Pages

Thursday, 18 February 2016

617.THE DANISH GIRL(ENGLISH,2015)

617.THE DANISH GIRL(ENGLISH,2015),|Drama|Biography|Romance|,Dir:-Tom Hooper,*ing:-Eddie Redmayne, Alicia Vikander, Amber Heard

   88th അക്കാദമി  പുരസ്ക്കരങ്ങളില്‍  നാല്  നാമനിര്‍ദേശങ്ങള്‍  ലഭിച്ച  ചിത്രം  ആണ്  The Danish Girl.


  • Best Performance by an Actor in a Leading Role

Eddie Redmayne


  • Best Performance by an Actress in a Supporting Role

Alicia Vikander


  • Best Achievement in Costume Design

Paco Delgado


  • Best Achievement in Production Design

Eve Stewart (production design)
Michael Standish (set decoration)


The Theory Of Everything  എന്ന  സിനിമയില്‍  വിഖ്യാതനായ  സ്റ്റീഫന്‍  ഹോക്കിങ്ങ്സിനെ     അവതരിപ്പിച്ച  Eddie  Redmayne ഇത്തവണ മറ്റൊരു  ബയോഗ്രഫിയിലൂടെ  ആണ്  പ്രേക്ഷകനെ  ഞെട്ടിച്ചിരിക്കുന്നത്.ലിലി  എല്ബെ-ഗില്‍ഡ വെഗ്നര്‍  ദമ്പതികളെ  ആസ്പദം  ആക്കി ഡേവിഡ്  എബെര്ശോഫ്  എഴുതിയ  ഇതേ  പേരില്‍  ഉള്ള  നോവലിനെ  ആസ്പദം  ആക്കിയാണ്  ഈ  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.സങ്കീര്‍ണമായ  ഒരു  പ്രണയ  കഥയാണ്  ഈ ചിത്രം  അവതരിപ്പിക്കുന്നത്‌.ചിത്രകലയില്‍  പ്രാവീണ്യം  ഉള്ള  ദമ്പതികള്‍  ആയിരുന്നു എയ്നാര്‍-ഗില്‍ഡ  ദമ്പതികള്‍.ഗില്‍ഡ  തന്‍റെ  ചിത്രങ്ങളിലൂടെ  പ്രശസ്തിയുടെ  പടവുകള്‍  താണ്ടാന്‍  ശ്രമിക്കുമ്പോള്‍  എയ്നര്‍ ഒരു  ലോകത്തിലേക്ക്‌  ചുരുങ്ങി  പോകുന്നത്  പോലെ   തോന്നി.

   ഒരു  ദിവസം  തന്‍റെ  ഭാര്യയുടെ  ചിത്ര  വര  മോഡല്‍  വരാത്തത്  കൊണ്ടാണ്   എയ്നര്‍  അവര്‍ക്ക്  വേണ്ടി  ലിലി  എന്ന   സ്ത്രീയായി  അവളുടെ  ചിത്രത്തിന്   മോഡല്‍  ആകുന്നതു.എന്നാല്‍  ആ  ഒരു  സംഭവം  എയ്നരെ  വളരെയധികം  മാറ്റിയെടുക്കുന്നു.അവളുടെ  ഉള്ളില്‍  ഉണ്ടായിരുന്ന   മറ്റൊരു   രൂപം  ശക്തമായി  പുറത്തേക്കു  വന്നു  തുടങ്ങുന്നു.താന്‍  ആരാണെന്ന്  പോലും  എയ്നര്‍ക്ക്  മനസ്സിലാകാത്ത  അവസ്ഥ  ആയി  അത്  മാറാന്‍  അധികം  നാള്‍  വേണ്ടി  വന്നില്ല.എയ്നര്‍   ആ  ഭാഗം  ശരിക്കും  പ്രണയിച്ചു  തുടങ്ങുന്നു.അവന്റെ  മനസ്സ്  മാറുകയായിരുന്നു.എയ്നര്‍   എന്ന  ആളുടെ  മേല്‍  ലിലി  എന്ന കഥാപാത്രം   ആധിപത്യം  സ്ഥാപിച്ചു  തുടങ്ങുകയായിരുന്നു.ഭാര്യ-ഭര്‍തൃ  ബന്ധത്തിനും  അപ്പുറം  രണ്ടു  വ്യക്തികള്‍  പരസ്പ്പരം  മനസ്സിലാക്കുന്നതും  ഈ ചിത്രത്തിന്റെ  നല്ല  കാഴ്ചകളില്‍  ഒന്നാണ്.


   അഭിനയത്തിന്റെ  കാര്യത്തില്‍  ആണെങ്കില്‍  ഇത്തവണയും  ശക്തമായ  മത്സരവും  ആയി  Eddie  ലിയോയുടെ  ഒപ്പം  ഉണ്ടാകും  എന്ന്   തോന്നും  ഈ ചിത്രം  കണ്ടു  കഴിയുമ്പോള്‍.ശരിക്കും  കഥാപാത്രം ആയി  മാറാന്‍  ഉള്ള  ഈ നടന്റെ  കഴിവ്  അപാരം  തന്നെയാണ്.ഹോളിവുഡ്  സിനിമകളിലെ  എണ്ണം  പറഞ്ഞ  മികച്ച  നടന്മാരില്‍  ഒരാള്‍  ആണ്  താന്‍  എന്ന്  ഈ ചിത്രത്തിലൂടെ  Eddie  വീണ്ടും  തെളിയിക്കുകയാണ്.ചരിത്രപരമായ  കാര്യങ്ങള്‍    വളച്ചൊടിച്ച്  ആണ്    ചിത്രം  അവതരിപ്പിച്ചതെന്ന  വിമര്‍ശനം  വ്യാപകമായി  ഉയര്‍ന്നിരുന്നു.എന്നാല്‍  അതിലേക്കു  അധികം  പോയില്ലെങ്കില്‍  ഒരു  സിനിമ  എന്നതിനപ്പുറം  മികച്ച  അഭിനയം  കാണണം  എന്ന  ആഗ്രഹത്തോടെ  ഈ ചിത്രത്തെ  സമീപിച്ചാല്‍   നിരാശനാകേണ്ടി  വരില്ല  എന്ന്  തീര്‍ച്ച.ഈ   പ്രാവശ്യവും   Eddie  മികച്ച  നടനുള്ള  പുരസ്ക്കാരം   നേടുമോ  എന്ന്  കണ്ടു  തന്നെ  അറിയണം .

More movie  suggestions @www.movieholicviews.blogspot.com


No comments:

Post a Comment