Pages

Wednesday 6 May 2020

1216. Kirin no Tsubasa (Japanese, 2012)



1216. Kirin no Tsubasa (Japanese, 2012)
          Mystery.

  ജാപ്പനീസ് എഴുത്തുകാരൻ ആയ കീഗോ ഹിഗാഷിനോയുടെ ഓരോ സിനിമ കാണുമ്പോഴും ആരാധന കൂടുകയാണ്.പ്രത്യേകിച്ചും അദ്ദേഹത്തിന്റെ നോവലുകൾ സിനിമ ആകുമ്പോൾ പോലും ആത്മാർത്ഥ ഉള്ള കഥാപാത്രങ്ങളെ ആണ് കാണാൻ സാധിക്കുക.വലിയ ഹീറോയിസം ഇല്ലാത്ത, ജീവിതം അവരുടേതായ രീതിയിൽ ചിത്രീകരിച്ച  കഥാപാത്രങ്ങൾ.ദൃശ്യവും കീഗോയുടെ Devotion of Suspect X ഉം ആയി ഉള്ള ബന്ധത്തെ കുറിച്ചു കേട്ടാണ് അന്ന് ആ സിനിമ കണ്ടത്.പിന്നീട് എവിടെങ്കിലും ഓർമ വരുമ്പോൾ അദ്ദേഹത്തിന്റെ മറ്റു സിനിമകളും കാണാൻ  ശ്രമിക്കും.ചില സിനിമകൾ കൊറിയൻ ആയും വരും.അദ്ദേഹത്തിന്റെ വേർഷന്റെ കൂടുതൽ വൈകാരികമായ അവതരണം ആകും അതിൽ ഉണ്ടാവുക. The Perfect Number (Korean), Devotion of Suspect X (Japanese) രണ്ടും കണ്ടവർക്ക് മനസ്സിലാകും ഈ പറഞ്ഞതു.

  അദ്ദേഹത്തിന്റെ പ്രശസ്തമായ 'ക്യോചിറോ കാഗാ' പരമ്പരയിലെ ഒമ്പതാം നോവലാണ് Kirin no Tsubasa. ക്യോചിറോ കാഗാ എന്ന കഥാപാത്രം പതിവ് ഷെർലോക് ഹോംസ് സ്വഭാവം ഉള്ള രീതിയിൽ കേസുകൾ കൈകാര്യം ചെയ്യുന്ന ആളല്ല.ആളുടെ രീതികൾ വ്യത്യസ്തമാണ്.വൈകാരികമായും മാനുഷികമായും അയാൾ തന്റെ കേസുകളെ അയാൾ സമീപിക്കുന്നു.കേസുകളും അതെല്ലാം ആവശ്യപ്പെടുന്നുമുണ്ട്.

  തന്റെ ഡ്യൂട്ടിക്കിടയിൽ ആണ് ഒരു പോലീസുകാരൻ ഒരു മനുഷ്യൻ പാലത്തിലൂടെ വേച്ചു നടന്നു നിലത്തേക്ക് വീഴുന്നത് കണ്ടത്.കത്തി കൊണ്ടു കുത്തേറ്റ നിലയിൽ ആണ് അയാൾ ഉണ്ടായിരുന്നത്.ഇതേ സമയം അക്രമി എന്നു കരുതിയ ആളെ പോലീസ് അറസ്റ്റു ചെയ്യാൻ ശ്രമിച്ചെങ്കിലും ആയാളും ഒരു അപകടത്തിൽ ആശുപത്രിയിൽ ആയി.എന്നാൽ കേസ് കൂടുതൽ സങ്കീർണമായി മാറുന്നതെ ഉണ്ടായിരുന്നുള്ളൂ.പിന്നീട് എന്താണ് സംഭവിച്ചത് എന്നാണ് സിനിമയുടെ കഥ.

  പതിയെ പോകുന്ന കഥ.ഒരു കഥ പുസ്തകം വായിക്കുന്ന പോലെ , ജാപ്പനീസ് സംസ്ക്കാരവും ആയി കോർത്തിണക്കിയ കഥയാണ് ചിത്രത്തിന് ഉള്ളത്.കുറ്റാന്വേഷണവും മനുഷ്യന്റെ ചെറിയ തെറ്റുകൾ പോലും എങ്ങനെ എല്ലാം മറ്റുള്ളവരുടെ ജീവിതത്തിന്റെയും ഭാഗം ആകും എന്നു പറഞ്ഞു വയ്ക്കുന്നുണ്ട്.കണ്ടു നോക്കുക.ഒരു ആരാധകൻ ആയതു കൊണ്ട് തന്നെ സിനിമ നല്ലതു പോലെ ഇഷ്ടമായി.

 MH Views Rating : 4/5

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭ്യമാണ്.

No comments:

Post a Comment