Pages

Friday, 2 August 2019

1081.Jiivi(Tamil,2019)


  1081.Jiivi(Tamil,2019)
          Suspense,Thriller


    കൊലപാതകവും വയലൻസും ഇല്ലാതെ ഒരു ത്രില്ലർ.അതും സസ്പെന്സും ട്വിസ്റ്റും എല്ലാം ഉള്ളത്.തമിഴ് സിനിമയിലെ New Wave അവസാനിക്കുന്നില്ല എന്നു തന്നെ വേണം കരുതാൻ.'ജീവി' അതു അടിവരയിടുന്നു.സാധാരണക്കാരുടെ കഥ.അതും വലിയ വിദ്യാഭ്യാസം ഇല്ലാത്ത,പണം ഇല്ലാത്ത നായകൻ.ആകെ അയാൾക്ക്‌ ഉള്ളത് "ലേശം കൗതുകം കൂടി പോയി" എന്നുള്ള മനോഭാവം ആണ്.അതിനുള്ള കാരണം പ്രധാനമായും അയാൽക്കുള്ള വായന ശീലം ആണ്.അതും കൗതുകകരമായ കാര്യങ്ങളിൽ ഉള്ള താൽപ്പര്യം.പക്ഷെ "Curiosity Kills the Cat" എന്നാണല്ലോ.അതിനു മാത്രം എന്തുണ്ടായി?

    നായകൻ ആയ ശരവണൻ ഒരു ജ്യൂസ് കടയിൽ ജോലി ചെയ്യുകയാണ് ചെന്നൈയിൽ.സുഹൃത്തായ മണിയോടൊപ്പം ആണ് താമസം.ദാരിദ്ര്യം ആണ് ഇവർക്ക് ഇതല്ലാതെ മറ്റൊരു സുഹൃത്തു ആയുള്ളത്.എന്നാൽ അവരുടെ ജീവിതത്തെ മാറ്റി മറിയ്ക്കുവാൻ അവർക്ക് തന്നെ ഒരു അവസരം വരുകയാണ്.രണ്ടു സാധ്യതകൾ ആണ് അതിൽ ഉള്ളത്.ഒന്നെങ്കിൽ അതിനായി ശ്രമിക്കാതെ ഇരിക്കുക.അല്ലെങ്കിൽ ആ അവസരം ഉപയോഗപ്പെടുത്തുക.അവർ എന്തു തീരുമാനം എടുക്കും എന്നത് അറിയാൻ ചിത്രം കാണുക
 
  ഒരു പക്ഷെ ഈ പോയിന്റ് വരെ സാധാരണ ഒരു കഥ എന്ന രീതിയിൽ പോകുമ്പോൾ ആണ് അപ്രതീക്ഷിതമായി കുറെ കഥാപാത്രങ്ങൾ കൂടി കടന്നു വരുന്നത്.ഈ കഥയിൽ അപ്രതീക്ഷിതമായി അവർക്കും പ്രധാന സ്ഥാനം കൈ വരുന്നു.മികച്ച ഒരു ട്രാക് മാറ്റം ആയിരുന്നു.സസ്പെൻസ് ത്രില്ലറുകളിൽ തന്നെ വ്യത്യസ്തമായ ഒരു അവതരണം.

  നായകനായ വെട്രി ആദ്യ സിനിമയായ "8 തോട്ടാകളിൽ" നിന്നും ഏറെ മുന്നിൽ വന്നിരിക്കുന്നു.രണ്ടു മികച്ച സിനിമകൾ തന്നെ തുടക്കത്തിൽ ലഭിച്ചത് കരിയറിൽ നല്ല മാറ്റമുണ്ടാക്കും.കരുണാകരൻ ആണ് മറ്റൊരു കഥാപാത്രം.മികച്ച രീതിയിൽ തന്നെ തന്റെ കഥാപാത്രത്തിനോട് നീതി കാണിച്ചു അദ്ദേഹം.കണ്ടിരിക്കേണ്ട സിനിമ.ഇഷ്ടമാകും!!


More movie suggestions @www.movieholicviews.blogspot.ca

ടെലിഗ്രാം ചാനൽ.ലിങ്ക് : t.me/mhviews

No comments:

Post a Comment