Pages

Monday, 4 May 2020

1215. P2 (Emglish, 2007)


1215. P2 (Emglish, 2007)
          Thriller, Horror.

   ഒരു ക്രിസ്മസ് രാത്രി ജോലി കഴിഞ്ഞു ഏഞ്ചല  ഇറങ്ങാൻ തുടങ്ങുക ആയിരുന്നു.എന്നാൽ തന്റെ കാർ സ്റ്റാർട്ട് ആകാത്തത് കൊണ്ടും, ആ ബിൽഡിങ് നേരത്തെ അടച്ചത് കൊണ്ടും അന്ന് രാത്രി ജോലിയിൽ ഉണ്ടായിരുന്ന ടോം എന്ന സെക്യൂരിറ്റിയുടെ സഹായം അവൾക്കു ആവശ്യമായി വരുന്ന.അയാൾ കാർ ജംപ് സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.അവൾക്കു അന്ന് കുടുംബത്തോടൊപ്പം ക്രിസ്മസ് രാത്രി ചിലവഴിക്കേണ്ടത് ആയിരുന്നു.

  എന്നാൽ അപ്രതീക്ഷിതമായി ആണ് എല്ലാം സംഭവിച്ചത്.അവൾ ഒറ്റയ്ക്കായി പോയി.ഒപ്പം അവളെ ഭയപ്പെടുത്താൻ ഒരാളും.മാന്യമായ രീതിയിൽ സംസാരിച്ചു തുടങ്ങിയെങ്കിലും അവളോട്‌ ഒരാത്യേക താൽപ്പര്യം ഉള്ള ഒരു സൈക്കോ.പിന്നീട് എന്തു നടന്നൂ എന്നതാണ് ചിത്രത്തിന്റെ കഥ.

  ഒരു പാർക്കിങ് ലോട്ട് ആണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളിലും ഉള്ളത്.വിരലിൽ എണ്ണാവുന്ന അത്ര കഥാപാത്രങ്ങളും.സ്ഥിരം ഹോളിവുഡ് ക്ളീഷേ ആണ് സിനിമ.പ്രത്യേകതകൾ ഒന്നുമില്ല.ഒരു survival ത്രില്ലർ എന്നു വിളിക്കാവുന്ന ചിത്രം.ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ കാണുക.തരക്കേടില്ലാത്ത ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്നും പറയാം.ഹൊറർ എന്നു ജോൻറയിൽ സൂചിപ്പിച്ചത് പ്രേത സിനിമ എന്നല്ല.

  MH Views Rating 3/5

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews യിൽ ലഭ്യമാണ്.

No comments:

Post a Comment