Pages

Sunday, 11 February 2018

839.ATOMIC BLONDE(ENGLISH,2017)

 

"Atomic Blonde", അവസാന പകുതിയിലെ മികവുറ്റ ആക്ഷന്‍.

അവള്‍ക്ക് ഐസ് കട്ടകളോട് വല്ലാത്ത ഒരു പ്രണയം ആണെന്ന് തോന്നിപ്പോകും.പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവള്‍ സ്വയം തണുപ്പിക്കാന്‍ ആശ്രയിക്കുന്നത് അതിനെയാണ്.അന്നവള്‍ നേരിടേണ്ടി വരുന്നത് കുറച്ചു ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളിലെ വൈരുധ്യങ്ങളും ആണ്.ലോറൈന്‍(Charlize Theron) MI 6 ലെ ചാര വനിതയാണ്‌.അവള്‍ ഉള്‍പ്പെട്ട ഒരു ഉദ്യമത്തിന്റെ കഥ ആണ് Atomic Blonde ല ചുരുളഴിയുന്നത്.


 
   'ചുറ്റും ഉള്ളതിനെ ഒന്നും വിശ്വസിക്കരുത്' എന്ന് അവളെ പഠിപ്പിച്ചത് ഡേവിഡ് പെര്സിവല്‍(James McAvoy) ആണ്.അവള്‍ക്ക് നേരിടാന്‍ ഉള്ളവരില്‍ അയാളും ഉണ്ടായേക്കാം.'ബെര്‍ലിന്‍ മതില്‍' ഒരു ജനതയെ രാഷ്ട്രീയ കാരണങ്ങളാല്‍ വിഭജിപ്പിച്ചതിനെതിരെ പ്രതിഷേധം കൂടികൊണ്ടിരുന്ന കാലഘട്ടം ആണ് 'Atomic Blonde' അവതരിപ്പിച്ചിരിക്കുന്നത്.എന്നാല്‍ സിനിമയുടെ കഥയില്‍ ചെറിയ ഒരു വ്യത്യാസമുണ്ട്.സിനിമ ആ സംഭവത്തെ കുറിച്ച് അല്ല.പകരം ആ സമയം നടന്ന തന്ത്രപ്രധാനമായ രഹസ്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ഉള്ള ശ്രമങ്ങളാണ് ആ ഓപ്പറേഷന്‍.ആന്റണി ജോന്‍സ്ടന്റെ "The Coldest City' എന്ന ഗ്രാഫിക്സ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അതിന്റേതായ exaggeration സിനിമയില്‍ ഉടന്നീളം ആക്ഷന്‍ രംഗങ്ങളില്‍ പ്രത്യേകിച്ചും,കാണാന്‍ സാധിക്കും.



  സാധാരണ 'സ്പൈ ത്രില്ലര്‍' പോലെ തുടക്കത്തില്‍ സഞ്ചരിക്കുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് അവസാന മുക്കാല്‍ മണിക്കൂറിലെ ആക്ഷന്‍ രംഗങ്ങള്‍ ആണ്.തെരോണ്‍,Mad Max:Fury Road,The Fate of the Furious എന്നീ സിനിമകളിലെ സമാനമായ വേഷങ്ങള്‍ക്ക് ശേഷം ആക്ഷന്‍ നായിക ആയി ചിത്രത്തില്‍ എത്തുന്നു.John Wick ന്‍റെ സഹ സംവിധായകരില്‍ ഒരാളായ Leitch സംവിധായകന്‍ ആയ 'Atomic Blonde' സമ്പന്നമായ ആക്ഷന്‍ രംഗങ്ങളാല്‍ ശ്രദ്ധേയമായി.സിനിമയില്‍ പലപ്പോഴും കഥയില്‍ വലിയ താല്‍പ്പര്യം ഇല്ലാതെ വരുമ്പോള്‍ ഉണ്ടാകുന്ന ആക്ഷന്‍ രംഗങ്ങള്‍ സിനിമയുടെ ഗിയര്‍ മാറ്റുന്നുണ്ട്.

   
Finalizando:CIA,KGB,MI 6 തുടങ്ങി ഒരു വിധം ചാര  സംഘടനകളെയും സംബന്ധിക്കുന്ന,അവര്‍ക്ക് ആവശ്യം ഉള്ള ലിസ്റ്റ് കൊണ്ടെത്തിക്കുക എന്നത് മുഖ്യ പ്രമേയം ആയ ചിത്രം ആക്ഷന്‍ സിനിമ പ്രേമികള്‍ക്ക് നന്നായി ഇഷ്ടപ്പെടും.

839.Atomic Blonde
English,2017
Action,Thriller

MHV Rating:✪✪✪

Director: David Leitch
Writers: Kurt Johnstad (screenplay by),
Stars: Charlize Theron, James McAvoy, John Goodman

   

No comments:

Post a Comment