Pages

Sunday, 10 February 2019

1013.Vice(English,2018)



​​ 1013.Vice(English,2018)
          Biography,Drama

 Oscar Movies 4

    കഴിഞ്ഞ ദിവസം ടി വിയിൽ ഒരു ചർച്ച കണ്ടിരുന്നു. സിനിമാക്കാർ രാഷ്ട്രീയക്കാർ ആകുന്നതിനെ കുറിച്ചുള്ള ആ അന്തി ചർച്ച ആയിരുന്നു അത്.പ്രമുഖനായ ഒരു നടൻ MP ആവുകയും കാര്യമായി ഒന്നും ചെയ്തില്ല എന്നു ജനത്തിന് തോന്നിയപ്പോൾ അദ്ദേഹം അഭിനയിച്ച സിനിമയിൽ സ്‌ക്രീനിൽ അദ്ദേഹത്തെ കാണിച്ചപ്പോൾ ജനങ്ങൾ കൂവിയതിനെ കുറിച്ചു.ഈ സംഭവം വെറും വാദത്തിനു വേണ്ടി മാത്രം പറഞ്ഞതാണെന്നു വച്ചാലും അമേരിക്കയിൽ കുറച്ചു വര്ഷങ്ങൾക്കു മുൻപ് സമാനമായ സംഭവം ഉണ്ടായി.ബുഷ് ജൂനിയർ ഭരണത്തിൽ വൈസ് പ്രസിഡന്റ് ആയിരുന്ന 'ഡിക് ചെനി' "Washington Nationals' Major League Baseball" ടൂർണമെന്റിന്റെ First Pitch ചെയ്യാൻ പോയപ്പോൾ ആണ് സംഭവം നടന്നത്.അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ് ആയി കണക്കാക്കപ്പെടുന്ന,ജനങ്ങൾ കണ്ണും അടച്ചു പിന്തുണച്ച ഒരാൾക്ക് എങ്ങനെ ആണ് പൊതു സ്ഥലത്തു കൂവൽ ഏറ്റു വാങ്ങേണ്ട അവസ്ഥ വന്നെത്തിയത്?

   ലിബറൽ/കോണ്സപിറസി തിയറി ആയി തള്ളി കളയാൻ പോലും തോന്നുന്ന കഥയിൽ പല സംഭവങ്ങളിലൂടെ അധികാര കേന്ദ്രങ്ങളിൽ ഇരുന്നവർ ചെയ്തതിനെ ബന്ധിപ്പിച്ചു കൊണ്ടാണ് ശ്രമകരമായ ഈ സിനിമ സംരംഭം ഒരുക്കിയിരിക്കുന്നത്.'ഡിക് ചെനി' യെ ഗ്ലോറിഫൈ ചെയ്യാൻ ആയി ഒന്നുമില്ല.ഒരു പക്ഷെ ആരോ പറഞ്ഞതു പോലെ."ശാന്തനായി ഇരിക്കുന്ന ആളായിരിക്കും ഏറ്റവും അപകടകാരി".ഡിക് ചെനി അത്തരം ഒരാളായിരുന്നു.കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നും ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ ശക്തി കേന്ദ്രം ആയി മാറിയ ആളെ കുറിച്ചു നല്ലതൊന്നും പറയാൻ ഇല്ല എന്നു പറയുന്നത് വലിയ അതിശയോക്തി ആണ്.ഒരു പരിധി വരെ അതാണ് സത്യവും.ഇന്നത്തെ ലോകം ഇങ്ങനെ ആയതിനു പിന്നിൽ അയാളുടെ ബുദ്ധി ആണുള്ളത്.നല്ലതായാലും ചീത്ത ആയാലും.(നന്മ കുറവാണ് എന്നു മാത്രം).

    വെറും റബർ സ്റ്റാമ്പ് ആയിരുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് എന്ന പദവിയ്ക്കു ഭരണഘടനയിലെ Interpretation അനുസരിച്ചു സ്വയം അധികാര പരിധി തീരുമാനിച്ച,Unitary Executive Theory യുടെ പ്രയോക്താവ് ആയി മാറിയ ആളെ 'ക്രിസ്ത്യൻ ബേൽ' സ്വന്തം ശരീരത്തിലൂടെ അവതരിപ്പിച്ചപ്പോൾ അതു പൂർണത ഉള്ള കഥാപാത്ര സൃഷ്ടി ആയി മാറുകയായിരുന്നു.ഒരു യുദ്ധ കൊതിയനായ,പ്രത്യേകിച്ചു കഴിവുകൾ ഒന്നും ഇല്ലെങ്കിലും അധികാരത്തോട് ഉള്ള ആർത്തി ഒരു മനുഷ്യനെ എത്ര മാത്രം അപകടകാരി ആക്കാം എന്നു സ്‌ക്രീനിൽ അവതരിപ്പിക്കാൻ ബേലിന് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.നന്മയുടെ നിറകുടമോ,ഹീറോയിക് പരിവേഷമോ ഒന്നും അല്ലാത്ത ഒരു കഥാപാത്രം ആയതു കൊണ്ടു ഓസ്ക്കറിൽ ലഭിച്ച മികച്ച നടനുള്ള നാമനിർദേശം ഫലം ചെയ്യുമോ എന്നു കാത്തിരുന്നു കാണണം.

  മികച്ച നടൻ ഉൾപ്പടെ എട്ടു വിഭാഗത്തിൽ ആണ് ചിത്രത്തിന് നാമനിർദേശം ലഭിച്ച.ആമി ആഡംസിന് ലഭിച്ച മികച്ച  സഹനടി.ബുഷ് ജൂനിയർ ആയി വന്ന സാം റോക്ക്വല്ലിനു ലഭിച്ച സഹനടൻ എന്നീ നാമനിർദേശങ്ങൾക്ക് പുറകെ ആണിത്.രാഷ്ട്രീയ സംഭവങ്ങൾ കൊണ്ടു ത്രില്ലർ ആയി മാറുകയും,അതിനു ശേഷം നടന്ന പല കാര്യങ്ങളും ഒരു ഹൊറർ ചിത്രം പോലെ പ്രേക്ഷകന്റെ മുന്നിൽ transform ചെയ്ത ചിത്രമാണ് "Vice".ഡിക് ചെനിയുടെ ജീവിതത്തെ,വോയ്‌സ് ഓവറിലൂടെ ,ചാനലിൽ നടക്കുന്ന ലൈവ് ഷോ പോലെ അവതരിപ്പിച്ചിരിക്കുന്നത് പ്രേക്ഷകനെ സിനിമയിലേക്ക് പിടിച്ചിരുത്തുന്നു.അഫ്‌ഗാൻ,ഇറാഖ് യുദ്ധ കാലഘട്ടത്തിലെ പല തീരുമാനങ്ങളും വിമർശന വിധേയം ആകുന്നുണ്ട്.

 ഈ വർഷത്തെ ഓസ്‌കാർ നാമനിർദേശങ്ങളിൽ നിന്നും കണ്ട 4 ചിത്രങ്ങളും ഒന്നിനൊന്നു മികച്ച ബയോഗ്രാഫികൾ ആയിരുന്നു.വ്യക്തമായ രാഷ്ട്രീയത്തോടെ കഥകൾ പറഞ്ഞ സിനിമകൾ.അതൊക്കെ ഒരു കാലത്തിന്റെ രേഖപ്പെടുത്തലുകൾ ആണെന്ന് അറിയുമ്പോൾ ആണ് സിനിമയിലൂടെ ലഭിച്ച ചരിത്ര ആഖ്യാനങ്ങളും യാഥാർഥ്യ സംഭവങ്ങളും ആയുള്ള സാദൃശ്യങ്ങളും മനസ്സിലാക്കി പ്രസ്തുത വിഷയങ്ങളിൽ ഉള്ള നിലപാടുകളെ കുറിച്ചു മനസ്സിലാക്കുവാൻ സാധിക്കുക.Vice ഉം അത്തരത്തിൽ ഒന്നാണ്.മികച്ച ഒരു ചിത്രം!!

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

t.me/mhviews

1 comment:

  1. ഈ വർഷത്തെ ഓസ്‌കാർ നാമനിർദേശങ്ങളിൽ നിന്നും കണ്ട 4 ചിത്രങ്ങളും ഒന്നിനൊന്നു മികച്ച ബയോഗ്രാഫികൾ ആയിരുന്നു.വ്യക്തമായ രാഷ്ട്രീയത്തോടെ കഥകൾ പറഞ്ഞ സിനിമകൾ.അതൊക്കെ ഒരു കാലത്തിന്റെ രേഖപ്പെടുത്തലുകൾ ആണെന്ന് അറിയുമ്പോൾ ആണ് സിനിമയിലൂടെ ലഭിച്ച ചരിത്ര ആഖ്യാനങ്ങളും യാഥാർഥ്യ സംഭവങ്ങളും ആയുള്ള സാദൃശ്യങ്ങളും മനസ്സിലാക്കി പ്രസ്തുത വിഷയങ്ങളിൽ ഉള്ള നിലപാടുകളെ കുറിച്ചു മനസ്സിലാക്കുവാൻ സാധിക്കുക.Vice ഉം അത്തരത്തിൽ ഒന്നാണ്.മികച്ച ഒരു ചിത്രം!!

    ReplyDelete