Pages

Sunday, 22 March 2020

1168. Double Jeopardy ( English,1999)


1168. Double Jeopardy ( English,1999)
           Mystery, Thriller

 ലിബിയുടെ ഭർത്താവിനെ കൊന്നത് ആരാണ്?
 
  ലിബിയ്ക്കു ഏറ്റവും ഇഷ്ടം ബോട്ടിൽ സെയ്‌ലിംഗിന് പോകുന്നത് ആയിരുന്നു.ധനികനായ ഭർത്താവിന് അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നത് ബുദ്ധിമുട്ടും ഉള്ള കാര്യം അല്ലായിരുന്നു.മകനെ അവരുടെ സ്ത്രീ സുഹൃത്തിനെ ഏൽപ്പിച്ചു അവർ രണ്ടു പേരും ഒരു ദിവസം പുതിയ ബോട്ടിൽ ചിലവഴിക്കാൻ തീരുമാനിച്ചു.വൈൻ കുടിച്ചതിനു ശേഷം ഉറങ്ങിയ ലിബി എഴുന്നേൽക്കുമ്പോൾ കാണുന്നത് അവളുടെ ശരീരം മൊത്തം രക്തം ആണ്.ഭർത്താവിനെ കാണ്മാനില്ല.പുറത്തേക്കു ഇറങ്ങിയ അവൾ ഒരു കത്തി കണ്ടെടുക്കുന്നു.

  എന്നാൽ അൽപ്പ നേരം മുന്നേ തന്നെ ആരോ കൊല്ലാൻ വരുന്നു എന്ന് ലിബിയുടെ ഭർത്താവിന്റെ ഉള്ള സന്ദേശം കിട്ടിയ പോലീസ് അവിടെ എത്തുമ്പോൾ കത്തിയും പിടിച്ചു നിൽക്കുന്ന അവളെ ആണ് കണ്ടത്.അവൾ പതുക്കെ കേസിലെ പ്രതി ആവുകയായിരുന്നു.ഭർത്താവിന്റെ മൃതദേഹം കണ്ടെത്താനും കഴിയുന്നില്ല.ഭർത്താവിന്റെ മൃതദേഹം കിട്ടിയില്ലെങ്കിൽ കൂടിയും ആ തെളിവുകൾ മാത്രം മതിയായിരുന്നു അവളെ പ്രതി ആക്കാൻ.

  എന്താണ് അന്ന് രാത്രി സംഭവിച്ചത്?വൈൻ കുടിച്ചു ഉറങ്ങിയ ലിബി ആണോ ആ കൊലപാതകം ചെയ്തത്? എങ്കിൽ എന്തിനു?എവിടെ ആണ് ലിബിയുടെ ഭർത്താവ് നിക്കിന്റെ മൃതദേഹം??ദുരൂഹമായ ചോദ്യങ്ങളുടെ ഉത്തരം കിട്ടുവാൻ ചിത്രം കാണുക.

  Double Jeopardy അമേരിക്കൻ നിയമ വ്യവസ്ഥയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.സിനിമയുമായി അതിനു നല്ല ബന്ധവും ഉണ്ട്.ലിബിയുടെ അന്വേഷണം ആണ് സിനിമയുടെ കഥ.ധാരാളം ട്വിസ്റ്റുകളും സസ്പെന്സും എല്ലാം ഉള്ള ഒരു തരക്കേടില്ലാത്ത ചിത്രമാണ് Double Jeopardy.ത്രില്ലർ സിനിമ പ്രേമികൾക്ക് കണ്ടു നോക്കാവുന്ന ഒന്നാണ് ഈ ചിത്രം.

  ചിത്രം Amazon Prime ൽ ലഭ്യമാണ്

MH View Rating : 2.75/4

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews

1 comment:

  1. കണ്ടിട്ടുണ്ട് ..ഒരു സസ്‌പെൻസ് ത്രില്ലർ ...!

    ReplyDelete