Pages

Friday, 1 July 2016

672.URIYADI(TAMIL,2016)

672.URIYADI(TAMIL,2016),|Crime|Thriller|,Dir:-Vijay Kumar,*ing:- Vijay Kumar,Mime Gopi,Chandru Kumar,Citizen Sivakumar.

   തമിഴ്  സിനിമയില്‍  പുതുമകള്‍  അവസാനിക്കുന്നില്ല.പരീക്ഷണം  എന്ന്  പറയാമായിരുന്നു  ഈ  പുതുമകളെ  ഒക്കെ.എന്നാല്‍ പരീക്ഷണ  ചിത്രങ്ങള്‍  എന്നതിലുപരി  ഈ  ചിത്രങ്ങള്‍ മികവു  പുലര്‍ത്തി.പുതുമുഖങ്ങള്‍  അഭിനയിക്കുന്ന  ചിത്രം.തുടക്കം  ഒക്കെ  കാണുമ്പോള്‍  ഒരു  തട്ടി  കൂട്ടിയ  ചിത്രം  ആകുമെന്ന്  കരുതി.എന്നാല്‍ തമിഴ്നാടിന്റെ   രാഷ്ട്രീയം  ചിത്രം  ഭംഗിയായി  അവതരിപ്പിച്ചിരിക്കുന്നു  ഈ  ചിത്രത്തില്‍.ജാതി  സംഘടനകള്‍ ദേശിയ പാര്‍ട്ടികളെ പോലും  നിഷ്പ്രഭം  ആക്കി  തമിഴന്‍റെ  ദേശീയതയില്‍  ആണ് രാഷ്ട്രീയം  പോലും  എഴുതുന്നത്‌.ഈ  ഒരു  സാഹചര്യത്തെ  പശ്ചാത്തലം  ആക്കിയാണ് ഈ  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.

   സുഹൃത്തുക്കള്‍  ആയ നാല്  എന്ജിനീയറിംഗ്  വിദ്യാര്‍ഥികള്‍.പ്രായത്തിന്റെതായ  അറിയാന്‍  ഉള്ള  ആഗ്രഹം  അവരില്‍  പ്രകടമാണ്.മദ്യപാനം ,ചെറിയ  അലമ്പ്  ഒക്കെ  ആയി  അവര്‍  പോകുന്നു.സാധാരണ  തമിഴ്  ചിത്രങ്ങളിലെ  കാംപസ്സുകളെ  പോലെ  അത്ര  നിറത്തില്‍  ചാലിച്ച  കോളേജ്  അല്ല ഇത്.നായിക  ആണെന്ന് കരുതാവുന്ന  കഥാപാത്രം  പോലും  ഏതൊരു  കോളേജിലും  കാണാവുന്ന ശരാശരി  സൌന്ദര്യം  ഉള്ള പെണ്‍ക്കുട്ടി.കോളേജിന്റെ  അടുത്തുള്ള മദ്യശാലയില്‍ ആണ്  സിനിമയുടെ  കഥ  കൂടുതലും  അവതരിപ്പിച്ചിരിക്കുന്നത്.


  ആ  കോളേജ് ഇരിക്കുന്ന  സ്ഥലം  ആ  ഭാഗത്ത്‌  ഉള്ള  പ്രബലമായ  രണ്ടു  ജാതികളുടെ  സംഘര്‍ഷങ്ങള്‍ക്ക്  കാരണമായ  സ്ഥലം  ആണ്.ഈ സമയത്ത്  ചിലര്‍  രാഷ്ട്രീയ  നേട്ടം  ഉണ്ടാക്കാന്‍  നോക്കുമ്പോള്‍  മറു  ഭാഗത്ത്‌  ചിലര്‍ക്ക്  പക.കോളേജ്  വിദ്യാര്‍ഥികള്‍  ഇവര്‍ക്കിടയില്‍ അകപ്പെടുന്നു.വളരെയധികം  വയലന്‍സ്  നിറഞ്ഞ  ഈ ചിത്രം അവസാനം  ഒക്കെ  ആകുമ്പോള്‍ ഇത്തരത്തില്‍  ഉള്ള  സാധാരണ  തമിഴ്  സിനിമയില്‍  നിന്നും  ഒക്കെ  മാറി  പോകുന്നു.സുഹൃദ്  ബന്ധം  ഒക്കെ സിനിമയുടെ സാധാരണ  രീതികളില്‍ നിന്നും  മാറി കൂടുതല്‍  യാഥാര്‍ത്യത്തോടെ  അവതരിപ്പിച്ചിരുന്നു.ചില  സംഭവങ്ങളെ  ഒക്കെ  അങ്ങനെ  ആകും  പ്രതിരോധിക്കുക.മസാല  കഫേയുടെ സംഗീതം "കാന്താ..ഞാനും  വരാം"  എന്ന  ഗാനം  ഉള്‍പ്പടെ  പല  മലയാള ഗാനങ്ങളുടെയും  തമിഴ്  ഭാഷ്യം  സിനിമയ്ക്കനുയോജ്യമായി  അവതരിപ്പിച്ചു.കഴിയുമെങ്കില്‍  തീര്‍ച്ചയായും കാണാന്‍  ശ്രമിക്കുക  ഉറിയടി.പ്രത്യേകിച്ചും  സിനിമയുടെ  ക്ലൈമാക്സിലേക്ക്  അടുക്കുമ്പോള്‍  ചിത്രം  മറ്റൊരു  ലെവല്‍  ആയി  മാറുന്നുണ്ട്.

More movie  suugestions @www/movieholicviews.blogspot.com

No comments:

Post a Comment