Pages

Monday, 27 July 2020

​​1024.The Miracles of Namiya General Store (Japanese,2017)



​​1024.The Miracles of Namiya General Store (Japanese,2017)

Fantasy


   അന്നത്തെ രാത്രി ,ഒരു തെറ്റ് ചെയ്തിട്ടു ആ മൂന്നു പേരും ഓടുമ്പോൾ അവർ കരുതിയിട്ടുണ്ടാകില്ല,തങ്ങളുടെ മുന്നോട്ടുള്ള ജീവിതം യാഥാർഥ്യത്തിനും അപ്പുറത്തെ ഉള്ള പേരില്ലാത്ത എന്തോ ആണെന്ന്.നിമിഷങ്ങൾക്കകം അവർ തങ്ങളുടെ ജീവിതത്തിൽ കൂട്ടി ചേർക്കാൻ ഇതു വരെ കഴിയാതിരുന്ന പലതും ഇണക്കി ചേർക്കാൻ ഉള്ള സാഹചര്യം ഉണ്ടാകുന്നു.അതേ .അവർ കാലങ്ങൾ പിന്നോട്ടു പോയി.അവർക്ക് അന്ന് രാത്രി ഒരു എഴുത്തു ലഭിക്കുന്നു അവിടത്തെ മെയിൽ ബോക്‌സിൽ.എഴുത്തു എഴുതിയിരിക്കുന്നത് 1980 ൽ ആണ്.മറുപടി പ്രതീക്ഷിച്ചു കൊണ്ടു.അവർ അതിനായി തയ്യാറെടുക്കുന്നു.മറുപടികൾ ആളുകളുടെ ജീവിതം മാറ്റി മറിയ്ക്കാൻ തന്നെ കാരണം ആകുന്നു.അവർ എവിടെയാണ് എത്തിയിരിക്കുന്നത്?


  കീഗോ ഹിഗാശിനോയുടെ നോവലായ "Namiya Zakkaten no Kiseki" നെ ആസ്പദം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ചില പ്രത്യേക സാഹചര്യങ്ങൾ മൂന്നു യുവാക്കളുടെ ജീവിതത്തിൽ അവർ അറിയാതെ തന്നെ ടൈം ട്രാവൽ ചെയ്യിപ്പിച്ചു അൽപ്പം വർഷങ്ങൾ പുറകോട്ടേക്കു പോകുന്നു.അവർ അവിടെ വച്ചാണ് നമിയ എന്ന വൃദ്ധന്റെയും അയാളുടെ വാക്കുകൾക്കായി കാത്തിരുന്ന ഒരു തലമുറയെ കുറിച്ചും അറിയുന്നതും.നല്ല രസകരമായ ഒരു സംഭവം ആണത്.നമിയ സ്റ്റോഴ്‌സിൽ ഉള്ള മെയിൽ ബോക്‌സിൽ ആളുകൾ അവരവരുടെ വിഷമങ്ങൾ പറഞ്ഞു കൊണ്ട് കത്തുകൾ ഇടും.നമിയ അതിനൊക്കെ മറുപടി കൊടുക്കുന്നു.ചിലരുടെ ജീവിതത്തിൽ അതു നല്ല രീതിയിൽ വലിയ മാറ്റങ്ങൾ ആണുണ്ടാക്കിയത്.

ചുരുക്കത്തിൽ ധാരളം ആളുകളുടെ ജീവിതം ആ വൃദ്ധന്റെ വാക്കുകൾക്കായി കാത്തിരുന്നു എന്നു.എന്നത് ഇപ്പോൾ യുവാക്കൾ എത്തിപ്പെട്ടിരിക്കുന്ന ലോകത്തിനു ഒരു പ്രത്യേകതയുണ്ട്.മാജിക്കും റിയാലിറ്റിയും വേർതിരിക്കാൻ ആകാത്ത രീതിയിൽ ആണ് ആ ലോകത്തിന്റെ ഘടന തന്നെ.അവിടെ നിന്നും നമ്മൾ കുറച്ചു കഥാപത്രങ്ങളെ പരിചയപ്പെടുക ആണ്,ഈ മൂന്നു യുവാക്കൾക്കും ഒപ്പം.

  വളരെ നല്ല ചിത്രം ആണ് 'The Miracles of Namiya General Store'.മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഫാന്റസി ചിത്രം.ഇടയ്ക്കു ഫീൽ ഗുഡ് മൂവി ആയി തോന്നും,ഇടയ്ക്കു വിഷമം ഉണ്ടാക്കുകയും ചെയ്യും.ചില കാര്യങ്ങൾ ഒക്കെ കോർത്തിണക്കി വരുന്ന കാര്യങ്ങൾ ആണ് സിനിമയുടെ മുഖ്യ ആകർഷണം.തീർച്ചയായും കാണണം ഈ ചിത്രം.ഇഷ്ടപ്പെടും!!!


MH Views Rating:4/4


More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

No comments:

Post a Comment