Pages

Sunday, 22 March 2020

1169. Kalki (Telugu,2019)



1169. Kalki (Telugu,2019)
          Mystery, Action, Thriler

    ആ നാടിന്റെ മൊത്തം പ്രതീക്ഷ ആയിരുന്നു ശേഖർ ബാബു.നര്സപ എന്ന ദുഷ്ടനായ ജന്മിയുടെ അനിയൻ.പക്ഷെ സഹോദരനിലും വ്യത്യസ്തൻ ആയിരുന്നു ശേഖർ.നന്മ നിറഞ്ഞവൻ, ജനങ്ങൾക്ക് പ്രിയങ്കരൻ,നീതിമാൻ.ആ ശേഖറിനെ ആരോ തലക്കീഴായി കെട്ടി തൂക്കി തീയിട്ടു കൊന്നൂ. നർസപ്പയ്ക്ക് ശത്രുക്കൾ ഏറെ ഉണ്ടായിരുന്നു.കേസ് അന്വേഷണത്തിന് ആണ് കൽക്കി IPS വരുന്നത്.എന്നാൽ ഏറെ നിഗൂഢതകൾ നിറഞ്ഞ കേസ് ആയിരുന്നു അത്.ആരാണ് ശേഖർ ബാബുവിനെ കൊന്നത്?കൽക്കി എന്ന തെലുങ്ക് ചിത്രം ആ കഥ പറയും.

  നൈസാമിന്റെ കാലത്തുള്ള ആന്ധ്രയിൽ നിന്നും തുടങ്ങുന്ന കഥ.അന്നുണ്ടായ രാഷ്ട്രീയ സംഭവങ്ങളിൽ ജീവൻ പോയവർ ഏറെ ആയിരുന്നു.അതിന്റെ പിന്നാമ്പുറ കഥകൾ വേറെ.കൽക്കി തരക്കേടില്ലാത്ത ഒരു ത്രില്ലർ ചിത്രമാണ്.

  മധ്യവയസ്ക്കനായ പോലീസ് ഉദ്യോഗസ്ഥൻ ആയി രാജശേഖർ അഭിനയിക്കുന്നു.പഴയ തെലുങ്ക് ഫയർ ബ്രാൻഡ് ആയ അദ്ദേഹം ഇപ്പോഴത്തെ കൊമേർഷ്യൽ വാല്യു ഉള്ള നടന്മാരും ആയി താരതമ്യപ്പെടുത്തുമ്പോൾ എനർജി ലെവൽ കുറഞ്ഞത് പോലെ തോന്നും.എന്നാൽ ബി ജി എം, കഥ, സംവിധാനം എല്ലാം ആ കുറവ് നികത്തിയിട്ടുണ്ട്.

  സംവിധായകൻ പ്രശാന്ത് വർമ്മ ആണ് സിനിമയുടെ നട്ടെല്ല്. കാലഘട്ടത്തിനനുസരിച്ചു ഉള്ള മേക്കിങ്ങും ട്വിസ്റ്റുകളും എല്ലാം കൂടി അവതരിപ്പിച്ച രീതിയും ഒക്കെ നന്നായിരുന്നു.നേരത്തെ പറഞ്ഞ നായക കഥാപാത്രത്തെ സ്വീകരിക്കാൻ കഴിഞ്ഞാൽ സിനിമ നന്നായി തോന്നും.

  പിടിച്ചിരുത്തുന്നതാണ് കഥ. Whodunnit എന്ന ചോദ്യം പല ഘട്ടങ്ങളിലും മാറുന്നുണ്ട്.ഒരു കുറ്റാന്വേഷണ സിനിമയെ സംബന്ധിച്ചു ഏറ്റവും മികച്ച കാര്യം അതാണ്.അതു എന്തായാലും ചിത്രത്തിലുണ്ട്.പാട്ടുകയും ആക്ഷനും ഒക്കെ നന്നായിരുന്നു ഒരു തെലുങ്ക് സിനിമ എന്ന നിലയിൽ കാണുമ്പോൾ.

  താൽപ്പര്യം ഉള്ളവർക്കും Amazon Prime ൽ ചിത്രം ലഭ്യമാണ്.

MH Views Rating: 2.75/4

  ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews

1 comment:

  1. കുറ്റാന്വേഷണ സിനിമയെ സംബന്ധിച്ചു പിടിച്ചിരുത്തുന്നതാണ് കഥ

    ReplyDelete