Pages

Thursday 19 January 2017

728.JOMONTE SUVISHESHANGAL(MALAYALAM,2017)

728.JOMONTE SUVISHESHANGAL(MALAYALAM,2017),Dir:-Sathyan Anthikkad,*ing:-Dulquer Salman,Mukesh.


     ഒരിക്കല്‍ വിജയിച്ച  ഫോര്‍മുലയുടെ മേലെ ചാരി നിന്ന്  കൊണ്ട്  സിനിമ  എടുക്കുന്ന  സംവിധായകരില്‍  പ്രശസ്തന്‍  ആണ്  സത്യന്‍  അന്തിക്കാട്.നന്മ,ദയ,കാരുണ്യം  എന്നിവയുടെ മൊത്ത  വിതരണക്കാരന്‍ ആയി  തന്‍റെ  കരിയറിന്‍റെ  ഭൂരിഭാഗവും  ചിലവഴിച്ച  അദ്ദേഹം  എന്നാല്‍ കുടുംബ  പ്രേക്ഷകര്‍ക്ക്‌  തന്നില്‍  ഉള്ള  വിശ്വാസത്തില്‍ പഴയ  താരങ്ങള്‍ക്ക്  പകരം  പുതിയ  താരങ്ങള്‍ വന്നൂ  എന്ന  വ്യത്യാസത്തില്‍   മാത്രം ആണ്  മാറി  കൊണ്ടിരിക്കുന്ന  സിനിമ  രീതികളില്‍  മത്സരിക്കാന്‍  എത്തിയത്."ജോമോന്റെ  സുവിശേഷങ്ങള്‍" ,മലയാള  സിനിമയിലെ  ക്രൌഡ്  പുള്ളര്‍  എന്ന  നിലയിലേക്ക് എത്തി  ചേര്‍ന്ന  ദുല്‍ക്കര്‍,ഒപ്പം  മുകേഷും  പ്രധാന  വേഷത്തില്‍  അഭിനയിക്കുന്ന  ചിത്രം  ആണ്.ജോമോന്‍  തന്‍റെ  കോടീശ്വര  പിതാവായ  വിന്സന്റിന്റെ  തണലില്‍  അലസനായി  ഉത്തരവാദിത്തം  ഒന്നും  ഏറ്റെടുക്കാതെ  കഴിയുന്നു.

    ജീവിതം  എന്നും  ഒരു  പോലെ  അല്ല  എന്ന്  ഓര്‍മിപ്പിച്ചു  കൊണ്ട്  അവരുടെ  ജീവിതത്തില്‍  അപ്രതീക്ഷിതമായ  ചിലത്  സംഭവിക്കുന്നു.അതിനെ  അവര്‍  എല്ലാം  കൂടി  എങ്ങനെ  നേരിടുന്നു  എന്നാണു  ചിത്രത്തിന്റെ  ഇതിവൃത്തം.
ദിലീപ്-മുകേഷ്-അന്തിക്കാട്  കൂട്ടുക്കെട്ടില്‍  ഇറങ്ങിയ  വിനോദയാത്ര  എന്ന  സിനിമയിലെ  വിനോദിനെ  ഓര്‍ത്തു  പോയി  പലപ്പോഴും  ജോമോനെ  കണ്ടപ്പോള്‍.എന്നാല്‍  പിന്നീട്  ചിത്രത്തിന്റെ  കഥ  2016  ലെ  മറ്റൊരു  വിജയ  ചിത്രത്തിന്‍റെ(അത്  പോലും  ക്ലീഷേ  ആയിരുന്നു)   അതെ  പാതയില്‍  പോയപ്പോള്‍  തന്നെ  സിനിമ  എവിടെ  അവസാനിക്കും  എന്ന്  മനസ്സിലായി.ശ്രദ്ധേയമായ  ഒരു  താര  നിര  ഉണ്ടായിരുന്നിട്ടു  കൂടി  പലരെയും  വേണ്ട  വിധത്തില്‍    ഉപയോഗിച്ചില്ല  എന്നതും  സിനിമയുടെ  സ്വാഭാവികമായ ഒഴുക്കിനെ  ബാധിച്ചു.പ്രത്യേകിച്ചും  ഇന്നസന്‍റ്  ഒക്കെ.


  എടുത്തു  പറയേണ്ടത്  മുകേഷിന്റെ  ഒറ്റയാള്‍  പ്രകടനം  ആയിരുന്നു.സിനിമയില്‍  അല്‍പ്പമെങ്കിലും  മനസ്സ്  കുളിര്‍പ്പിക്കുന്നത്  ആ  കഥാപാത്രം  മാത്രം  ആണ്.ഐശ്വര്യ  രാജേഷ്,അനുപമ  പരമേശ്വരന്‍  തുടങ്ങിയ  നായികമാര്‍  വെറും  നായികമാര്‍  മാത്രം  ആയി  ഒതുങ്ങി.ദുല്‍ക്കരിനു  എന്തായാലും ഇതിലും  നല്ല  വേഷങ്ങള്‍  ലഭിക്കും.രണ്ടേ  മുക്കാല്‍  മണിക്കൂര്‍  നേരം Feel-Good-Inspiration സിനിമ  ആകാന്‍  ഉള്ള  ശ്രമം  നടത്തിയെങ്കിലും എങ്ങും  ഒന്നും  എത്താതെ  പോലെ  പോയി.രണ്ടു  ലോറി  ചരക്കു  കൊണ്ട്  തൃശൂരില്‍  എന്തൊക്കെ  വാങ്ങാം  എന്ന്  കണ്ടപ്പോള്‍  ശരിക്കും  ഞെട്ടി  പോയി.കുടുംബ  പ്രേക്ഷകര്‍  തന്നെ  ആയിരിക്കും  ഈ  സത്യന്‍  അന്തിക്കാട്  ചിത്രത്തിന്റെ  വിധി  നിര്‍ണയിക്കുക.ആരാധകര്‍ക്ക്  അത്ര  ആവേശം  ഒന്നും  നല്‍കാന്‍  ഈ  ചിത്രത്തിന്  കഴിയുന്നും  ഇല്ല.പാതി  വെന്ത  ചിത്രം  ആയി  പോയി  ചുരുക്കത്തില്‍  "ജോമോന്റെ  സുവിശേഷങ്ങള്‍".


  More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment