Pages

Friday, 2 August 2019

​​1080.Incident in a Ghostland(English,2018)



​​1080.Incident in a Ghostland(English,2018)
         Mystery,Thriller.

     കുടുംബ സ്വത്തായി ലഭിച്ച പുതിയ വീട്ടിലേക്കു താമസം മാറുക ആയിരുന്നു ആ അമ്മയും രണ്ടു മക്കളും.അതിൽ ബെത് ,ലോവർക്രാഫ്റ്റിന്റെ ആരാധക ആയിരുന്നു.അവൾ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തെ മാതൃകയാക്കി ഹൊറർ നോവലുകൾ എഴുതി തുടങ്ങി.അവൾ ആ യാത്രയിൽ,പുതുതായി എഴുതിയ നോവൽ അമ്മയ്ക്ക് വായിച്ചു കൊടുക്കുക ആയിരുന്നു.സഹോദരി ആയ വേര ,എന്നാൽ അവളെ കളിയാക്കി കൊണ്ടിരുന്നു.എന്തായാലും അന്ന് രാത്രി അവർ അവിടെ താമസം തുടങ്ങി.എന്നാൽ അന്ന് രാത്രി...????


     ബേത് ഇന്ന് പ്രശസ്തയായ എഴുത്തുകാരി ആണ്.ബെസ്റ്റ് സെല്ലർ നോവലുകളുടെ ഉടമ.വർഷങ്ങൾക്കു ശേഷം അവൾ ആ വീട്ടിലേക്കു പോവുകയാണ്.അമ്മയെയും സഹോദരിയെയും കാണാൻ.അന്ന് 16 വർഷങ്ങൾക്കു മുൻപ് എന്താണ് സംഭവിച്ചത്?ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്?കാഴ്ചകൾ എല്ലാം സത്യമാണോ?

   കാഴ്ചയിൽ ഭീതിദയമായ രംഗങ്ങൾ ഉള്ളത് കൊണ്ട് ഹൊറർ ഗണത്തിൽ പെടുത്തുന്ന ചിത്രം ,എന്നാൽ ട്വിസ്റ്റുകളും സസ്പെന്സും നിറഞ്ഞതാണ്.പ്രേക്ഷകൻ കാണാൻ തുടങ്ങിയ സിനിമയിൽ ഇങ്ങനെ ഒരു മാറ്റം ഒക്കെ അപ്രതീക്ഷിതം ആയിരുന്നു.ഇടയ്ക്കു ബെത്തിനെ കാണാൻ വരുന്ന ലോവർക്രാഫ്റ്റ് ഒക്കെ നന്നായിരുന്നു.ഒരു ഹൊറർ ,ഹോം ഇന്വേഷൻ ചിത്രം എന്ന നിലയിൽ കണ്ടു തുടങ്ങിയ എനിക്ക് ചിത്രം ഇടയ്ക്കിടെ ട്രാക് മാറി അപ്രതീക്ഷിതമായ സ്ഥലത്തേക്ക് പോയപ്പോൾ പ്രതീക്ഷിച്ചതിലും അപ്പുറം കിട്ടിയ സന്തോഷം ആയിരുന്നു.കണ്ടു നോക്കുക.


More movie suggestions @www.movieholicviews.blogspot.ca

ഈ ബ്ലോഗിൽ ചിത്രത്തിന്റെ ടെലിഗ്രാം ചാനലിലേക്കു ഉള്ള ലിങ്ക്: t.me/mhviews

No comments:

Post a Comment