Pages

Sunday, 10 February 2019

1014.Killing Words(Spanish,2003)


1014.Killing Words(Spanish,2003)
          Mystery

      താൻ ഒരു സീരിയൽ കില്ലർ ആണെന്നുള്ള തുറന്നു പറച്ചിൽ പ്രൊഫസർ റമോൻ നടത്തുന്ന വീഡിയോ പൊലീസിന് കിട്ടുന്നു.ഫിലോസഫി അധ്യാപകൻ ആയ റാമോണിന്റെ മുൻ ഭാര്യയും സൈക്കോളജിസ്റ്റും ആയ ലോറയെ ഈ സമയത്തു കാണാതാകുന്നു.പോലീസ് അന്വേഷണം തുടങ്ങുന്നു.

  Killing Words എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത് ഒരു കേസ് അന്വേഷണം ആണ്.പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ ഇരിക്കുന്ന റാമോണിന്റെ ശരീര ഭാഷയും അയാളുടെ കഥയും പൊലീസിന് ആശയക്കുഴപ്പം ഉണ്ടാക്കുന്നു.അവർ കരുതിയിരുന്നത് പോലെ അല്ല കാര്യങ്ങൾ എന്നു അവരെ ചിന്തിപ്പിക്കുന്നു.റാമോൻ അയാളുടെ മുൻ ഭാര്യയെ കണ്ടിരുന്നു എന്നും.ചില കാരണങ്ങൾ കൊണ്ട് അവരുമായി ആരും ഇല്ലാതിരുന്ന സ്‌ഥലത്തു വച്ചാണ് കാണേണ്ടി വരുന്നത് എന്നും  അയാൾ അവരോടു കള്ളങ്ങൾ പറഞ്ഞു എന്നും സമ്മതിക്കുന്നു.ചില സത്യങ്ങൾ അറിയാൻ വേണ്ടി ആയിരുന്നു അതെന്നും അവർ അന്ന് വാക്കുകൾ കൊണ്ടുള്ള ഒരു കളി കളിച്ചതായും പറയുന്നു.

   പൊലീസിന് റാമോണിനെ കുടുക്കാൻ പര്യാപ്തമായ ഒന്നും ലഭിക്കുന്നില്ല.ആ സമയം ആണ് നിർണായകമായ ഒരു തെളിവ് ലഭിക്കുന്നത്.റാമോൻ യഥാർഥത്തിൽ നിരപരാധി ആണോ?ലോറയ്ക്ക് എന്താണ് സംഭവിച്ചത്?കൂടുതൽ അറിയാനായി ചിത്രം കാണുക.

  മുകളിൽ കൊടുത്തിരിക്കുന്ന കഥയുടെ സത്യാവസ്ഥകൾ പ്രേക്ഷകന് കണ്മുന്നിൽ തന്നെ കാണാവുന്നതാണ്.എന്നാൽ ഒരു കേസന്വേഷണത്തെ സംബന്ധിച്ച് ആ കാര്യങ്ങൾ കോർത്തിണക്കുമ്പോൾ ഒരു സമയം ,കണ്ട കഥ തന്നെ ആണോ സിനിമ എന്ന സംശയത്തെ ഉണ്ടവുകയും ചെയ്യും.മികച്ച ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ് Killing Words എന്നു പറഞ്ഞാലും അതിശയോക്തി ഇല്ല.വെറും രണ്ടോ മൂന്നോ മുറികളിൽ മാത്രം നടക്കുന്ന സംഭവങ്ങൾ മാത്രമേ ചിത്രത്തിന് ഉള്ളൂ.ഒന്നര മണിക്കൂർ മാത്രം ദൈർഘ്യം ഉള്ള ചിത്രത്തിൽ എടുത്തു പറയേണ്ടത് ഡാരിയോ ഗോറിഡനിറ്റിയുടെയും ഗോയ ടോലേടയുടെയും അഭിനയ മികവിനെ കുറിച്ചാണ്.

  ഒരു നാടകം കാണുന്ന പോലെ (ജോടി ഗാലർസെർന് എഴുതിയ നാടകത്തിന്റെ സിനിമ രൂപം ആണ് ചിത്രം) രണ്ടു കഥാപാത്രങ്ങൾ തമ്മിൽ ഉള്ള സംഭാഷണം മാത്രമായി മാറേണ്ടിയിരുന്ന ഒന്നായി മാറുമായിരുന്ന ചിത്രം എന്നാൽ മികച്ച രീതിയിൽ ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം പോലെ അവതരിപ്പിച്ചിട്ടുണ്ട്.അതു കഥാപാത്രങ്ങൾ എല്ലാവരും തമ്മിൽ ഉള്ള സംഭാഷണങ്ങളിൽ വ്യക്തവും ആണ്.കൂടുതൽ ഇനി ഒന്നും പറയുന്നില്ല.പ്ലോട്ട് ട്വിസ്റ്റുകൾ ഓരോ സീനിലും വരുന്നു എന്ന് ഏറെക്കുറെ പറയാം ചിത്രത്തെ കുറിച്ചു.അല്ലെങ്കിൽ ഒരു ഇലൂഷൻ അത്തരത്തിൽ ഉണ്ടാക്കുന്നും ഉണ്ട്.ചിത്രം കാണുക.

More movie suggestions @www.movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ് : t.me/mhviews

1 comment:

  1. ഒരു നാടകം കാണുന്ന പോലെ (ജോടി ഗാലർസെർന് എഴുതിയ നാടകത്തിന്റെ സിനിമ രൂപം ആണ് ചിത്രം) രണ്ടു കഥാപാത്രങ്ങൾ തമ്മിൽ ഉള്ള സംഭാഷണം മാത്രമായി മാറേണ്ടിയിരുന്ന ഒന്നായി മാറുമായിരുന്ന ചിത്രം എന്നാൽ മികച്ച രീതിയിൽ ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം പോലെ അവതരിപ്പിച്ചിട്ടുണ്ട്.അതു കഥാപാത്രങ്ങൾ എല്ലാവരും തമ്മിൽ ഉള്ള സംഭാഷണങ്ങളിൽ വ്യക്തവും ആണ്.

    ReplyDelete