നു പലതും.'Back To the Future' സിനിമ പരമ്പര പോലെ ഉള്ളത് പലതും ഓർമ വന്നിരുന്നു.അതിനെ എല്ലാം പല രംഗത്തിലും ഉദാഹരിച്ചിരുന്നു.ഏറ്റവും രസകരം ആയതു സ്പീൽബെർഗിന്റെ ഭാവി ജീവിതം ഒക്കെ ആയിരുന്നു.അതു പോലെ പല പോപ്പ് കൾച്ചറിലെയും പ്രമുഖരെ കുറിച്ചും സാദാ തമാശ രൂപത്തിലും adult comedy രീതിയിൽ ഒക്കെ വിവരണം ധാരാളം ഉണ്ടായിരുന്നു.

  Wild ആയ കുറെ imaginations.അതു പലപ്പോഴും പ്രേക്ഷകനെ ചിരിപ്പിക്കുക ആണ് ചെയ്യുക.അതാണ് Future Man ഇഷ്ടപ്പെടാൻ കാരണം.രണ്ടു സീസണും രണ്ടു ശത്രുക്കളെ മുന്നിൽ കണ്ടു കൊണ്ടാണ് മുന്നേറുന്നത്‌.ഭാവി ലോകത്തെ മുഴുവൻ മാറ്റാൻ കഴിയും എന്ന് അത്ര ഉറപ്പില്ലാത്ത 2 കഥാപാത്രങ്ങൾ.അസംഖ്യം കഥാപാത്രങ്ങൾ ഉണ്ടെങ്കിലും സ്റ്റൂ,കോർണിഷ് ഒക്കെ ഓർത്തിരിക്കും എപ്പോഴും.ഓരോ പ്രാവശ്യവും ലോകത്തിന്റെ നന്മയെ കരുതി ചെയ്യുന്ന ഓരോ പ്രവർത്തിയുടെയും അനന്തര ഫലങ്ങൾ,അതു പ്രസ്തുത ടൈം ലൈനിൽ വരുത്തുന്ന മാറ്റങ്ങൾ.ഇതെല്ലാം രസകരം ആയിരുന്നു.ചെറിയ അബദ്ധങ്ങൾ പോലും പല കഥാപാത്രങ്ങളുടെയും അവസാനം ആയി മാറുകയും ചെയ്യാം.അങ്ങനങ്ങനെ ടൈം ട്രാവലിന്റെ ബേസിക് കാര്യങ്ങളോട് നീതി പുലർത്തുകയും അതേ സമയം അതിനെ അധികം സങ്കീർണമായ വിശദീകരണങ്ങൾ നൽകുന്നതിന് പകരം തമാശയുടെ അകമ്പടിയിൽ അവതരിപ്പിച്ചിരിക്കുന്നു.


   വെറുതെ, കോമഡി/സയൻസ് ഫിക്ഷൻ  എന്ന ഴോൻറെ കണ്ടപ്പോൾ ആണ് പരമ്പര കണ്ടു തുടങ്ങുന്നത് .പിന്നെ സമയം കിട്ടുമ്പോൾ ഒക്കെ കാണുമായിരുന്നു.ആദ്യ സീസണ് ആയിരുന്നു ശരിക്കും കിടിലം എന്നു പറയാവുന്നത്.രണ്ടാം സീസണ് വേറെ ഒരു ട്രാക്കിൽ ആണ് പോകുന്നത്. രസകരം ആണെങ്കിലും പ്രിയം ആദ്യ സീസണിനോട് ആണ്.ധാരാളം സീരിയസ് ആയ എപിക് ആയ സീരീസുകൾ ഉള്ളപ്പോൾ ഒരു മസ്റ്റ് വാച്ച് എന്നൊന്നും ഈ സീരീസിനെ വിളിക്കാൻ താൽപ്പര്യമില്ല.എങ്കിലും നല്ലതു പോലെ റിലാക്സ് ആയിരിക്കുന്ന സമയം എന്തെങ്കിലും കാണണം എന്ന് തോന്നിയാൽ എന്റെ ടെലിഗ്രാം ചാനലിലേക്കു പോന്നോളൂ.സീരീസിന്റെ ലിങ്ക് അവിടെ ഇടാം.ഓരോ എപ്പിസോഡ് ആയി.


More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment