Pages

Friday, 16 December 2016

727.THREAD OF LIES(KOREAN,2013)

727.THREAD OF LIES(KOREAN,2013),|Mystery|Drama|,Dir:-Han Lee,*ing:-Hie-ae Kim, Ah-sung Ko, Yoo-Jeong Kim.



ജീവിതത്തില്‍  പ്രാധാന്യം  കൊടുക്കേണ്ട  ചില  കാര്യങ്ങള്‍  ഉണ്ട്.ചെറിയ  സന്തോഷങ്ങള്‍,പ്രിയപ്പെട്ടവരുടെ നൊമ്പരങ്ങള്‍ അവരുടെ  ശബ്ദം  ഇടറുമ്പോള്‍ അവര്‍ക്ക്  മാനസികമായ  പിന്‍ബലം  നല്‍കുക  എന്നിവ  അവയില്‍  ചിലത്  മാത്രം.പ്രതീക്ഷകള്‍  പലപ്പോഴും  വലുതായിരിക്കും  നമ്മുടെ  ഒക്കെ  പ്രിയപ്പെട്ടവരില്‍  നിന്നും.ഒരു  ചാണ്‍  വ്യത്യാസത്തില്‍  നമുക്ക്  രക്ഷിക്കാന്‍  കഴിയുന്ന  ജീവിതങ്ങള്‍  ഏറെ  ആണ്.ഒരിക്കലും  നഷ്ടങ്ങള്‍ പിന്നീട്  ഏതു  അളവുക്കോലില്‍  നിന്നും  നോക്കിയാലും അതിനെ  പിന്തള്ളാന്‍  സാധിക്കാതെ  വരും.ഒരു  പക്ഷെ  നമ്മള്‍  വല്ലാതെ  വൈകിയിരിക്കും.Thread of Lies ,Wooahan Geojitmal എന്ന  കിം  റിയോയുടെ  നോവലിനെ  ആസ്പദം  ആക്കിയെടുത്ത  ചിത്രം  ആണ്.

  പതിന്നാലു  വയസ്സുള്ള  ചിയോന്‍  ജി  എന്ന  പെണ്‍ക്കുട്ടിയുടെ  ആത്മഹത്യ  ആണ്  ചിത്രത്തിന്റെ  പ്രധാന  കഥയെ  നിയന്ത്രിക്കുന്നത്‌.ഭര്‍ത്താവ്  മരിച്ച ഹ്യൂന്‍  സൂക്  എന്ന  സ്ത്രീയുടെ  മകള്‍  ആണ്  മാന്‍-ജിയും ചിയോന്‍  ജിയും.സാധാരണക്കാരായ  മനുഷ്യര്‍.എന്നാല്‍  അപ്രതീക്ഷിതം  ആയിരുന്നു  ചിയോന്‍  ജിയുടെ  മരണം.പഠിക്കാന്‍  മിടുക്കി  ആയ  ആ  പെണ്‍ക്കുട്ടി  എന്തിനാണ് ആത്മഹത്യ  ചെയ്തതെന്ന്  ആര്‍ക്കും  ഒരു  വിവരവും  ഇല്ലായിരുന്നു.മരണ കാരണം   പറഞ്ഞു  കൊണ്ട്  ഒരു  എഴുത്ത് പോലും  അവര്‍ക്ക്  കിട്ടുന്നില്ല.മകളുടെ  മരണ  ശേഷം ഹ്യൂന്‍ സൂക്  മാന്‍-ജിയോടൊപ്പം  താമസിക്കാന്‍  എത്തുന്ന  പുതിയ  സ്ഥലത്ത്  നിന്നും  ചിയോന്‍  ജി  യുടെ മരണത്തിലേക്ക്  നയിച്ച  സൂചനകള്‍  അവര്‍ക്ക്  ലഭിക്കുന്നു.



  സ്ത്രീപക്ഷ  സിനിമ  എന്നത്  അല്ല  ഈ  ചിത്രത്തിന്‍റെ  അസ്ഥിത്വം  എങ്കിലും  ശക്തരായ  സ്ത്രീ കഥാപാത്രങ്ങള്‍  ആണ്  സ്ക്രീനില്‍.പല  രീതിയില്‍  ജീവിതത്തിനോട് പട  പൊരുതുന്നവര്‍.ഹ്വ-ഇയോണ്‍  എന്ന  കഥാപാത്രം  പ്രേക്ഷകന്‍  എത്ര  മാത്രം  വെറുക്കുന്നു  തോന്നുമ്പോഴും  ഒരു  പ്രത്യേക  ദശയില്‍  അവളുടെ  ഭാഗവും  ന്യായീകരിക്കപ്പെടുന്നും  ഉണ്ട്.ചിയോന്‍  ജിയുടെ  മരണത്തിന്റെ  കാരണം  തിരക്കി  നടക്കുമ്പോള്‍  ആണ്  മാന്‍-ജിയ്ക്കും  അമ്മയ്ക്കും  നൂലിഴകളില്‍  അവള്‍  ഒളിപ്പിച്ച  അവളുടെ  വിഷമങ്ങള്‍  കണ്ടു കിട്ടുന്നത്.ഒരു  പക്ഷെ  അവള്‍  കൂടുതല്‍  ജീവിച്ചേനെ,അത്  പലരുടെയും  അശ്രദ്ധ  മൂലം  14  വര്ഷം  ആയി  ചുരുങ്ങുക  ആണ്  ചെയ്തത്.ഡ്രാമ  വിഭാഗത്തില്‍  ഉള്‍പ്പെടുത്താവുന്ന  ചിത്രം  ആണെങ്കിലും മാന്‍-ജിയും  അമ്മയും  നടത്തുന്ന  അന്വേഷണം മൊത്തത്തില്‍  Thread of Lies  നു ഒരു  കുറ്റാന്വേഷണ  സിനിമയുടെ  മൂഡ്‌  നല്‍കുന്നുണ്ട്.


More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment