Pages

Sunday, 3 July 2016

673.MONEY MONSTER(ENGLISH,2016)

673.MONEY MONSTER(ENGLISH,2016),|Thriller|Crime|,Dir:-Jodie Foster,*ing:-George Clooney, Julia Roberts, Jack O'Connell

   പണം  എന്നത്  കൊണ്ട് ആധുനിക  ലോകത്തില്‍  ഉദേശിക്കുന്നത് പേപ്പറില്‍  എഴുതിയ  വിലയ്ക്കും  അപ്പുറം കുറെ  കണക്കുകളില്‍ കുരുങ്ങി  കിടക്കുന്ന Virtual Money  ആയി  മാറുമ്പോള്‍ അതിനുള്ളിലെ  അപകടങ്ങളിലേക്ക്  ഉള്ള  ഒരു  ചെറിയ  സൂചന  ആണ്  ജോര്‍ജ്  ക്ലൂണി  നായകനായ  ,ജോഡി  ഫോസ്റ്റര്‍  സംവിധാനം  ചെയ്ത  ഈ  ചിത്രം  അവതരിപ്പിക്കുന്നത്‌.Money Monster എന്ന  സാമ്പത്തിക  വിശകലന  പരിപാടി  ടെലിവിഷന്‍  ചാനലില്‍ അവതരിപ്പിക്കുന്ന ലീ  ഗേറ്റ്സ് അയാളുടെ  പരിപാടിയുടെ  അവതരണത്തിലെ  പ്രത്യേകത  കൊണ്ട്  തന്നെ  ഉയര്‍ന്ന  റേറ്റിംഗ്  ഉള്ള  അവതാരകന്‍  ആണ്.പ്രേക്ഷകരും ഏറെ.സാമ്പത്തിക ലോകത്ത് പുതുതായി  നടക്കുന്ന അല്ലെങ്കില്‍  നടക്കാന്‍ പോകുന്ന  കാര്യങ്ങളെ അവലോകനം  ചെയ്യുന്നതില്‍ അയാള്‍ക്ക്‌  വൈദഗ്ധ്യം  ഉണ്ടായിരുന്നു.

   പല  Investors  ഉം  അത്  കൊണ്ട്  തന്നെ  ഗേറ്റ്സിന്റെ പ്രവചനങ്ങളെ  വില  മതിച്ചിരുന്നു.ഒരു  ദിവസം  പതിവ്  പോലെ  തന്റെ  ലൈവ്  ഷോയും  ആയി  ഗേറ്റ്സ് സ്റ്റുഡിയോ  ഫ്ലോറില്‍  നില്‍ക്കുമ്പോള്‍  ആണ്  ആ  അജ്ഞാതന്‍  എത്തുന്നത്‌.അയാള്‍  ഗേറ്റ്സിനെ ആ  ലൈവ്  ഷോയുടെ  ഇടയില്‍  തന്നെ ബന്ദി  ആക്കുന്നു.എന്തായിരുന്നു  അയാളുടെ  ഉദ്ദേശം?ഗേറ്റ്സിനെ  അയാള്‍  എന്ത്  കൊണ്ട്  ബന്ദി  ആക്കി?ഇതാണ്  ബാക്കി  ചിത്രം  അവതരിപ്പിക്കുന്നത്‌.

  The  Big Short ഒക്കെ  പോലെ  സാമ്പത്തിക  -സങ്കീര്‍ണ  അവലോകനങ്ങള്‍  ഉള്ള ചിത്രം  ആകും  എന്നായിരുന്നു  ആദ്യം  കരുതിയത്‌.എന്നാല്‍  പിന്നീട്  ചിത്രം  ഒരു  ത്രില്ലര്‍  ആയി  മാറുകയായിരുന്നു.ക്ലൈമാക്സിലേക്ക്  അടുക്കുമ്പോള്‍  ചിത്രം  അതിന്റെ  Mystery  സ്വഭാവത്തില്‍  നിന്നും  മാറിയത്  പോലെ  തോന്നി.പക്ഷെ  കൌതുകം  തോന്നിപ്പിക്കുന്ന കഥാ  പശ്ചാത്തലം സന്ദര്‍ഭങ്ങള്‍  ഒക്കെ  ചിത്രത്തെ  തരക്കേടില്ലാത്ത  ഒരു  ത്രില്ലര്‍  ആക്കി  മാറ്റുന്നു.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment