Pages

Sunday, 19 June 2016

668.MINORITY OPINION(KOREAN,2013)

668.MINORITY OPINION(KOREAN,2013),Drama|Crime|,Dir:-Kim Sung-Je,*ing:-Yoon Kye-Sang,Yu Hae-Jin,Kim Ok-Vin.

   യോമ്ഗ്സന്‍ ദുരന്തത്തെ ആസ്പദം  ആക്കി സോന്‍-ആ റാമിന്‍റെ  "Sosoouigyeon" എന്ന  പേരുള്ള നോവലിനെ ആസ്പദം  ആക്കി  നിര്‍മിച്ച സിനിമയാണ് Minority
Opinion.നഗരവികസനത്തിനായി  തങ്ങളുടെ വാസ   സ്ഥലം നഷ്ടമാകും എന്ന മനസ്സിലാക്കിയ  അവിടത്തെ  ജനങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കലാശിച്ചത് ആറോളം   ആളുകളുടെ മരണത്തില്‍  ആണ്.അതില്‍ ഒരു പോലീസുകാരനും ഉള്‍പ്പെട്ടിരുന്നു.ഫിക്ഷന്‍ രൂപത്തില്‍  ആണ് പുസ്തകം അവതരിപ്പിച്ചിരുന്നതെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളോടെ അടുത്ത് നില്‍ക്കുന്നതായിരുന്നു സിനിമയിലെ സംഭവങ്ങള്‍.

   ആ  സംഭവങ്ങളില്‍  കൊല്ലപ്പെടുന്ന പോലീസുകാരനും വിദ്യാര്‍ഥിയും നിയമവ്യവസ്ഥിതിയെ തന്നെ പ്രതിക്കൂട്ടില്‍  ആക്കി.കാരണം തന്റെ  മരിച്ചു പോയ മകനെ രക്ഷിക്കാന്‍   ആണ് പോലീസുകാരനെ  ആക്രമിച്ചതെന്ന വാദം  ജയിലില്‍  അടയ്ക്കപ്പെട്ട  മരിച്ച വിദ്യാര്‍ഥിയുടെ പിതാവ്  വാദിക്കുന്നു.വളരെയധികം വൈകാരികം  ആയ തലങ്ങളിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്.കാരണം,സംഭവങ്ങളെ  ആ നിലയ്ക്കും  കാണണമായിരുന്നു കേസിന്റെ തുടര്‍  വാദം കോടതിയില്‍  അവതരിപ്പിക്കുന്നവര്‍ക്ക്.പ്രത്യേകിച്ചും പോലീസുകാരന്റെ മരണം പോലീസ് വകുപ്പിനെ പുറകോട്ടു അടിപ്പിച്ചിരുന്നു.പ്രത്യേകിച്ചും ജന ശ്രദ്ധ ലഭിച്ച ഒരു ജനകീയ നീക്കത്തെ തകര്‍ക്കാന്‍ നോക്കിയതിന്റെ പഴി കൂടി  അവര്‍ക്ക് കിട്ടിയിരുന്നു.ശരിക്കും  ഈ  സംഭവത്തില്‍  കുറച്ചു  ആളുകള്‍  എങ്കിലും  Wrong Person at the Wrong Time എന്ന  അവസ്ഥയില്‍  ആയിരുന്നു.

  കേസ് കോടതിയില്‍  വാദിക്കാന്‍  അവസരം  ലഭിച്ച സ്വതവേ പുതിയ  ആളായ ജിന്‍ വോന്‍  തന്റെ  വാദങ്ങള്‍  തെളിയിക്കാന്‍  ഉള്ള  തെളിവിനായി  ഉള്ള  ശ്രമത്തില്‍  മാദ്ധ്യമ പ്രവര്‍ത്തക  ആയ കിം ഓക്കേ വിന്‍,മറ്റൊരു അഭിഭാഷകന്‍  ആയ ഡേയ്-സൂക് എന്നിവരുടെയും  സഹായം  ലഭിക്കുന്നു,എന്നാല്‍  മറു  ഭാഗത്ത്‌  നില്‍ക്കുന്ന  സ്റ്റേറ്റ്, പ്രശ്നങ്ങള്‍ ജനങ്ങള്‍  ഉണ്ടാക്കിയത് ആണെന്നും നടക്കാന്‍ പോകുന്ന നിര്‍മാണ  പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്ള പിന്തുണ  പ്രശ്നങ്ങളില്‍  നിന്നും  വ്യതി  ചലിക്കുന്നതിലൂടെ  ലഭിക്കും  എന്ന  പ്രതീക്ഷയിലും   ആണ്.

  ഒരു പിതാവിന്റെ  ഭാഗത്ത്‌  നിന്നും   നിയമത്തിന്റെ  ഭാഗത്ത്‌  നിന്നും  നോക്കുമ്പോള്‍  ഉള്ള സംഘര്‍ഷം  ആണ്  ഈ  കോര്‍ട്ട് റൂം  ഡ്രാമയില്‍  ഉടന്നീളം.മരിച്ച  പോലീസുകാരന്റെ അച്ഛനും മകനെ  രക്ഷിക്കാന്‍  വേണ്ടി  ആ  പോലീസുകാരനെ  കൊന്ന  പിതാവും അനുഭവിക്കുന്ന  മാനസിക വ്യഥ ഒന്നാണോ?അതി  ശക്തമായ  നിരീക്ഷണങ്ങളിലൂടെ  ഇത്തരം ഒരു  വിഷയത്തെ  നിയമത്തിന്റെ  വഴിയിലൂടെയും  ഒപ്പം മനുഷ്യ സഹജമായ വികാരങ്ങളിലൂടെയും  ഇ  ചിത്രത്തില്‍  അവതരിപ്പിച്ചിരിക്കുന്നു.പ്രേക്ഷകനും ഈ  കഥാപാത്രങ്ങളോട് സഹതാപം  തോന്നാം.കാരണം  ചിത്രത്തിന്‍റെ  വിഷയം അല്‍പ്പം  സങ്കീര്‍ണം  ആണ്.


More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment