Pages

Friday, 17 June 2016

667.MIND YOUR LANGUAGE(ENGLISH,1997-'86)

667.MIND YOUR LANGUAGE(ENGLISH,1997-'86),|Comedy|,Creator:-Vince Powell.


   ഈ കാലഘട്ടത്തിനു ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത പ്രമേയം ആണ് ഈ British Comedy Series അവതരിപ്പിക്കുന്നത്‌.IELTS പോലുള്ള English Language Test കുടിയേറ്റക്കാര്‍ക്ക് ആവശ്യമില്ലാതിരുന്ന കാലഘട്ടം ആണ് പരമ്പരയ്ക്ക് ആധാരം.ഇംഗ്ലീഷ് ഭാഷ  തീരെ വശമില്ലാത്ത കുറച്ചു വിദേശികള്‍ ആ  ഭാഷ പഠിക്കുന്നതിനായി ചേരുന്ന രാത്രിക്കാല ക്ലാസുകളിലെ തമാശകള്‍ ആണ് പരമ്പരയില്‍  ഉടന്നീളം.തമാശകള്‍ എന്ന് പറഞ്ഞാല്‍ ആദ്യ പറഞ്ഞ പോലെ ഈ കാലഘട്ടത്തില്‍  ആവശ്യത്തിലേറെ വിവാദങ്ങള്‍ ഉണ്ടാക്കാന്‍  സാധ്യത ഉള്ള വംശീയാധിക്ഷേപം,സ്ത്രീ വിരുദ്ധത എന്ന്  വേണ്ട You say About  Political Incorrectness,We have it എന്ന ലൈനില്‍ ആണ്.

   എന്നാല്‍  ഇതിനെ രസകരം  ആക്കുന്നത് അതിലെ പരാമര്‍ശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന,കഥയ്ക്ക്‌ അനുബന്ധം  ആയ Reference കള്‍  തന്നെയാണ്.ഇംഗ്ലീഷ് അധ്യാപകന്‍  ആയ Brown ന്റെ പേര് മുതല്‍ തുടങ്ങുന്നു ഇത്തരം മതവും,നിറവും ,വംശീയതയും നിറഞ്ഞ പട പ്രയോഗങ്ങള്‍.ഇന്ത്യക്കാര്‍ ഉള്‍പ്പെടെ  ഉള്ള കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ പ്രബലം  ആകുന്നതിനു  മുന്‍പുള്ള ഒരു  കാലഘട്ടം  ആണിത്."Laugh Tracks" പശ്ചാത്തലം ആയി  ആണ്  തമാശകള്‍ അവതരിപ്പിക്കുന്നതെങ്കിലും അതില്ലാതെ  ത്യന്നെ തമാശ എന്താണ്  എന്ന്  മനസ്സിലാക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഈ പരമ്പര നല്‍കുന്നും ഉണ്ട്.പല പ്രിയദര്‍ശന്‍,സിദ്ധിഖ്-ലാല്‍ സിനിമകളിലെയും സൂപ്പര്‍ ഹിറ്റ്‌ തമാശകള്‍ ഇതിലെ  ചില രംഗങ്ങളുടെ മലയാളീകരിച്ച വെര്‍ഷന്‍ ആയിരുന്നു.

ഇതിലെ കഥാപാത്രങ്ങള്‍ ചെറിയ ജോലികളും  ആയി  ബ്രിട്ടനില്‍  ജീവിക്കുന്ന  സാധാരണക്കാര്‍  ആണ്.ആ  കാലഘട്ടത്തിലെ ഓരോ രാജ്യത്തിന്റെയും സംസ്ക്കാരവും,രാഷ്ട്രീയവും എല്ലാം വ്യക്തമായ സൂചനകളിലൂടെ,ഹാസ്യാത്മകമായ രീതിയില്‍  അവതരിപ്പിക്കുന്നും   ഉണ്ട്.

ഇനി ആദ്യ  സീസണിലേക്ക്.

  Season 1:

1."The First Lesson"
2."An Inspector calls"
3."A Fate Worst Than Death"
4."All Through The Night"
5."The Best Things in Life"
6."Come Back,All is Forgiven"
7."The Cheating Game"
8."Better To Have Loved And Lost"
9."Kill Or Cure"
10."Hello, Sailor"
11."A Point of Honour"
12. "How's Your Father?"
13. "The Examination"

  ഇംഗ്ലീഷ് അധ്യാപകന്‍  അയ ബ്രൌണ്‍ ജോലിക്ക് കയറുന്നത് മുതല്‍ ഉള്ള സംഭവങ്ങള്‍  ആണ് ഇതില്‍ ഉള്ളത്.അവസാനിക്കുന്നത്‌ അവരുടെ ഇംഗ്ലീഷ് പരീക്ഷയിലൂടെയും.
 ഇനി  കഥാപാത്രങ്ങളിലൂടെ...ജെര്‍മി ബ്രൌണ്‍ ഓക്സ്ഫോര്‍ഡില്‍ നിന്നും ബിരുദം നേടിയ ആളാണ്‌.എന്നാല്‍ മറ്റു നല്ല ജോലികള്‍ ഒന്നും കിട്ടാത്തത് കൊണ്ടാണ് അവിടെ അധ്യാപകന്‍  ആയി  വരുന്നത്.ഒരു ഒറ്റമുറി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ബ്രൌണ്‍ അവിവാഹിതന്‍ ആണ്.വളരെയധികം ക്ഷമയുള്ള,മനുഷ്യനെ മനസിലാക്കാന്‍ കഴിയുന്ന  ആള്‍  ആണ് ബ്രൌണ്‍.അടുത്ത കഥാപാത്രം  ആണ് Ms.കോര്‍ട്നി.അവര്‍ അവിടത്തെ പ്രിന്‍സിപ്പല്‍ ആണ്.തികഞ്ഞ പുരുഷ വിദ്വേഷി  ആയ അവര്‍ക്ക് രാജഭക്തിയോടൊപ്പം കോളനിയിലെ കുടിയേറ്റക്കാരോട് സ്വതവേ പുച്ഛം ആണ്.എന്നാല്‍  ബ്രൌണിന്റെ വിധ്യാര്തികള്‍ അവരുടെ പുച്ഛം പോലും  ഹാസ്യവല്‍ക്കരിക്കാന്‍  തക്ക  മിടുക്കരായിരുന്നു.

  അലി നദീം  ഒരു  പാക്കിസ്ഥാനി  ആണ്.അയാള്‍ അവിടത്തെ പൂര്‍വ  വിദ്യാര്‍ഥിയും ആണ്.അയാള്‍ നേരത്തെ കോഴ്സില്‍ പങ്കെടുത്തത് കൊണ്ട് തന്നെ മറ്റുള്ളവരെക്കാളും നന്നായി  ഇംഗ്ലീഷ് സംസാരിച്ചിരുന്നു.പ്രത്യേകിച്ച് ജോലി ഒന്നുമില്ലാത്ത,എന്നാല്‍ പല ജോലികള്‍ ചെയ്യാന്‍  ശ്രമിക്കുകയും  ചെയ്യുന്ന ആള്‍  ആയിരുന്നെങ്കിലും  താന്‍  ജോലിക്ക് പോകാതെ ലഭിക്കുന്ന സര്‍ക്കാരിന്റെ Welfare ആണ്  ലാഭം എന്ന്  കരുതിയിരുന്നു.രഞ്ജിത്ത് സിംഗ് എന്നയാളുടെ പൗരുത്വം അല്‍പ്പം  വിവാദം  ആണ്.അയാളുടെ രാജ്യമായി സൂചിപ്പിച്ചിരിക്കുന്നത് "പഞ്ചാബ്" ആണ്.അന്നത്തെക്കാലത്ത്‌ ഇന്ത്യയില്‍ നിന്നും വിഘടിക്കാന്‍ ശ്രമിച്ചിരുന്ന വിഘടനവാദികളെ നേരിട്ട് Address ചെയ്യുക  എന്നത്  അവര്‍  ശ്രമിച്ചിരുന്നു  എന്ന് തോന്നുന്നു.തന്റെ തെറ്റുകള്‍ക്ക് എല്ലാം A Thousand Apologies എന്ന് പറയുന്ന മര്യാധക്കാരന്‍  ആയിരുന്നെങ്കിലും അലി നദീമും ആയി എപ്പോഴും പോര്‍ വിളി മുഴക്കിയിരുന്നു പഞ്ചാബി-മുസ്ലീം വിരോധം കാരണം.ആ  രീതിയില്‍  ഉള്ള പരാമര്‍ശങ്ങള്‍  ഏറെ.

   ജമീല രജ്ഞത്  ആണ്  പരമ്പരയിലെ ഇന്ത്യന്‍  പ്രതിനിധി.വീട്ടമ്മയായ ജമീലയുടെ ഇംഗ്ലീഷ് പരിജ്ഞാനം ശുഷ്ക്കം.ക്ലാസിലും Knitting  ചെയ്തു കൊണ്ടിരിക്കുന്ന അവര്‍  അന്നത്തെ  വടക്കേ ഇന്ത്യന്‍  സ്ത്രീകളുടെ stereo type ആയിരുന്നു.Good effening എന്ന വാക്ക്  കഷ്ടപ്പെട്ട് പറയാന്‍ പഠിച്ച അവര്‍ക്ക് Freeയും Free Offer ഉം  തമ്മില്‍ ഉള്ള വ്യത്യാസം അറിയില്ലായിരുന്നു.ചുംഗ് -സൂ-ലീ കമ്യൂണിസ്റ്റ് ചൈനയുടെ diplomat  ആയിരുന്നു.ചെയര്‍മാന്‍ മാവോയുടെ സൂക്തങ്ങള്‍ Riffe (Life) ല്‍ പകര്‍ത്താന്‍ ശ്രമിച്ചവള്‍.ഭൂര്‍ഷ്വ രാജ്യമായ ബ്രിട്ടനോട് ഇഷ്ടക്കേട് ഉണ്ടെങ്കിലും  അവിടെ  ജീവിക്കുന്നു.ചൈന ആണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് വിശ്വസിക്കുന്നു.


ടാരോ നാഗസുമി എന്ന ജപ്പന്ക്കാരന്‍ സ്വതവേ മാന്യന്‍  ആണ്.ജപ്പാന്റെ സാങ്കേതിക വളര്‍ച്ചയില്‍ അഭിമാനിക്കുന്ന ആള്‍.ജാപ്പനീസ് ഫിലോസഫി ആയും ആക്കിയ ജപ്പാന്റെ പരമ്പരാഗത ശൈലിയില്‍ അഭിവാദ്യം ചെയ്തു മാത്രം സംസാരിക്കുന്ന  ആള്‍.ചുംഗ് സൂ ലീയും  ആയുള്ള രാസ്ത്രീയ പൊരുത്തക്കേടുകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി.യുവാന്‍ സെര്വന്റാസ് ആണ്  ഈ പരമ്പരയിലെ ഏറ്റവും രസികനായ കഥാപാത്രം.ഒരു ബാറിലെ ജീവനക്കാരന്‍  ആയ യുവാന്‍ എന്തിനു ഇതിനു Por Favor  എന്ന് പറയുന്നതിന്  കാരണം അയാള്‍ക്ക്‌ ഇംഗ്ലീഷ് മനസ്സിലാകാത്തത് കൊണ്ട്  തന്നെയായിരുന്നു.ആത്മവിശ്വാസത്തോടെ യുവാന്‍ പറയുന്ന മണ്ടത്തരങ്ങള്‍ ശരിക്കും  ആളുകളെ ചിരിപ്പിക്കും.ജിയോവാനി കപ്പലോ എന്ന ഇറ്റലിക്കാരന്‍ ഒരു രേസ്റ്റൊരന്റ്റ് ജീവനക്കാരന്‍  ആണ്.ഇറ്റലിയെക്കാളും അധികം സില്സിളിയെയും സ്ത്രീകളെയും  ആരാധിക്കുന്ന ആള്‍.യുവാന്‍  അയാളുടെ സ്പാനിഷ് ഭാഷയുടെ പേരില്‍ പരിഹസിക്കാറുണ്ട്.Johnny Bravo രീതിയില്‍ ഉള്ള കഥാപാത്രം.

  മാക്സ് എന്ന ഗ്രീക്കുകാരന്‍ ഒരു Shipping Agency ല്‍ ജോലി ചെയ്യുന്നു.ആദ്യം ജീയോവാനിയുടെ ശത്രു ആയിരുന്നെങ്കിലും അവര്‍ ഉറ്റ സുഹൃത്തുക്കള്‍  ആയി  മാറി.സ്ത്രീ വിഷയത്തില്‍ ജിയോവനിക്ക് എതിരാളിക്കൊരു പോരാളി.ഉയരക്കുറവു  അപര്‍ഷകത ഉണ്ടാക്കാറുണ്ട്.ഫ്രഞ്ച്  മാദക തിടമ്പ് ആയ ഡാനിയേല ആണ് രണ്ടു പേരുടെയും  തല്ലു കൂടലിന് കാരണം.എന്നാല്‍  എല്ലാ പുരുഷന്മാരെയും  ഇഷ്ടപ്പെടുന്ന,ഫ്രാന്‍സ് എന്നാല്‍ പ്രണയം  ആണെന്ന്  പറയുന്ന  അവര്‍ക്ക് ബ്രൌനിനോട് പ്രണയം  തോന്നുന്നു.ജര്‍മന്ക്കാരി  ആയ അന്ന ഒരു  വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നു.ഗൌരവത്തില്‍ മണ്ടത്തരം പറയുന്ന  ജര്‍മനിയുടെ ദേശീയതയില്‍ അഭിമാനിക്കുന്ന കഥാപാത്രം.

  ഏതു  വാര്‍ത്തയും നിമിഷനേരം കൊണ്ട് എല്ലായിടത്തും എത്തിക്കുന്ന ഗ്ലാഡിസ് എന്ന മെസ് ജീവനക്കാരി ,സിഡ്നി എന്ന ഇംഗ്ലീഷ് കവിത പോലെ പറയുന്ന അവിടത്തെ മേല്‍നോട്ടക്കാരന്‍ എന്നിവരാണ്  ബാക്കി കഥാപാത്രങ്ങള്‍.

  ഈ കഥാപാത്രങ്ങളുടെ സ്വഭാവ വൈചിത്ര്യങ്ങള്‍  ആണ് ഓരോ എപിസോടും മുന്നോട്ടു കൊണ്ട് പോകുന്നത്.ആദ്യ സീസണിലെ മുഴുവന്‍ എപിസോടും അതീവ രസകരം  ആയിരുന്നു.ഇതിന്‍റെ ഒക്കെ ശരി-തെറ്റുകളെ കുറിച്ച് ചിന്തിക്കുന്നതിലും  ഭേദം  അവയില്‍ ഉള്ള തമാശകള്‍ ആസ്വദിക്കുക  ആണെന്ന് തോന്നിയിട്ടുണ്ട്.തീര്‍ച്ചയായും  കാണുക.

  (തുടരും )


No comments:

Post a Comment